ഹരിഗോവിന്ദന് വാച്ചിലേക്ക് നോക്കി.നാലുമണിയായതേയുള്ളു.ഇനി ഒരു മണിക്കൂര്‍കൂടി ഇരിക്കണം.സമയം മുന്നോട്ട് പോകുന്നതേയില്ലന്നയാള്ക്ക് തോന്നി.കീ ബോര്ഡില്ചലിക്കേണ്ട കൈകള്‍ക്ക് വേഗത കുറഞ്ഞിരിക്കുന്നു.മൌസ് കൈകള്‍ക്ക് വഴങ്ങുന്നില്ല.മൌസ് പോയിന്റര്‍ എവിടേക്കോ പോകുന്നു.എന്തുപറ്റി തനിക്കിന്ന് ?ഹരിഗോവിന്ദന്ചിന്തിച്ചു.മനസ്സ് ആകെ അസ്വസ്ഥമാണ്.അടുത്ത ആഴ്ച ഹോസ്റ്റ് ചെയ്യേണ്ട സൈറ്റാണ്.രണ്ടു ദിവസം കൊണ്ട് ചെയ്ത് തീര്‍ത്തെങ്കില്‍ മാത്രമേ സമയത്ത് ഹോസ്റ്റിംങ്ങ്നടക്കുകയുള്ളു.പക്ഷേ വയ്യ....ഒന്നും ചെയ്യാന്‍ തോന്നുന്നില്ല.
ഇനി ഇരുന്ന് ചെയ്തിട്ടും കാര്യമില്ല.ചിന്തകള്‍ക്ക് കടിഞ്ഞാണിടാന്‍ പറ്റുന്നില്ല.ഓര്മ്മകള്പിന്നോട്ട് ഓടുകയാണ്.വെബ് സൈറ്റിന്റെ ഹോം പേജിലെ കുട്ടി തന്നോട് എന്തക്കയോപറയുന്നുണ്ടന്ന് ഹരിഗോവിന്ദന് തോന്നി.‘ചില്‍ഡ്രന്‍സ് വെല്‍ഫെയറി‘ന്റെ സൈറ്റാണ്.അതിലെ ചിത്രങ്ങള്‍ തന്നെ കുട്ടിക്കാലത്തേക്ക് കൊണ്ടു പോകുന്നു.പാലപ്പൂവിന്റെമണം മൂക്കിലേക്ക് എത്തുന്നു...കൊയ്ത്തുപാട്ടിന്റെ ഈണം ചെവികളില്‍ മുഴങ്ങുന്നു.പുഴയുടെ താളം..ഗ്രാമത്തിന്റെ സുഗന്ധം..മണ്ണിന്റെ മണം...ഹരിഗോവിന്ദന് പതിയെപതിയെഹോംപേജിലെ കുട്ടിയാവുകയായിരുന്നു.ഹോംപേജില്‍ നിന്ന് കുട്ടികള്‍ ഇറങ്ങിവന്ന്ഹരിഗോവിന്ദന്റെ ക്യാബിനില്‍ വന്നുനിന്നു.ഹരിഗോവിന്ദനും അവരില്‍ ഒരാളായി.
“ഹരിയേ ദേഹം കഴുകിയിട്ട് വേഗം വാ...”അമ്മ വിളിക്കുന്നു.ഹരി വേഗം തൊടിയില്‍നിന്ന് ഓടി കിണറ്റരികില്‍ എത്തി.അമ്മ വെള്ളം കോരി വെച്ചിരുന്നു.ദേഹം കഴുകിയെന്ന്വരുത്തി ചാവടിയില്ക്കൂടി അകത്തേക്ക് ഓടി.ചാവടിയിലെ ചാരുകസേരയില്അച്ഛന് വിശരിയുമായി ചാരിക്കിടക്കുന്നു,ഹരിയുടെ ഓട്ടം നിന്നു.ഒച്ചവെച്ച് ഓടിവന്നഹരി നിശ്ശബ്ദ്ദനായി.അച്ഛന് ഇന്ന് നേരത്തെ എത്തിയിരിക്കുന്നു.ഹരി പതിയെഅകത്തേക്ക് കയറി.
“നീ ഇതുവരെ ഒരുങ്ങിയില്ലേടാ..?”അമ്മയുടെ ചോദ്യം.“അച്ഛന് തിരിച്ച് വന്നിട്ട് എവിടയോ പോകാനു ള്ളതാണ്..”അമ്മതുടര്ന്നു.എപ്പോഴാണങ്കിലും അച്ഛന് തിരക്കാണ്. താന്‍ എഴുന്നേല്‍ക്കുന്നതിനു മുമ്പുതന്നെ അച്ഛന് പോയിട്ടുണ്ടാവും.താന്‍ ഉറങ്ങിയതിനു ശേഷമായിരിക്കും മടങ്ങി വരവ്.കൂട്ടുകാരെല്ലാം അച്ഛന്മാരുടെകൂടെ എവിടെയെങ്കിലും ഒക്കെപോകുന്നത് പറയുമ്പോള്‍ തനിക്കും കൊതിയാണ് , അച്ഛന്റെ കൈയ്യില്‍ പിടിച്ച്ഓരോ സ്ഥലങ്ങളില്‍ പോകാന്‍ .പക്ഷെ താന്‍ അച്ഛനെ കാണുന്നത് വല്ലപ്പോഴുമാണ്.തന്റെ അനുജത്തി അച്ഛനെ കണ്ടിട്ടുണ്ടോ എന്നു തന്നെ സംശയമാണ്.അമ്മ പലപ്പോഴുംഅച്ഛനോട് വഴക്കടിക്കുന്നത് കേള്‍ക്കാറുണ്ട്.”നിങ്ങള്‍ നാടു നന്നാക്കി നടന്നോ.. പിള്ളാരുതന്തയുടെ മുഖം മറക്കാതിരുന്നാല്‍ മതി.” അച്ഛന് ഇതിനു മറുപിടി നല്കുമെങ്കിലുംതനിക്കത് മനസിലാവാറില്ല.അച്ഛനോട് എല്ലാവര്ക്കും ബഹുമാനമാണന്ന് അറിയാം.
