Sunday, March 23, 2008

നാലുകൊലപാതകങ്ങള്‍ : അവസാന ഭാഗം

ഡ്രൈവിംങ്ങ് സീറ്റില്‍ നിന്ന് ഇറങ്ങിയ സ്ത്രി ഒരു വാനിറ്റി ബാഗ് തന്റെ സഹയാത്രികയ്ക്ക്നല്‍കി.“ഇത് നമ്മുടെ അവസാനത്തെ ഇരയാണ്.കഴിഞ്ഞ പ്രാവിശ്യം പറ്റിയതുപോലെ അബന്ധങ്ങള്‍ പറ്റരുത്. ഇന്ന നമ്മളെ സഹായിക്കാന്‍ മറ്റൊരാളില്ല.കഴിഞ്ഞ പ്രാവിശ്യംനമുക്ക് എവിടാണ് പിഴച്ചതെന്ന് മറന്നുകൂടാ. അന്ന് വിഗ്ഗ് നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ഇന്ന് ചേട്ടനും നമ്മുടെ അവസാനത്തെ ലക്ഷ്യ ത്തില്‍ ഒപ്പമുണ്ടാവുമായിരുന്നു... ലഹരിയുംമയക്കുമരുന്നും ഇരയെ കീഴ്പ്പെടുത്തിയതിനു ശേഷമേ ആക്രമണം നടത്താവൂ ..” വാനിറ്റിബാഗ് വാങ്ങികൊണ്ട് ആ സ്ത്രി ഡ്രൈവിംങ്ങ് സീറ്റില്‍ നിന്ന് ഇറങ്ങിയ സ്ത്രിയോട് പറഞ്ഞു.

അവള്‍ വാനിറ്റിബാഗുമായി ശ്‌മശാനത്തിന്റെ കിഴക്ക് വശത്തേക്ക് നടന്നു.അവളേയുംകാത്ത് അക്ഷമ നായി അയാള്‍ കാത്തുനില്‍പ്പുണ്ടായിരുന്നു.നാലാമത്തെ സെക്യൂരിറ്റിക്കാരന്‍ !മരണത്തെ ഇരന്ന് വാങ്ങാന്‍ എത്തിയവന്‍ .ചിലന്തി വിരിച്ച് മരണവലയില്‍ സ്വയം കുരുങ്ങാന്‍ പറന്നു വന്നവന്‍.അവള്‍ അയാളുടെ അടുത്തെത്തി.അവളില്‍ നിന്ന് ഉയരുന്നമാദക ഗന്ധത്തില്‍ അയാള്‍ വശ്യനായി.അവര്‍ പലപ്പോഴും ഒരുമിച്ച് കൂടാറുണ്ടായിരുന്നു.അതുകൊണ്ടാണ് അവള്‍ വിളിച്ചപ്പോള്‍ അയാള്‍ വന്നതും.

അവര്‍ ബോഗണ്‍‌വില്ലകള്‍ക്കിടയിലേക്ക് കയറി.അയാള്‍ അവളുടെ തോളിലൂടെ കൈകള്‍ ഇട്ടു. അവളുടെ സാരി ഊര്‍ന്നുവീണു.അവര്‍ ബോഗണ്‍ വില്ലകളുടെ നിഴലില്‍ഇരുന്നു.അവളുടെ നോട്ടത്തില്‍ അയാളുടെ കണ്ണുകളില്‍ വികാരം ജ്വലിച്ചു.അവളുടെകണ്ണുകളില്‍ പകയുടെ കനലുകള്‍ എരിയുന്നത് അയാള്‍ അറിഞ്ഞില്ല.അവള്‍ വാനിറ്റിബാഗില്‍ നിന്ന് മദ്യക്കുപ്പി എടുത്തു.അവള്‍ തന്നെ അത് അയാളുടെ ചുണ്ടോട് ചേര്‍ത്തു.അര്‍ദ്ധനഗ്നയായ അവളുടെ മടിയിലേക്ക് അയാള്‍ കിടന്നു.മദ്യക്കുപ്പി കാലിയായി. അവളുടെ കൈവിരലുകള്‍ അയാളുടെ മുഖത്തൂടെ താഴേക്ക് ഇഴഞ്ഞു.അവള്‍ അയാളുടെ ഉടുപ്പിന്റെ ബട്ടണുകള്‍ അഴിക്കാന്‍ തുടങ്ങി.അയാള്‍ അവളുടെ മടിയില്‍ നിന്ന് എഴുന്നേറ്റ്സ്വയം വസ്ത്രങ്ങള്‍ ഊരി.ബോഗണ്‍‌വില്ലകള്‍ക്കിടയിലേക്ക് അയാള്‍ തന്റെ വസ്ത്രങ്ങള്‍ഇട്ടു.അര്‍ദ്ധനഗ്നയായ അവളുടെ ശരീരവും ലഹരിയും അയാളെ ഉന്മാദാവസ്ഥയില്‍ ആക്കിയിരുന്നു.അവളിലേക്ക് പടരാന്‍ അയാള്‍ കൊതിച്ചു.പക്ഷേ കണ്ണുകളില്‍ ഇരുട്ട് .ശരീരം തളരുന്നു.കാഴ്ചകള്‍ മങ്ങുന്നു.

