മലയാളി സ്ത്രികളുടെ രാത്രികളെ കണ്ണീരിൽ കുതിർക്കാൻ പറ്റിയ ഒരു സീരിയൽ കഥ അവസാനം കണ്ടത്തി. ആ കഥ നിന്ങൾക്കായി ഇവിടെ കുറിക്കുന്നു.....
സീരിയലിന്റെ പേര് 'നല്ല കുടുംബം'
*********************************************
ഒരു വലിയ വീട്
വലിയ വീട്ടിൽ ഒരപ്പനും അമ്മയും മൂന്നു ആൺമക്കൾ.
ഒന്നാമൻ വിക്രമൻ, രണ്ടാമൻ ദ്വിവിക്രമൻ ,മൂന്നാമൻ ത്രിവിക്രമൻ.
മൂന്നു മക്കളും കുടുംബ ബിസ്നസ് നോക്കി നടത്തുന്നു.
വിക്രമൻ ഒരു പാവം.
ദ്വിവിക്രമൻ ഭയങ്കരൻ.
ത്രിവിക്രമൻ അതി ഭയങ്കരൻ.
വിക്രമൻ കമ്പ്നിയിലെ സെക്യൂരിറ്റിക്കാരന്റെ മകളുമായി പ്രണയത്തിലാണ്. തന്റെ പഴയ കൂട്ടുകാരനായ സെക്യൂരിറ്റിക്കാരന്റെ മകളുമായി വിക്രമൻ വിവാഹം കഴിക്കുന്നതിൽ അപ്പന് എതിർപ്പില്ല. പക്ഷേ അമ്മ അവരുടെ വിവാഹത്തെ എതിർക്കുന്നു. അമ്മയുടെ നിർബന്ധം കൊണ്ട് വിക്രമൻ രംഭയെ വിവാഹം കഴിക്കുന്നു.
രംഭ വീടിന്റെ ഭരണം ഏറ്റെടുക്കുന്നു..
രംഭയുടെ അമ്മയും മകളോടൊത്ത് താമസിക്കാനായി എത്തുന്നു.
രംഭയുടെ നിർബന്ധത്തിനു വഴന്ങി വീതം വയ്പ് നടത്തുന്നു.
വിക്രമന്റെ പേരിലുള്ള വീതം രംഭ തന്റെ പേരിലേക്ക് മാറ്റുന്നു.
ഒരു ദിവസം രംഭയേയും ത്രിവിക്രമനേയും കാണാതാകുന്നു.
രംഭയും ത്രിവിക്രമനും ഒരാഴ്ച കഴിഞ്ഞ് തിരിച്ചെത്തുന്നു.
തനിക്ക് രംഭയില്ലാതെ ജീവിക്കാൻ പറ്റില്ലന്ന് ത്രിവിക്രമൻ അറിയിക്കുന്നു.
വീട്ടിലെ പ്രശ്നന്ങൾ പുറത്ത് അറിയുന്നത് നാണക്കേടാണന്ന് കരുതി വിക്രമനും അപ്പനും അമ്മയും ആരോടും ഒന്നും പറയുന്നില്ല.
വിക്രമൻ വീണ്ടും സെക്യൂരിറ്റിക്കാരന്റെ മകളുമായി അടുക്കുന്നു..
താൻ ഗർഭിണിയാണന്നും തന്റെ ഗർഭത്തിന്റെ ഉത്തരവാദി ദ്വിവിക്രമൻ ആണന്നും രംഭയുടെ അമ്മ പറയുന്നു..
രംഭയുടെ അമ്മയും ദ്വിവിക്രമനും മറ്റൊരു വീട്ടിലേക്ക് താമസം മാറുന്നു.
ത്രിവിക്രമന്റെ പേരിലുള്ള സ്വത്തും രംഭ തന്റെ പേരിലാക്കുന്നു.
രംഭയുടെ അമ്മ പ്രസവിക്കുന്നു...
ദ്വിവിക്രമന്റെ പേരിലുള്ള സ്വത്ത് കുഞ്ഞിന്റെ പേരിലാക്കിക്കുന്നു.