“ഗോവിന്ദേട്ടന്റെ മോനാ അല്ലേ?വളരുമ്പോള്‍ അച്ഛനെപ്പോലെ വലിയ ആളാവണം ”പലരും തന്നെ ക്കാണുമ്പോള്‍ പറയാറുണ്ട്.അച്ഛന് നാട്ടുകാര്‍ക്ക് എന്തക്കൊയോ ആണന്ന്മാത്രം തനിക്കറിയാം. “ഹരിയുടെ അച്ഛന് കമ്മ്യൂണിസ്റ്റാ അല്ലേ ?”ഒരിക്കല്‍ സ്കൂളിലെ മാഷ് ചോദിച്ചപ്പോഴാണ്അച്ഛന് കമ്മ്യൂണിസ്റ്റാണന്ന് അറിഞ്ഞത്.
“ഇറങ്ങാറായില്ലേ?”ചാവടിയില്‍ നിന്ന് അച്ഛന്റെ ശബ്ദ്ദം ഉയര്‍ന്നു.“ഇതാ ഇറങ്ങി “അമ്മ വിളിച്ചു പറഞ്ഞു.
ഹരി ഒരുങ്ങി അമ്മയുടെ കൂടെ ഇറങ്ങി.അനുജത്തിയെ അമ്മ എടുത്തു.ഹരി അമ്മയുടെ ഓരംചേര്‍ന്നു നടന്നു..റോഡിലേക്കിറങ്ങിയപ്പോള്‍ അനുജത്തിയെ എടുക്കാനായി അച്ഛന്കൈകള് നീട്ടി.അവള് ചിണുങ്ങിക്കൊണ്ട് അമ്മയുടെ കഴുത്തില്‍ വട്ടം ചുറ്റി.“കുട്ടിക്ക് അച്ഛനെ മനസിലായിട്ടുണ്ടാവില്ല “അമ്മയുടെ വാക്കുകള്‍ അച്ഛന് കേട്ടതായിനടിച്ചില്ല.അച്ഛനെ കാണുമ്പോള്‍ നാട്ടുകാര്‍ ബഹുമാന ത്തോടെ ഒതുങ്ങി നില്‍ക്കുകയാണ്.“എങ്ങോട്ടാ ഗോവിന്ദേട്ടാ ?,ഉത്സവത്തിനാണോ ?”ആരോ ചോദിച്ചപ്പോള്‍ “അതെ”എന്ന് അച്ഛന് ഉത്തരം നല്കി.
പുഴക്കടവില്‍ എത്തിയപ്പോള്‍ കടത്തുവള്ളത്തില്‍ നിറയെ ആളായിരുന്നു. “ഗോവിന്ദേട്ടാ, ആളായല്ലോ?”കടത്തുവള്ളക്കാരന്‍ അച്ഛനോട് പറഞ്ഞു.“അക്കരെപോയിട്ട് തിരക്കില്ലാത്തആരെങ്കിലും ഒന്നു ഇറങ്ങിനില്ക്കാമോ ?”വള്ളക്കാരന് വള്ളത്തിലുള്ളവരോട് ചോദിച്ചു.ആരോ രണ്ടുപേര്‍ ഇറങ്ങാന്‍ തയ്യാറായി.അച്ഛനവരെ തടഞ്ഞു.അമ്മയ്ക്ക് വള്ളാത്തില്കയറാന് സ്ഥലമുണ്ടായിരുന്നു.അരയ്ക്ക് തോര്‍ത്തുമുണ്ട് ചുറ്റിയിട്ട് ഉടുപ്പും ഷര്‍ട്ടും അഴിച്ച്അമ്മയുടെ കൈയ്യില്‍ കൊടുത്തു.തന്റെ ഉടുപ്പും നിക്കറും ഊരി അമ്മയുടെ കൈയ്യില്‍ കൊടുക്കാന്അച്ഛന് പറഞ്ഞു.”ഞങ്ങള്‍ നീന്തിക്കോളാം” അച്ഛന് പറഞ്ഞു.കടത്തുവള്ളക്കാരന്ഊന്നുകഴ വെള്ളത്തില്‍ ഇട്ടു.അച്ഛന് വള്ളം തള്ളിക്കൊടുത്തു.