അയാള്‍ കണ്ണുകള്‍ വലിച്ചുതുറന്നു നോക്കി. തന്റെ മുന്നില്‍ ഒരു സ്ത്രിക്ക് പകരം രണ്ടു സ്ത്രികള്‍. അര്‍ദ്ധ നഗ്നയായി നിന്നവള്‍ സാരി ഉടുത്ത് കഴിഞ്ഞിരുന്നു.തന്റെ മുന്നില്‍ടി ഷര്‍ട്ടും ജീന്‍‌സും ധരിച്ചു നില്‍ക്കുന്ന സ്ത്രിയുടെ മുഖം അയാള്‍ അവ്യക്തമായി കണ്ടു.അവളുടെ കൈയ്യിലിരുക്കുന്ന കത്തിയുടെ തിളക്കം അയാളില്‍ ഭയം നിറച്ചു.കത്തിജ്വലിച്ചവികാരങ്ങള്‍ ഭയത്തിനു വഴിമാറി.റയില്‍‌വേ ട്രാക്കിലെ നിലവിളി ... കുതിച്ചുപായുന്നട്രയിനിന്റെ മുരള്‍ച്ച് അയാളുടെ ഉള്ളില്‍ മുഴങ്ങി.അയാള്‍ നിലവിളിക്കാന്‍ ശ്രമിച്ചു.നാക്ക്ഉയരുന്നില്ല.നിലവിളി തൊണ്ടയില്‍ കുരുങ്ങി.ഓടിയൊളിക്കാന്‍ ആഗ്രഹിച്ചു. പക്ഷേ കാലുകള്‍ അനങ്ങുന്നില്ല.അവളുടെ കൈയ്യിലെ കത്തി അയാളുടെ അരയിലേക്ക് നീണ്ടു.അയാള്‍ നില ത്തേക്ക് കമഴ്‌ന്നുവീണു.നിലത്തുവീണുകിടക്കുന്ന ബോഗണ്‍‌വില്ല പൂക്കളിലേക്ക് ചോര പടര്‍ന്നു. അയാളുടെ ഞെരുക്കും അവസാനിക്കുമ്പോഴേക്കും ബോലറ തിരിച്ചു പോയിരുന്നു.

റെയില്‍‌വേ സ്റ്റേഷനുമുന്നില്‍ ബോലറ നിന്നു.സഹയാത്രിക ചോദ്യഭാവത്തില്‍ ഡ്രൈവിംങ്ങ്സീറ്റില്‍ ഇരിക്കുന്ന സ്ത്രിയെ നോക്കി.അവള്‍ ഡോര്‍ തുറന്ന് പുറത്തിറങ്ങി മറ്റെ സ്‌ത്രിഇരുന്ന വശത്തെ ഡോര്‍തുറന്നു.അവളും ഇറങ്ങി.ഡ്രൈവിംങ്ങ് സീറ്റില്‍ നിന്ന് ഇറങ്ങിയസ്ത്രി ബോലറയുടെ പിന്‍ വാതില്‍ തുറന്നു ഒരു ഹാന്‍ഡ് ബാഗ് എടുത്ത് സഹയാത്രികയുടെനേര്‍ക്ക് നീട്ടി.“നിനക്ക് ഞാന്‍ തരുന്ന ഒരു സഹായമായി കരുതി നീ ഇത് വാങ്ങിക്കണം ““എന്താണിത് ?സഹയാത്രിക ചോദിച്ചു.‘അഞ്ചു ലക്ഷത്തോളം രൂപയുണ്ടിതില്‍... ഈ നഗരത്തില്‍ നിന്ന് നിനക്കിപ്പോള്‍ രക്ഷപ്പെടാം.ചേച്ചിക്കെവിടെ വേണമെങ്കിലും പോയി ജീവിക്കാം.കഴിഞ്ഞ ജീവിതം ഒരു സ്വപ്നമായികണ്ട് പുതിയ ഒരു ജീവിതം നേടാം... “

