അങ്ങനെ കല്യാണം കഴിഞ്ഞു...
ചുമ്മാ അങ്ങനെ കല്യാണം കഴിയുകയല്ലായിരുന്നു..

നാടായ നാടെല്ലാം കണ്ട് കണ്ട് ആ നാട്ടിലെ പെണ്ണുങ്ങളെ എല്ലാം കണ്ട് കണ്ട് അവസാനം പറ്റിയ ഒരു പെണ്ണിനെ കണ്ടുപിടിച്ചായിരുന്നു കല്യാണം...
ഏതെങ്കിലും സർവകലാശാലയിൽ 'പെണ്ണുകാണലിനു' ഏതെങ്കിലും ചെയറോ ഡിപ്പാർട്ടുമെന്റോ ഉണ്ടങ്കിൽ എന്റെ സേവനം അതിലേക്ക് നൽകാൻ ഞാൻ എപ്പോഴേ തയ്യാറാണ്. നമ്മുടേ പിന്നലെ വരുന്ന തലമുറയ്ക്ക് അനുഭവത്തിന്റെ വെളിച്ചം പകർന്നു നൽകാൻ നമ്മളല്ലേ ഉള്ളൂ.. (ഇനി അധിക കാലം കറണ്ടിന്റെ വെളിച്ചത്തിൽ ഒരു പകരലും നടക്കില്ല എന്ന് മൂലമറ്റത്തെ ജനറേറ്റർ ഇടയ്ക്കിടയ്ക്ക് പറയുന്നുണ്ട്)
കല്യാണപ്രായത്തിലേക്ക് നടക്കുമ്പോള്‍ മുതൽ ഏതൊരാളയും പോലെ എനിക്കും സ്വപ്നങ്ങൾ ഉണ്ടായിരുന്നു.ഓരോ പെണ്ണുകാണൽ കഴിയുമ്പോഴും ഞാനെന്റെ സ്വപനങ്ങളിലെ ഡിമാന്റുകൾ ഓരോന്നായി കുറച്ചു കൊണ്ട് വന്നു.അവസാനം കുറയ്ക്കാൻ വേണ്ടി ഒന്നും ഇല്ലാതായി.... ഏതെങ്കിലും ഒരു പെണ്ണ് ഈ ചേട്ടനെ ഇഷ്ടമാണന്ന് പറഞ്ഞാലുടനെ അവളുടെ അഭിപ്രായം മാറുന്നതിനു മുമ്പ് അവളെ കെട്ടണമെന്ന് തീരുമാനിച്ചായി പെണ്ണുകാണൽ. അവസാനം കണ്ട പെണ്ണിനോട് എന്നെ ഇഷ്ടമായോ എന്ന് ചോദിച്ചപ്പോൾ പെണ്ണിനു മൗനം. 'മൗനം സമ്മതം' എന്ന് കരുതി ഞാൻ പണ്ട് പഠിച്ചു വെച്ചിരുന്ന എല്ലാ ഡയലോഗും അങ്ങ് കാച്ചി. നിന്നെ എനിക്കു വേണ്ടി ഉടേതമ്പുരാൻ സൃഷ്ടിച്ചതാണ് , നീ ഇല്ലാത്ത ജീവിതം ലൈക്കില്ലാതെ പോകുന്ന ഫെസ് ബുക്ക് പോസ്റ്റ് പോലാണ്, വരൂ നമുക്ക് ഒരുമിച്ച് പോസ്റ്റുകൾ ഷെയർ ചെയ്യാം എന്നൊക്കെ പറഞ്ഞിട്ടൂം അവളൊന്നും പറയാതെ നിന്നപ്പോൾ എന്നോടുള്ള ഇഷ്ടം കൊണ്ടാണന്ന് ഞാൻ കരുതി... പിന്നീടാണ് എനിക്ക് മനസിലായത് ഞാൻ പറഞ്ഞതൊക്ക മനസിലാക്കാനുള്ള അറിവ് മലയാള ഭാഷയിൽ അവൾക്കില്ലായിരുന്നു എന്ന്. അതുകൊണ്ട് മാത്രം എനിക്ക് അവളെ കെട്ടാൻ പറ്റി...ഇല്ലങ്കിൽ ഞാൻ ഇപ്പോഴും ജാതകവും പൊക്കിപ്പിടിച്ച് നാടായ നാടെല്ലാം കറങ്ങി 'പെണ്ണുകാണാൻപോയ വീട്ടിലെ ആഹാര രുചികൾ' എന്ന കുക്കുറി ഷോയുമായി നടന്നേനെ!!!