വിക്രമനേയും ത്രിവിക്രമനേയും അപ്പനേയും അമ്മയേയും രംഭ വീട്ടിൽ നിന്ന് ഇറക്കി വിടുന്നു..
സെക്യൂരിറ്റിക്കാരൻ അവരെ തന്റെ വീട്ടിലേക്ക് കൊണ്ടൂ പോകുന്നു..
സെക്യൂരിറ്റിക്കാരന്റെ മകൾ ഒരു ദിവസം ചാണകം വാരാൻ പോകുമ്പോൾ രംഭ ഒരു ഇന്നോവയിൽ പോകുന്നത് കാണുന്നു...
അവൾ വീട്ടിൽ വന്ന് പറയുന്നു..
രംഭ പോയ ഇന്നോവയെ പിന്തുടർന്ന് വിക്രമനും ത്രിവിക്രമനും ആ രഹസ്യം കണ്ടു പിടിക്കുന്നു..
പണ്ട തന്ങളുടെ അപ്പന്റെ പാർട്ണർ ആയിരുന്ന പുട്ടാലുവിന്റെ ഇന്നോവയിൽ ആണ് രംഭ പോയത്...
തന്ങൾ ചതിക്കപ്പെടുകയാണന്ന് വിക്രമനും ത്രിവിക്രമനും ദ്വിവിക്രമനെ അറിയിക്കുന്നു...
കുഞ്ഞിന്റെ ഡിഎൻഎ പരിശോധനയിൽ രംഭയുടെ കുഞ്ഞിന്റെ അപ്പൻ ദ്വിവിക്രമൻ അല്ലന്ന് തെളിയുന്നു..
ദ്വിവിക്രമൻ കൊല്ലപ്പെടൂന്നു.
ദ്വിവിക്രമനെ കൊലപ്പെടുത്തിയതിന് വിക്രമനെ പോലീസ് അറസ്റ്റ് ചെയ്യുന്നു.
ദ്വിവിക്രമനെ കൊലപ്പെടുത്തിയവനെ കണ്ടത്താൻ ത്രിവിക്രമനും സെക്യൂരിറ്റിക്കാരന്റെ മകളും ഇറന്ങുന്നു.
ദ്വിവിക്രമനെ കൊന്നത് പുട്ടാലുവാണന്ന് അവർ കണ്ടത്തുന്നു. അതോടൊപ്പം ഞെട്ടിക്കുന്ന മറ്റൊരു രഹസ്യവും അവർ കണ്ടത്തുന്നു.
രംഭ പുട്ടാലുവിന്റെ മകളാണ്.
പുട്ടാലുവിനെ പോലീസ് അറസ്റ്റ് ചെയ്യുന്നു.
പുട്ടാലുവിന്റെ ഭാര്യ,രംഭയുടെ അമ്മ വിഷം കഴിച്ച് മരിക്കുന്നു.
രംഭ തൂന്ങി മരിക്കാൻ ശ്രമിക്കുന്നു എങ്കിലും കയർ പൊട്ടി താഴെ വീണ് കാലൊടിയുന്നു.
തന്നോട് ക്ഷമിക്കണമെന്നും എല്ലാം അപ്പനായ പുട്ടാലുവിന്റെ നിർബന്ധത്തിന് വഴന്ങി ചെയ്തതാണന്നും തന്റെ അമ്മ പ്രസവിച്ച കുഞ്ഞ് പുട്ടാലുവിന്റെയാണന്നും രംഭ ഫോൺ ചെയ്ത് വിക്രമനേയും അമ്മയേയും ഫോൺ ചെയ്ത് അറിയിക്കുന്നു.
രംഭയേയും കുഞ്ഞിനേയും വിക്രമനും അമ്മയും അപ്പനും തന്ങൾക്ക് തിരിച്ച് കിട്ടിയ വീട്ടിലേക്ക് കൊണ്ടു വരുന്നു.