സഹയാത്രിക സ്നേഹപൂര്‍വ്വം ആ ബാഗ് നിരസിച്ചു.”ഇല്ല മോളേ ,ചേച്ചിക്ക് ഇനി ഒരു രക്ഷപ്പെടല്‍ ഇല്ല ... മോളുടെ കൂടെ ചേച്ചി വന്നത് പണത്തിനു വേണ്ടിയല്ല .. നമ്മളെപോലെ ഒരു പെണ്‍കുട്ടിയും നശിക്കരുതെന്ന് കരുതിയാ.നാളെ നമ്മുടെ കഥ പത്രത്താളുകളില്‍ നിറയും.നമ്മുടെ കഥ അറിയുന്ന വരുടെ മനസാക്ഷിക്കോടതിയില്‍ നമ്മള്‍തെറ്റുകാരാവില്ല..”അവര്‍ വീണ്ടും ബോലറയില്‍ കയറി. നഗരത്തിന്റെ വിരിമാറിലൂടെബോലറ പാഞ്ഞു.നഗരത്തില്‍ നിന്ന് ഗ്രാമത്തിലേക്ക്. ആശ്രമത്തിന്റെ പിന്‍ ഗെയ്റ്റിലൂടെബോലറ അകത്തേക്ക് കയറി.

അജേഷ് വാച്ചില്‍ നോക്കി.നാലുമണി ആകാന്‍ അഞ്ചുമിനിട്ടുകൂടി.തനിക്ക് കാണേണ്ട ആള്‍ നാലു മണിക്ക് പൂജയ്ക്കുള്ള ഒരുക്കം കഴിഞ്ഞതിനുശേഷം നേരില്‍ കാണാമെന്നാണ് അറിയിച്ചിരിക്കുന്നത്. നാലുമണി ആയപ്പോള്‍ ആശ്രമത്തിലെ മണി മുഴങ്ങി.അന്തേവാസികള്‍പ്രാര്‍ത്ഥനയ്ക്കായി പ്രാര്‍ത്ഥനാ ഹാളിലേക്ക് പോയി.അടുത്ത് വരുന്ന മെതിയടി ശബ്ദ്ദംഅജേഷ് അറിഞ്ഞു.വെള്ളസാരി ധരിച്ച അവള്‍ അജേഷിന്റെ അടുത്ത് എത്തി.താന്‍തേടി നടന്ന കൊലയാളി തന്റെ മുന്നില്‍.നെറ്റിയിലെ ഭസ്മക്കുറി അവള്‍ക്ക് ഒരു അലങ്കാരമാണന്നയാള്‍ക്ക് തോന്നി.ഒരു പതര്‍ച്ചയും ഇല്ലാതെ ഒരു വിജയി യെപ്പോലെ അവള്‍ തന്റെ മുന്നില്‍ നില്‍ക്കുന്നു എന്നതില്‍ അജേഷ് അത്ഭുതപെട്ടു.

