Saturday, March 15, 2008

നാലുകൊലപാതകങ്ങള്‍ : കുറ്റാന്വേഷ്‌ണകഥ :ഭാഗം2

കൊലപാതകങ്ങള്‍ അന്വേഷിക്കാന്‍ അജേഷിന്റെ നേതൃത്വത്തില്‍ അന്വേഷണസംഘം രൂപീകരിച്ചു. മരിച്ച സെക്യൂരിറ്റിക്കാരുടെ ഭൂതകാലം അവര്‍ അന്വേഷിച്ചു.അഞ്ചു വര്‍ഷങ്ങള്‍ക്ക്മുമ്പ് അവര്‍ ‘ബ്രിട്ടീഷ് സെക്യൂരിറ്റീസ്’ എന്ന പ്രൈവറ്റ് സെക്യൂരിറ്റി സ്ഥാപനത്തിലെ ജോലിക്കാരായിരുന്നു എന്ന് മനസ്സിലായി.അവര്‍ ഒരുമിച്ചായിരുന്നു താമസവും.

ബ്രിട്ടീഷ് സെക്യൂരിറ്റീസ് എന്ന സ്ഥാപനം അന്വേഷിച്ചു എത്തിയപ്പോള്‍ അത് രണ്ടുവര്‍ഷങ്ങല്‍ക്ക് മുമ്പ് പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു.അതിന്റെ നടത്തിപ്പുകാരന്റെവീട്ടില്‍നിന്ന് പഴയ രജിസ്റ്ററുകള്‍ കിട്ടി. മരിച്ച സെക്യൂരിക്കാര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ഒരുമിച്ചായിരുന്നു താമസം എന്ന് മനസിലാക്കിയ അജേഷ് അവര്‍ താമസിച്ചിരുന്നഅഡ്രസ്സ് നോക്കി ആ വീട്ടില്‍ എത്തി. വര്‍ഷങ്ങളായി വാടകയ്ക്ക് നല്‍കുന്ന വീടായിരുന്നു അത്.റയില്‍‌വേ ക്രോസിങ്ങിനോട്ചേര്‍ന്നായിരുന്നു ആ വീട്.വീട്ടുടമസ്ഥന്‍ വാടക ബുക്ക് നോക്കി കാര്യങ്ങള്‍ പറഞ്ഞു.അഞ്ചുപേര്‍ ഒരുമിച്ച് താമസിച്ചിരുന്നുവെങ്കിലും കുറച്ചുമാസ ങ്ങള്‍ക്കു ശേഷം അവര്‍ അവിടംവിട്ടുപോയിരുന്നു.അജേഷ് കൊല്ലപ്പെട്ട സെക്യൂരിറ്റിക്കാരുടെ ഫോട്ടോ അയാളെ കാണിച്ചു.അവരെ അയാള്‍ തിരിച്ചറിഞ്ഞു,അവര്‍ എവിടേക്കാണ് താമസം മാറിയതെന്ന് ചോദിച്ചതിനും അയാള്‍ ഉത്തരം നല്‍കി.

വീട്ടുടമസ്ഥന്‍ പറഞ്ഞ സ്ഥലത്ത് അജേഷ് ചെന്ന് അന്വേഷിച്ചു.അവിടെ താമസത്തിനായിനാലുപേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.അവിടെ അജേഷ് അഞ്ചു ഫോട്ടോ കാണിച്ചു.നാലുപേരെ അവര്‍ തിരിച്ചറി ഞ്ഞു. അഞ്ചാമന്‍ അവിടെ താമസത്തിന് എത്തിയിരുന്നില്ല.അജേഷ് ഉടന്‍ തന്നെ അഞ്ചുപേരുടേയും വീട്ട് അഡ്രസിലേക്ക് അന്വേഷണം നടത്തി.മരിച്ച രണ്ടുപേരുടേയും മറ്റ് രണ്ടുപേരുടേയും അഡ്രസ്സ് മാത്രമായിരുന്നു ശരി.അഞ്ചാമന്റെഅഡ്രസ്സ് ഒരു കോളനിയിലെ അഡ്രസ്സ് ആയിരുന്നു.അയാള്‍ നാലഞ്ചു വര്‍ഷങ്ങള്‍ക്കകംഅവിടെ ചെന്നിട്ടില്ലായിരുന്നു.ഇപ്പോള്‍ അയാള്‍ എവിടെയാണന്ന് കോളനിക്കാര്‍ക്ക് അറിയില്ലായിരുന്നു.

