Friday, March 21, 2008

നാലുകൊലപാതകങ്ങള്‍ : ഭാഗം3

സിറ്റി മെന്റെല്‍ ഹോസ്പിറ്റലിന്റെ മുന്നില്‍ അജേഷ് വണ്ടി നിര്‍ത്തി ഇറങ്ങുമ്പോള്‍ സന്ധ്യആയിരുന്നു. മെന്റെല്‍ ഹോസ്പിറ്റലിന്റെ സെക്യൂരിറ്റി ഗാര്‍ഡിന്റെ മുറിയില്‍ പരിശോധനനടത്തിയ അജേഷിന് സ്വര്‍‌ണ്ണക്കടയില്‍ കൊല്ലപ്പെട്ട സെക്യൂരിറ്റി ഗാര്‍ഡിന്റെ മുറിയില്‍നിന്ന് ലഭിച്ച വിഗ്ഗ്പോലുള്ള രണ്ട് വിഗ്ഗുകള്‍ ലഭിച്ചു.അജേഷ് മെന്റെല്‍ ഹോസ്പിറ്റലിലെസെക്യൂരിറ്റിയെ കസ്റ്റിഡിയില്‍ എടുത്തു.
പോലീസ് ക്ലബില്‍ സെക്യൂരിറ്റിയെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചു.അയാളുടെ തലയില്‍നിന്ന് അജേഷ് വിഗ്ഗ് എടുത്തു.അയാളുടെ തലയില്‍ മുറിവ് ഉണങ്ങിയ ഒരു വലിയ പാട്ഉണ്ടായിരുന്നു.പല പ്രാവിശ്യം ചോദിച്ചിട്ടും അയാളോടൊപ്പം കാണാതായ പെണ്‍കുട്ടിയെകുറിച്ച് പറഞ്ഞില്ല.അജേഷ് ക്രൈം റിക്കാര്‍ഡ് ബ്യൂറോയില്‍ നിന്ന് കിട്ടിയ ഫയല്‍ഒന്നുകൂടി വായിച്ചു.

റയില്‍‌വേട്രാക്കില്‍ നിന്ന് കിട്ടിയ മൃതശരീരം ഒരു മെഡിക്കല്‍ റപ്രസന്റേറ്റീവിന്റെ ആയിരുന്നു.അയാള്‍ മരിക്കുന്നതിന്റെ തലേദിവസം നഗരത്തിലെ ഡോക്ട്‌ര്‍ ദമ്പതികളുടെ മകളെകാണാതായാതായി എന്ന് പരാതി ലഭിച്ചിരുന്നു.പെണ്‍കുട്ടിയെകുറിച്ച് അന്വേഷണംനടക്കുമ്പോള്‍ തന്നെ മെഡിക്കല്‍ റെപ് തങ്ങളുടെ മകളെ തട്ടികൊണ്ടിപോയതായി അവര്‍ പരാതി തിരുത്തി നല്‍കിയിരുന്നു.ഫൈനല്‍ ഇയര്‍ എംബിബി‌എസിന് പഠിക്കുകയായിരുന്നു പെണ്‍കുട്ടി.മെഡിക്കല്‍ റെപ് മരിക്കുന്ന ദിവസം അയാളും പെണ്‍കുട്ടിയുംപോലീസ് സ്‌റ്റേഷനില്‍ ഹാജരായി.പെണ്‍കുട്ടി അയാളോടൊപ്പം പോവുകയാണന്ന് അറിയിച്ചു.പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തങ്ങളെ അപായപ്പെടുത്തുമോന്ന് അവര്‍ സംശയിച്ചിരുന്നു.അന്നു രാത്രി അയാള്‍ ട്രയിനിടിച്ചു മരിച്ചു.പോലീസ് ഡോക്ടര്‍ ദമ്പതികളെചോദ്യം ചെയ്‌തെങ്കിലും അവര്‍ക്ക് മരണത്തില്‍ പങ്കില്ലന്ന് ബോധ്യപ്പെട്ടു.