നഗരത്തില്‍ നടന്ന മൂന്നു കൊലപാതകങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിനായാണ്താന്‍ എത്തിയ തെന്ന് അജേഷ് പറഞ്ഞു.അവള്‍ പുഞ്ചരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.സിറ്റി മെന്റ്‌ല്‍ ഹോസ്പിറ്റലിലെ സെക്യൂരിറ്റിയെ അറസ്റ്റ് ചെയ്തത് അജേഷ് പറഞ്ഞു.അയാള്‍മൂന്നു കൊലപാതകങ്ങള്‍ നടത്തിയെന്ന് സമ്മതിച്ചെന്ന് അജേഷ് പറഞ്ഞു.”അപ്പോള്‍നാലാമത്തെ കൊലപാതകം ചെയ്‌തത് ആരാണ് ?” അവളുടെ പതിഞ്ഞ ശബ്ദ്ദംഅജേഷില്‍ ഞെട്ടല്‍ ഉണ്ടാക്കി.ആറാമിന്ദ്രിയം ഉണര്‍ന്നു.അയാള്‍ മൊബൈലില്‍ നാലാമത്തെ സെക്യൂരിറ്റിയുടെ നമ്പര്‍ ഡയല്‍ ചെയ്തു.”സ്വിച്ച് ഓഫാണല്ലേ ?” വീണ്ടുംഅവളുടെ ശബ്ദ്ദം.

അജേഷ് വീണ്ടും നമ്പര്‍ ഡയല്‍ ചെയ്തു.അവള്‍ തന്റെ കൈയ്യിലിരുന്ന് മൊബൈല്‍ഓണാക്കി.അത് റിംങ്ങ് ചെയ്യാന്‍ തുടങ്ങി.അവള്‍ അത് അജേഷിന്റെ നേരെ നീട്ടി.അതിന്റെ സ്ക്രീനില്‍ തന്റെ നമ്പര്‍ തെളിയുന്നത് അജേഷ് കണ്ടു.അവളുടെ മുഖത്തെചിരി അപ്പോഴും മാഞ്ഞിരുന്നില്ല.”നിങ്ങള്‍ എന്റെ പിന്നാലെ ഉണ്ടായിരുന്നുവെന്ന്എനിക്കറിയാമായിരുന്നു.ഞങ്ങള്‍ക്കെതിരെ എല്ലാ തെളിവുകളുമായി നിങ്ങള്‍ എത്തുമെന്ന്എനിക്കറിയാമായിരുന്നു.എനിക്കെന്റെ ലക്ഷ്യം പൂര്‍ത്തീയാക്കാന്‍ പറ്റുമോ എന്ന് ഞാന്‍സംശയിച്ചിരുന്നു.പക്ഷേ ഈശ്വരന്‍ എന്റെ കൂടെ ആയിരുന്നു.നിങ്ങള്‍ അരമണിക്കൂര്‍നേരത്തെ എത്തിയിരുന്നെങ്കില്‍ ഒരു പക്ഷേ എനിക്കെന്റെ ലക്ഷ്യം പൂര്‍ത്തിയാക്കാതെനിങ്ങളുടെകൂടെ വരേണ്ടി വന്നേനേ ... “

നാലാമത്തെ സെക്യുരിറ്റിയും കൊല്ലപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്ന് അജേഷ് ഉറപ്പിച്ചു. “ആശ്രമവാസികളുടെ പ്രാര്‍ത്ഥന കഴിയാറായി..അവര്‍ തിരികെ എത്തുന്നതിനു മുമ്പ് നമുക്ക് പോകാം..”അവള്‍ പറഞ്ഞുകൊണ്ട് പുറത്തേക്ക് നടന്നു.അജേഷിന്റെ ജീപ്പ്അവളേയും കൊണ്ട് പോലീസ് ക്ലബിലേക്ക് പാഞ്ഞു.നഗരത്തിലെ നാലുകൊലപാതകങ്ങളിലെ പ്രതി ! അവളുടെ ചുണ്ടിലെ പുഞ്ചിരി അപ്പോഴും മാഞ്ഞിരുന്നില്ല.


അവസാനിക്കുന്നു...........

4 comments:

സുല്‍ |Sul said...

:)
ഇങ്ങനെയും എഴുതാം അല്ലെ :)

-സുല്‍

കടവന്‍ said...

WELL DONE

കഥാകാരന്‍ said...

Kollam....Super.....But sthiram pattern follow cheythilley? ennoru samsayam :)

അന്ന അനൂപ്‌ said...

not good........ u lost ur standard......... any way this may my mistake ......i read all stories from last to first .... so i couldnt digest this..... try to avoid such type of stories.... write some lively like... mathayichan and Mariamma Story.........

: :: ::