അഞ്ചുപേരും വീടുമാറുന്നതിന് മുമ്പ് എന്തോ സംഭവിച്ചുവെന്നും അതിന്റെ പേരിലായിരിക്കുംഅവര്‍ വീടുമാറിയതെന്നും അജെഷ് ഉറച്ചു.കൂടുതല്‍ അന്വേഷിക്കണമെങ്കില്‍ അവശേഷിക്കുന്നരണ്ടുപേരേയും വിശദമായി ചോദ്യം ചെയ്യേണ്ടിയിരിക്കുന്നു.അവരെ ചോദ്യം ചെയ്യാന്‍പിറ്റേന്ന് തന്നെ വിളിക്കാന്‍ അജേഷ് തീരുമാനിച്ചു.സന്ധ്യയായപ്പോള്‍ അജേഷ്പോലീസ് ക്ലബില്‍ എത്തി.അന്വേഷണസംഘ ത്തിലെ എല്ലാവരുംതന്നെ അവിടെഎത്തിയിട്ടുണ്ടായിരുന്നു.അതുവരെ അന്വേഷണത്തില്‍ ഉണ്ടായ പുരോഗതി അവര്‍വിശകലനം ചെയ്തു.

അജേഷ് പോലീസ് ക്ലബില്‍നിന്ന് ഇറങ്ങി പ്രസ്‌ക്ലബിലേക്ക് പോയി.അവിടിത്തെലൈബ്രറിയില്‍ നിന്ന് പഴയ പത്രങ്ങള്‍ എടുത്ത് പരിശോധിച്ചു.സെക്യുരിറ്റിക്കാര്‍വീടുമാറിയ തീയതിയൊട് അടുത്തുള്ള ദിവസങ്ങളിലെ പത്രങ്ങളില്‍ എന്തെങ്കിലുംകൊലപാതകവാര്‍ത്തകള്‍ ഉണ്ടോന്ന് അയാള്‍ നോക്കി. സെക്യുരിറ്റിക്കാര്‍ വീടുമാറുന്നതിന്ഒരു ദിവസം മുമ്പ് അവര്‍ താമസിച്ചിരുന്ന വീടുനോട് അടുത്തുള്ള റയില്‍‌വേ ക്രോസിങ്ങില്‍ഒരു അജ്ഞാത പുരുഷജഡം കണ്ടെത്തിയ വാര്‍ത്ത ഉണ്ടായിരുന്നു.അയാളത് കോപ്പിഎടുപ്പിച്ചു.അജ്ഞാത മൃതശരീരവും സെക്യുരിറ്റിക്കാരുടെ വീടുമാറ്റവും തമ്മില്‍ എന്തെങ്കിലും ബന്ധം ?

പിറ്റേന്ന് നഗരം ഉണര്‍ന്നത് മറ്റൊരു കൊലപാതക വാര്‍ത്തയുമായിട്ടായിരുന്നു.കൊല്ലപ്പെട്ടത് ഒരു സ്വര്‍‌ണ്ണക്കടയുടെ സെക്യൂരിറ്റി.ഈ കൊലപാതകവും നടന്നത്സെക്യൂരിറ്റിയുടെ വിശ്രമമുറിയില്‍ തന്നെ. അജേഷ് മിനിട്ടുകള്‍ക്കകം സ്‌പോട്ടില്‍എത്തി.മറ്റ് രണ്ടു കൊലപാതകങ്ങള്‍ പോലെയാണ് ഈ കൊലപതകവും നടന്നിരിക്കുന്നതെങ്കിലും കൊലയാളിക്ക് എവിടക്കയോ പിഴച്ചിരുന്നു.ഒന്നു രണ്ട് തെളിവുകള്‍ അവശേഷിപ്പിച്ചിട്ടാണ് കൊലപാതകി മടങ്ങിയിരിക്കുന്നത്.മുറിയില്‍ മല്‍‌പ്പിടുത്തം നടന്ന തിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

