അതിരാവിലെ ഫോണ്‍ ബെല്ലടിച്ചപ്പോള്‍തന്നെ നഗരത്തില്‍ എവിടയോ കൊലപാതകം നടന്നിരിക്കുന്നു എന്ന് അജേഷിന് മനസിലായി.കിടന്നുകൊണ്ടുതന്നെ അയാള്‍ഫോണ്‍ എടുത്തു.പോലീസ് സ്‌റ്റേഷനില്‍ നിന്നാണ് വിളി.നഗരത്തിലെ ഒരുഎറ്റിഎം കൌണ്ടറിലെ സെക്യൂരിറ്റി കൊല്ലപ്പെട്ടിരിക്കുന്നു.സ്ഥലം മനസിലാക്കിയിട്ട്അയാള്‍ ഫോണ്‍ വെച്ചു.പത്തുമിനിട്ടിനുള്ളില്‍ അയാള്‍ യൂണിഫോം ധരിച്ച് ഇറങ്ങി.
സെന്‍ട്രല്‍ ജംഗ്ക്ഷനിലെ എറ്റിഎം കൌണ്ടറിലെ സെക്യൂരിറ്റി ആണ് കൊല്ലപ്പെട്ടിരിക്കുന്നത്.എറ്റിഎം കൌണ്ടറിനോട് ചേര്‍ന്നുള്ള അയാളുടെ മുറിയില്‍ വെച്ചാണ് കൊലപാതകം നടന്നിരിക്കുന്നത്.അജേഷിന് ആളുകള്‍ വഴിമാറി.അയാള്‍ കൊലപാതകംനടന്നിരിക്കുന്ന മുറിയിലേക്ക് കയറി.മുറിയില്‍ ഒഴുകി പരന്നിരുന്ന ചോര കട്ടപിടിച്ചിരുന്നില്ല.പോലീസുകാര്‍ മൃതശരീരം പരിശോധിച്ച് ഇന്‍ക്വസ്റ്റ് തയ്യാറാക്കി.പൂര്‍ണ്ണ നഗ്നമായിട്ടാണ്മൃതശരീരം കിടന്നിരുന്നത്.മൃതശരീരത്തില്‍ നിന്ന് വൃഷ്ണങ്ങള്‍ മുറിച്ചുമാറ്റിയ നിലയിലായിരുന്നു.മറ്റൊരു മുറിവും പ്രേതശരീരത്തില്‍ ഇല്ലായിരുന്നു.അജേഷ് തന്റെ ഇരുപതുവര്‍ഷത്തെ സര്‍വ്വീസിനിടയില്‍ ഇതുപോലൊരു കൊലപാതകം കണ്ടിരുന്നില്ല.
അജേഷ് ആ മുറി മുഴുവന്‍ വിശദമായി പരിശോധിച്ചിട്ടും അസാധാരണമായ ഒന്നും കണ്ടില്ല.സെക്യൂരിറ്റി ധരിച്ചിരുന്ന യൂണിഫോം ആ മുറിയിലെ കസേരയില്‍ കിടപ്പുണ്ടായിരുന്നു.മുറിയില്‍ മല്‍പ്പിടത്തം നടന്നതിന്റെ ഒരു ലക്ഷണവും ഇല്ലായിരുന്നു.ആ മുറിയില്‍എന്തെങ്കിലും തിരഞ്ഞതിന്റെ ലക്ഷണവും ഇല്ലായിരുന്നു.തെളിവൊന്നും അവശേഷിപ്പിക്കാതെയാണ് കൊലപാതകി കൃത്യം നടത്തിയിരിക്കുന്നത്.എന്തായിരിക്കുംകൊലപാതകത്തിന്റെ ലക്ഷ്യം?
