Thursday, July 24, 2008

ഏഴാം ക്ലാസില്‍ നിന്നുള്ള രണ്ട് പ്രണയലേഖനങ്ങള്‍ :

ഏഴാം ക്ലാസില്‍ നിന്നുള്ള രണ്ട് പ്രണയലേഖനങ്ങള്‍ :
----------------------------------------------------------------
ഒന്നാമത്തെ പ്രണയലേഖനം :
പ്രിയപ്പെട്ട അര്‍ഷാദ് ;
നിനക്ക് സുഖം ആണന്ന് കരുതുന്നു.നിനക്ക് എന്നോട് പിണക്കമാണോ എന്ന് എനിക്കറിയില്ല. നിനക്ക് ഞാന്‍ഫോണ്‍ ചെയ്തിട്ടോ മെയില്‍ അയിച്ചിട്ടോ സ്ക്രാപ്പ് ചെയ്തിട്ടോ‌യൊക്കെ രണ്ടുമാസമായന്ന് എനിക്കറിയാം.സമയം ഇല്ലാഞ്ഞിട്ടല്ല.മനപൂര്‍വ്വം തന്നെയാണ്.നിന്റെ നമ്പര്‍ ഞാന്‍ ഡിലീറ്റ് ചെയ്തുകളഞ്ഞു.ഞാനിങ്ങനെഒക്കെ ചെയ്തത് എന്തുകൊണ്ടാണന്ന് ഞാന്‍ പറയാതെതന്നെ നിനക്കറിയാം. നമ്മള്‍കണ്ട സ്വപ്നങ്ങള്‍ എല്ലാം വെറും സ്വപ്നങ്ങള്‍ ആയിരുന്നുവെന്ന് ഞാനിപ്പോള്‍ അറിയുന്നു.എനിക്ക് വീട്ടില്‍ കല്യാണാലോചനകള്‍ നടക്കുന്നുണ്ട്.ജോലികിട്ടിയിട്ട് മതി എന്ന് പറഞ്ഞ് ഞാനിത്രയും നാള്‍വന്ന ആലോചനകള്‍ ഒക്കെ ഒഴിവാക്കി.പക്ഷേ ഇനി എനിക്ക് അധികം കാത്തിരിക്കാന്‍ വയ്യ.നീയാണ്ഇനി ഒരു തീരുമാനം എടുക്കേണ്ടത്.
ബി‌എഡ് കഴിഞ്ഞ് നീ മലപ്പുറത്തിനു പോകുമ്പോള്‍ പറഞ്ഞത് ഞാനിപ്പോഴും മറന്നിട്ടില്ല. ജോലികിട്ടിആദ്യമാസം കഴിയുമ്പോള്‍ എന്റെ വീട്ടിലെത്തി പപ്പയോട് എന്നെ കെട്ടിച്ച് തരാമോ എന്ന് ചോദിക്കുംഎന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ചിരിച്ചു എങ്കിലും നീ വരുമെന്ന് ഞാന്‍ കരുതി.എനിക്ക് നിന്നെ അത്രയ്ക്ക്ഇഷ്ടമായിരുന്നു.നിനക്കും അങ്ങനെ തന്നെ ആയിരുന്നുവല്ലോ?പക്ഷേ ജോലികിട്ടിയിട്ട് നീ എന്നെയൊന്ന്വിളിച്ചതുപോലുമില്ലല്ലോ?മറ്റുള്ളവര്‍ പറഞ്ഞാണ് നിനക്ക് ജോലി കിട്ടിയത് ഞാനറിഞ്ഞത്...ഞാനെന്ത്തെറ്റാണ് അര്‍ഷാദ് നിന്നോട് ചെയ്തത് ?എന്നെ ഇത്രമാത്രം വേദനിപ്പിച്ച് സങ്കടപ്പെടുത്താന്‍ നിനക്ക്എങ്ങനെ കഴിയുന്നു.??
ഞാനിപ്പോള്‍ ഒറ്റയ്ക്കായതായി എനിക്ക് തോന്നുന്നു.എന്റെ സ്വഭാവത്തില്‍ എന്തക്കയൊ മാറ്റങ്ങള്‍ ഉള്ളതായിഎല്ലാവരും പറയുന്നു.പഴയതുപോലെ എനിക്ക് എല്ല്ലാവരോടും കളിച്ച്ചിരിച്ച് നടക്കാന്‍ കഴിയുന്നില്ല.സ്റ്റാഫ് റൂമില്‍ പോലും ഞാന്‍ ഒറ്റപ്പെടുന്നതായി എനിക്ക് തോന്നുന്നു. ഒറ്റയ്ക്ക് ഇരിക്കാന്‍ പേടിയായ ഞാനിപ്പോള്‍ഒറ്റയ്ക്ക് ഇരിക്കാന്‍ ആഗ്രഹിക്കുന്നു.വീട്ടിലും ഞാന്‍ ഒറ്റപ്പെടുന്നതായി തോന്നുന്നു.ഞാന്‍ തന്നെ തീര്‍ത്ത ഒരുതടവറയില്‍ കഴിയുകയാണ് ഞാനിപ്പോള്‍.കുട്ടികളെ ഞാനിപ്പോള്‍ അകാരണമായി ഭയപ്പെടുത്തുന്നു.അവരെ ക്ലാസില്‍ നിന്ന് ഇറക്കിവിടുന്നു.അറിയില്ല അര്‍ഷാദ്; എനിക്കെന്താണ് സംഭവിക്കുന്നതെന്ന്.
ജാ‍തിയും മതവുമൊന്നും നോക്കിയിട്ടല്ല നമ്മള്‍ പ്രണയിച്ചു തുടങ്ങിയത്.ഒരു വര്‍ഷമേ ഒരുമിച്ച് പഠിച്ചുയുള്ളൂവെങ്കിലുംഒരുപാടൊരുപാട് നമ്മള്‍ അടുത്തു.നീ അറിയാത്ത ഒരു രഹസ്യവും എനിക്കില്ലായിരുന്നു.നിന്റെ കാര്യത്തിലുംഅങ്ങനെ തന്നെ ആയിരിക്കും എന്ന് ഞാന്‍ വിചാരിച്ചിരുന്നു..പക്ഷേ???സാമൂഹ്യപാഠപുസ്തകം കിട്ടിയപ്പോള്‍ ഞാന്‍ ആദ്യം പഠിപ്പിച്ചു തുടങ്ങിയത് ‘മതമില്ലാത്ത ജീവന്‍ ‘ആയിരുന്നു.ക്ലാസില്‍ ഈ പാഠംപഠിപ്പിക്കേണ്ട എന്ന് മാനേജരച്ചന്‍ പറഞ്ഞിട്ടും അച്ചന്‍ അറിയാതെയാണ് ഞാന്‍ ആ പാഠം എടുത്തത്. അന്‍വറന്റേയും ലക്ഷ്‌മീദേവിയുടേയും സ്ഥാനത്ത് ഞാന്‍ നമ്മളെയാണ് കണ്ടത്.ജീവന്‍ നമ്മുടെമകനാണന്ന് ഞാന്‍ സങ്ക്ല്പിച്ചു.പുഴയുടെ തീരത്ത് ഒരുമിച്ചിരുന്ന് ജീവിതത്തെ ക്കുറിച്ച് സ്വപ്നം കണ്ടപ്പോള്‍ ,നമ്മള്‍ക്കുണ്ടാവുന്ന കുഞ്ഞിന് ജീവനെന്ന് പേരിടണമെന്ന് നീ പറഞ്ഞപ്പോള്‍ ഈ പുസ്തകം അച്ചടിച്ചിട്ടുപോലുമില്ലായിരുന്നു.നമ്മുടെ സ്വപ്നങ്ങള്‍ എല്ല്ലാം ചീട്ടുകൊട്ടാരം‌പോലെ തകരുകയാണല്ലോ?
ഞാനിനി എന്താണ് ചെയ്യേണ്ടത് ?നിന്റെ മറുപിടിക്കായി ഒരാഴ്ചകൂടി ഞാന്‍ കാത്തിരിക്കും.നീ പറയുന്നതുപോലെ ഞാന്‍ ചെയ്യാം.നീ വിളിച്ചാല്‍ ഞാന്‍ വരും.പക്ഷേ എനിക്ക് പപ്പായേയും മമ്മിയേയും അനുജത്തിമാരേയും ഉപേക്ഷിക്കാനുംവയ്യ.എന്താണ് ഞാന്‍ ചിന്തിക്കുന്നതെന്നും പോലും എനിക്കിപ്പോള്‍ അറിയില്ല.ഞാന്‍ കാണിക്കുന്ന ധൈര്യം പോലും നീ കാണിക്കാത്തതില്‍ ആണ് എനിക്ക് വിഷമം.വേണമെങ്കില്‍നമുക്ക് പിരിയാം. എന്നന്നേക്കുമായി.നമ്മള്‍ ഒരുമിച്ച് കണ്ട സ്വപ്നങ്ങള്‍ ,ഞാന്‍ കണ്ട സ്വപ്നങ്ങള്‍ എല്ലാംവെറും സ്വപ്നങ്ങള്‍ ആണന്ന് കരുതി നമുക്ക് മറക്കാം.ഒരിക്കലും കാണിതിരിക്കാന്‍ ശ്രമിക്കാം.നിന്റെശബ്ദ്ദം കേള്‍ക്കാതിരിക്കാന്‍ ശ്രമിക്കാം.പക്ഷേ എനിക്കതിനാവില്ലന്നാണ് ശ്രമിക്കുന്നത്.മനസ്സിനെഅടക്കാന്‍ ഞാന്‍ ശ്രമിക്കുകയാണ് ...പക്ഷേ......
വേണമെങ്കില്‍ നമുക്കിനി സുഹൃത്തുക്കളായി മാത്രം മുന്നോട്ട് പോകാം.അല്ലങ്കില്‍ ഒരുമിച്ച് ജീവിക്കാം.എന്തിനാണങ്കിലും ഞാന്‍ തയ്യാറാണ്.നീ ആണ് ഇനി തീരുമാനിക്കേണ്ടത്.നിന്റെ മറുപിടിഎത്രയും വേഗം പ്രതീക്ഷിച്ചുകൊണ്ട്...