അജേഷ് ഫയല്‍ മടക്കിവെച്ചു.വീണ്ടും സെക്യൂരിറ്റിയെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചു. കൊലപാതകങ്ങ ളെകുറിച്ച് ചോദിച്ചിട്ട് ഒന്നും അയാള്‍ പറഞ്ഞില്ല.കൊലപാതകംനടത്തിയത് അയാളല്ലന്ന് അയാള്‍ നിഷേധിച്ചുമില്ല സമ്മതിച്ചുമില്ല.അയാള്‍ തന്നെയാണ്കൊലപാതകങ്ങള്‍ നടത്തിയത് എന്ന് അജേഷിന് ഉറപ്പായിരുന്നു.അയാളോടൊപ്പംസഹായഠിന് മറ്റാരോ ഉണ്ടായിരുന്നുവെന്ന് ഉറപ്പാണ്.അത് ഒരു പക്ഷേ പെണ്‍കുട്ടിആയിരിക്കാം.ഒരു പക്ഷേ ഈ പെണ്‍കുട്ടിയെ കുറിച്ചായിരിക്കാം മൂന്നാമത് കൊല്ലപെട്ട സെക്യൂരിറ്റി എഴുതിയത്.

അജേഷ് അയാളോടൊപ്പം അപ്രത്യക്ഷയായ പെണ്‍കുട്ടിയെ കുറിച്ച് ചോദിച്ചു. അയാളൊന്നും പറയാ തിരുന്നപ്പോള്‍ അജേഷിന്റെ കൈകള്‍ ചാട്ടുളിയായി അയാളുടെ മുഖത്ത് പതിച്ചു.അയാള്‍ ആ പെണ്‍കു ട്ടിയെകുറിച്ച് പറഞ്ഞു.അന്ന് എന്താണ് സംഭവിച്ചതന്ന് .....പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നതില്‍ നിന്ന് കൂട്ടുകാരെ വിലക്കിയ അയാളെ ഇരുമ്പുവടികൊണ്ട് അടിച്ചിട്ടു.രാത്രിയില്‍ എപ്പോഴോ ബോധം വീണ പ്പോള്‍ പെണ്‍കുട്ടിയുടെതേങ്ങല്‍ കേള്‍ക്കാമായിരുന്നു.അര്‍ദ്ധനഗ്നയായ അവളെ അയാള്‍ തന്റെ ഉടുപ്പ് ധരിപ്പിച്ചു.പെണ്‍കുട്ടിയുടേ പേഴ്സ് തുറന്നു കിടക്കുന്നതയാള്‍ കണ്ടു.അതില്‍ മൊബൈല്‍ ഫോണ്‍ കണ്ട അയാള്‍ കോളനിയിലുള്ള തന്റെ സുഹൃത്താ‍യ ഓട്ടോഡ്രൈവറെ വിളിച്ചു.ഇരുപത് മിനിട്ടിനുള്ളില്‍ അയാള്‍ ഓട്ടോയുമായി എത്തി.അവര്‍ഇരുവരും കൂടി പെണ്‍കുട്ടിയെ താങ്ങി ഓട്ടോയില്‍ കയറ്റി.അവള്‍ എന്തക്കയോപുലമ്പുന്നുണ്ടായിരുന്നു.ഓട്ടോ എത്തുന്നതിനു മുമ്പുതന്നെ അയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചിരുന്നു.ഒരു മണിക്കൂറോളം യാത്ര ചെയ്തിട്ടാണ് അവര്‍ പെണ്‍കുട്ടിയുടെവീട്ടില്‍ എത്തിയത് .അവിടെ എത്തിയപ്പോഴേക്കും അയാള്‍ക്ക് തലയില്‍ ഒരുഭാരം അനുഭവപ്പെട്ടിരുന്നു. കണ്ണുകളില്‍ ഒരു മൂടാപ്പ്.തലയ്ക്ക് ഏറ്റ അടിയുടെ നൊമ്പരംഏറുകയായിരുന്നു.