കമിഴ്ന്ന് കിടക്കുന്ന മൃതശരീരത്തോട് ചേര്‍ന്ന് ഒരു വിഗ്ഗ് കിടപ്പുണ്ടായിരുന്നു.കൂടാതെ മൃതശരീരത്തിന്റെ വലതു കൈയ്യില്‍ രണ്ടുമൂന്നു നീണ്ട തലമുടിയും.മറ്റ് രണ്ടു കൊലപാതകങ്ങളിലും കൊല്ലപ്പെട്ടവരുടെ ഫോണ്‍ നഷ്ടപ്പെട്ടിരുന്നുവെങ്കില്‍ ഇവിടെ ഫോണ്‍നഷ്ട് പ്പെട്ടിരുന്നില്ല.രാത്രിയില്‍ ആ ഫോണിലേക്ക് വിളി വന്ന എല്ലാ നമ്പരുകളിലേക്കുംഅന്വേഷണം നടത്താന്‍ അജേഷ് പറഞ്ഞു.ഏറ്റവും വിലപ്പെട്ട മറ്റൊരു തെളിവുംഅജേഷിന് ലഭിച്ചു.കൊലപാതകിയെ സംബന്ധിച്ച പ്രധാനതെളിവ് .” അവള്‍ ‍പ്രതികാരം ചെയ്തു “ എന്ന് നിലത്ത് രക്തം കൊണ്ട് എഴുതിയിരുന്നു.കൊല്ലപ്പെട്ടആള്‍ തന്നെ എഴുതിയതാണോ അത് ?

അഴിക്കുന്തോറും കുരുക്കുകള്‍ മുറുകയാണന്ന് അജേഷിന് തോന്നി.കൊലപാതകിയുടെവിഗ്ഗും ഇരയുടെ മരണക്കുറിപ്പും അജേഷിനെ കുഴക്കി.അന്വേഷണം കൂടുതല്‍ സങ്കീര്‍‌ണ്ണമാവുകയാണ്. ഇനിയും മരണം തേടുന്നത് നാലാമനെയാണ്. കൊലപാതകിലക്ഷ്യമിടുന്നത് ഇനി അയാളെയാണ്.നിഴല്‍ പോലെ കൊലയാളി മരണവുമായിഅയാളുടെ പിന്നാലെയുണ്ട്.അയാളെയെങ്കിലും മരണത്തിന് വിട്ടുകൊടു ക്കാതെ രക്ഷിക്കണം.അതിന് അറിയേണ്ടത് ഭൂതകാലത്തിലെ വെളിപ്പെടുത്തലുകളാണ്. ബന്ധമറ്റ അഞ്ചാമന്റെതിരോധാനമാണ് അറിയേണ്ടത് ?മൂന്നാമന്റെ മരണവെളിപ്പെടുത്തല്‍ പറയുന്നതുപോലെ കൊലപാതകി സ്ത്രിയാണോ ?അതോ അന്വേഷണം വഴിതെറ്റിക്കാന്‍ മനഃപൂര്‍വ്വംകൊലപാതകിതന്നെ എഴുതിയതാണോ അത് ?

ഒരു സ്ത്രിക്ക് ഒറ്റയ്ക്ക് മൂന്നു കൊലപാതകങ്ങള്‍ നടത്താന്‍ സാധിക്കുമോ ? പുരുഷവേഷംധരിച്ചാണോ സ്ത്രി ഇരകളെ കൊലപ്പെടുത്തിയിരുന്നത് ?അതൊ സ്ത്രിയുടെ സഹായികളില്‍ആരുടെയെങ്കിലും ആയിരി ക്കുമോ ആ വിഗ്ഗ്.? ഉത്തരങ്ങള്‍ ലഭിക്കണമെങ്കില്‍കൊലപാതകി പിടിയിലാകണം.അതിനിനി എത്ര നാള്‍ ????