അച്ഛന് പുഴയിലേക്കിറങ്ങി.താന്‍ കരയില്‍ തന്നെ നില്‍ക്കുകയായിരുന്നു.”ഇറങ്ങിവാടാ”അച്ഛന് വിളിച്ചപ്പോള്‍ താന്‍ മടിച്ചു നിന്നു.”പേടിയുണ്ടോടാ നീന്താന്‍ “അച്ഛന്റെ ചോദ്യത്തിന്ഇല്ലന്ന് മൂളി.“നിനക്ക് പേടിയുണ്ടാവില്ലന്നറിയാം..നീ ഇടയ്ക്കിടെ അക്കരയ്ക്ക് നീന്താറുണ്ടല്ലേ?”അച്ഛന് ഉത്തരം നല്‍കിയില്ല.തന്റെ ഓരോ ചലനങ്ങളും അച്ഛന് അറിയുന്നുണ്ട്.“നീ എന്റെ പുറത്ത് കയറിക്കോ “അച്ഛന് തന്നെവിളിക്കുന്നു.താന്‍ അച്ഛന്റെ പുറത്ത്കയറി.അച്ഛന് വെള്ളത്തിലേക്ക് ഊളിയിട്ടു.കടത്തുവള്ളം അക്കരെ അടുക്കാറായിരുന്നു.തനിക്ക് സ്വര്‍ഗ്ഗം പിടിച്ചടക്കിയ സന്തോഷമായിരുന്നു.ഓര്‍മ്മ വെച്ചിട്ട് ആദ്യമായിട്ടാണ്അച്ഛനെ ഒന്നു തൊടുന്നത്.അച്ഛന് തന്നയും കൊണ്ട് നീന്തുന്നത് ലോകം മുഴുവന്‍ ഒന്നുകണ്ടിരുന്നുവെങ്കില് എന്ന് ആശിച്ചു.അക്കരെയെത്തിയപ്പോള് അമ്മ അവിശ്വസിനീയതോടെ തങ്ങളെ നോക്കുന്നത് കണ്ടു.
“ഹരിഗോവിന്ദന് ഇതുവരെ പോയില്ലേ ?”ഓപ്പറേഷന് മാനേജര്വന്നു ചോദിച്ചപ്പോഴാണ് ഹരിഗോ വിന്ദന് ചിന്തകളില്‍ നിന്ന് ഉണര്‍ന്നത്.സമയം അഞ്ചര ആയിരിക്കുന്നു.ഹരിസിസ്റ്റം ഡൌണ്‍ ചെയ്തിട്ട് എഴുന്നേറ്റു.വീട്ടിലേക്ക് ഡ്രൈവ് ചെയ്യുമ്പോള്‍ ചിന്തകള്മനസ്സിലേക്ക് കടന്നുവരാതിരിക്കാന്‍ പാടുപെട്ടു.ചീറിപ്പായുന്ന വാഹനങ്ങള്ക്കിടയിലൂടെവീട്ടിലെത്തിയപ്പോള് സമയം ആറുമണി.കോളിംങ്ങ് ബെല്ലില്‍ വിരലമര്‍ത്തി കാത്തുനിന്നു.വാതില്‍ തുറന്നത് ഹരിഗോവിന്ദന്റെ ആറു വയസ്സുകാരി മകള്‍ ആതിര ആയിരുന്നു.വാതില്‍ തുറന്നയുടനെ നെയ്യപ്പത്തിന്റെ മണം മൂക്കിലെത്തി. അമ്മയുണ്ടാക്കുന്ന നെയ്യപ്പത്തിന്റെ മണം.“അമ്മൂമ്മ വന്നോ “ഹരിഗോവിന്ദന് മകളോടു ചോദിച്ചു.“അമ്മൂമ്മ വന്നിട്ട് പോയി “
അമ്മയെ കണ്ടിട്ട് ഒന്നരമാസം കഴിഞ്ഞിരിക്കുന്നു.അച്ഛന്റെ കാര്യങ്ങള്‍ നോക്കാന്‍ തന്നെ അമ്മയ്ക്ക് സമയം ഇല്ല.താന്‍ എത്രയോ പ്രാവിശ്യം അമ്മയോട് പറഞ്ഞിരിക്കുന്നു ഒരാഴ്ച്തന്റെ കൂടെ വന്നു നില്ക്കാന്.അച്ഛനോട് പറയാനാണ് അമ്മ പറയുന്നത്.അച്ഛന്‍വന്നു നില്ക്കാമെങ്കില് അമ്മയും നില്ക്കാം എന്നാണ് അമ്മ പറയുന്നത്.താനിപ്പോഴുംഅച്ഛന്റെ മുന്നില്‍ ആറുവയസ്സുകാരനാണ്. നിക്കറിന്റെ മൂട് കീറിയപ്പോള്‍ കരഞ്ഞുകൊണ്ട്പുസ്തകം കൊണ്ട് കീറല്‍ മറച്ച ഹരിക്കുട്ടന് .അച്ഛനെ കാണുമ്പോള്‍ ഇപ്പോളുംഉള്ളില് വിറയലാണ്.അച്ഛനാണങ്കില്‍ നാട്ടുകാരെ കഴിഞ്ഞിട്ടേ ആരും ഉള്ളു. ഹരിഗോവിന്ദന്നഗരത്തിലെ പുതിയ വീട്ടിലേക്ക് മാറിയിട്ട് ഒരു വര്‍ഷം ആയെങ്കിലും മൂന്നുപ്രാവിശ്യമേ അച്ഛന് വീട്ടില്‍ വന്നിട്ടുള്ളു.അമ്മയാണങ്കില്‍ ഇടയ്ക്കിടെ ഓടിയെത്തും.സന്ധ്യയ്ക്ക് മുമ്പ്മടങ്ങുകയും ചെയ്യും.