നിന്റെ സ്വന്തം എന്ന് കരുതിയിരുന്ന
അനില

From,
അനില വര്‍ഗ്ഗീസ്
ക്ലാസ് ടീച്ചര്‍ 7-B
St.തോമസ്സ് ഹൈസ്ക്കൂള്‍
To,
അര്‍ഷാദ് സലിം
ക്ലാസ് ടീച്ചര്‍ 8-C
ഗവ.ഹൈസ്ക്കൂള്‍,മലപ്പുറം
::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::

രണ്ടാമത്തെ പ്രണയലേഖനം :
hai dear സോജന്‍‌കുട്ടാ,
ഡാഡി ഇന്റ്ര്‌നെറ്റ് കണക്ഷന്‍ കട്ട് ചെയ്തതുകൊണ്ട് മെയിലൊന്നും അയക്കാനും നോക്കാനുംപറ്റുന്നില്ല. ബാലന്‍സ് തീര്‍ന്നതുകൊണ്ട് SMS അയക്കാനും പറ്റുന്നില്ല.ഇയാളെ ഇപ്പോള്‍ ക്ലാസിനു വെളിയിലൊന്നും കാണാനേ ഇല്ലല്ലോ.റ്റെന്‍‌ന്തില്‍ ആയതുകൊണ്ട് ഒത്തിരി പഠിക്കാനുള്ളതുകൊണ്ടാണോ ക്ലാസിനുവെളിയിലൊന്നും കാണാത്തത്.ഇപ്പോള്‍ കുട്ടന് എന്നോട് പഴയപോലൊന്നും ഒരു സ്നേഹവും ഇല്ല.ഇപ്പോള്‍അമ്പലത്തിന്റെ അവിടെയൊന്നും വരാറേയില്ലല്ലോ?
പിന്നേ നമ്മുടെ അനിലടീച്ചര്‍ക്ക് എന്തോ ഒരു സെറ്റപ്പ് ഉണ്ടന്ന് തോന്നുന്നു.നമ്മുടെ എഡ്വിന്‍ സാറുമായിട്ടാണന്നാ പിള്ളാരെല്ലാം പറയുന്നത്.പ്ക്ഷേ എനിക്കത് വിശ്വാസമല്ല. എഡ്വിന്‍ സാര്‍ ആ സുലേഖടീച്ചറുടെപുറകെ നടക്കുന്നത് നമ്മളെന്നുമുതല്‍ കാണുന്നതാ. പക്ഷേ അനിലടീച്ചര്‍ക്ക് ഒരാളുണ്ടന്ന് തീര്‍ച്ചയാ.ഇപ്പോള്‍ടീച്ചറിന്റെ ക്ലാസിലിരിക്കാന്‍ ഒരു രസവുമില്ല.ടിച്ചറിപ്പോള്‍ ഇവിടൊന്നും അല്ലന്നാ തോന്നുന്നത്.
ഇന്നലെ മതമില്ലാത്ത ജീവന്‍ പഠിപ്പിച്ചപ്പോള്‍ ടീച്ചറിനെന്ത് ആവേശമായിരുന്നു.ആ പാഠം പഠിച്ചു കഴിഞ്ഞപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണത്.നമ്മുടെ മാര്യേജിന് ആരെങ്കിലും എതിരു പറഞ്ഞാല്‍ ഈപാഠം എടുത്ത് കാണിച്ചു കൊടുക്കാ‍മല്ലോ!ഈ പാഠം കഴിഞ്ഞപ്പോള്‍ എനിക്ക് എന്തോ ഒരു ധൈര്യംതോന്നുന്നു.നമ്മുടെ മാര്യേജിന് ഇനി എത്രനാള്‍ കാത്തിരിക്കണം?ഏഴുവര്‍ഷം കൂടി കാത്തിരിക്കണമല്ലോഎന്നോര്‍ക്കുമ്പോള്‍ എനിക്ക് സങ്കടം വരുന്നു.
പിന്നേ ,നിന്റെ ക്ലാസിലെ ആ ഷംസു ആളു ശരിയല്ല.അവനെന്നോട് ഇന്നലെ പറയുകയാ “അവനെവെയ്റ്റിംങ്ങ് ലിസ്റ്റില്‍ പെടുത്താമോന്ന്’.നീ അവനോട് ചോദിക്കുകയൊന്നും വേണ്ട.നീയും ഒന്‍പതു ബിയിലെശാരിയും തമ്മിലെന്താ?
അനില ടീച്ചറിന്റെ ക്ലാസിലിരുന്നാ‍ ഞാനിത് എഴുതുന്നത്.ടീച്ചറിവിടെ ഇരുന്ന് സ്വപ്നം കാണുകയാ.ടീച്ചര്‍ക്ക് വട്ടായോ എന്ന് സംശയമാ.പിന്നേ ,ഇന്നാള് ,കുട്ടന്‍ മൊബൈലില്‍ എടുത്ത എന്റെ ഫോട്ടോ ആരെയെങ്കിലുംകാണിച്ചോ?കാണിക്കരുത്...അന്ന് ഓഡിറ്റോറിയത്തിന്റവിടെ വച്ച് എന്നെ എന്തോക്കയാ ചെയ്തത്.ഇനി അങ്ങനെയൊന്നും ഉണ്ടാവരുത്.ഫോട്ടോ ഡിലീറ്റ് ചെയ്തുകളയണം.എന്റെ മൊബൈലില്‍ നിന്ന്ഞാന്‍ കുട്ടന്റെ ഫോട്ടോ എല്ലാം ഡിലീറ്റ് ചെയ്തു.അല്ലങ്കില്‍ അമ്മ കണ്ടാല്‍ കുഴപ്പമാ....
പിന്നേ വേറെ ഒരു കാര്യം ഞാന്‍ ഇന്നലത്തെ പത്രത്തില്‍ വായിച്ചു.രണ്ട് മതത്തില്‍ പെട്ടവര്‍ വിവാഹംകഴിക്കുന്നതിന് ഡി.വൈ.എഫ്.ഐ നേതൃത്വം കൊടുക്കുമെന്ന്. ഞാനതുകൊണ്ട് കമ്മ്യൂണിസ്റ്റാവാന്‍തീരുമാനിച്ചു.നമ്മുടെ കല്ല്യാണം നടക്കാന്‍ ഇതല്ലാതെ വേറെയേതെങ്കിലും വഴി ഉണ്ടോ?
അയ്യോ അനില ടീച്ചറുടെ ക്ലാസ് തീര്‍ന്നു.ഈ എഴുത്ത് ലഞ്ച് ടൈമില്‍ അങ്ങ് എത്തിച്ചോളാം.
എന്റെ സോജന്‍‌കുട്ടന് ആയിരം ഉമ്മകള്‍.
എന്ന് സോജന്‍‌കുട്ടന്റെ മാത്രം
പാറുക്കുട്ടി.
From,
പാര്‍വതി രാഘവന്‍
7-B
St.തോമസ്സ് ഹൈസ്ക്കൂള്‍ .
To,
സോജന്‍ വര്‍ക്കി
10 -A
St.തോമസ്സ് ഹൈസ്ക്കൂള്‍