ഏതെങ്കിലും അഭിസാരിക നടത്തിയ കൊലപാതകം ആയിരിക്കാം ഇത്.അജേഷ്അങ്ങനെ ഒരു നിഗമനത്തില്‍ എത്തിച്ചേരാന്‍ നിര്‍ബന്ധിതനായി.സെക്യൂരിറ്റിക്കാരന്‍വിളിച്ചു വരുത്തിയ അഭിസാരിക എന്തോ പ്രകോപനത്തിന്റെ പേരില്‍ അയാളെകൊലപ്പെടുത്തിയതായിരിക്കാം.അപ്പോഴും അജേഷിനെ ഒരു കാര്യം കുഴക്കി.ഒരൊറ്റതെളിവുപോലും അവശേഷിപ്പിക്കാതെ ഒരു അഭിസാരികയ്ക്ക് ഇങ്ങനെ ഒരു കൊലപാതകം ചെയ്യാന്‍ സാധിക്കുമോ?അജേഷിന്റെ ചിന്തകള്‍ക്ക് ചൂടുപിടിച്ചു.
പ്രേതശരീരം പോസ്റ്റ് മാര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. എറ്റിഎം കൌണ്ടറുംമുറിയും പോലീസ് സീല്‍ ചെയ്തു.അജേഷ് ബാങ്കുമായി ബന്ധപ്പെട്ട് എറ്റിഎം കൌണ്ടറിലെവിസിറ്റേഴ്സ് ലിസ്റ്റ് എടുപ്പിച്ചു.ഒന്‍പതുമണി ആയപ്പോഴേക്കും രാത്രിയില്‍ എറ്റിഎം കൌണ്ടര്‍ ഉപയോഗിച്ചവരുടെ പൂര്‍ണ്ണവിവരങ്ങള്‍ ലഭിച്ചു.രാത്രി പത്തുമണിക്കും വെളുപ്പിനെ അഞ്ചുമണിക്കും ഇടയില്‍ ഇരുപത്തിരണ്ടുപേര്‍ എറ്റിഎം ഉപയോഗിച്ചിട്ടുണ്ട്.അജേഷ് ആ ലിസ്റ്റിലെ നഗരഠില്‍ തന്നെയുള്ള നാലുപേരെ ഉടന്തന്നെ ഫോണ്‍ ചെയ്തു. അരമണിക്കൂറിനുള്ളില്‍ അവരെത്തി.രണ്ടരയ്ക്ക് പണം എടുക്കാന്‍എത്തിയ ആള്‍ സെക്യൂരിറ്റിയെ കണ്ടിരുന്നു.മൂന്നരയ്ക്ക് പണം എടുക്കാന്‍ എത്തിയആള്‍ സെക്യൂരിറ്റിയെ കണ്ടിരുന്നില്ല.അജേഷ് ബാങ്കില്‍ നിന്ന് നല്‍കിയ ലിസ്റ്റില്‍ നിന്ന് രണ്ടുമണിക്കും മൂന്നരയ്ക്കും ഇടയില്‍ എറ്റിഎം ഉപയോസിച്ചവ്രുടെ ഫോണ്‍ നമ്പര്‍ എടുത്തു.മൂന്നുമണിക്ക് സെക്യൂരിറ്റിയെ കണ്ടതായി ഒരാള്‍ പറഞ്ഞു.അവരില്‍ നിന്ന് കൂടുതലായി ഒന്നും ലഭിച്ചില്ല.
പതിനൊന്ന് മണിയായപ്പോള്‍ ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍ വിളിച്ചു.അജേഷ്അവിടെയെത്തി.പോസ്റ്റ്മാര്‍ട്ടം കഴിഞ്ഞിരുന്നു.രക്തം വാര്‍ന്നാണ് മരണം സംഭവിച്ചിരിക്കുന്നത്.മറ്റ് രണ്ടു കാര്യങ്ങള്‍ കൂടി ഡോക്ടര്‍ പറഞ്ഞു.സെക്യൂരിറ്റി മദ്യപിച്ചിരുന്നു.അയാളുടെ ഉള്ളില്‍ മയക്കുമരുന്നും ചെന്നിട്ടുണ്ട്.ഒരു പക്ഷേ ആരെങ്കിലും മദ്യത്തില്‍മയക്കുമരുന്ന് ചേര്‍ത്ത് നല്‍കിയതാവാം.കൊലപാതകം ആസൂത്രിതം തന്നെയാണാന്ന്അജേഷ് ഉറപ്പിച്ചു.