പെണ്ണിനാണങ്കിൽ മലയാളം വലിയ പിടിപാടില്ല. തട്ടിയും മുട്ടിയും ഒക്കെ പറഞ്ഞാലായി എനിക്കാണങ്കിൽ ഈ ഹിന്ദിയിലെ അക്ഷരങ്ങൾ അല്ലാതെ വേറൊരു ഹിന്ദിയും അറിയില്ലതാനും... ഹിന്ദിയും മലയാളവും തമ്മിലുള്ള ഭാഷാന്തരത്തെക്കുറിച്ച് ചിന്തിച്ച് ഇരുന്ന എനിക്ക് ആത്മവിശ്വാസം ഉണ്ടാക്കിതന്നത് നമ്മുടെ നാട്ടീന്ന് എംപിമാരായി പോകുന്നവരിൽ ചിലർ ആയിരുന്നു. ഹിന്ദിയും ഇംഗ്ലീഷും ഒന്നും അറിയാത്ത ചിലർ തങ്ങളുടേ മണ്ഡലങ്ങളിലെ ആവശ്യങ്ങൾ പാർലമെന്റിൽ നേടിയെടുക്കുന്നില്ലേ???
ഒരു ദിവസം ഉച്ചയ്ക്ക് ഞാൻ കിടന്നുറങ്ങുമ്പോൾ അടുക്കളയിൽ നിന്ന് ഭാര്യയുടെ വിളി
"പ്രാശ്..പ്രാശ്.."
ഉറക്കത്തിൽ അവളുടെ വിളി കേട്ടതും ഞാൻ ഞെട്ടി ഉണർന്ന് കട്ടിലിൽ അഴിഞ്ഞുപോയ കൈലിക്കുപകരം ബെഡ്ഷീറ്റെടുത്ത് ഉടുത്ത് അടുക്കളയിൽ ചെന്നു. അടുക്കളയിൽ അവൾ ഒരു പിച്ചാത്തിയും പിടിച്ച് നിൽക്കുന്നു...
"എന്താ?" ഞാൻ ചോദിച്ചു..
"പ്രാശ്..പ്രാശ്.." അവൾ പറഞ്ഞു...
പിശാചിനെയെമറ്റോ കണ്ട് എന്നാണോ ഇവൾ പറയുന്നത്? കൈയ്യിൽ പിച്ചാത്തി കണ്ടപ്പോൾ ഞാൻ അത് ഉറപ്പിച്ചു. പിശാച് അടുക്കാതെ കത്തിയും പിടിച്ച് നിൽക്കുകയാണ്.
"മോനേ അച്ഛനാ പറയുന്നത്... കത്തി താഴെ ഇടാൻ" എന്നുള്ള തിലകൻ ഡയലോഗ് ഓർമ്മ വന്നെങ്കിലും ആ ഡയലോഗിലെ ഒരൊറ്റവാക്കിനു പോലും റിപ്ലേസ് ചെയ്യാനുള്ള ഹിന്ദി വാക്ക് കിട്ടാതെ ഞാൻ മിഴിച്ചു നിന്നു. ഞാനിനി എന്തെങ്കിലും പറഞ്ഞ് ഇവൾ വയലന്റായാൽ ആകെ കുഴയും. ഇനി കത്തി വാന്ങി താഴെ ഇടാൻ കൈയ്യിൽ കയറി പിടിച്ചാൽ അവൾ നിലവിളിക്കും... നിലവിളി കേട്ട് ആരെങ്കിലും ഓടി വന്നാൽ ആകെ നാണക്കേടാകും. കത്തിയുമയി നിൽക്കുന്ന അവളെയും ബെഡ്ഷീറ്റ് ഉടുത്ത് നിൽക്കുന്ന എന്നയും കൂടി കണ്ടാൽ നാട്ടുകാർ തെറ്റിദ്ധരിക്കും...
"ഇവിടെ പ്രാശോ പിശാചോ ഒന്നും ഇല്ല" ഞാൻ അവളോട് പറഞ്ഞു.