രംഭയെ നോക്കാനായി സെക്യൂരിറ്റിക്കാരന്റെ മകളെ വീട്ടിൽ കൊണ്ടുവരുന്നു. സെക്യൂരിറ്റിക്കാരന്റെ മകളെകൊണ്ട് വിക്രമനെ വിവാഹം കഴിപ്പിക്കാൻ രംഭ മുന്നിട്ടിറന്ങുന്നു. അവരുടെ വിവാഹം കഴിഞ്ഞ അന്ന് രംഭ ഞെട്ടിപ്പിക്കുന്ന മറ്റൊരു രഹസ്യം അവരോട് പറയുന്നു.
തനിക്ക് ക്യാൻസർ ആണന്നും. ഒരുമാസത്തിനകം താൻ മരിക്കുമെന്നും.
രംഭയുടെ അമ്മയുടെ കുഞ്ഞിനെ വിക്രമനും സെക്യൂരിറ്റിക്കാരന്റെ മകളും സ്വന്തം മകനെ പോലെ നോക്കുമെന്ന് രംഭയ്ക്ക് ഉറപ്പ് നൽകുന്നു.
രംഭ മരിക്കുന്നു...
ഇതോടെ 'നല്ല കുടുംബം' എന്ന സീരിയൽ അവസാനിക്കുന്നു....
ഇതുവെച്ച് ഒരു പത്തറുന്നൂറ് എപ്പിസോഡ് ഉണ്ടാക്കാൻ പറ്റും.
റേറ്റിംന്ങ് അനുസരിച്ച് വലിച്ചു നീട്ടാനും കുറയ്ക്കാനും എല്ലായിടത്തും ഗ്യാപ്പും ഇട്ടിട്ടുണ്ട്.(ഉദാ:രംഭ ക്യാൻസർ ആണന്ന് പറഞ്ഞതിനു ശേഷം രംഭയെ രക്ഷിക്കാൻ വേണമെങ്കിൽ പത്തമ്പത് എപ്പിസോഡുകൾ ഓടിക്കാം. വേണമെങ്കിൽ എനിക്ക് ക്യാൻസർ ആണന്ന് പറയുന്ന എപ്പിസോഡിൽ തന്നെ രംഭയെ മരിപ്പിക്കുകയും ചെയ്യാം)
സീരിയൽ നിയമപ്രകാരം ഉള്ള മുന്നറിയിപ്പ് ::
ഷൂട്ടിംന്ങിന്നിടയിൽ കന്നംതിരിവ് കാണിക്കുന്നവരേയും പ്രതിഫലം കൂട്ടി ചോദിക്കുന്നവരേയും മുന്നറിയിപ്പില്ലാതെ അവരുടെ കഥാപാത്രന്ങളെ ഗൾഫിൽ വിടാനും തട്ടിക്കൊണ്ട് പോകാനും കൊല്ലിക്കാനും സംവിധായകനും നിർമ്മാതാവിനും തിരക്കഥാകാരനും അധികാരം ഉണ്ടായിരിക്കും.
5 comments:
എന്നാ ഷൂട്ടിംഗ് തുടങ്ങുന്നത്,
പത്മശ്രീ ഡോ. ഭാരത് സരോജ് കുമാറിന് ഒരു കഥ പറയാനുണ്ട്. ഇതാ ലിങ്ക് http://www.youtube.com/watch?v=OSnXJDYOsjs
ethu chanelilaa ee katha varunnath,abdathilonnum vechupovaathirikaanaa
എന്നെ നായകനാക്കണം.
നായികയാക്കിയാലും മതി.
ഇനി വില്ലന് ?
ഹോ, കുഴപ്പമില്ല.
സമയാകുംമ്പോള് വിളിക്കൂ.
മൈ.. മൈ.. മൈ നമ്പര് ഈസ് 999
വിക്രമന്മാരുടെ ആദ്യ സഹോദരന് ശൂന്യവിക്രമനില് നിന്ന് ചതുര്വിക്രമനിലൂടെ സംക്രമിക്കുന്ന മറ്റൊരു കഥയ്ക്കു കൂടി കോപ്പുണ്ട്.
Post a Comment