രാത്രിയില്‍ എട്ടോളം ഫോള്‍കോളുകളാണ് മരിച്ച സെക്യൂരിറ്റിയുടെ ഫോണിലേക്ക്വന്നത്.അതെല്ലാം കോയില്‍ ഫോണുകളില്‍ നിന്നുള്ള കോളുകള്‍ ആയിരുന്നു.എന്തുകൊണ്ടാണ് കൊലപാതകികള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാതിരുന്ന്ത്എന്ന് അജേഷ് ചിന്തിച്ചു.ഒരു പക്ഷേ കൊലപാത കികള്‍ തങ്ങളുടെ താവളംഇടയ്ക്കിടെ മാറ്റുന്നുണ്ടാവും.അജേഷ് അദ്യത്തെ ഫോണ്‍‌വിളി വന്ന കോയില്‍ ഫോണിന്റെലൈസന്‍സിയുടെ അഡ്രസ്സ് വാങ്ങി അവിടേക്ക് പോയി.ഗ്രാമത്തിലെ ഒരു പലചരക്കുകട ആയിരുന്നു അത്.സന്ധ്യകഴിഞ്ഞാല്‍ ഉടമസ്ഥന്‍ കടപൂട്ടി വീട്ടിലേക്ക് പോകും.അജേഷ്തന്റെ കൈവശം ഉള്ള അഞ്ചു സെക്യൂരിറ്റിക്കാരുടേയും ഫോട്ടോ അയാളെ കാണിച്ചു.അവരെ ആരെയും അയാള്‍ക്കറിയി ല്ലായിരുന്നു. അജേഷ് തിരിച്ച് കമ്മീഷ്‌ണറാഫീസില്‍എത്തി.

കൊലയാളി ലക്ഷ്യമിടുന്ന നാലാമത്തെ സെക്യൂരിറ്റി കമ്മീഷ്‌ണറാഫീസില്‍ എത്തിയിരുന്നു,അജേഷിന് അറിയേണ്ടത് ഒന്നു മാത്രമായിരുന്നു.അവര്‍ വീടുമാറുന്നതിന് തലേ ദിവസംസംഭവിച്ചത് എന്തായിരു ന്നു.? അയാള്‍ ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും മരണം അയാളേയുംകാത്തിരിക്കുന്നു എന്ന തിരിച്ചറിവില്‍ അന്ന് സംഭവിച്ചത് അയാള്‍ പറഞ്ഞു. ........

അവര്‍ വീടുമാറുന്നതിന് തലേ ദിവസം രാത്രി അവര്‍ അഞ്ചുപേരും കൂടി സെക്കന്‍ഡ് ഷോകഴിഞ്ഞു വരികയായിരുന്നു. വരുന്ന വഴി അവര്‍ മദ്യപിക്കുകയും ചെയ്തു.റയില്‍‌വേ ലവല്‍ക്രോസിങ്ങ് ഗെയ്റ്റ് ഏതോ ട്രയിനിനു വേണ്ടി അടച്ചിട്ടിരിക്കുകയായിരുന്നു.റയില്‍‌വേലവല്‍ ക്രോസിങ്ങില്‍ ഇരുട്ടിന്റെ മറ പറ്റി മോട്ടോര്‍ ബൈക്കില്‍ രണ്ടുപേര്‍ ഇരിക്കുന്നത്അവര്‍ കണ്ടു.സെക്യൂരിറ്റിക്കാരില്‍ ഒരാള്‍ അവരു ടെ മുഖത്തേക്ക് ടോര്‍ച്ച് അടിച്ചു നോക്കി.ഒരു പെണ്‍കുട്ടിയും പുരുഷനും. അവരുടെ മുഖഭാവത്തില്‍ നിന്ന് സെക്യൂരിറ്റിക്കാ‍ര്‍ക്ക്ഒന്നു മനസ്സിലായി.എവിടെ നിന്നോ സുരക്ഷിതതാവളം തേടി പോകുന്നവരാണ് .