"പ്രാശ് ഇല്ലേ?" അവൾ വീണ്ടൂം ചോദിച്ചു..
"ഇല്ല" ഞാൻ ഉറപ്പിച്ചു പറഞ്ഞു.
"ഞാൻ കട്ട് ചെയ്തല്ലോ ഇപ്പോൾ...ഇനി ഒന്നൂടെ വേണം" അവൾ
കർത്താവേ,ഇത് കൈവിട്ടൂ പോയോ? പിശാചിനെ ഒക്കെ കട്ട് ചെയ്തവൾ എന്നെക്കൂടി കട്ട് ചെയ്യുമോ? ഞാൻ വാതിക്കല് നിന്ന് പാതകത്തിലേക്ക് എത്തി നോക്കി. പാത്രത്തിൽ സവോള അരിഞ്ഞു വെച്ചിട്ടൂണ്ട്. ഇനി അതങ്ങാണം ആണോ അവൾ പ്രാശ് എന്ന് പറയുന്നത്..
"എടീ കൊച്ചേ, നീ സ്പീഡ് കുറച്ച് ഒന്നൂടെ പറഞ്ഞേ?" ഞാൻ പറഞ്ഞു.
"പ്യാച്..ഒനിയൻ..." അവൾ പറഞ്ഞു.
ഹൊ!!! ഇവൾ പ്യാച്, പ്യാച് എന്നു പറഞ്ഞതാണ് ഞാൻ പ്രാശ്..പ്രാശ് എന്നു കേട്ടത്... അവൾക്ക് സവോള ഇരിക്കൂന്നടം കാണിച്ച് കൊടൂത്തു...
ഇങ്ങനയൊക്കെ ആണങ്കിൽ പെട്ടൂപോയതു തന്നെ!!!
വേറെ ഒരു ദിവസം...
രാവിലെ പത്രം വായിച്ചു കൊണ്ടിരുന്ന എന്റെ അടുത്ത് അടുക്കളയിൽ നിന്ന് അവൾ വന്നു...
"ബിണ്ടി എവിടാ ഇരിക്കൂന്നത്?"
"ബിണ്ടിയോ?" ഞാൻ ചോദിച്ചു..
"തോരൻ വെക്കാൻ ബിണ്ടി കട്ട് ചെയ്യാൻ അമ്മ പറഞ്ഞു"
"അമ്മ എന്തിയേ?" ഞാൻ ചോദിച്ചു
"അമ്മ മീൻ വെട്ടാൻ പോയി" അവൾ പറഞ്ഞു..
"ഞാനിപ്പോൾ കൊണ്ടുവന്നു തരാം" എന്ന് പറഞ്ഞ് പത്രം മടക്കി വെച്ച് വെട്ടിരുമ്പുമായി പറമ്പിലേക്ക് ഇറങ്ങി...
അമ്മ പിണ്ടി എന്നുപറഞ്ഞത് അവൾ ബിണ്ടി എന്ന് കേട്ടിട്ട് വന്നിരിക്കുന്നു.
പിണ്ടി എന്നുപോലും ശരിക്ക് പറയാൻ അറിയാത്ത പുവർ ഗേൾ...
പറമ്പിൽ ആകെ മൂന്നു വാഴ നിൽപ്പുണ്ട്. കൊലയ്ക്കാറായ വാഴയെ തന്നെ ഞാൻ വെട്ടി വീഴ്ത്തി. പള്ളിപ്പെരുന്നാളിനു റാസ പോകുമ്പോൾ മെഴുകുതിരി കത്തിക്കാൻ പിണ്ടി എടുക്കാൻ വാഴ വെട്ടിക്കോട്ടെ എന്ന് ചോദിച്ചപ്പോൾ മണ്ട അടഞ്ഞ വാഴ മാത്രം വെട്ടിക്കോളാൻ പറഞ്ഞ അമ്മ ഇപ്പോള്‍ പിണ്ടി തോരൻ വെയ്ക്കാൻ പിണ്ടി അറിയാൻ പറഞ്ഞിരിക്കുന്നു... പിണ്ടിത്തോരൻ ഇഷ്ടമാണന്നങ്ങാണം അവൾ അമ്മയോട് പറഞ്ഞിരിക്കും.. ഓരോ പോളയും അടർത്തി അടർത്തി അവസാനം വാഴപ്പിണ്ടിയെ വാഴപ്പോളയ്ക്കുള്ളിൽ നിന്ന് മോചിപ്പിച്ചു. കൊലയ്ക്കാറായ ആ വാഴയെ കൊലപ്പെടുത്തേണ്ടിവന്നതിലുള്ള അതിയായ ദുഃഖത്തോടെ പിണ്ടിയുമായി ഞാൻ അവളുടെ മുന്നിൽ എത്തി.