Sunday, July 20, 2008

ആറാമത്തെ വാര്‍ത്ത : കഥ

കുഞ്ഞുമോന്‍ ഒരു പത്രവിതരണക്കാരനായിരുന്നു.വെളുപ്പിനെ പത്രകെട്ടുകള്‍ എടുത്ത് ഏഴുമണി ആകുമ്പോഴേക്കും പത്രവിതരണം നടത്തിയിരിക്കും.പത്തുപതിനഞ്ചുകൊല്ലമായി ഈ പണി തുടങ്ങിയിട്ട്.സ്കൂളില്‍പഠിക്കുമ്പോള്‍ മുതലേ പത്രവിതരണം തുടങ്ങിയത്. പത്രവിതരണം മാത്രമല്ല കുഞ്ഞുമോന് ജോലി.നോണ്‍-പ്രോഫിറ്റബള്‍ ബിസ്‌നസ്സ് ആയി അല്പംസ്വല്പം നാട്ടുവാര്‍ത്താവിതരണവും ഉണ്ട്.എന്ന് പറഞ്ഞാല്‍പത്രവിതരണം കഴിഞ്ഞ് നാട്ടിലെ വിശേഷങ്ങള്‍ എല്ല്ലാം റീട്ടയിലായിട്ടും ഹോള്‍സെയിലായിട്ടും എല്ലാവീടുകളിലും എത്തിക്കും.ചിലരൊക്കെ കുഞ്ഞുമോന്റെ ഈ നോണ്‍-പ്രോഫിറ്റബള്‍ ബിസ്‌നസ്സിനെ ഏഷ്ണിയുംകുന്നായ്മയും എന്നു പറയുമെങ്കിലും കുഞ്ഞുമോന് അതൊന്നും ഒരു പ്രശ്നമല്ല.സത്യം പറയുന്നവനെആര്‍ക്കാണങ്കിലും കണ്ണെടുത്താല്‍ കണ്ടുകൂടല്ലോ?സത്യം വിളിച്ചു പറഞ്ഞതിന് ഒറ്റക്കണ്ണന്‍ സാക്ഷിയുടെഒറ്റക്കണ്ണ് അവന്റെ മുതലാളി കുത്തിപ്പൊട്ടിച്ച നാട്ടില്‍ ഇതല്ല ഇതിനപ്പുറവും സത്യം പറയുന്നവനെഇരട്ടപേരിട്ട് വിളിക്കും.
കുഞ്ഞുമോന്‍ പുറത്തുവിട്ട എക്സ്ക്ലൂസിവ് വാര്‍ത്തകള്‍ നാട്ടില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. വാര്‍ത്തകള്‍ കണ്ടെത്താനായി സാഹസികമായ പരിപാടികള്‍ നടത്തുന്നതിന് കുഞ്ഞുമോന് ഭയമില്ല.കുന്നുമ്മേല്‍ ശാന്തയുടെ മകള്‍ ഗോപാലന്‍ മുതലാളിയുടേതാണന്ന് കണ്ടെത്തിയത് കുഞ്ഞുമോനാണ്.ഈ സത്യം കണ്ടെത്താന്‍ കുഞ്ഞുമോന്‍ മാസങ്ങളാണ് എടുത്തത്.ശാന്തയുടെ മകളുടെ പുറത്ത് ഒരു വലിയ കറുത്ത പുള്ളിയുണ്ട് എന്നതായിരുന്നു കുഞ്ഞുമോന്‍ കണ്ടെത്തിയ ശക്തമായ തെളിവ്. ഗോപാലന്‍ മുതലാളിക്കും ഇതുപോലൊരു പാടുണ്ടന്ന് നാട്ടുകാര്‍ക്കെല്ലാം അറിയാം.കുന്നുമ്മേല്‍ ശാന്ത സത്യം പറയുന്നതിനുമുമ്പ്വണ്ടി ഇടിച്ച് മരിച്ചു.ശാന്തയെ ഇടിച്ച വണ്ടി മകളെ ലക്ഷ്യ മാക്കുന്നതിനുമുന്‍പ് കുഞ്ഞുമോന്‍ ശാന്തയുടെമകളെതന്റെ ഭാര്യയാക്കി.കുന്നുമ്മേല്‍ ശാന്തയെ ഇടിച്ചവണ്ടി ഗോപാലന്‍ മുതലാളിയുടെ ആണന്ന് കണ്ടെത്തിപോലീസില്‍ പരാതി നല്‍കി ഗോപാലന്‍ മുതലാളിയെ അകത്താക്കിയതും കുഞ്ഞുമോനാണ്.
പട്ടാളക്കാരന്‍ ഭാസ്ക്കരന് മലബാറില്‍ മറ്റൊരു ഭാര്യയും കുട്ടിയും ഉണ്ടന്നുള്ള വസ്തുതയും വെളിയില്‍ കൊണ്ടുവന്നത് കുഞ്ഞുമോന്റെ സാഹസിക ന്യൂസ് പിടിത്തം ആണ്. അന്തോണിച്ചാന്റെ മകള്‍ കേസുകെട്ടില്‍കുടിങ്ങിയത് ആദ്യം കണ്ടെത്തിയത് കുഞ്ഞുമോന്‍ ആയിരുന്നു.കുഞ്ഞുമോന്‍ ഈ വാര്‍ത്ത നാട്ടില്‍ വിതരണം ചെയ്യുന്നതിനു മുന്‍പ് അന്തോണിച്ചാനെ വിവരം അറിയിച്ചു.പക്ഷേ അന്തോണിച്ചാന്‍ കുഞ്ഞുമോന് ചെവികൊടു ത്തില്ല. തന്റെ മകള്‍ ഡീസന്റാണന്നായിരുന്നു അന്തോണിച്ചാന്റെ പ്രതികരണം. മകള്‍ ഒളിച്ചോടി പോയപ്പോഴാണ് അന്തോണിച്ചാന് കണ്ണില്‍ വെട്ടം വീണത്.പെണ്ണ് കൈവിട്ട് പോയന്ന് ഉറപ്പായതിന്ശേഷമാണ് കുഞ്ഞുമോന്‍ വാര്‍ത്ത വെളിയില്‍ വിട്ടത്.സ്ത്രീധനം കൊടുക്കാത്തതിന്റെ പേരില്‍ അമ്മായിഅമ്മഇറക്കിവിട്ട മറിയക്കുട്ടിയുടെ വീട്ടില്‍ രാത്രിയില്‍ പതുങ്ങിപതുങ്ങി വരുന്ന രഹസ്യക്കാരന്‍ അവളുടെഭര്‍ത്താവ് തന്നെയാണന്ന് കണ്ടെത്തിയതും കുഞ്ഞുമോനാണ്.ഇങ്ങനെ സാഹസികമായ വാര്‍ത്തകള്‍വീടുവീടുതോറും എത്തിച്ച് നടക്കുന്നതിനിടയിലാണ് ‘അമ്മിണി ചാനലില്‍’ സിറ്റിസണ്‍ ജേര്‍ണലിസ്റ്റ് റിയാലിറ്റി ഷോ തുടങ്ങിയത്.
നാട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി കുഞ്ഞുമോന്‍ ‘അമ്മിണി ചാനലിന്’ മെസ്സേജ് അയച്ചു.രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ‘അമ്മിണി ചാനലില്‍ ‘നിന്ന് വിളി എത്തി. കുഞ്ഞുമോന്‍ കണ്ടെത്തീയ വാര്‍ത്തകളുമായി ചെല്ലാന്‍.നാട്ടുകാര്‍ പിരിവ് എടുത്ത് കുഞ്ഞുമോന് ഒരു വീഡിയോക്യാമറ വാങ്ങികൊടുത്തു.പത്രവിതരണം പെണ്ണും‌പിള്ളയെ ഏല്‍പ്പിച്ചിട്ട് കുഞ്ഞുമോന്‍ ക്യാമറയുമായി വാര്‍ത്തകള്‍ തേടിയിറങ്ങി.കുഞ്ഞുമോന്റെ വാര്‍ത്തകള്‍ക്കായി ജനങ്ങള്‍ രാത്രി ഒന്‍പതുമണിക്ക് ‘അമ്മിണി ചാനലി‘ലേക്ക് മിഴിനട്ടിരുന്നു. കുഞ്ഞുമോന് എസ്സ്.എം.എസു.കള്‍ കുന്നുകൂടി.എതിരാളികളെ നിഷപ്രഭരാക്കി കുഞ്ഞുമോന്‍ മുന്നേറി.ഇതായിരുന്നു കുഞ്ഞുമോന്റെ എക്സ്ക്ലൂസീവ് വാര്‍ത്തകള്‍ :
ഒന്നാമത്തെ വാര്‍ത്ത :
സ്കൂളിലെ ഉച്ചക്കഞ്ഞി വിതരണത്തിന് എത്തുന്ന അരി ഗുണനിലവാരം കുറഞ്ഞതാണ ന്നായിരുന്നു ഒന്നാമത്തെവാര്‍ത്ത.റേഷന്‍ ഡിപ്പോയില്‍ നിന്ന് അരികയറ്റുന്നതുമുതല്‍ സ്കൂളില്‍ എത്തുന്നതുവരെയുള്ള വീഡിയോചിത്രങ്ങള്‍ കുഞ്ഞുമോന്‍ കാണിച്ചുകൊടുത്തു. റേഷന്‍ ഡിപ്പോയില്‍ നിന്ന് അരികയറ്റി വരുന്ന ജീപ്പ്ഹെഡ്മാസറ്ററുടെ അളിയന്റെ പലചരക്ക് കടയുടെ ഗോഡണിന്റെ പിന്നില്‍ ഒളിപ്പിച്ചിട്ടിരിക്കുന്നത് കുഞ്ഞുമോന്‍ അതിവി ദഗ്ദമായി ക്യാമറിയില്‍ പകര്‍ത്തിയിരിക്കുന്നു.
ഒന്നാമത്തെ വാര്‍ത്തയുടെ ഫോളോഅപ്പ് :
ഹെഡ്മാസ്റ്ററെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.അളിയന്റെ ഗോഡൌണ്‍ പൂട്ടി മുദ്രവച്ചു.
രണ്ടാമത്തെ വാര്‍ത്ത :
ഇടവകയില്‍ കല്യാണപ്രായം കഴിഞ്ഞ് നില്‍ക്കുന്ന ശോശാമോളെ ഫാദര്‍ കഞ്ഞിപ്പറമ്പന്‍ സ്വാമിവക്രാനന്ദയുടെഅടുക്കല്‍ കൊണ്ടുപോകുന്നതും ,സ്വാമി ശോശാമോളുടെ ദോഷം മാറാന്‍ നഗ്നപൂജചെയ്യുന്നതും അതുകണ്ട്രസിച്ചിരിക്കൂന്ന ഫാദര്‍ കഞ്ഞിപ്പറമ്പനേയും കണ്ട് ജനങ്ങളും ബിഷപ്പും ഞെട്ടി.കുഞ്ഞുമോന്റെ SMSപെട്ടി വോട്ടുകള്‍ കൊണ്ട് നിറഞ്ഞു തുളുമ്പി.
രണ്ടാമത്തെ വാര്‍ത്തയുടെ ഫോളോഅപ്പ് :
ഫാദര്‍ കഞ്ഞിപ്പറമ്പനേയും സ്വാമിവക്രാനന്ദയേയും പോലീസ് അറസ്റ്റ് ചെയ്തു. സ്വാമിവക്രാനന്ദയുടെ ആശ്രമം ജനങ്ങള്‍ തല്ലിത്തകര്‍ത്തു.
മൂന്നാമത്തെ വാര്‍ത്ത :
പഞ്ചായത്ത് പ്രസിഡണ്ട് കുറുപ്പന്‍ ജനകീയാസൂത്രണത്തിന്റെ പേരില്‍ നടത്തിയ അന്തര്‍ സംസ്ഥാനയാത്രകളില്‍ ഒപ്പം പോയ പ്രതിപക്ഷക്കാരി ജാ‍നമ്മമെബര്‍ നടത്തിയ ലൈഗിംക പീഡനങ്ങള്‍ വെറും കെട്ടുകഥയാണന്നും പ്രതിപക്ഷനേതാവായ നീലന്റെ ഒത്താശയോടെ നടത്തിയ ആരോപണം ആണ് ലൈഗിംക പീഡനകഥ എന്നും കുഞ്ഞുമോന്‍ തെളിയിച്ചു.നീലന്റേയും ജാനമ്മയുടേയും കൂടിക്കാഴ്ചകുഞ്ഞുമോന്‍ വീഡിയോയില്‍ പകര്‍ത്തിയിരുന്നു.
മൂന്നാമത്തെ വാര്‍ത്തയുടെ ഫോളോഅപ്പ് :
കുറുപ്പനെ പുറത്താക്കാന്‍ ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച ജാ‍നമ്മയേയും നീലനേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
നാലാമത്തെ വാര്‍ത്ത :
ട്രയിനിലെ ബാത്ത് റൂമുകളിലേയും റയില്‍‌വേസ്റ്റേഷന്‍,ബസ് സ്റ്റാന്‍ഡ് എന്നിവടങ്ങളി ലേയും മൂത്രപ്പുരകളിലെ ‘സാഹിത്യത്തെ’ക്കുറിച്ചായിരുന്നു നാലാമത്തെ വാര്‍ത്ത.ഇതൊരു പുതിയ വാര്‍ത്ത അല്ലായിരുന്നുവെങ്കിലും വാര്‍ത്തയില്‍ ഒരു കുഞ്ഞുമോന്‍ ടച്ച് ഉണ്ടായി രുന്നു. ഇത്തരം സാ‍ഹിത്യത്തെക്കുറിച്ച് യാത്രക്കാരുടെഅഭിപ്രായങ്ങളും ചേര്‍ത്തീരുന്നു റിപ്പോര്‍ട്ടില്‍.ഈ സാഹിത്യത്തില്‍ പറഞ്ഞിരിക്കുന്ന ഫോണ്‍ നമ്പരുകളെഅന്വേഷിച്ച് കുഞ്ഞുമോന്‍ നടത്തുന്ന യാത്രകളായിരുന്നു റിപ്പോര്‍ട്ടിന്റെ ഹൈലൈറ്റ്.
നാലാമത്തെ വാര്‍ത്തയുടെ ഫോളോഅപ്പ് :
സാഹിത്യത്തെ റയില്‍‌വേ ചായം പൂശി മറച്ചു.
അഞ്ചാമത്തെ വാര്‍ത്ത :
റിയാലിറ്റി ഷോ അവസാന ഘട്ടത്തീലേക്ക് കടക്കുകയാണ്.ഈ റൌണ്ടില്‍ മത്സരിക്കുന്നത് അഞ്ചുപേര്‍.ഈ റൌണ്ട് കടക്കുന്ന രണ്ടില്‍ ഒരാള്‍ക്ക് പത്തുലക്ഷത്തിന്റെ കാറും കൈനിറയെ കാശും.കുഞ്ഞുമോന്‍എന്തുവാര്‍ത്തയായിരിക്കും ഈ റൌണ്ടില്‍ അവതരിപ്പിക്കുന്നത്. കുഞ്ഞുമോന് വോട്ടുകള്‍ വന്നു നിറഞ്ഞുകൊണ്ടിരുന്നു.കുഞ്ഞുമോന്റെ വാര്‍ത്ത ആരുടെയൊക്കെ മുഖം മൂടിയാണ് വലിച്ചുകീറുന്നത്.ജനങ്ങള്‍കുഞ്ഞുമോന്റെ റിപ്പോര്‍ട്ടിനായി കാത്തിരുന്നു.
മലയാളിയുടെ മനസാക്ഷിയെ ഞെട്ടിക്കുന്ന വാര്‍ത്തയാ‍യിരുന്നു കുഞ്ഞുമോന്റെ അഞ്ചാമത്തെ വാര്‍ത്ത. കുഞ്ഞുമോന്റെ ക്യാമറക്കണ്ണുകള്‍ പലബാഗുകളിലും ഒളിഞ്ഞിരിക്കുന്ന ഗര്‍ഭനിരോധന ഗുളികകളെ ഫോക്കസ് ചെയ്തു.അമ്മമാരുടെ നെഞ്ചിന്‍‌കൂട് തകര്‍ത്തുകൊണ്ട് കുഞ്ഞുമോന്റെ ക്യാമറക്കണ്ണുകള്‍ സ്കൂള്‍ ബാഗുകളീല്‍ നിന്ന് വാനിറ്റി ബാഗുകളിലേക്കും,എക്സിക്യുട്ടീവ് ബാഗുകളിലേക്കും കടന്നു ചെന്നു.“എന്തിന് ആശങ്ക...”കുഞ്ഞുമോന്‍ ഗുളികകളുടെ പരസ്യം എഡിറ്റ് ചെയ്ത് റിപ്പോര്‍ട്ടില്‍ ചേര്‍ത്തിരുന്നു. ക്യാമറ ആള്‍പ്പാര്‍പ്പീല്ലാത്ത കെട്ടിടങ്ങളിലേക്കും പൊന്തക്കാടുകളിലേക്കും കടന്നുചെന്ന് ഗുളികകളുടെഒഴിഞ്ഞ സ്ടിപ്പുകള്‍ ഫോക്കസ് ചെയ്തു.ഗുളിക കമ്പിനിക്ക് തങ്ങളുടെ പ്രോഡക്ടിനെ കുറിച്ച് ആശങ്കയില്ലായിരുന്നുവെങ്കിലും കുഞ്ഞുമോന്റെ റിപ്പോര്‍ട്ട് സമൂഹത്തിന് ആശങ്കനല്‍കി.
അഞ്ചാമത്തെ വാര്‍ത്തയുടെ ഫോളോഅപ്പ് :
ഗര്‍ഭനിരോധന ഗുളികകളുടെ പരസ്യം ഗവണ്മെന്റ് നിരോധിച്ചു.ഉല്പന്നത്തിന്റെ വില്പന കുത്തനെ ഇടിഞ്ഞു.
ആറാമത്തെ വാര്‍ത്തയ്ക്ക് മുമ്പ് ഒരു ചെറിയ ഇടവേള :
ഇനിയും നടക്കുന്ന ലൈവ് ഫൈനലിലേക്ക് രണ്ടേ രണ്ടുപേര്‍ മാത്രം.ഇപ്പോള്‍ തന്നെ SMS വോട്ടുകളില്‍കുഞ്ഞുമോന്‍ വളരെ മുന്നിലാണ്.കുഞ്ഞുമോന്റെ അവസാന റിപ്പോര്‍ട്ടിനായി ആളുകള്‍ കാത്തിരിക്കുകയാണ്.സ്റ്റേഡിയും നിറഞ്ഞ് ആളുകള്‍ ഇരിക്കുന്നു.
ഫൈനല്‍ നടക്കുന്ന സ്റ്റേഡിയത്തില്‍ നിന്ന് :
ഫൈനല്‍ നടക്കേണ്ട സമയം കഴിഞ്ഞിട്ടും കുഞ്ഞുമോന്‍ എത്തിയിട്ടില്ല.കുഞ്ഞുമോന്‍ എത്തിയിട്ടല്ലന്നറിയാതെ അവതാരകന്‍ കുഞ്ഞുമോനെ വേദിയിലേക്ക് ക്ഷണിച്ചു. കുഞ്ഞുമോന്‍ വേദിയില്‍ എത്തിയില്ല.കുഞ്ഞുമോന്‍ ഇല്ലാതെതന്നെ ഫൈനല്‍ തുടങ്ങി.കുഞ്ഞുമോന്റെ എതിരാളി വേദിയിലേക്ക് തന്റെ വാര്‍ത്ത അവതരിപ്പിക്കാനായി വേദിയില്‍ എത്തി.
ആറാമത്തെ വാര്‍ത്ത :
കുഞ്ഞുമോന്റെ എതിരാളി താന്‍ തയ്യാറാക്കി കൊണ്ടുവന്ന വാര്‍ത്ത അവതരിപ്പിക്കാതെ മറ്റൊരു വാര്‍ത്തഅവതരിപ്പിക്കുന്നത് കണ്ട് ജഡ്ജസ് ഞെട്ടി.വെറും ഒരു ഫ്ലാസ് ന്യൂസില്‍ കുഞ്ഞുമോന്റെ എതിരാളിയുടെവാര്‍ത്താവതരണം നിന്നു.അയാള്‍ അവതരിപ്പിച്ച വാര്‍ത്ത കേട്ട് ജനങ്ങളും ഞെട്ടി.