അച്ഛന്റെ കാര്യങ്ങള്‍ നോക്കാന്‍ അമ്മതന്നെ വേണം.വെളുപ്പിനെ അഞ്ചുമണിക്ക് വീട്വിട്ടിറങ്ങുന്ന അച്ഛന് തിരിച്ചു വരുന്നത് രാത്രിയിലാണ്.ദിവസവും നൂറിലധികം വീടുകള്അച്ഛന് കയറിയിറങ്ങും. ഗ്രാമത്തിലെ രണ്ടായിരത്തോളം വീടുകളിലുള്ളവര്‍ക്ക് അച്ഛന്ദൈവമാണ്.പട്ടിണിയില്‍ നിന്ന് ഗ്രാമത്തെ ഉയര്‍ത്തെഴുന്നേല്‍പ്പിച്ച ദൈവം.ആഉയര്ത്തെഴുന്നേല്പ്പിന് അച്ഛന് വര്‍ഷങ്ങളാണ് ചിലവഴിച്ചത്.അച്ഛന് സ്വന്തമായി ഒരു തറിയില്‍ നിന്ന് തുടങ്ങിയ കൈത്തറി ഇന്ന് രണ്ടായിരത്തോളം വീടുകളില്‍ ആണ് മുഴങ്ങുന്നത്.സ്വന്തം ലാഭനഷ്ട്ങ്ങള്‍ നോക്കാതെ ഗ്രാമത്തിന് ജീവന്‍നല്‍കിയത് അച്ഛനാണ്.
ഹരിഗോവിന്ദന്റെ അച്ഛന് മുപ്പത്തഞ്ച് വര്‍ഷം മുമ്പാണ് തറി തുടങ്ങുന്നത്.അത് വളര്ന്ന്ഇന്ന് രണ്ടായിരത്തിലധികം സ്ത്രികള്‍ക്ക് വരുമാനം നല്‍കുന്നുണ്ട്.പണ്ട് എന്നുംഹരിയുടെ വീട്ടുമുറ്റത്ത് സഖാക്കന്മാരുടെ യോഗം ഉണ്ടായിരുന്നു.അമ്മ അവര്ക്ക്വേണ്ടുന്നതെല്ലാം വെച്ചുനല്‍കും.ഹരിയുടെ അച്ഛനിലൂടെ ഗ്രാമത്തെ ചെമ്പട്ട് പുതപ്പിക്കാന്പാര്ട്ടിക്ക് കഴിഞ്ഞു. രാഷ്ട്രീയം തൊഴിലില്‍ കലര്‍ത്താന്‍ ഹരിയുടെ അച്ഛന് സമ്മതിച്ചിരുന്നില്ല.വിശപ്പിനുംതൊഴിലിനും പാര്‍ട്ടിയും ജാതിയും ഒന്നാണ് എന്നായിരുന്നു അദ്ദേഹഠിന്റെ പ്രമാണം.അത് തന്നെ ആയിരുന്നു ഗ്രാമത്തിന്റെ കൈത്തറി പ്രസ്ഥാന ത്തിന്റെ ശക്തിയുംവിജയവും.യൂണിയനില്ക്കൂടി കൈത്തറി പ്രസ്ഥാനം പിടിച്ചടക്കാന്‍ പാര്‍ട്ടി ശ്രമിച്ചുഎങ്കിലും അത്തരം ശ്രമങ്ങള്‍ ഹരിയുടെ അച്ഛന് മുളയിലേ നുള്ളിക്കളഞ്ഞു. പാര്ട്ടിവര്ഗ്ഗജാതി വെത്യാസം ഇല്ലാതെ കൈത്തറി പ്രസ്ഥാനം വളര്‍ന്നു.ഗ്രാമത്തിന്റെ പെരുമയും ഒരുമയും അതിര്‍ത്തി വിട്ടു ലോകത്തിന്റെ എല്ലായിടത്തും എത്തി.ഒരുമയിലൂടെ പടുത്തുയര്ത്തിയവിജയം കാണാന്‍ പലയിടത്തു നിന്നും ആളുകള്‍ എത്തി.കൈത്തറിയിലൂടെ ഗ്രാമത്തിന്റെവികസനം നടപ്പാക്കിയ ഹരിയുടെ അച്ഛന് ബഹുമതികള്‍ ഓരോന്നായി തേടിയെത്തി.പത്മശ്രി നല്കി ഭാരതം അദ്ദേഹത്തെ ആദരിച്ചു.
ഹരിഗോവിന്ദന് ബാല്‍ക്കണിയിലെ ചാരുകസേരയില്‍ ചാരിക്കിടന്നു. നക്ഷത്രങ്ങള്‍ തെളിഞ്ഞു വരുന്നതേയുള്ളു.ആകാശത്ത് മിന്നലുകള്‍ തെളിയുന്നത് കാണാം.എവിടയോമഴ പെയ്യുന്നുണ്ട്.കാലം തെറ്റി പെയ്യുന്ന മഴ ഭീതി പരത്തുകയാണ്.നിലാവ് തെളിയുന്നതിന് മുന്‍പ് നക്ഷത്രങ്ങള്‍ തെളിഞ്ഞു വരുന്നത് നോക്കി കിടക്കാന്‍ എന്ത് രസമാണ്.പുഴയുടെ സംഗീതം കേട്ട് പുഴക്കരയിലെ മണലില്‍ കിടന്ന് നക്ഷത്രങ്ങളെ എണ്ണിയനാളുകള്.ഗ്രാമത്തിലേക്ക് വീണ്ടും ചേക്കേറാന്‍ ഹരിഗോവിന്ദന്റെ മനസ്സ് തുടിച്ചു.നഗരത്തിന്റെ തിരക്ക് അയാളെ മടുപ്പിച്ചിരുന്നു.