തലയ്‌ക്കേറ്റ അടിയുടെ ശക്തിയില്‍ തലയില്‍ ക്ഷതം ഏറ്റിരുന്നു. തലയ്ക്കുള്ളില്‍ രക്തം കട്ടപിടിച്ചുതുട ങ്ങിയിരുന്നു. ആ പെണ്‍കുട്ടിയുടെ വീട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചതും ഓപ്പറേഷന്‍ നടത്തിയതും. ഓപ്പറേഷനു ശേഷമാണ് അയാള്‍ വിഗ്ഗ് വെയ്ക്കാന്‍തുടങ്ങിയത്.സിറ്റി ഹോസ്പിറ്റലില്‍ ജോലി വാങ്ങിനല്‍കിയതും അവരാണ് .പെണ്‍കുട്ടിഇപ്പോള്‍ എവിടെ എന്ന് ചോദിച്ചതിന് അയാള്‍ അറിയില്ല എന്നാണ് ഉത്തരം നല്‍കിയത്.മാറിമാറി ചോദ്യം ചെയ്തിട്ടും അയാളില്‍ നിന്ന് ഒന്നും ലഭിക്കുകയില്ലന്ന് അജേഷിനു മനസ്സിലായി.

ഇനിയും എത്രയും പെട്ടന്ന് ആ പെണ്‍കുട്ടിയെ കണ്ടത്തെണം.സമയം പത്തു കഴിഞ്ഞിരിക്കുന്നു. പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകാന്‍ അജേഷ് ഉറച്ചു.അരമണിക്കൂറോളം എടുത്തുഅവിടെ എത്താന്‍. ആ വീടിപ്പോള്‍ ഒരു അനാഥാലയമായി പ്രവര്‍ത്തിക്കുകയാണ്.ഒരുആശ്രമമാണ് അനാഥാലയഠിന്റെ മേല്‍നോട്ടക്കാര്‍.അജേഷ് അവരോട് ഡോക്ടര്‍ദമ്പതിമാരെക്കുറിച്ച് ചോദിച്ചു.ഡോക്ടര്‍ ദമ്പതികളുടെ മകള്‍ക്ക് മാനസിക വിഭ്രാന്തിബാധിച്ചതും ചികിത്സയ്ക്ക് ശേഷം ആ പെണ്‍കുട്ടി ആശ്രമത്തിലെ അന്തേവാസിആയതും; ഡോക്ടര്‍ ദമ്പതികള്‍ വീട് ആശ്രമത്തിനു നല്‍കിയതിനുശേഷം ആശ്രമത്തില്‍ ‍താമസിച്ച് അവിടിത്തെ ആശുപത്രിയില്‍ സേവനം ചെയ്യുകയാണ്.പ്രശസ്തമായ ആ ആശ്രമത്തെക്കു റിച്ച് അജേഷിന് അറിയാമായിരുന്നു.

ആശ്രമത്തിലേക്ക് പോകുന്നതിനുമുമ്പ് പോലീസ് ക്ലബിലൂടെ കയറിയിട്ട് പോകാം എന്ന് വിചാരിച്ച് അജേഷ് ക്ലബിലേക്ക് പോയി.അവിടെ ദൃശ്യമാധ്യമങ്ങളുടെ ഒരു പട തന്നെഉണ്ടായിരുന്നു.നഗരത്തെ ഞെട്ടിച്ച് മൂന്നുകൊലപാതകങ്ങളുടെ കൊലയാളിയെ അറസ്റ്റ്ചെയ്‌തത് ഫ്ലാഷ് ന്യൂസുകളായി ചാനലുക ളില്‍ എത്തിയിരുന്നു.എങ്ങനെ വാര്‍ത്ത ചോര്‍ന്നുവെന്ന് അജേഷ് ചിന്തിച്ചു.പോലീസ് ക്ലബില്‍ അപ്പോഴും മെന്റെല്‍ ഹോസ്പിറ്റലിലെസെക്യൂരിറ്റിയെ ചോദ്യം ചെയ്യുകയായിരുന്നു.

ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് അജേഷിന്റെ ജീപ്പ് ആശ്രമം ലക്ഷ്യമാക്കി പാഞ്ഞു.നഗരത്തിന്റെ തിരക്കുകള്‍ ഒഴിഞ്ഞ് ഗ്രാമത്തിലേക്ക് ജീപ്പ് തിരിഞ്ഞു.മൂന്നാമത്തെ കൊലപാതകം നടന്നുകഴിഞ്ഞ് അന്വേഷണത്തിനായി അജേഷ് ആ ഗ്രാമത്തില്‍ എത്തിയിരുന്നു.മൂന്നാമത് കൊല്ലപ്പെട്ട സെക്യൂരിറ്റിയുടെ ഫോണിലേക്ക് വന്ന ഒരു ഫോണ്‍ കോള്‍ആ ഗ്രാമത്തില്‍ നിന്നായിരുന്നു.നേരത്തെ അന്വേഷണത്തിനായി വന്ന കടയുടെ മുന്നില്‍അജേഷ് വണ്ടി നിര്‍ത്തി.കോയിന്‍ ഫോണ്‍ സ്റ്റാന്‍ഡില്‍ തന്നെ ഇരിപ്പുണ്ടായിരുന്നു.അജേഷ് കോയിനിട്ട് കൊലയാളിയുടെ ലക്ഷ്യത്തില്‍ അവശേഷിക്കുന്ന സെക്യൂരിറ്റിയെവിളിച്ചു. അല്പ സമയത്തിനു ശേഷമാണ് അയാള്‍ ഫോണ്‍ എടുത്തത്.കുറെ ദിവസ ങ്ങള്‍ക്ക്ശേഷം മനസമാധാനത്തോടെ അയാള്‍ കിടന്നുറങ്ങുന്നത് അന്നായിരുന്നു. നഗരത്തെ നടുക്കിയ കൊലപാതക പരമ്പര‌യിലെ പ്രതി പിടിയിലായത് അയാള്‍ ചാനലുകളിലൂടെ കണ്ടിരുന്നു. മൂന്നാമത്തെ കൊലപാതകം നടന്നതിനു ശേഷം അയാള്‍ ജോലിക്ക് പോയിരുന്നില്ല.

അജേഷ് ഒരു സിഗരറ്റിന് തീ കൊളുത്തി.വീണ്ടും ഡ്രൈവിംങ്ങ് സീറ്റില്‍. ആക്സിലേറ്റര്‍ ‍അമര്‍ന്നു. ആശ്രമത്തിലേക്ക് ജീപ്പ് പാഞ്ഞു.രണ്ടു മിനിട്ടിനുള്ളില്‍ അജേഷ് പോയവഴിയില്‍ നിന്ന് ഒരു ബോലറ വന്നു കടയുടെ മുന്നില്‍ നിന്നു.മുന്‍ വശത്തെ ഡോര്‍തുറന്നു ഒരു സ്ത്രി ഇറങ്ങി.അവള്‍ കോയിന്‍ ഫോണില്‍ നിന്ന് ആരോടോ സംസാരിച്ചതിനു ശേഷം തിരിച്ച് വന്ന് വണ്ടിയില്‍ കയറി.ഗ്രാമത്തില്‍ നിന്ന് നഗരത്തിലേക്കുള്ളയാത്രയില്‍ ബോലറ നാലഞ്ചു സ്ഥലങ്ങളില്‍ നിര്‍ത്തുകയും അതില്‍ നിന്ന് ഒരു സ്ത്രിഇറങ്ങി കോയിന്‍ ഫോണിലൂടെ ആരോടോ സംസാരിച്ചിട്ട് തിരിച്ചെത്തുകയും ചെയ്തു.ബോലറ ഓടിച്ചതും ഒരു സ്ത്രി ആയിരുന്നു.അവര്‍ ഒരിക്കല്‍ പോലും വണ്ടിയില്‍നിന്ന് ഇറങ്ങിയില്ലായിരുന്നു.