കുഞ്ഞുമോന്‍ കൊല്ലപ്പെട്ടു.
ആരായിരിക്കും കുഞ്ഞുമോനെ കൊലപ്പെടുത്തിയത്.ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഗോപാലന്‍ മുതലാളിയെസംശയിക്കാം.ഹെഡ്മാസ്റ്ററേയും അളിയനേയും ഫാദര്‍ കഞ്ഞിപ്പറമ്പനേയും സ്വാമിവക്രാനന്ദയേയുംപ്രതിപക്ഷനേതാവ് നീലനേയും ജാ‍നമ്മമെബറേയും സംശയിക്കാം.ഗര്‍ഭനിരോധന ഗുളികകളുടെ മുതലാളിമാരേയും സംശയിക്കാം.ഇവര്‍ക്കെല്ലാം കുഞ്ഞുമോനോട് ശത്രുത ഉണ്ടായിരുന്നു.അതോ ഇനി പുതിയഒരു ശത്രു സൃഷ്ടിക്കപ്പെട്ടുവോ ?ആറാമത്തെ വാര്‍ത്ത തേടി കുഞ്ഞുമോന്‍ അലഞ്ഞപ്പോള്‍ സൃഷ്ടിക്കപ്പെട്ടശത്രു ആയിരിക്കുമോ കുഞ്ഞുമോനെ കൊലപ്പെടുത്തിയത് ?
ഉത്തരം നല്‍കാന്‍ ഒരാള്‍ കൂടി സ്റ്റേജിലേക്ക് കടന്നുവരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ആറാമത്തെവാര്‍ത്തയുടെ ഉള്ളറകളിലേക്ക് ഞാന്‍ കടക്കുകയാണ്.സാഹസികത ഇഷ്ടമാണങ്കില്‍ നിങ്ങള്‍ക്കുംകടന്നു വരാം. ആറാമത്തെ വാര്‍ത്തയുടെ ഉള്ളറ രഹസ്യ ങ്ങളുമായി കണ്ടുമുട്ടുന്നതുവരെ .............

ഹോ ,മറന്നു; ആറാമത്തെ വാര്‍ത്ത ബഹളം കാരണം ശരിക്ക് കേട്ടില്ല അല്ലേ ?‘
സാരമില്ല ; ‘അയാള്‍ അവതരിപ്പിച്ച വാര്‍ത്ത കേട്ട് ജനങ്ങളും ഞെട്ടി.‘ എന്നതിനുശേഷം ഒന്നു സെലക്ട് ചെയ്തുനോക്കൂ .ആറാമത്തെ വാര്‍ത്ത അവിടെക്കാണാം......


Monday, July 14, 2008

നമ്പര്‍ 6065 - ടിഗാര്‍ഡന്‍ എക്സ്പ്രക്സ് : ഭാഗം 2


സന്ധ്യ കഴിഞ്ഞപ്പോഴേ എല്ലാവരും ഹോസ്റ്റലില്‍ നിന്ന് മടങ്ങി.മുന്‍‌കൂട്ടി പറഞ്ഞിരുന്നതുപോലെ പി‌.എസ്.പാര്‍ക്കിലെവെയ്റ്റിംങ്ങ് ഷെഡില്‍‌വച്ച് അവര്‍ കണ്ടുമുട്ടി.തുണിക്കടകളുടെ നിരകളാണ് പി‌.എസ്.പാര്‍ക്കില്‍.ബഹുനിലകെട്ടിടങ്ങള്‍പ്രകാശത്തില്‍ കുളിച്ച് നില്‍ക്കുകയാണ്. സന്ധ്യമയങ്ങിയാല്‍ ആളുകള്‍ ഒഴുകുകയാണ് ഇവിടേക്ക്.മാര്‍ക്കറ്റിലേക്കുള്ളതിരക്കും‌കൂടെ ആകുമ്പോള്‍ നിന്നു തിരിയാന്‍ ഇടമില്ലാതാകും.ഈ റോഡിന്റെ നിലനില്പ് എന്ന് പറയുന്നതുതന്നെ തുണിവ്യവസായമാണല്ലോ?ബന്ദാണങ്കിലും ഹര്‍ത്താലാണങ്കിലും ഇവിടിത്തെ തിരക്ക് കുറയാറില്ല.ഇവിടുള്ളവര്‍ ഹര്‍ത്താലുകള്‍ആഘോഷിക്കാറുമില്ല.

പെണ്‍കുട്ടികള്‍ പര്‍ച്ചേസിംങ്ങിനായി ചെന്നൈ സില്‍കിസിലേക്ക് കയറി.വായിനോട്ടം നടക്കുമല്ലോ എന്ന് കരുതി സോബിനുംഅനുവുംറ്റോംസും അവരോടൊപ്പം കൂടി.ജയകുമാറും സോഫിയായും അവരോട് യാത്ര പറഞ്ഞ് എവിടേക്കൊപോയി.ചെന്നൈ സില്‍കിസിലെ തിരക്കിനിടയില്‍ വായിനോട്ടം നടത്തുന്നതിനിടയ്ക്ക് സോബിന്‍ സിജിക്ക് നല്‍കാനായിഒരു ചുരിഡാര്‍ വാങ്ങി.വാങ്ങി കഴിഞ്ഞപ്പോഴാണ് അവന്‍ ചിന്തിച്ചത് സിജി ഇത് തന്റെ കൈയ്യില്‍ നിന്ന് വാങ്ങിയില്ലങ്കിലോ?ചുരിഡാര്‍ വാങ്ങേണ്ടിയിരുന്നില്ലന്ന് സോബിന് തോന്നി.സോബിനുംഅനുവുംറ്റോംസും കടയ്ക്ക് വെളിയിലേക്ക് ഇറങ്ങി നിന്നു.ഇനി കുറച്ച് സമയം റോഡിലൂടെ പോകുന്നവരെ സ്കാന്‍ ചെയ്ത് വിടാം.റോഡ് സൈഡിലെ കടയില്‍ നിന്ന്അഞ്ചുരൂപാവീതം കൊടുത്ത് ഐസ്‌ക്രീം വാങ്ങി അത് തിന്നുകൊണ്ട് ആളുകളുടെ എണ്ണം എടുത്തു.കുളിച്ചില്ലങ്കിലുംതമിഴ്ത്തിപെണ്ണുങ്ങള്‍ കനകാബരമോ,മുല്ലപ്പൂവോ തലയില്‍ ചൂടുന്നതിന് ഒരു ഉപേക്ഷയും കാണിക്കാറില്ല.കുളിക്കാത്തതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.രണ്ടുദിവസം കൂടുമ്പോള്‍ എത്തുന്ന കാവേരിവെള്ളത്തില്‍ വേണം എല്ലാം നടത്താന്‍.പള്ളിപാളയത്ത് നിന്ന് കാവേരിയിലേക്ക് നോക്കി അതിന്റെ നിറമൊന്ന് കണ്ടാല്‍ ആരെങ്കിലും ആ കറുത്തവെള്ളത്തില്‍ കുളിക്കുമോ?വെറുതയല്ല ഇവിടെയുള്ളവര്‍ കറത്തിരിക്കുന്നത്?