മദ്യത്തിന്റെ ലഹരിയില്‍ നാലുപേര്‍ അവളെ ഉപദ്രവിക്കാന്‍ ശ്രമിച്ചു.അവളോടൊപ്പംഉള്ള പുരുഷന്‍ അവരെ തടഞ്ഞു.അയാളോടൊപ്പം അഞ്ചാമത്തെ സെക്യൂരിറ്റിയുംഅവരെ മറ്റ് നാലുപേരയും പിന്തിരിപ്പി ക്കാന്‍ ശ്രമിച്ചു.പെണ്‍കുട്ടിയോട് ഒപ്പംഉള്ള ആള്‍ ഭയം കൊണ്ട് എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയില്‍ ആയിരുന്നു.തങ്ങളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്ന കൂട്ടുകാരനെ സെക്യൂരിറ്റിക്കാരില്‍ ഒരാള്‍അവിടെ നിന്ന് കിട്ടിയ ഇരുമ്പ് കഷ്ണം കൊണ്ട് തലക്കടിച്ചു.അയാള്‍ താഴേക്ക് വീണു.കൂട്ടുകാരനെ അടിച്ചു വീഴ്ത്തിയ സെക്യൂരിറ്റിക്കാരന്‍ ഇരുമ്പ് ദണ്ഡ് പെണ്‍കുട്ടിയോട്ഒപ്പം ഉള്ള ആളിന്റെ നേരെ വീശി. അവന്‍ ഒഴിഞ്ഞു മാറിയെങ്കിലും അടി അവന്റെ തോളത്ത് ഏശി.അവന്‍ പെട്ടന്ന് അവരെ തള്ളിമാറ്റി അവളുടെ കൈപിടിച്ച് ഓടി.പറന്നുപൊങ്ങിയ അവളുടെ ഷാളില്‍ സെക്യൂരിറ്റിക്കാരില്‍ ഒരാള്‍ പിടിച്ചു വലിച്ചു.അവള്‍ നിലത്തേക്ക് വീണു.അവളുടെമേല്‍ അവരുടെ കാട്ടാളത്തം ആഴ്ന്നിറങ്ങി. അവരുടെ ആക്രമണത്തില്‍ നിന്ന് ഓടിയ അവന്‍ റയി‌ല്‍‌വേ ട്രാക്കിലെവിടയോ വീണു.ഹൂങ്കാര ശബ്ദ്ദത്തോടെ പാഞ്ഞുവന്ന ട്രയിനിന്റെ ശബ്ദ്ദത്തില്‍ അവന്റെ നിലവിളിമുങ്ങി പോകുന്നത് അവര്‍ അറിഞ്ഞു.മദ്യത്തിന്റെ ലഹരി ആവിയായപ്പോള്‍ അവര്‍റയില്‍‌വേ ട്രാക്കിലേക്ക് ഓടി.അവന്റെ അവസാന പിടച്ചിലും നിന്നിരുന്നു.നാലുപേരുംവീട്ടിലേക്ക് പോയി.പിറ്റേന്ന് വന്നു നോക്കുമ്പോള്‍ പെണ്‍കുട്ടിയേയും തലക്കടിയേറ്റ് വീണകൂട്ടുകാരനേയും കാണാനില്ലായിരുന്നു. ...... അയാള്‍ പറഞ്ഞു നിര്‍ത്തി.

കൊലയാളികള്‍ കൈയ്യെത്തും ദൂരത്തുതന്നെയുണ്ടന്ന് അജേഷിന് മനസ്സിലായി.ഇനിഎത്രയും പെട്ടന്ന് കൊലയാളികളെ അറസ്റ്റ് ചെയ്യുകമാത്രമാണ് ഒരു കൊലപാതകംകൂടി ഇല്ലാതാക്കാനുള്ള പോം വഴി. അതിന് അവരുടെ താമസ സ്ഥലം കണ്ടത്തെണം.അജേഷ് ക്രൈം റിക്കാ‍ര്‍ഡ് ബ്യൂറോയിലേക്ക് മെസേജ് നല്‍കി.റയില്‍‌വേ ട്രാക്കില്‍കണ്ട പുരുഷന്റെ ജഡം തിരിച്ചറിഞ്ഞോ ?ആ ആഴ്‌ചയില്‍ ഏതെങ്കിലും മിസ്സിംങ്ങ്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ?ഒരു മണിക്കൂറിനകം ക്രൈം റിക്കാ‍ര്‍ഡ് ബ്യൂറോയില്‍നിന്ന് ഫയല്‍ എത്തി.അന്വേഷണം വളരെ പെട്ടന്നായിരുന്നു. നഗരത്തിലൂടെപോലീസ് വാഹനങ്ങള്‍ തലങ്ങുംവിലങ്ങും പാഞ്ഞു.മെസേജുകള്‍ വളരെ പെട്ടന്ന് കൈമാറപ്പെട്ടു. മണിക്കൂറുകള്‍ക്കകം അജേഷ് കൊലയാളി എന്ന് സംശയിക്കുന്ന ആളിന്റെതാവളം കണ്ടെത്തി.സിറ്റി മെന്റ്‌ല്‍ ഹോസ്പിറ്റല്‍ !!!!!!

(തുടരും...........)
: :: ::