ഗ്രാമത്തില്‍ ഒരു വീട് അയാളുടെ സ്വപ്നം ആയിരുന്നു.തറവാടിനോട് ചേര്‍ന്ന് പുഴയോരത്ത്ഒരു വീട്.മഞ്ഞ് വീഴുന്ന നിലാവത്ത് പാലപ്പൂക്കളുടെ മണം ഏറ്റ് ഗ്രാമത്തിന്റെ ശാന്തതയില്ഒരു ജീവിത സായാഹ്നം.നിലാവത്ത് കോടമഞ്ഞില്‍ അറിയാതറിയാതെ അലിഞ്ഞുചേരാന്‍ ഇപ്പോഴും എല്ലാ വെളുത്തവാവിനം ഹരിഗോവിന്ദന് കാടുകയറും.കോടമഞ്ഞ്ഉയരുമ്പോള് അതിലൂടെ ചന്ദ്രനെ കാണാന്‍ എന്ത് ഭംഗിയാണ്. പച്ചപ്പുതപ്പിട്ട സഹ്യന്റെ മടിയില്‍ തലവെച്ചുറങ്ങുന്ന നാടിന്റെ സൌന്ദ്യരം അയാള്ആസ്വദിച്ചിരുന്നു.വീണ്ടും മനസ്സിലേക്ക് കൊയ്ത്തുപാട്ടിന്റെ ഈണം..ഈടും പാവുംനെയ്യുന്ന കൈത്തറിയുടെ ശബ്ദ്ദം...ഓടത്തിന്റെ സംഗീതം.അതാണല്ലോ ഗ്രാമത്തിന്റെസംഗീതം...ഓര്‍മ്മകള്‍ വീണ്ടും മനസ്സിലേക്ക് !!
ന്യൂസ് ചാനലുകളിലെ ഫ്ലാഷ് ന്യൂസുകളില്‍ നിന്നാണ് അച്ഛന് പത്മശ്രി ലഭിച്ചത്ഹരിഗോവിന്ദന് അറിയുന്നത്.അല്പസമയത്തിനകം അമ്മ വിളിക്കുകയും ചെയ്തു.ഹരി അന്ന് വൈകിട്ട് തറവാട്ടില്‍ എത്തി.തങ്ങളുടെ ഗോവിന്ദേട്ടന് പത്മശ്രിലഭിച്ചന്ന് അറിഞ്ഞതുമുതല്‍ ഗ്രാമം ആഘോഷത്തിമര്‍പ്പില്‍ ആയിരുന്നു.ഡല്ഹിക്ക്ഒറ്റയ്ക്ക് പോകാനായിരുന്നു ഗോവിന്ദേട്ടന്റെ തീരുമാനം.അമ്മയെക്കൂടി കൊണ്ടുപോകാന്ഹരിഗോവിന്ദന് പറഞ്ഞെങ്കിലും ഗോവിന്ദേട്ടന്റെ തീരുമാനത്തിന് മാറ്റമില്ലായിരുന്നു. ആരെയെങ്കിലും രണ്ടുപേരെ കൊണ്ടുപോകാനുള്ള ചിലവ് ഗവണ്മെന്റ് വഹിക്കാമെന്ന്പറഞ്ഞെങ്കിലും ഗോവിന്ദേട്ടന് അത് നിരസിച്ചു.
അച്ഛനോട് പറയാതെ ഹരിഗോവിന്ദനും ഡല്‍ഹിയില്‍ എത്തി.അച്ഛന് പത്മശ്രിനല്കുന്നത് അയാള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ ഇരുന്ന് കണ്ടു.കേരളത്തില്‍ നിന്നുള്ളടിവി ചാനലുകള്‍ ഗോവിന്ദേട്ടനുമായി അഭിമുഖം നടത്തുന്ന ഹാളില്‍ ഹരിഗോവിന്ദന്ഇരുന്നു.“നാടിനുവേണ്ടി പ്രവര്‍ത്തിക്കുന്നതുകൊണ്ട് സ്വന്തം ജീവിതത്തില്‍ എന്തെങ്കിലുംനഷ്ട്പ്പെടുത്തേണ്ടി വന്നിട്ടുണ്ടോ ?” ഗോവിന്ദേട്ടന് അതിന് ഉത്തരം പറയുന്നതിന്മുമ്പ് ഹാളിലെ ജനക്കൂട്ടത്തെ നോക്കി.ആള്‍ക്കൂട്ടത്തിനിടയില്‍ ഇരിക്കുന്ന ഹരിഗോവിന്ദനെ ഗോവിന്ദേട്ടന് കണ്ടു.ഗോവിന്ദേട്ടന് വേദിയില്‍ നിന്ന് എഴുന്നേറ്റ് ഹരിയുടെ അടുത്തേക്ക്വന്നു.അച്ഛന് തന്റെ അടുത്തേക്ക് വരുന്നത് ഹരി കണ്ടു.ഗോവിന്ദേട്ടന് ഹരിയുടെഅടുത്ത് വന്നു നിന്നു.ഹരി അറിയാതെ എഴുന്നേറ്റു.ഗോവിന്ദേട്ടന് ഹരിയെ ഗാഢമായിപുണര്ന്നു.ഹരിയുടെ ശരീരം വിയര്‍ത്തു. വര്‍ഷങ്ങള്‍ക്ക് ശേഷം അച്ഛന്റെ ഒരു സ്പര്‍ശനം..അച്ഛന്റെ ചൂട് തന്റെ ശരീരത്തിലേക്ക് ...വര്‍ഷങ്ങളായി കാത്തിരുന്ന അച്ഛന്റെ സ്പര്‍ശനം.