"ഇന്നാ പിണ്ടി" ഞാൻ അവളോട് പറഞ്ഞു.
പിണ്ടിയിലും എന്റെ മുഖത്തേക്കൂം അവൾ അവിശ്വസ്നീയതോടെ മാറിമാറി നോക്കി.
"ഇതാണ് പിണ്ടി" ഞാൻ വീണ്ടും ഉറപ്പിച്ച് പറഞ്ഞു.
"ഇതല്ല ബിണ്ടി..."
"പിന്നെ...??"
"ബിണ്ടി... ലേഡീസ് ഫിംഗർ!!!"
കർത്താവേ വീണ്ടും പണി പാളി.... വെണ്ടയ്ക്കായ്ക്ക് പകരം കൊലയ്ക്കാറായ വാഴയുടെ പിണ്ടിയുമായി വന്ന ഞാനിപ്പോള്‍ ആരായി??? ആരാണാവോ വെണ്ടയ്ക്കായ്ക്ക് ഹിന്ദിയിൽ ബിണ്ടിയെന്ന് പേരിട്ടത് !!!
കുറച്ച് കഴിഞ്ഞപ്പോൾ വീണ്ടും അവളുടെ വിളി..
ഇനി എന്താണാവോ കുരിശ്....
"എന്താ?" ഞാൻ വിളിച്ചു ചോദിച്ചു
"അമ്മയുടെ കൈ മുറിഞ്ഞു"
ഞാൻ അടുക്കളയിൽ കൂടി കയറി അമ്മ മീൻ വെട്ടുന്നെടുത്ത് ചെന്നു.. മീൻ വെട്ടിയപ്പോഴങ്ങാണം പിച്ചാത്തി കൊണ്ടതായിരിക്കണം...
"പട്ടി കർദോ..പട്ടികർദോ" എന്നവൾ പറയുന്നുണ്ട്.
കർത്താവേ... മീനിന്റെ മണം പിടിച്ച് വന്ന പട്ടിയങ്ങാണം അമ്മയുടെ കൈയ്യിൽ കയറി കടിച്ചോ
"മോളെ പട്ടി കടിച്ചതല്ല... പിച്ചാന്തികൊണ്ടതാ" അമ്മ അവളോട് പറഞ്ഞു.
അത് കേൾക്കാതെ അവൾ എന്നോട് വീണ്ടും പറഞ്ഞു
"പട്ടി കർദോ..പട്ടികർദോ"
പട്ടി കടിച്ചിട്ടൂം അമ്മ ഇനി കള്ളം പറയുകയാണോ? ഞാൻ മമ്മിയെ നോക്കി.
"എടാ സത്യമായിട്ടൂം പിച്ചാത്തി കൊണ്ടതാ..." അമ്മ പറഞ്ഞു.
അവൾ അകത്തേക്ക് പെട്ടന്ന് ഓടിപ്പോയി. അകത്തൂന്നവൾ കുറച്ച് പഞ്ഞിയും തുണിയുമായി വന്ന് അമ്മയുടെ കൈയ്യിലെ മുറിവ് കെട്ടി... അപ്പോഴാണ് എനിക്ക് മനസിലായത് മുറിവ് ഡ്രസ് ചെയ്യാനാണ് "പട്ടി കർദോ" എന്ന് പറയുന്നത് !!!!