ഐസ്ക്രീം തിര്‍ന്നപ്പോഴേക്കും പെണ്‍കുട്ടികള്‍ എത്തി.അവിടെ തന്നെയുള്ള ഒരു റസ്റ്റോറന്റില്‍ കയറി ആഹാരം കഴിക്കാന്‍തീരുമാനിച്ചു.സിജിയുടെ എതിര്‍വശത്തായാണ് സോബിന് സീറ്റ് കിട്ടിയത്.ബാക്കിയുള്ളവര്‍ മനഃപൂര്‍വ്വം അങ്ങനെ ഒരുഅറേന്‍‌ജ്മെന്റ് നടഠിയതാണ്.സോബിന്‍ താന്‍ വാങ്ങിയ ചുരിഡാര്‍ സിജിയുടെ നേര്‍ക്ക് നീട്ടി.അവളുടെ മുഖം വലിഞ്ഞുമുറുകുന്നത് ബാക്കിയുള്ളവര്‍ ശ്രദ്ധിച്ചു.അവളാകവര്‍ വാങ്ങാന്‍ മടിച്ചു.സോബിന്‍ എന്ത് ചെയ്യണമെന്നറിയാതെ പതറി.സിജി സോബിന്റെ കൈയ്യില്‍ നിന്ന് ആ കവര്‍ വാങ്ങി.ആഹാരം കഴിച്ചു കഴിഞ്ഞപ്പോഴേക്കും ഒന്‍പതുമണി.വേഗംറെയില്‍‌വേസ്റ്റേഷനിലേക്കുള്ള വണ്ടികയറി സ്റ്റേഷനില്‍ എത്തി.ക്യൂവില്‍ നിന്ന് ടിക്കറ്റ് എടുത്തു.തിരിച്ചുപോകുന്നത്ഇടദിവസം ആകുന്നതുകൊണ്ട് തിരക്ക് ഇല്ലായിരിക്കൂം എന്നതുകൊണ്ടാണ് റിസര്‍വേഷന്‍ എടുക്കാതിരുന്നത്.പറഞ്ഞസമയത്ത് വൈവ തീരുമെന്ന് ഉറപ്പും ഇല്ലായിരുന്നവല്ലോ?

ടിക്കറ്റ് എടുത്ത് മൂന്നാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ എത്തി.അധികം തിരക്ക് ഇല്ലങ്കിലും കുറച്ച് തിരക്കുണ്ട്.‘സ്റ്റേഷന്‍ ഡ്യൂട്ടിക്ക് ’എത്തിയ കുറച്ച് ആണ്‍പിള്ളേര്‍ തെക്ക് വടക്ക് നടപ്പുണ്ട്.പലരുടേയും കാലുകള്‍ നിലത്ത് ഉറയ്ക്കുന്നതേയില്ല.‘സ്റ്റേഷന്‍ ഡ്യൂട്ടിക്ക് ’ എത്തുന്നവര്‍ക്ക് ഒരൊറ്റകാര്യമേയുള്ളു.നാട്ടിലേക്ക് പോകാന്‍ എത്തുന്ന പെണ്‍പിള്ളാരെ പേടിപ്പിച്ച്രസിക്കുക.ഒത്താല്‍ അവരുടെ ശരീരത്തൊന്ന് കയറിപിടിക്കുക.അപ്പോള്‍ നടക്കുന്ന ബഹളത്തില്‍ ഒരു കൂട്ടയടിഉണ്ടാക്കുക.പോലീസ് എത്തുമ്പോള്‍ ഓടുക.ചിലപ്പോള്‍ പോലീസിന്റെ കൈയ്യില്‍ നിന്നും നാട്ടുകാരുടെ കൈയ്യില്‍ നിന്നുംശരിക്ക് വങ്ങിച്ച് കെട്ടും.ഈ റോഡിലെ റെയില്‍‌വേ പോലീസിന് മലയാളിപിള്ളാരെക്കൊണ്ട് എന്നും തലവേദനയാണ്.കോളേജിന്റെ പേര് പറഞ്ഞ് തമ്മിലടിക്കുകയാണല്ലോ മലയാളിപിള്ളാരുടെ ഹോബി.ഈ തമ്മിലടി ട്രയിനിലേക്കുംവ്യാപിക്കും.അടികഴിഞ്ഞ് ഏതെങ്കിലും സ്റ്റേഷന്‍ അടുക്കാറാകുമ്പോള്‍ ചങ്ങലവലിച്ച് പ്ലാറ്റ്ഫോമില്‍ എത്തുന്നതിനുമുമ്പ്ട്രയിന്‍ നിര്‍ത്തും.അടിക്കുന്നവനും അടിവാങ്ങുന്നവനും ഇറങ്ങിയോടും.ഇത് വര്‍ഷങ്ങളായി തുടര്‍ന്നുകൊണ്ടിരിക്കുന്നഇപ്പോഴും തുടരുന്ന ടിഗാര്‍ഡന്‍ കീഴ്വഴക്കം.

ജിഷയും സിജിയും പോലീസ് എയിഡ്‌പോസ്റ്റിനോട് ചേര്‍ന്നുള്ള ബെഞ്ചില്‍ ഇരിക്കുകയാണ്.അപ്പുറത്തെ ബെഞ്ചുകളില്‍കുറേ പെണ്‍കുട്ടികള്‍ ഇരിപ്പുണ്ട്.തിരുച്ചന്‍ക്കോട്ട് നെഴ്സിംങ്ങിന് പഠിക്കുന്ന കുട്ടികളായിരിക്കണം.അനുവും റ്റോംസും അവരെനോക്കി നിന്നു.സോബിന്റെ നോട്ടം ഇടയ്ക്കിടെ സിജിയിലേക്ക് പാളിവീണു.അവള്‍ നോക്കുമ്പോള്‍ അവന്‍ നോട്ടം പിന്‍‌വലിക്കും.അവള്‍ എന്തുകൊണ്ടായിരിക്കും തനിക്കൊരു മറുപിടി നല്‍കാത്തത്.യേസ് ഓര്‍ നോ എന്ന് പറയാന്‍ അവളെക്കെന്താണ്കുഴപ്പം.ഒരു പക്ഷേ അവളുടെ മറുപിടി നോ എന്നാണങ്കില്‍???അവളെ തനിക്ക് മറക്കാന്‍ പറ്റുമോ?അത്രയ്ക്ക് താനവളെസ്നേഹിക്കുന്നുണ്ട്.ഒരിക്കലും തനിക്കവളെ മറക്കാന്‍ പറ്റില്ല.. പക്ഷേ..അവള്‍ക്ക് തന്നെ ഇഷ്ടമല്ലങ്കില്‍??????

ജയകുമാറും സോഫിയായും അവരുടെ അടുത്തേക്ക് വന്നു.എവിടെ നിന്നോ റിസര്‍വേഷന്‍ ഒപ്പിച്ചിട്ടാണ് വരവ്.രണ്ടാമത്തെപ്ലാറ്റ്ഫോമില്‍ കന്യാകുമാരി ജയന്തി ജനത കാലിയടിച്ച് വന്നു നിന്നു.എറണാകുളത്തിന് അപ്പുറത്തേക്ക് പോകേണ്ടപലരും അതില്‍ കയറി.ജയന്തി വിട്ടയുടനെ തന്നെ ടിഗാര്‍ഡന്‍ മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്ക് വന്നു.ജയകുമാറും സോഫിയായുംS2 വിലേക്ക് പോയി.ജിഷയും സിജിയും സോബിനും അനുവും റ്റോംസും ജനറല്‍ കമ്പാര്‍ട്ടുമെന്റിലേക്ക് നടന്നു.ജനറല്‍കമ്പാര്‍ട്ടുമെന്റിലേക്ക് കയറാന്‍ അല്പം തിരക്കുണ്ടാ‍യിരുന്നു.തിരക്കിനിടയിലൂടെ ഒരു നരന്തുപയ്യന്‍ പെണ്‍പിള്ളാരുടെ ഇടയിലേക്ക്ഇടിച്ചുകയറി ഒരുത്തിയുടെ കൈകള്‍ക്കിടയിലൂടെ അവന്റെ കൈനീട്ടിയതും റ്റോംസ് അവന്റെ കോളറില്‍ പിടിച്ച് പൊക്കിയെടുത്തു.അനു അവന്റെ ചെള്ളനോക്കി ഒന്നുകൊടുത്തതോടെ ചെറക്കന്‍ വട്ടം കറങ്ങി.സോബിന്‍ ഒരു ചവിട്ടൂടെ കൊടുത്തതോടെ നരന്തുപയ്യന്‍ ചാരുബഞ്ചിലേക്ക് തെറിച്ചുവീണു.പ്ലസ്‌ടു കഴിഞ്ഞ് എഞ്ചിനീയ്യറിംഗിന് സെക്കന്‍ഡ് ഇയര്‍ പഠിക്കുന്ന പയ്യനാണന്ന്അവനെ കണ്ടാല്‍ അറിയാം.അവനെ ചവിട്ടി വീഴ്ത്തിയിട്ടും ആരും അവനെ സഹായിക്കാന്‍ വരാത്തത് എന്തായിരിക്കും എന്ന്അവര്‍ ചിന്തിച്ചു.ഒറ്റയ്ക്ക് സ്റ്റേഷന്‍ ഡ്യൂട്ടിക്ക് ആരും ഇറങ്ങാറില്ലല്ലോ?അതോ അടിച്ച് പാമ്പായി ചൊറകാണിച്ച് തുടങ്ങിയപ്പോള്‍ കൂട്ടുകാര്‍ വിട്ടിട്ട് പോയതായിരിക്കും.

ട്രയിന്‍ ചൂളം വിളിച്ചു.ഗാര്‍ഡ് പച്ച ലൈറ്റ് തെളിച്ചുകാണിച്ചു.ട്രയിനില്‍ തിരക്ക് നന്നേ കുറവായിരുന്നു.സോബിനും സിജിയും സൈഡ്സീറ്റില്‍ ആയിരുന്നു.അവര്‍ ഇരിക്കുന്ന സീറ്റിന്റെ കീഴില്‍ മുല്ലപ്പു കെട്ടുകള്‍ ആയിരുന്നു.മലയാളിക്ക് തലയില്‍ പൂചൂടണമെങ്കിലുംതമിഴന്‍ കൊണ്ടു കൊടുക്കണം.തമിഴന്‍ ഇല്ലങ്കില്‍ മലയാളി എങ്ങനെ ജീവിക്കും.??അനുവും റ്റോംസും മുകളില്‍ കയറിക്കിടന്നു.ജിഷ സീറ്റില്‍ തന്നെ കിടന്നു.സോഫിയ കൈകള്‍ സൈഡവിന്‍ഡോയിലേക്ക് വച്ച് ഇരുന്നു.സോബിന്‍ ഇരിക്കുന്നിടത്ത് സ്ഥലം ഉണ്ടായിരുന്നുവെങ്കിലും അവന്‍ കിടന്നില്ല.കിടന്നാലും തനിക്ക് ഉറക്കംവരില്ലന്ന് അവനറിയാമായിരുന്നു.അവന്‍ സിജിയെ നോക്കി.കൈകളില്‍ തല ചായിച്ച് അവള്‍ കണ്ണുകള്‍ അടച്ച് കിടക്കുകയാണ്.കാറ്റേറ്റ് തലമുടിയിഴകള്‍ പറക്കുന്നുണ്ടായിരുന്നു.അവളെ നോക്കിയിരുന്നു അവന്‍ അറിയാതെ ഉറങ്ങിപ്പോയി.ട്രയിനിനുള്ളില്‍വലിയ ബഹളം കേട്ടാണവന്‍ കണ്ണ് തുറന്നത്.ആരക്കയോ ഓടുന്ന ശബ്ദ്ദം കേള്‍ക്കാം.തെറിവിളിയും കേള്‍ക്കാം.അടി തുടങ്ങിയിരിക്കുന്നു.സോബിന്‍ ബഹളം കേള്‍ക്കുന്നടത്തേക്ക് പോകാനായി എഴുന്നേറ്റു.അവന്‍ എഴുന്നേറ്റതും സിജി അവന്റെ കൈകളില്‍പിടിച്ച് വലിച്ചു.സോബിന്‍ അവളെ നോക്കി.“എന്തിനാ പോകുന്നത്.സോബിന് ഇവിടെ ഇരുന്നുകൂടേ?”അവളുടെ ശബ്ദ്ദത്തിന്സ്നേഹത്തിന്റേയും ശാസനയുടേയും സ്വരം ആയിരുന്നോ?സോബിന്‍ വീണ്ടും സീറ്റില്‍ വന്നിരുന്നു.ബാക്കി മൂന്നുപേരും നല്ലഉറക്കമായിരുന്നു.