അച്ഛന്റെ വിരലില്‍ തൂങ്ങി നടക്കാന്‍ കൊതിച്ച കുട്ടിക്കാലം..അന്ന് അച്ഛനോട് പരിഭവമോവെറുപ്പോ തോന്നിയിരുന്നു...പക്ഷേ ഇപ്പോള്‍ അതെല്ലാം അലിഞ്ഞില്ലാതാവു ന്നു ... ഹരിയുടെകണ്ണുകള് നിറഞ്ഞു തുളുമ്പി.“ഇവനെ...ഇവന്റെ പെങ്ങളെ...ഇവന്റെ അമ്മയെ... ഇവരോടൊത്തുള്ള നിമിഷങ്ങള്‍ ,ജീവിതം...എനിക്ക് എന്റെ ഗ്രാമത്തിനുവേണ്ടി നഷ്ടപ്പെടുത്തേണ്ടി വന്നു....”അച്ഛന്റെ സ്വരം ഇടറുന്നത് ഹരി അറിഞ്ഞു.അച്ഛന്റെ കണ്ണുകള്‍നിറയുന്നത് ഹരി കണ്ടു.അവന് അച്ഛന്റെ കണ്ണുകള്‍ തുടച്ചു.ഗോവിന്ദേട്ടന് ഹരിയുടെകൈകളില് മുറുകെ പിടിച്ചു.ക്യാമറക്കണ്ണുകള്‍ അവരെ ഫോക്കസ് ചെയ്തിരിക്കുകയായിരുന്നു.ഒരു ഗ്രാമം മുഴുവന്‍ അത് കാണുന്നുണ്ടായിരുന്നു.
നിലാവ് മാഞ്ഞ് മഴക്കാറുകള്‍ മൂടിയത് പെട്ടന്നായിരുന്നു.മുഖത്തേക്ക് മഴത്തുള്ളികള്വന്നു വീണപ്പോള്‍ ഹരിഗോവിന്ദന് ചാരുകസേരയില്‍ നിന്ന് എഴുന്നേറ്റു.അച്ഛനെഒന്നു പോയി കണ്ടാലോ ?ഇപ്പോള്‍ ഇറങ്ങിയാല്‍ ഒന്‍പതുമണിക്ക് മുമ്പ് ഗ്രാമത്തില്എത്താം.ഹരി വേഗം യാത്രയ്ക്ക് തയ്യാറായി ഇറങ്ങി. ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട്ഹരിയുടെ വണ്ടി ഗ്രാമത്തിലേക്ക് പാഞ്ഞു.
നഗരത്തില്‍ തിമിര്‍ത്തുപെയ്തു മഴ ഗ്രാമത്തില്‍ എത്തിയപ്പോഴേക്കും ശമിച്ചിരുന്നു.ഓടിച്ചാടി നടന്ന ഗ്രാമവീഥിയിലൂടെ ഹരി വണ്ടി വിട്ടു.മഴയോടൊപ്പം വീശിയ കാറ്റത്ത്മരങ്ങള് കടപുഴകി വീണിരുന്നു.റോഡിനു കുറുകേ കിടന്ന ഒരു വലിയ മരം ഹരിയുടെവഴിമുടക്കി.കഷ്ടിച്ച് രണ്ടുമിനിട്ട് ഡ്രൈവ് ചെയ്യാനുള്ള ദൂരം മാത്രമേ അവശേഷിച്ചിരുന്നുള്ളു.ഹരി അടുത്തുകണ്ട വീട്ടിലേക്ക് വണ്ടി മാറ്റിയിട്ടു.
വണ്ടിയുടെ ശബ്ദ്ദം കേട്ട് വീട്ടുകാര്ഇറങ്ങി വന്നു.“ഗോവിന്ദേട്ടന്റെ മകനല്ലേ...മോനെന്താ ഈ അസമയത്ത് ?”വീട്ടില്‍ നിന്ന് ഇറങ്ങിവന്നആള് ചോദിച്ചു.”അച്ഛനെയൊന്ന് കാണാന്‍ വേണ്ടി വന്നതാണ് ?ഹരി ഉത്തരം നല്കി.“ടോര്‍ച്ചുണ്ടോ മോന്റെ കൈയ്യില്‍ ?”ഇല്ലന്ന് ഹരി പറഞ്ഞു.വീട്ടില്‍ നിന്ന് ഇറങ്ങിവന്നആള് അകത്തേക്ക് പോയി ഒരു ചൂട്ടുകറ്റയുമായി തിരിച്ചു വന്നു.അയാള്‍ അത് കത്തിച്ചുകൊണ്ട്ഹരിയുടെ അടുത്ത് എത്തി.”മോന് നടന്നാട്ടെ ഞാന്‍ വഴി തെളിക്കാം”അയാള്‍ നടന്നുതുടങ്ങി.ഹരി അയാളെ അനുഗമിച്ചു.കുട്ടിക്കാലത്ത് അമ്പലത്തിലെ ഉത്സവം കഴിഞ്ഞ്അച്ഛന്റെ കൂടെ തിരിച്ച് വരുന്നത് ഹരി ഓര്‍ത്തു.പാടവരമ്പത്തിലൂടെ അച്ഛന് തെളിക്കുന്നചൂട്ടുകറ്റയുടെ വെളിച്ചത്തില്‍ വീട്ടിലേക്കുള്ള വരവ്.തന്റെ കുട്ടികള്‍ക്ക് ഗ്രാമത്തിന്റെനിഷ്കളങ്കത നഷ്ടപ്പെടുന്നതില്‍ ഹരിക്ക് വിഷമം തോന്നി.അവര്‍ക്ക് അപ്പൂപ്പനുംഅമ്മൂമ്മയും എല്ലാം ‘മിസ്സാ‘കുന്നു.