കല്യാണം കഴിഞ്ഞു ഒന്നന്നൊര മാസം ഒക്കെ ആയപ്പോൾ ഹിന്ദി-മലയാളം ഒക്കെ ഒരു അഡ്ജസ്റ്റുമെന്റിൽ മനസിലായിത്തുടങ്ങി. ഇനി ഭാര്യയുടെ നാട്ടിലേക്ക് പോകണം.. അങ്ങനെ പെട്ടിയും ബാഗുമൊക്കെ എടുത്ത് ട്രയിൻ കയറി , "കർത്താവേ,ഹിന്ദിയും മലയാളവും തമ്മിലുള്ള അന്തരം കുറച്ചു തരണേ" എന്ന് പ്രാർത്ഥിച്ച് അവരുടെ നാട്ടിൽ എത്തി. സായിപ്പിനെ കെട്ടി നാട്ടിൽ വന്ന പെണ്ണിന്റെ വീട്ടിൽ സായിപ്പിനെ കാണാനായി ആൾക്കാർ വരുന്നതുപോലെ അവിടെയുള്ളവർ കേരളത്തില്‍ നിന്ന് കെട്ടിക്കോണ്ടൂവന്ന കറുത്ത സായിപ്പിനെ കാണാനായി വന്നു. വന്ന പെണ്ണുങ്ങളിൽ ചിലർ തലയിൽ കൂടി സാരി ഇട്ടത് എന്നെ അന്ധാളിപ്പിച്ചു. എന്റെ മുഖം നോക്കാനുള്ള നാണക്കെടുകൊണ്ടാണോ, അതോ എന്നെ കാണുമ്പോൾ അവരുടെ മുഖത്തുള്ള നാണം ഞാൻ കാണാതിരിക്കാനാണോ അവർ മുഖത്ത് സാരി ഇട്ടിരിക്കുന്നത് എന്ന് ഞാൻ സംശയിച്ചു. അതിനൊരു ഉത്തരം കാണാൻ വിഷമിച്ചപ്പോൾ ഉത്തരവുമായി അവൾ തന്നെ വന്നു.
"ഈ നാട്ടിലെ പെണ്ണുങ്ങൾ വേറെ ആണുങ്ങളെ തങ്ങളുടെ മുഖം കാണിക്കില്ല" അവൾ മെഗാസീരയലായി പറഞ്ഞതിൽ നിന്ന് എനിക്ക് ഏതായാലും ഇത്രയും മനസിലായി.....
എല്ലാവരും കൂടി വിരുന്നിനു ഒരു വീട്ടിൽ പോയി.
കഴിച്ച് കഴിഞ്ഞ പാത്രവുമായി അവള് അടുക്കളയിൽ എത്തിയപ്പോൾ ആ വീട്ടിലെ ആന്റിയുടെ ഹിന്ദി ശബ്ദ്ദം..
"ബർതൻ ഉദർ ഡാൽദോ?"
മൂന്നു വാക്കിലെ രണ്ട് വാക്കിന്റെ അർത്ഥം എനിക്കറിയാം. ബർതൻ എന്നു പറഞ്ഞാൽ പാത്രം. ഉദർ എന്നു പറഞ്ഞാൽ അവിടെ. ഡാൽദോ എന്ന വാക്കിന്റെ അർത്ഥം മനസിലായില്ല.
വീണ്ടും ആന്റിയുടെ മലയാള ശബ്ദ്ദം
"മോളേ,പാത്രം അവിടെ ഇട്ടേക്ക്"
ഡാൽദോ എന്ന വാക്കിന്റെ അർത്ഥം ഇടുകയാണന്ന് മനസിലായി. ഡാൽദോ-ഇടുക, ഡാൽദോ-ഇടുക എന്ന് മനസിൽ പത്തുപ്രാവിശ്യം പറഞ്ഞ് അർത്ഥം ഉറപ്പിച്ചു.
രാത്രിയായി...
വിശേഷങ്ങൾ ഒക്കെ പറഞ്ഞ് പറഞ്ഞ് ഉറക്കം വന്നു തുടങ്ങി. ഉറക്കം വരുന്നെങ്കിൽ മുകളിലത്തെ മുറിയിൽ പോയി കിടന്നോളൂ.ആന്റിയും അങ്കിളും ഒരുമിച്ച് ഞങ്ങളോട് പറഞ്ഞു...
അങ്ങനെ ഞങ്ങൾ ഉറങ്ങാനായി മുകളിലത്തെ മുറിയിലേക്ക് പോയി
സ്പോഞ്ച് മെത്ത വിരിച്ച കട്ടിലിൽ ഞാൻ കയറിക്കിടന്നു...
എന്താ സുഖം...