അജേഷ് പോലീസ്‌സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ അവിടെ ഏഴെട്ടുപെണ്ണുങ്ങള്‍ഉണ്ടായിരുന്നു.നഗരത്തിലെ നിശാസുന്ദരികളായ അവരെ എവിടെ നിന്നക്കയോ തേടിപ്പിടിച്ച്കൊണ്ടുവന്നതാണ്.ഉറക്കച്ചുവടോടെ വന്നിരിക്കുന്ന അവരെ ചോദ്യം ചെയ്തിട്ടും വലിയകാര്യമില്ലന്നയാള്‍ക്കറിയാമായിരുന്നു.തലേന്ന് മുതല്‍ നിശാസുന്ദരികളില്‍ ഒരാളെകാണാനില്ല എന്ന് പുതിയ അറിവ് മാത്രമാണ് ലഭിച്ചത്.കാണാതായ സ്ത്രിയും കൊലപാതകവും തമ്മില്‍ എന്തെങ്കിലും ബന്ധം????
രണ്ടുദിവസം കഴിഞ്ഞിട്ടും കൊലപാതകിയെക്കുറിച്ച് ഒരു തെളിവും ലഭിച്ചില്ല.കൊല്ലപ്പെട്ടസെക്യൂരിറ്റിയുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പേട്ടന്ന് അന്വേഷണത്തില്‍ അറിഞ്ഞഉടനെ തന്നെ അജേഷ് മൊബൈല്‍ കമ്പിനിയുമായി ബന്ധപ്പെട്ടു.സെക്യൂരിറ്റിയുടെഫോണിലേക്ക് വന്ന എല്ലാ നമ്പരുകളിലേക്കും അന്വേഷണം നീണ്ടു.കൊലപാതികകള്‍ ഫോണ്‍ വഴി സെക്യൂരിറ്റിയുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നവരാണന്നും തെളിവുകള്‍ നശിപ്പിക്കാനായി മൊബൈല്‍ ഫോണ്‍ നശിപ്പിച്ചു കളഞ്ഞുകാണുമെന്നും അജേഷ് ഉറപ്പിച്ചു.കൊല്ലപ്പെടുന്നതിന്റെ തലേദിവസം മുതല്‍സെക്യൂരിറ്റിയുടെ ഫോണിലേക്ക് ഒരേ നമ്പരില്‍ നിന്നുതന്നെ കുറെ കാളുകള്‍വന്നിരുന്നു.അയാള്‍ കൊല്ലപ്പെടുന്നതിന്റെ അന്ന് വെളുപ്പിനെ രണ്ടരമണീക്കും ഫോണ്‍കോള്‍ ആ നമ്പരില്‍ നിന്ന് എത്തിയിരുന്നു.
അജേഷ് ഫോണ്‍ നമ്പരിന്റെ ഉടമയെ കണ്ടെത്തി.അയാളെ ചോദ്യം ചെയ്തിട്ടുംഒന്നും ലഭിച്ചില്ല.രണ്ടു ദിവസത്തിനുമുമ്പ് അയാളുടെ ഫോണ്‍ ബസില്‍ നിന്ന്നഷ്ട്പ്പെട്ടന്ന അയാളുടെ വാദം അംഗീകരിക്കാതിരിക്കാന്‍ അജേഷിന് കഴിഞ്ഞില്ല.