വഴിതെളിക്കുന്ന ആള് മഴയെക്കുറച്ച് പറഞ്ഞുകൊണ്ടിരുന്നു.”മകരത്തില്‍ മഴപെയ്താല്‍ മലയാളനാട് മുടിയുമെന്നാ പഴമൊഴി”അയാള്‍ പറഞ്ഞു.ഹരിഗോവിന്ദന് എന്നും മഴ ഹരമായിരുന്നു. ഹരി ഗെയ്റ്റ് തുറന്നു അകത്തേക്ക് കയറി.ചാവടിയില്‍ ചിമ്മിനി വിളക്ക് കത്തുന്നുണ്ട്.അച്ഛന് കിടന്നിട്ടില്ലേ ഇതുവരെ?ഗെയ്റ്റ് തുറക്കുന്ന ശബ്ദ്ദം കേട്ടിട്ടായിരിക്കും അച്ഛന്വിളിച്ചു ചോദിച്ചു.”ആരാ?”അതോടൊപ്പം ചിമ്മിനി വിളക്കിന്റെ തിരി നീട്ടുകയും ചെയ്തിട്ടുണ്ടാവും.ചാവടിയില്‍ പ്രകാശം പരന്നു.”ഞങ്ങളാ ഗോവിന്ദേട്ടാ..”വഴിതെളിക്കാന്മുഴുവന് പറയുന്നതിന് മുമ്പ് തന്നെ അച്ഛന് പറഞ്ഞു. “സലിംമാണോടാ..” “ആണേ ഗോവിന്ദേട്ടാ...”അച്ഛന് അയാളുടെ പേര് ചൊല്ലി ചോദിച്ചിരിക്കുന്നു.അച്ഛന് ഗ്രാമത്തിലെ എല്ലാവരുടേയും പേര് കാണാപ്പാഠമായിരിക്കും.”എടാ സലിംമേകൂടെയുള്ളത് ഹരിക്കുട്ടനാണോ ?..”
ഹരിക്കുട്ടന് ! അച്ഛന് തന്നെ പേര് ചൊല്ലി വിളിക്കുന്നത് അപൂര്‍വ്വമാണ്.അച്ഛന് തന്നെപേര് ചൊല്ലി വിളിക്കുന്നത് കേള്‍ക്കാന്‍ എത്രയോ നാളുകള്‍ കൊതിച്ചിരുന്നു.പറക്കമുറ്റിയ കുഞ്ഞുങ്ങളെ പറത്തിവിട്ടിട്ട് പറക്കാനാവാത്തകുഞ്ഞുങ്ങളെ പറക്കാന്പഠിപ്പിക്കുന്ന തള്ളപക്ഷിയെ പോലെയാണ് അച്ഛന് .തന്നെയും അനുജത്തിയേയുംപറത്തിവിട്ടിട്ട് ഗ്രാമത്തിന്റെ മക്കളെ പറക്കാന്‍ പരിശീലിപ്പിക്കുകയാണ് അച്ഛന് !!“അതേ അച്ഛാ , ഹരിയാണ് ....”ഹരി പറഞ്ഞുകൊണ്ട് അകത്തേക്ക് കയറി.“അമ്മ കിടന്നോ ?”ഹരി ചോദിച്ചു.“കിടന്നു...ഉറങ്ങിയിട്ടുണ്ടാവില്ല..”അച്ഛന് പറഞ്ഞു.രാത്രിയില്‍ ഇനി യാത്രയില്ല എന്നുപറഞ്ഞ് സലിം നടന്നു.
അച്ഛന് ചിമ്മിനി വിളക്ക് എടുത്തുകൊണ്ട് അകത്തേക്ക് കയറി.“അച്ഛന് കിടന്നില്ലേ ? “ ഹരി ചോദിച്ചു.“ഇല്ല.... നീ ഭക്ഷണം കഴിച്ചതാണോ ?” അല്ലന്ന് ഹരി പറഞ്ഞു.അച്ഛന് ഊണുമുറിയിലേക്ക് നടന്നു.അച്ഛനുള്ള ഭക്ഷണം മേശപ്പുറത്ത് അടച്ചു വെച്ചിരുന്നു.അമ്മയെ വിളിക്കണോ എന്ന് ഹരിചോദിച്ചു.വേണ്ട എന്നു പറഞ്ഞുകൊണ്ട് അച്ഛന് അടുക്കളയില്‍നിന്ന് ഒരു പാത്രം കൂടി എടുത്തുകൊണ്ട് വന്നു.അതിലേക്ക് ഭക്ഷണം വിളമ്പി.“അച്ഛനെന്തേ ഇതുവരെ ഭക്ഷണം കഴിക്കാതിരുന്നത് ..?”ഹരി ചോദിച്ചു.“ഞാന്‍ കുറച്ചു ദിവസമായി താമസിച്ചാണ് കഴിക്കുന്നത് ..”അച്ഛന് കഴിച്ചു കഴിയാറായപ്പോഴേക്കും അമ്മ എഴുന്നേറ്റു വന്നു.ചിമ്മിനിയുടെ അരണ്ടവെളിച്ചത്തില്‍ അവര്‍ മൂവരും ചാവടിയില്‍ ഇരുന്നു.വീണ്ടും നിലാവ് പരന്നിരുന്നു.