അവളും വന്നു കിടന്നു....
പെട്ടന്ന് ആന്റിയുടെ ശബ്ദ്ദം താഴെ നിന്ന്
"ബേട്ടാ, കുണ്ടി ഡാൽദോ..."
കർത്താവേ!!! ഞാൻ ഞെട്ടി. ഈ ആന്റി എന്തുവാ വിളിച്ചു പറയുന്നത്. ബേട്ടാ-മകൻ ,ഡാൽദോ-ഇടുക, കുണ്ടി- ഇതിന്റെ അർത്ഥം കുണ്ടി... ഇതിന്റെ അർത്ഥം മനസിലാക്കി എടുക്കുമ്പോൾ ...
ശ്ശോ!!! ഈ ആന്റി എന്നെക്കുറിച്ച് ഇങ്ങനെയാണോ കരുതിയത്...
ഞാൻ ആ ടൈപ്പല്ലന്ന് എങ്ങനെ പറയും... ഇവളോട് എങ്ങനെ പറയും...
ഞാൻ പതിയെ അവളുടെ അടുത്തേക്ക് നീങ്ങിക്കിടന്നു...
"ആന്റി പറഞ്ഞത് കേട്ടോ...?" ഞാൻ പതിയെ അവളോട് ചോദിച്ചു
"കേട്ടൂ" അവൾ പറഞ്ഞു.. അവളുടെ ശബ്ദ്ദത്തിനു എന്തെങ്കിലും മാറ്റമുണ്ടോ എന്ന് ഞാൻ ശ്രദ്ധിച്ചു... ഇല്ല ഒരു മാറ്റവും ഇല്ല..
"നമ്മളെന്തിനാ ഇപ്പോൾ 'കുണ്ടി ഡാൽദോ' ചെയ്യുന്നത്?" ഞാൻ ചോദിച്ചു
"പിന്നെ ചെയ്യേണ്ടേ?" അവളുടെ മറുപിടി കേട്ട് ഞാൻ ഞെട്ടി...
"എനിക്കതൊന്നും ഇഷ്ടമല്ല" ഞാൻ പറഞ്ഞു
"ങേ!! അതെന്താ..."
"എനിക്കീഷ്ടമല്ല..." ഞാൻ പറഞ്ഞു.
"പക്ഷേ,എനിക്കിഷ്ടമാ..അങ്ങനെ ചെയ്തിട്ടേ കിടക്കാവൂ. അച്ചായനു വേണ്ടായെങ്കിൽ ഇടണ്ടാ"അവൾ പറഞ്ഞു.
"എന്നാ ഞാൻ കതകിനു കുറ്റിയിട്ടിട്ട് വരട്ടേ..." ഞാൻ ചോദിച്ചു.
"കതകിനു കുറ്റി ഇടുന്നത് ഇഷ്ടമല്ലന്ന് ഇപ്പോൾ പറഞ്ഞിട്ട്" അവൾ
"കതകിനു കുറ്റി ഇടാൻ ഇഷ്ടമല്ലന്ന് ഞാൻ എപ്പോൽ പറഞ്ഞു?" ഞാൻ ചോദിച്ചു.
"ഇപ്പം ..പറഞ്ഞതല്ലേ ഉള്ളൂ"
"എപ്പം?"
"കതകിനു കുറ്റി ഇടാൻ ആന്റി താഴേന്ന് പറഞ്ഞപ്പോൾ..."
"ആന്റി അങ്ങനെ പറഞ്ഞോ?"
"ബേട്ടാ ,കുണ്ടി ഡാൽദോ എന്നു ആന്റി പറഞ്ഞില്ലേ? കുണ്ടി ഡാൽദോ എന്നു പറഞ്ഞാൽ കുറ്റി ഇടുക എന്നാ..."
കർത്താവേ, കുണ്ടി എന്നു പറഞ്ഞാൽ വാതിലിന്റെ കുറ്റി എന്നായിരുന്നോ അർത്ഥം!!!
"അച്ചായനെന്തുവാ ആലോചിക്കുന്നത്?"
"ഞാൻ ഓരോ അർത്ഥങ്ങൾ ആലോചിച്ചതാ..."
"ആലോചിച്ചോ... ഞാൻ ഉറങ്ങാൻ പോകുവാ" അവൾ പറഞ്ഞു...