സിജി അവനെ നോക്കി പുഞ്ചിരിച്ചു.എത്രയോ നാളുകളായി അവന്‍ കാത്തിരിക്കുകയായിരുന്നു അവളുടെഒരു ചിരിക്കായി.അവളെ തനിക്ക് ഇഷ്ടമാണന്ന് പറഞ്ഞതിനു ശേഷം ഒരിക്കല്‍ പോലും അവള്‍ തന്നെ ശരിക്കൊന്ന് നോക്കിയിട്ടുപോലും ഉണ്ടാവില്ല,അതിനുശേഷം അവള്‍ തന്നേ ഒഴിവാക്കുകയായിരുന്നു.പക്ഷേ ഇപ്പോള്‍...?ഇവള്‍ക്ക്തന്നോട് ഇഷ്ടമുണ്ടാവുമോ?ട്രയിനിന്റെ വേഗത കുറഞ്ഞു.ആരോ ചങ്ങല വലിച്ചിട്ടുണ്ടാവുമെന്ന് ഉറപ്പ്.സ്റ്റേഷനിനേക്ക്വണ്ടിയുടെ കുറച്ച് ബോഗികള്‍ കയറിയപ്പോഴേക്കും ട്രയിന്‍ നിന്നു.ഡോറുകള്‍ വലിച്ചു തുറക്കുന്ന ശബ്ദ്ദവും പ്ലാറ്റ് ഫോമിലേക്ക് ആരക്കയോ ചാടുന്ന ശബ്ദ്ദവും കേട്ടു.റയില്‍‌വേ പോലീസ് എത്തുന്നതിനു മുമ്പ് അടി ടീമുകള്‍ രക്ഷപെട്ടിരിക്കുന്നു.!

ചായക്കാരന്‍ വന്നപ്പോള്‍ സോബിന്‍ ചായവാങ്ങി.“തനിക്ക് വേണോ ?”സിജിയോട് അവന്‍ ചോദിച്ചു.”വേണ്ടാ”അവള്‍പറഞ്ഞു.സിജി ചോദിച്ചതിനെന്തോ അവന്‍ മറുപിടി പറഞ്ഞു.ഇടയ്ക്കെപ്പോഴോ അനു കണ്ണുതുറന്നപ്പോള്‍ സോബിനുംസിജിയും ഇരുന്ന് സംസാരിക്കുകയാണ്.താന്‍ സ്വപ്നം കാണുകയാണോ എന്നൊരു നിമിഷം അവന്‍ ചിന്തിച്ചു.താന്‍സ്വപ്നം കാണുകയല്ലന്ന് മനസിലാവാന്‍ കുറച്ചു സമയം വേണ്ടിവന്നു.അവരായി അവരുടെ പാടായി.അനു വീണ്ടുംകണ്ണുകള്‍ അടച്ചു.ട്രയിന്‍ തൃശൂരില്‍ എത്തിയപ്പോള്‍ ആരക്കയോ ട്രയിനിലേക്ക് ചാടിക്കയറി.“ആ ഇരിക്കുന്നവനാ”ആരോ വിളിച്ചു പറയുന്നു.പിന്നെ കേള്‍ക്കുന്നത് അടിയുടെ ശബ്ദ്ദമാണ്. ആരുടയോ നിലവിളി ഉയര്‍ന്നു.പ്ലാറ്റ് ഫോമില്‍പോലീസിന്റെ വിസില്‍ ശബ്ദ്ദം.പോലീസും ബോഗിയിലേക്ക് ചാടിക്കയറി.അഞ്ചുമിനിട്ട് നേരത്തേക്ക് എന്തക്കയോസംഭവിച്ചു.ബോഗിയില്‍ നിന്ന് പോലീസ് നാലഞ്ച് ആണ്‍പിള്ളാരെക്കൊണ്ട് പ്ലാറ്റ് ഫോമിലേക്ക് ഇറങ്ങുന്നത് സോബിന്‍കണ്ടു.അതിലൊരുത്തന്റെ തലയില്‍ നിന്ന് ചോരൊഴുകുന്നുണ്ടായിരുന്നു.പണ്ട് എന്നത്തയോ ‘അടിക്കടം‘ആരോ തീര്‍ത്തതാണ് ..ട്രയിന്‍ വീണ്ടും നീങ്ങി തുടങ്ങി.

ആലുവയില്‍ എത്താറായപ്പോള്‍ റ്റോംസിന് ജയകുമാറിന്റെ ഫോണ്‍.ഏത് ബോഗിയിലാണന്ന് ചോദിച്ചു കൊണ്ട്.എന്തോ പ്രശനമുണ്ടന്ന് റ്റോംസിന് മനസ്സിലായി.അവന്‍ ബോഗി പറഞ്ഞുകൊടുത്തു.ട്രയിന്‍ ആലുവായില്‍ എത്തിയപ്പോള്‍ ജയകുമാര്‍ എത്തി.അവന്റെ മുഖം വിളറിയിരുന്നു.റ്റോംസ് അനുവിനെ വിളിച്ചു എഴുന്നേല്‍പ്പിച്ചു.ജയകുമാറിന്അഞ്ഞൂറ് രൂപ വേണം.റിസര്‍വേഷന്‍ കമ്പാര്‍ട്ടുമെന്റില്‍ തിരക്ക് ഇല്ലാതിരുന്നത് കൊണ്ട് അവനും സോഫിയായുംഒരുമിച്ച് ഒരു അപ്പര്‍ബെര്‍ത്തില്‍ കയറിക്കിടന്നു.തിരക്ക് ഇല്ലാത്തതുകൊണ്ട് പോലീസ് ആ വഴി വരുമെന്ന് കരുതിയില്ല.തൃശൂര്‍ കഴിഞ്ഞപ്പോള്‍ പോലീസ് എത്തി.രണ്ടിനേയും ഒരൊറ്റ ബെര്‍ത്തില്‍ നിന്ന് പൊക്കി.അഞ്ഞൂറ് രൂപ കൊടുത്താല്‍കേസ് എടുക്കത്തില്ലന്ന് പോലീസുകാര്‍ ജയകുമാറിനെ മാറ്റിനിര്‍ത്തി പറഞ്ഞു.അവന്റെ ഐഡികാര്‍ഡ് പോലീസ് വാങ്ങി.എന്നിട്ട് ഒന്നും കാണാ‍ത്തമട്ടില്‍ അവര്‍ കടന്നുപോയി.അഞ്ഞൂറ് രൂപകൊടുത്ത് ഐഡികാര്‍ഡ് തിരിച്ച് വാങ്ങണം.ജയകുമാറിന്റെ കൈയ്യില്‍ കുറച്ച് പൈസയുണ്ട്.അനുവും റ്റോംസും ബാക്കിവേണ്ട പണം കൊടുത്തു.

“എന്തായി കാര്യങ്ങള്‍ ?എന്തെങ്കിലും നടക്കുമോ?”അനു സോബിനോടും സിജിയോടുമായി ചോദിച്ചു.സിജി ഒന്നു ചിരിച്ചതല്ലാതെഒന്നും പറഞ്ഞില്ല.ട്രയിന്‍ അഞ്ചേമുക്കാല്‍ ആയപ്പോള്‍ എറണാകുളം സൌത്തില്‍ എത്തി.വഞ്ചിനാടും ഇന്റ്‌ര്‍ സിറ്റിയുംനാലിലും അഞ്ചിലും കിടപ്പുണ്ട്.ജിഷയ്ക്കും സിജിക്കും സോബിനും കായംകുളത്ത് ഇറങ്ങിയാണ് പോകേണ്ടിയിരുന്നത്.അനുവുംറ്റോംസും കോട്ടയ്ത്തും ചങ്ങനാശേരിയിലും.അവര്‍ അഞ്ചാം പ്ലാറ്റ്ഫോമിലേക്ക് നടന്നു.“താനൊരു മറുപിടി ഇതുവരെപറഞ്ഞില്ല..”സോബിന്‍ സിജിയോട് പറഞ്ഞു.അവളതിന് ഒന്നും പറഞ്ഞില്ല.സോബിന്‍ ഒന്നും പറയാതെ മുന്നോട്ട് നീങ്ങി നടന്നു.“ആ ചെറുക്കന്‍ നിന്റെ പുറകെ മൂന്നുകൊല്ലമായി നടക്കുന്നു... നിനക്കവന് എന്തെങ്കിലും ഒരു മറുപിടി കൊടുത്തുകൂടേ?”അനുസിജിയോട് ചോദിച്ചു.അവളൊന്നും പറയാതെ നടന്നു,
”നിനക്കവനെ ഇഷ്ടല്ലേ?”അനു വീണ്ടും ചോദിച്ചു.
“ഇഷ്ടക്കേടൊന്നും ഇല്ല” അവള്‍ പറഞ്ഞു.
”നിനക്കവനെ ഇഷ്ടമാണോ ?”
“അതെനിക്കറിയില്ല...”അവള്‍ പറഞ്ഞു.
“നീ അവനെ ഇനി ഇഷ്ടപെട്ട് വരുമ്പോഴേക്കും ചിലപ്പോള്‍ താമസിച്ച് പോയന്ന് വരാം.... എന്താണങ്കിലും നിനക്കൊരു മറുപിടിഇപ്പോള്‍ കൊടുക്കണം...”റ്റോംസ് പറഞ്ഞു.

അവര്‍ ട്രയിനില്‍ കയറി ഇരുന്നു.വഞ്ചിനാട് ആറുമണിക്കും ഇന്റ്‌ര്‍ സിറ്റി ആറേകാലിനുമാണ്.ജിഷയും സിജിയും ട്രയിനില്‍ കയറിഇരുന്നു.ജിഷയുടെ കക്ഷി അഞ്ചാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ ഉണ്ടായിരുന്നു.അവനെ കണ്ടപ്പോള്‍ ജിഷയുടെ മുഖത്ത് ഉണ്ടായസന്തോഷം സിജി കണ്ടില്ലന്ന് നടിച്ചു.ജിഷയും അവളുടെ ആളും അവരുടേതായ ലോകത്തിലേക്ക് ചുരുങ്ങി.വഞ്ചിനാടിന്സിഗ്നല്‍ ആയി.സോബിന്‍ വഞ്ചിനാടിലേക്ക് കയറി.ട്രയിന്‍ നീങ്ങിത്തുടങ്ങി.അവന്‍ വാതിക്കല്‍ നിന്ന് അഞ്ചാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്ക് നോക്കി.അവള്‍ എവിടെ നിന്നെങ്കിലും കൈവീശുന്നെങ്കിലും ഉണ്ടോ?..ഇല്ല... അവളെങ്ങും ഇല്ല...