അജേഷ് ആശ്രമത്തില്‍ എത്തിയപ്പോള്‍ രണ്ടരമണി കഴിഞ്ഞിരുന്നു.അസമയത്തെഅതിഥിയെ കണ്ട് സെക്യൂരിറ്റി ഗെയ്റ്റ് തുറന്നില്ല.ഐഡിന്റിറ്റി കാര്‍ഡ് കാണിച്ചപ്പോള്‍സെക്യൂരിറ്റി ഗെയ്റ്റ് തുറന്നു.അതിഥി റൂമില്‍ അജേഷ് ഡോക്ട്‌ര്‍ ദമ്പതികള്‍ക്കായി കാത്തിരുന്നു.

നഗരത്തിന്റെ അതിര്‍ത്തിയിലുള്ള ശ്‌മശാനത്തിന്റെ അറ്റത്ത് ബോലറ നിന്നു.ഇരുട്ടില്‍അങ്ങനെയൊരു വാഹനം അവിടെ കിടക്കുന്നത് കാണാന്‍ പറ്റത്തില്ലായിരുന്നു.സന്ധ്യമയങ്ങിയാല്‍ ശ്‌മശാനത്തില്‍ എത്തുന്നത് നിശാസുന്ദരികളും അവരുടെ കൂട്ടുകാരും മാത്രമായിരുന്നു.അര്‍ദ്ധരാത്രിയോടെ അവരും പോയിക്കഴിഞ്ഞാല്‍ അവിടേക്ക് ആരുംഎത്താറില്ലായിരുന്നു.

വലനെയ്ത് ഇരയ്ക്കായി കാത്തിരിക്കുന്ന ചിലന്തിയെപ്പോലെ ബോലറയില്‍ ഉള്ളവര്‍ ആരയോ കാത്തിരുന്നു.ആ സ്ത്രികള്‍ പരസ്പരം സംസാരിച്ചിരുന്നില്ല.അഞ്ചുമിനിട്ട് കഴിഞ്ഞപ്പോള്‍ശ്മശാനത്തിന്റെ കിഴക്ക് വശത്ത് ഒരു അടയാളം പോലെ രണ്ടുപ്രാവിശ്യം ടോര്‍ച്ച് മിന്നി.ബോലറയില്‍ നിന്ന് ഒരു സ്ത്രി ഇറങ്ങി.അവരായിരുന്നു ഇടയ്ക്കിടെ ഫോണ്‍ ചെയ്യാനായിഇറങ്ങിയിരുന്നതും.അവര്‍ അലസമായി ധരിച്ചിരുന്ന ഷിഫോണ്‍ സാരി മാറത്ത് നിന്ന്തെന്നി മാറുന്നുണ്ടായിരുന്നു.മുടിയില്‍ അവര്‍ മുല്ലപ്പൂചൂടി. ഡ്രൈവിംങ്ങ് സീറ്റില്‍ നിന്നുംവാഹനം ഓടിച്ചിരുന്ന സ്ത്രിയും ഇറങ്ങി.ജീന്‍സും ടീഷര്‍ട്ടും ആയിരുന്നു അവളുടെ വേഷം.ഒരിക്കല്‍ കൂടി ശ്‌മശാനത്തിന്റെ കിഴക്ക് വശത്തുനിന്ന് ടോര്‍ച്ച് മിന്നി.
(തുടരും...........)

No comments:

: :: ::