രണ്ടാഴ്ച കഴിഞ്ഞിട്ടും അന്വേഷണത്തില്‍ ഒരു പുരോഗതിയും ഉണ്ടായില്ല.കേസ് ഫയല്‍ക്ലോസ് ചെയ്യാന്‍ തന്നെ അജേഷ് തീരുമാനിച്ചു.പിറ്റേന്ന് അതിരാവിലെ കമ്മീഷ്ണര്‍ആഫീസില്‍ നിന്ന് ഫോണ്‍കോള്‍ എത്തി.എത്രയും പെട്ടന്ന് കമ്മീഷണര്‍ ആഫീസില്‍എത്തുക.രണ്ടുമണിക്കൂറിനുള്ളില്‍ അജേഷ് കമ്മീഷ്ണര്‍ ആഫീസില്‍ എത്തി.
നഗരത്തില്‍ പണിതുകൊണ്ടിരിക്കുന്ന ഫ്ലാറ്റിന്റെ സെക്യൂരിറ്റിയെ കൊലചെയ്യപ്പെട്ടനിലയില്‍ രാവിലെ കണ്ടത്തി.കമ്മീഷ്ണറോടൊത്ത് അജേഷ് സ്‌പോട്ടില്‍ എത്തി.താന്‍അന്വേഷിച്ച കൊലപാതകവുമായി ഈ കൊലപാതകത്തിനും വളരെയേറെ സാമ്യംഉണ്ടന്ന് അയാള്‍ക്ക് മനസ്സിലായി.ഇവിടെയും കൊലപാതകം നടന്നിരിക്കുന്നത്വെളുപ്പിനെ മൂന്നുമണിക്കാണ് .നഗ്നമായികിടന്ന മൃതശരീരത്തില്‍ നിന്ന് വൃഷ്ണങ്ങള്‍നഷ്ടപ്പെട്ടിരുന്നു.പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് എത്തിയപ്പോള്‍ അത് അജേഷ് വായിച്ചു.സെക്യൂരിറ്റി മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്നും രക്തത്തില്‍ മയക്കുമരുന്നിന്റെ അംശംകണ്ടെത്തുകയും ചെയ്തിരുന്നു.
സെക്യൂരിറ്റിയുടെ ഫോണ്‍ നഷ്ടപ്പെട്ടിരുന്നു.അയാളുടെ നമ്പരിലേക്ക് വന്ന ഫോണ്‍കോളുകള്‍ വന്ന നമ്പരുകള്‍ ട്രെയ്സ് ചെയ്‌ത് കൊലപാതകിയെ തേടിയെങ്കിലുംഫലമുണ്ടായില്ല.മോഷ്ടിക്കുന്ന ഫോണുകളിലൂടെയാണ് കൊലപാതകി ഇരകളെമരണത്തിലേക്ക് അടുപ്പിച്ചുകൊണ്ടിരുന്നത്.ആദ്യ കൊലപാതകം നടത്തിയ ആള്‍തന്നെയാണ് രണ്ടാമത്തെ കൊലപാതകവും നടത്തിയിരിക്കുന്നതെന്ന് അജേഷ്വിശ്വസിച്ചു.കൊലപാതക പരമ്പരകള്‍ സൃഷ്ടിക്കുന്ന കൊലപാതകിയുടെ ലക്ഷ്യംഎന്തായിരിക്കും?ആരായിരിക്കും അടുത്ത ഇര ? എന്തിനുവേണ്ടി കൊലയാളി സെക്യൂരിറ്റികളെ മാത്രം ലക്ഷ്യമിടുന്നു? ഒരായിരം സമസ്യകള്‍ പൂരിപ്പിക്കാന്‍ അജേഷ് ശ്രമിച്ചു
(തുടരും...........)
4 comments:
കൊള്ളാം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
അടുത്തത് പോരട്ടെ...
സസ്നേഹം
ദൃശ്യന്‍
കൊല്ലാല്ലൊ മാഷെ ഇത് എന്നാ പിന്നെ അടുത്ത ലക്കം പോരട്ടെ.
who is the killer and for what ?. We are waiting to find out..If I get any clue, I will inform.
Post a Comment