ട്രയിനിന്റെ വേഗതയോടൊപ്പം അവന്റെ ചിന്തകള്‍ക്കും വേഗതയേറി...വിലയേറിയതെന്തോ നഷ്ടപ്പെട്ടതുപോലെ അവന്‍മൌനമായി ഇരുന്നു.ട്രയിനിന്റെ മുരള്‍ച്ചയില്‍ ഇല്ലാതാകാ‍ന്‍ അവന്‍ കൊതിച്ചു.അവളെ ആദ്യം കണ്ടതുമുതല്‍ കഴിഞ്ഞനിമിഷങ്ങള്‍ വരെ അവന്റെ മനസ്സിലൂടെ കടന്നുപോയി.അനുവും റ്റോംസും യാത്രപറഞ്ഞിറങ്ങിയത് അവന്‍ ശ്രദ്ധിച്ചില്ല.മൂന്നുവര്‍ഷമായി നെയ്തുകൂട്ടിയ സ്വപനങ്ങളാണ് ഇല്ലാതായത്?അവള്‍ ഇല്ലാതെ തനിക്ക് ജീവിക്കാന്‍ പറ്റുമോ?പറ്റും എന്നവന്‍മനസ്സിനെ പറഞ്ഞ് ശാന്തമാക്കാ‍ന്‍ ശ്രമിച്ചുവെങ്കിലും കടിഞ്ഞാണില്ലാതെ പായുന്ന കുതിരയെപോലെ മനസ് പാഞ്ഞു.അവളുടെ ചിരി മനസ്സില്‍ നിന്ന് മായുന്നില്ല.മറക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം അവളുടെ സ്വരം കാതുകളില്‍ മുഴങ്ങുന്നു.ഇല്ല തനിക്കിനി അവളുടെ സ്നേഹമില്ലാതെ ജീവിക്കാന്‍ കഴിയില്ല....

വഞ്ചിനാട് മാവേലിക്കര സ്റ്റേഷന്‍ വിട്ടയുടന്‍ അവന്റെ മൊബൈല്‍ റിംങ്ങ് ചെയ്തു.അവന്‍ നമ്പര്‍ നോക്കി.സിജിയുടെനമ്പരാണ്.അവന്‍ മൊബൈല്‍ കാതോട് ചേര്‍ത്തു.സിജിയുടെ ശബ്ദ്ദത്തിനു പകരം ജിഷയുടെ ശബ്ദ്ദം.”ഞങ്ങള്‍കായംകുളത്ത് എത്താറായി....”അവള്‍ പറഞ്ഞു.പിന്നീട് എന്തോ അവള്‍ പറഞ്ഞു എങ്കിലും റേഞ്ചില്ലാതെ കോള്‍കട്ടായി.വീണ്ടും അവന്റെ ചിന്തകള്‍ വഴിമാറി.വഞ്ചിനാട് കായംകുളത്ത് എത്തി.

സോബിന്‍ ട്രയിനില്‍ നിന്ന് ഇറങ്ങി.അവന്‍ ജിഷയുടെ ഫോണിലേക്ക് വിളിച്ചു.അവള്‍ വീട്ടിലേക്ക് പോകാനായിബസിലാണന്ന് പറഞ്ഞ്.”സിജി..”എന്ന് അവള്‍ പറഞ്ഞുതുടങ്ങിയപ്പോഴേക്കും അവന്‍ ഫോണ്‍ കട്ടായി.സിജിഒരു യാത്രപോലും പറയാതെ തന്നെ അവഗണിച്ച് പോയിരിക്കുന്നു.ഇനി ഒരിക്കലും തനിക്കവളുടെ സ്നേഹം കിട്ടുകയില്ല.ഇനി ഒരിക്കലും അവളെ കാണാനും കഴിയില്ല.അവളില്ലാതെ തനിക്കൊരു ജീവിതം ഇല്ല.അവന്‍ ട്രാക്കിലേക്ക്ഇറങ്ങി ലക്ഷ്യമില്ലാതെ നടന്നു.അവളെ അവന്‍ അത്രമാത്രം സ്നേഹിച്ചിരുന്നു.അടുത്ത ട്രാക്കിലൂടെ വഞ്ചിനാട് പോയത്അവന്‍ അറിഞ്ഞില്ല.ആ ശബ്ദ്ദം അവന്‍ കേട്ടില്ല.അവന്റെ ഉള്ളില്‍ സിജി മാത്രം ആയിരുന്നു.അവന്‍ നടക്കുന്ന പാളത്തിലൂടെഹൈദരാബാദ് ട്രയിന്‍ വരുന്നതവന്‍ അറിഞ്ഞില്ല.ആ ട്രയിന്‍ വരുന്നത് കണ്ടിരുന്നെങ്കിലും അവനാട്രാക്കില്‍ നിന്ന്മാറുകയില്ലായിരുന്നു.ട്രയിന്‍ ഹോണ്‍ മുഴക്കി അവനോട് അടുത്തുകൊണ്ടിരുന്നു....

ട്രയിനും അവനും തമ്മിലുള്ള അകലം കുറഞ്ഞുകുറഞ്ഞുവന്നു.പ്ലാറ്റ്ഫോമില്‍ നില്‍ക്കുന്നവര്‍ അവനോട് മാറിനില്‍ക്കാന്‍വിളിച്ചു പറഞ്ഞു.അവനത് കേട്ടില്ല.ട്രയിന്‍ അടുത്തെത്താറായി.പ്ലാറ്റ്ഫോമില്‍ നില്‍ക്കുന്നവരില്‍ ചിലര്‍ അവന്റെ ശരീരം ചിന്നിചിതറുന്നത് കാണാ‍നാവാതെ കണ്ണുകള്‍ അടച്ചു.”സോബിന്‍‌ന്‍‌ന്‍‌ന്‍.....മാറ്........”ആ ശബ്ദ്ദം അവന്റെ കാ‍തുകളില്‍ മുഴങ്ങി.അവന്‍തിരിഞ്ഞുനോക്കി.സിജി തന്റെ അടുത്തേക്ക് ഓടിവരുന്നു.ട്രയിനിന്റെ ഹോണ്‍ വീണ്ടും മുഴങ്ങുന്നു.അവന്റെ കണ്ണുകളില്‍ ഇരുട്ട്കയറി.മരണം അടുത്തെത്തിക്കാഴിഞ്ഞു.വീണ്ടും സിജിയുടെ നിലവിളി ...”സോബിന്‍‌ന്‍‌ന്‍‌ന്‍....“അവന്‍ സര്‍വ്വശക്തിയും സംഭരിച്ച്ട്രാക്കില്‍ നിന്ന് വെളിയിലേക്ക് ചാടി.ട്രയിന്‍ അവനെകടന്നുപോയി.ആളുകള്‍ അവന്റെ ചുറ്റം കൂടി.അവന്‍ നിലത്ത് കിടക്കുകയാണ്.സിജി ആളികളുടെ ഇടയിലൂടെ കടന്ന് അവനെ വിളിച്ചു.ആരോ വെള്ളം അവന്റെ മുഖത്തേക്ക് ഒഴിച്ചു.അവന്‍ കണ്ണുകള്‍ തുറന്നു.

സിജി പൊട്ടിക്കരഞ്ഞു.അവന്‍ പതിയെ എഴുന്നേറ്റു.ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല.സിജി കരഞ്ഞുകൊണ്ട് അവന്റെ മാറിലേക്ക്ചാരി.”എനിക്ക് തന്നെ ഇഷ്ടമാടോ...പക്ഷേ എനിക്കത് പറയാന്‍ ധൈര്യം ഇല്ലായിരുന്നു...ഇനി എനിക്ക് പറയാതിരിക്കാന്‍ വയ്യ...എനിക്ക് തന്നെ ഒത്തിരിഒത്തിരി ഇഷ്ടമാണ്....”ആളുകള്‍ പരസ്പരം നോക്കി.എന്താണ് സംഭവിക്കുന്നതെന്ന് അവര്‍ക്കറിയില്ലല്ലോ?സോബിന്‍ അവളുടെ കണ്ണീര്‍ തുടച്ചു......അവന്റെ കൈകളില്‍ പിടിച്ച് അവന്‍ പ്ലാറ്റ്ഫോമിലേക്ക് കയറി...

ഇനി അവരുടെ പ്രണയകഥ ആരംഭിക്കുകയാണ്....പ്രണയമഴയില്‍ ,പ്രണയം പൊഴിയുന്ന രാവുകളിലേക്ക് അവര്‍ ഇനിനടക്കട്ടെ...ഇനിയും എത്രയോകാലം ടിഗാര്‍ഡന്‍ എക്സ്പ്രക്സ് ഓടും...എത്രയോ പ്രണയങ്ങള്‍ ആ യാത്രയില്‍ ഇനിയുംഉണ്ടാവും... അപ്പോഴും ഇവര്‍ പ്രണയിക്കുകയായിരിക്കും.......

Monday, July 7, 2008

നമ്പര്‍ 6065 - ടിഗാര്‍ഡന്‍ എക്സ്പ്രക്സ് : ഭാഗം 1

എറണാകുളം സൌത്ത് റയില്‍വേസ്റ്റേഷന്‍.സമയം രാത്രി ഒന്‍പതുമണി.ടിഗാര്‍ഡന്‍ എക്സ്പ്രക്സ് അഞ്ചാം നമ്പര്‍പ്ലാറ്റ്ഫോമിലേക്ക് വന്നു നിന്നു.ട്രയിനിന്റെ വാതിലുകള്‍ തുറന്നിരുന്നില്ല.ട്രയിനില്‍ കയറാനായി ആളുകള്‍ തിരക്കുണ്ടാക്കിവാതിക്കാലേക്ക് ഇടിച്ചുനിന്നു.മൂന്നാലു റിസ്ര്വേഷന്‍ കമ്പാര്‍ട്ടുമെന്റുകള്‍ ഒഴിച്ച് ബാക്കിയെല്ലാം ജനറല്‍ കമ്പാര്‍ട്ടുമെന്റാണതില്‍.യാത്രക്കാ‍രില്‍ അധികവും തമിഴ്നാട്ടിലെ കോളേജില്‍ പഠിക്കുന്ന കുട്ടികളും.രാത്രിയില്‍ ട്രയിന്‍വിട്ടാല്‍ അതിരാവിലെ ട്രിച്ചിയില്‍ എത്തും.തെക്കന്‍ ജില്ലകളില്‍ നിന്ന് തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ ഈറോഡ്സേലം കോളേജുകളില്‍ പഠിക്കുന്നവരില്‍ മിക്കാവറും യാത്ര ചെയ്യുന്നത് ടിഗാറ്ഡനില്‍ ആണ്.ഞായറാഴ്ചദിവസം എറണാകുളത്തുനിന്നും വെള്ളിയാഴ്ച് ട്രിച്ച്സിയില്‍ നിന്നും യാത്ര്തുടങ്ങുന്ന ടിഗാര്‍ഡനില്‍ നല്ല തിരക്കാ‍ണ്.ഈ ദിവസങ്ങലില്‍ പിള്ളാരല്ലാത്ത ആരെങ്കിലും യാത്രചെയ്യുന്നത് ചുരുക്കമാണ്.