ഞാൻ എഴുന്നേറ്റു 'വാതിലിന്റെ കുണ്ടി ഡാൽദോ' ചെയ്തിട്ട് ലൈറ്റ് ഓഫാക്കീ വന്നു കിടന്നു....
ശുഭരാത്രി!!!!!

35 comments:
കിടുക്കി തെക്കേടാ. ചിരിച്ച് കുടല് മറിയാറായി.
ഹി ഹി :)
superb superb superb
ഹമ്മേ ചിരിച്ചു ചിരിച്ചു ,ചായ മൂക്കില്‍ കയറി തെക്കെടാ :) അമറന്‍ :)
കുണ്ടി ഡാല്ഡാന് മറക്കണ്ട :)
(By PONNAPPAN)
ചിരിച്ചു മരിച്ചു
ഇനി ഈ ട്രാക്ക് പിടിച്ചോ :)
എല്ലാ ദിവസവും ഉറങ്ങുന്നതിനു മുമ്പ് കുണ്ടി ഡാല്‍ദോ :)
കുണ്ടി ഡാല്‍ദോ ശരിക്കും ചിരിപ്പിച്ചു.
നന്നായി ഹാസ്യം
നല്ല രസണ്ട്..... വായിയ്ക്കാന്‍....
ഈശോച്ചയോ പൊളിച്ചു .. പോളിച്ച്ചുന്നു പറഞ്ഞാ പൊളിച്ചു .!
ഉറങ്ങുന്നതിനു മുൻപു കുണ്ടി ഡാൽദൊ
ഹ ഹ
ഹമ്മോ! ചിരിച്ച് ചിരിച്ചു ഒരു വഴിയായി :D
shibu super, your almakada super, ninaku pattiya patte super. Nanum rafiyum chirichu mannu thappi... enthayalum kollam.....
ഹഹഹ
കുണ്ടി ഡാല്‍ദോ
excellent bro:)
തകർപ്പൻ! അമറൻ!
എന്തായാലും എന്റെ വക ഹിന്ദി അനുഭവം കൂടി ഒന്നു നോക്കിക്കോ - ടി.എൽ.എഫ്. മൂന്നൻ !!!
http://jayandamodaran.blogspot.in/2011/01/blog-post.html
ഹമ്മേ...
ഈശോയെ .. കിക്കിടിലം .. കദം കുദാ ഹൈ .. സൂപ്പര്‍ :-))
അപ്പൊ അതായിരുന്നു അര്‍ഥം അല്ലെ !
കലക്കി മോനെ
അമ്പോ ... ചിരിച്ചു നന്നായിട്ട് !!
എന്റെ പൊന്നെ ചിരിച്ചു ചിരിച്ചു ചാകാറായി
ജാതകവും പൊക്കിപ്പിടിച്ച് നാടായ നാടെല്ലാം കറങ്ങി 'പെണ്ണുകാണാൻപോയ വീട്ടിലെ ആഹാര രുചികൾ' എന്ന കുക്കുറി ഷോയുമായി നടന്നേനെ!!! -:))))))
രസമായി എഴുതി.. അഭിനന്ദനങ്ങള്‍..
ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി.... അഹഹ്ഹഹഹഹ
അനുഭവ കുറിപ്പ് കൊള്ളാം :)
ചിരിച്ചു ചിരിച്ച് ............സൂപ്പര്‍
ചിരിച്ചു മതിയായി. സമാന അനുഭവങ്ങളും ഓർമ്മ വന്നു :)
സത്യായിട്ടും സിര്ച്ചു സിര്ച്ചു... ബാക്കി ഒന്നും എഴുതാന്‍ വയ്യ!!! ആശംസകള്‍
ഈശോയേ!!!!!!!!!ഞാൻ ചിരിച്ചു ചത്താൽ താൻ മാത്രമായിരിക്കും ഉത്തരവാദി.
അന്യായം അക്രമം മരണ എഴുത്ത്. :)
ഹ ഹ ഹാ... കലക്കി
GOOD... ANOTHER VELOOR KRISHNANKUTTY, KEEP ON THIS HASYAM..
Super ചിരിച്ചു അടപ്പ് കീറി സമ്മതിച്ചു തന്നിരിക്കുന്നു
Post a Comment