ഹരിഗോവിന്ദന് ഉറങ്ങാനായി എഴുന്നേറ്റു.തന്റെ മുറിയിലേക്ക് നടന്നു.മുറിയുടെ വാതില്‍തുറന്ന് അകത്തേക്ക് കയറി.കട്ടില് വിരിച്ചിട്ടിരിക്കുന്നു. “ ഞാന്‍ നിന്നെ കുറേ ദിവസങ്ങളായി പ്രതീക്ഷിക്കുന്നു....“ഹരി വാതിക്കലേക്ക് നോക്കി. വാതിക്കല് അച്ഛന് .ഹരിഅച്ഛനെ അവിശ്വസനീയതോടെ നോക്കി.അച്ഛന്റെ ചുണ്ടുകളില്‍ ഒരു പുഞ്ചിരിഒളിഞ്ഞിരിപ്പുണ്ടോ?അച്ഛന് അപൂര്‍വ്വമായിട്ടേ ചിരിച്ചു കണ്ടിട്ടുള്ളു.ഹരി കിടന്നു.അച്ഛന് തന്നെ നോക്കി നില്‍ക്കുന്നത് ഹരി കണ്ടു.ഹരി കണ്ണുകള്‍ അടച്ചു.അച്ഛന്വാതില് ചാരി .
നിലാവ് മാഞ്ഞ് വീണ്ടും മഴക്കാറുകള്‍ ആകാശത്ത് വട്ടം കൂടി.മഴത്തുള്ളികള്‍ പൊയ്തിറങ്ങി.നിറമുള്ള സ്വപ്നങ്ങള്‍... നിറഞ്ഞൊഴുകുന്ന പുഴയോരത്തെ വീട്ടില്‍ നിലാവെളിച്ചത്തില്‍ അമ്മയും അച്ഛനും ഭാര്യയും കുഞ്ഞുങ്ങളും ഒരേ കട്ടിലില്‍ ...കെട്ടിപ്പിടിച്ച് ഉറക്കത്തിലേക്ക് ....അമ്മയുടെ മണവും അച്ഛന്റെ ചൂടും ഏറ്റ് സുഖകരമായ ഉറക്കം.... അച്ഛന്റെ ചൂട് തന്നില്‍ നിറയുന്നത് ഹരി അറിഞ്ഞു.ഹരി കണ്ണുതുറന്നു.അടുത്ത് അച്ഛന് .....കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ വീണ്ടുംഓടിയെത്തുന്നു.മഴയോടൊപ്പം ഓര്‍മ്മകളും പെയ്തിറങ്ങുകയാണ് ..
9 comments:
Great Story...Good job
:)
വളരെ നന്നായി... ഇത്തിരി ദുര്മേദസ്സില്ലേന്നൊരു സംശയം..
GOOD.....thanks
GANU.G
HAI DA,
KOLLAM. VALINJU POYONNURU SAMSAYAM.
Helloo Shibu.....
Good Job........ Nalla Katha....
Let's give this story to Syamaprasad.... he will make a telefilm......... by this story...
Nostalgic one.......... liked it very much....... Good luck
അച്ഛനെ പറ്റി എഴുതാന്‍ മക്കള്‍ക്ക് പലപ്പോഴും ഒന്നും കാണില്ല, അച്ഛന്റെ മനസു കാണാന്‍ മക്കള്‍ ശ്രമിക്കാറില്ലാത്തതാവം ചിലപ്പോള്‍ കാരണം, അല്ലേ
ഈശോ, ഈ അനുഭവ കഥ വളരെ നന്നായി എഴുതി ഫലിപ്പിക്കാൻ കഴിഞു.ഭാഷാ ശൈലി നന്നായിട്ടുണ്ട്.
ഗോവിന്ദേട്ടൻ ഒരു നാടിനെ ഉദ്ധരിപ്പിക്കാൻ ജീവിതം ഉഴിഞ് വെച്ചപ്പോൾ, സ്വന്തം ഭാര്യയുടേയും മകന്റേയും മകളുടേയും നെടുവീർപ്പുകൾ, ആശകൾ,അവർ കൊതിച്ച സ്നേഹം വാത്സല്യം ഇതൊന്നും അവർക്ക് അർഹിക്കുന്ന സമയത്ത് കൊടുക്കാൻ കഴിഞില്ല.ആ അമ്മയുടേയും മകന്റേയും മകളുടേയും പിടഞ മനസ്സുകൾക്ക് മുന്നിൽ അദ്ദേഹം നേടിയ നേട്ടങൾക്ക് ഒരു വിലയുമില്ല.
അവർ കുഞുന്നാളിൽ കൊതിച്ചിരുന്ന സാമീപ്യം സ്നേഹം അതൊന്നും ഇനി കൊടുത്തിട്ട് ഒരു കാര്യവുമില്ലല്ലോ...
വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രം എന്നതല്ലേ പ്രമാണം!!
Post a Comment