എത്രയോ പ്രണയങ്ങളും പ്രണയഭംഗങ്ങളും കണ്ടതാണ് ഇവള്‍.റിസര്‍വേഷന്‍ കമ്പാര്‍ട്ടുമെന്റുകളിലുംഎസികമ്പാര്‍ട്ടുകളീലും പ്രണയത്തിന്റെ വികാരത്തില്‍ ഒന്നായിത്തീര്‍ന്ന എത്രയോ കാമുകീകാമുക്ന്മാരുടെനഗ്നത ഇവള്‍ കണ്ടിരിക്കുന്നു.എസികമ്പാര്‍ട്ടുകളീലെ നനുനനുത്തതളുപ്പില്‍ ആലസ്യത്തീല്‍ കിടാന്നുറങ്ങുന്നഅവന്മാരേയും അവളുമാരേയും ഇവള്‍ അത്ഭുതത്തോടെ കണ്ടിട്ടുണ്ട്.ഏതെങ്കിലും ഒക്കെ സ്റ്റേഷനില്‍ നിര്‍ത്തുമ്പോള്‍ പുതപ്പിനടിയില്‍ നിന്ന് ഓരോത്തരായി ഇറങ്ങിപോകുമ്പോള്‍ ഇവള്‍ക്കായിരുന്നു നാണം.എല്ലാം കാണാനായി വിധിക്കപെട്ടവള്‍!ടിഗാര്‍ഡന്‍ എക്സ്പ്രക്സ്.യൌവനത്തിന്റെ ചടുതലതയും,ചോരത്തിളപ്പുംഎല്ലാം ഇവള്‍ കണ്ടിട്ടുണ്ട്.ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു.എല്ലാം കണ്ട് ഇവള്‍ എന്നും രാത്രി ഒന്‍പതരയ്ക്ക്പുറപ്പെട്ട് അതിരാവിലെ അഞ്ചേമുക്കാലിന് തിരിച്ചെത്തൂന്നു.

ഒന്‍പതേകാലിയിട്ടും വാതില്‍ തുറന്നില്ല.ട്രയില്‍ കയറാനുള്ളവരുടെ തിരക്ക് കൂടികൂടി വരുന്നു.ആരോ എമര്‍ജനസിജനലിലൂടെ കയറി വാതില്‍ തുറന്നു.എല്ലാവരും ഇടിച്ച് കയറി.ഓരോ കമ്പാറ്ട്ടുമെന്റിന്റേയും വാതില്‍ തുറക്കപെട്ടു.അവര്‍ അഞ്ചാമത്തെ റിസര്‍വേഷന്‍ കമ്പാര്‍ട്ടുമെന്റ് നോക്കി നടന്നു.അവര്‍ ഏഴുപേരുണ്ടായിരുന്നു.നാലുപെണ്‍കുട്ടികളുംമൂന്ന് ആണ്‍കുട്ടികളും.ഈ റോഡിലെ കോളേജില്‍ പഠിക്കൂന്നവരാണിവര്‍.ഇനിയും ഇവരുടെ കൂട്ടത്തീലേക്ക്ആളുകള്‍ എത്താനുണ്ട്.തിരുവന്തപുരത്തൂനിന്നുള്ള ഇന്റ്‌ര്‍സിറ്റിയില്‍ ബാക്കിയുള്ളവര്‍ എത്തും.ആലുവായില്‍നിന്നും തൃശൂരില്‍ നിന്നും മൂന്നുപേര്‍ കയറുന്നതോടെ ഇവരുടെ എണ്ണം പൂര്‍ത്തിയാകും.ഏഴുപേരും അഞ്ചാമത്തെകമ്പാറ്ട്ടുമെന്റില്‍ കയറി.ഇന്റ്‌ര്‍സിറ്റി വന്നതോടെ നല്ലതിരക്കായി.ഇന്റ്‌ര്‍ സിറ്റിയില്‍ വന്ന മൂന്നുപേരുകൂടി ആയപ്പോള്‍അവര്‍ പത്തുപേരായി.ഗാര്‍ഡ് വിസിലടിച്ചു.പ്ലാറ്റ്ഫോമില്‍ നിന്നവരെല്ലാം ട്രയിനിലേക്ക് കയറി.

ട്രയിന്‍ ഓടിത്തുടങ്ങി.കമ്പാര്‍ട്ടുമെന്റില്‍ പാട്ടും അലയും വിളിയും.ഈ ശബ്ദ്ദകോലാഹലങ്ങള്‍ തീരണമെങ്കില്‍തൃശൂര്‍ കഴിയണം.ട്രയിന്‍ ഓരോ സ്റ്റേഷന്‍ വിടുമ്പോഴും ആളുകള്‍ കൂടിക്കൂടി വന്നു.ഇവര്‍ ഒരുമിച്ച് കഴിഞ്ഞമൂന്നുവര്‍ഷമായി യാത്രചെയ്യുന്നു.അന്നൊങ്ങും ഇല്ലാത്ത ഒരു മൂകത അവരുടെ ഇടയില്‍ ഇന്നത്തെയാത്രയില്‍ഉണ്ട്.കാരണം,ഒരു പക്ഷേ ഒരുമിച്ചുള്ള അവരുടെ അവസാനയാത്രയാകാം ഇത് എന്നുള്ളതാവാം.വൈവായ്ക്ക്വേണ്ടിയുള്ള ഈ യാത്രയ്ക്ക് ശേഷം പലരും പലസ്ഥലങ്ങളിലേക്ക് പോകും.പലരും ഒരുപക്ഷേ ഇനിഒരിക്കലുംകണ്ടില്ലന്നിരിക്കും.അതുകൊണ്ടായിരിക്കും ഒരു നിശബ്ദ്ദത അവരുടെ ഇടായില്‍ ഉടലെടുത്തത്.ഇവരുടെകൂട്ടത്തില്‍ രണ്ട്പ്രണയജോഡികള്‍ ഉണ്ട്. അവര്‍ എന്തക്കയോ സംസാരിക്കുന്നുണ്ട്.നാളെയ്ക്ക് ശേഷം ഒരുപക്ഷേ ഒരിക്കലും കാണില്ല എന്ന് അവര്‍ക്കും അറിയാം.വീട്ടുകാര്‍ പറയുന്ന ചെറുക്കനെ കെട്ടി കേരളംവിട്ടുപോകുമ്പോള്‍ തങ്ങളെ സ്വപ്നങളില്‍ പോലും ഓര്‍ക്കാരുതെന്ന് കാമുകിമാര്‍ കാമുകന്മാരോട് അവരുടെശരീരത്തിലേക്ക് ചാഞ്ഞ് പറയുന്നുണ്ടാവാം.

പ്രണയജോഡികള്‍ ഒഴികേയുള്ളവര്‍ എല്ലാം അവരവരുടെ ബര്‍ത്തുകലീലേക്ക് കയറി.ഇനി ഈറോഡ് വരെഈ ഉറക്കം.നാലര ആയപ്പോള്‍ ഈ റോഡ് റെയില്‍‌വേ സ്റ്റേഷനില്‍ ടിഗാര്‍ഡന്‍ എത്തീ.ഇനി കോളേജിലേക്ക്ആണ്‍കുട്ടികള്‍ ഹോട്ടല്‍ റൂമുകളിലും പെണ്‍കുട്ടികള്‍ കോളേജ് ഹോസ്റ്റലിലും.ഇന്നത്തെ വൈവ കഴിഞ്ഞ്രാത്രിയിലത്തെ ടിഗാര്‍ഡനില്‍ മടക്കം.

പ്രശ്നങ്ങളൊന്നും ഇല്ലാതെ വൈവ കഴിഞ്ഞു.ഇനി മടക്കം.ഇനി ഒരിക്കല്‍പോലും ഒരുമിച്ചുള്ള ഒരു യാത്ര ഉണ്ടാവില്ല.പലരും പല സ്ഥലങ്ങളിലേക്ക് മടങ്ങുകയാണ്. മദ്രാസിലേക്കും, ബാംഗ്ലൂരിലേക്കും, ഹൈദരാബാദിലേക്കുമൊക്കെപോവുകയാണ്.നാട്ടിലേക്ക് മടങ്ങാന്‍ അവര്‍ ഏഴുപേര്‍ മാത്രം. ജയകുമാര്‍,സോബിന്‍,അനു,റ്റോംസ്,സോഫിയ,ജിഷ,സിജി.ജയകുമാറും,സോഫിയായും പ്രണയത്തിന്റെ ട്രാക്കിലെത്തിയിട്ട് രണ്ടുവര്‍ഷമായി.ഒരു പക്ഷേ ഇത്അവരുടെ അവസാനത്തെ ഒരുമിച്ചുള്ള യാത്രയാകാം.പ്രൊജക്ട് തുടങ്ങിയപ്പോഴേ സോഫിയായുടെ വീട്ടില്‍വിവാഹാലോചനകള്‍ തുടങ്ങി കഴിഞ്ഞിരുന്നു.അവള്‍ വിവാഹം കഴിച്ച് പോകുന്നതില്‍ ജയകുമാറിന് ഒരുവിഷമമും ഇല്ലായിരുന്നു.ജിഷയ്ക്കാണങ്കില്‍ ഇപ്പോള്‍ ഒരു ലൈന്‍ ഒത്തുവന്നിട്ടുണ്ട്.പ്രോജക്ട് ടൈമില്‍ ഒത്തുകിട്ടിയതാണ്.സീനിയറായി പഠിച്ച് ഇപ്പോള്‍ നാട്ടിലെ ഒരു ഐടി കമ്പിനിയില്‍ ജോലിചെയ്യുന്ന ഒരാളാണ് കക്ഷി.വൈള്ളം അടിച്ച്തലപെരുത്തു നില്‍ക്കുമ്പോള്‍ കക്ഷിയെ കൂട്ടുകാരെല്ലാം കൂടി മൂപ്പിച്ച് ജിഷ്യ്ക്ക് ഫോണ്‍ ചെയ്യിപ്പിച്ചതാണ് .അത് ഏതായാലുംഅങ്ങ് പൊലിച്ചു.ഇപ്പോള്‍ അവരും പ്രണയത്തിന്റെ കൂട്ടിലായിക്കഴിഞ്ഞു. സോബിനുംഅനുവുംറ്റോംസും എല്ലാ പരിപാടികള്‍ക്കും ഒരിമിച്ചായിരുന്നു.സോബിന് ക്ലാസ് തുടങ്ങിയ സമയം‌മുതലേസിജിയോട് ഒരു ഇഷ്ടമുണ്ടായിരുന്നു.പക്ഷേ അതവന് അവളോട് പറയാന്‍ കഴിഞ്ഞില്ല.ഫിഫ്ത്ത് സെമ്മില്‍ കൂട്ടുകാര്‍നല്‍കിയ ധൈര്യത്തില്‍ അവന്‍ അവളോട് തന്റെ ഇഷ്ടം തുറന്ന് പറഞ്ഞു.പക്ഷേ അവളന്ന് ഒരു മറുപിടി നല്‍കിയില്ല.അന്നന്നല്ല ഇന്നുവരേയും അവള്‍ അനുകൂലമായിട്ടോ പ്രതികൂലമായിട്ടോ ഒരു മറുപിടി നല്‍കിയില്ല.രണ്ടുപേരും ടെക്‍നോപാര്‍ക്കിലാണ് പ്രൊജ്‌ക്ട് ചെയ്തത്.എന്നും കാണുമെങ്കിലും ഒരു സൌഹൃദത്തിന്റെ അപ്പുറത്തേക്കുള്ള ഒരു നീക്കവുംഅവളുടെ പക്ഷത്തുനിന്ന് ഉണ്ടായിരുന്നില്ല. അവളെക്കുറിച്ച് അവന്‍ മറക്കാന്‍ ശ്രമിച്ചുവെങ്കിലും ഒരിക്കല്‍ പോലുംഅവനതിന് കഴിഞ്ഞില്ല. സിജിയുടെ മനസ്സറിയാന്‍ സോഫിയ വഴി ഒരു ശ്രമം നടത്തിയെങ്കിലും സിജി മനസ്സ്തുറന്നില്ല.ഈ യാത്രയിലെങ്കിലും അവളൊന്ന് മനസ്സ് തുറന്നിരുന്നെങ്കില്‍?

(തുടരും.......)
: :: ::