Thursday, September 16, 2010

ചാറ്റ് ഹിസ്റ്ററിയിലെ കൊലപാതകം

6 മാസങ്ങള്‍ക്ക് മുമ്പ്
അവള്‍ : ആരാ
അവന്‍ : എനിക്ക് തന്നെ അറിയാം
അവള്‍: എങ്ങനെ? എന്റെ മെയില്‍ ഐഡി അങ്ങനെ കിട്ടി?
അവന്‍: അതെല്ലാം കിട്ടി.
അവള്‍: താങ്കളെ എനിക്കറിയില്ല.
അവന്‍: ഒരു പക്ഷേ എന്റെ അനോണി പേര് പറഞ്ഞാല്‍ അറിയും.
അവള്‍: എന്നാ പറ.
അവന്‍ : മെയിലൊന്ന് നോക്ക്.
അവള്‍: മനസിലായി....ഇപ്പം എവിടെ?
അവന്‍: ഓഫീസില്‍. താനെവിടെ?
അവള്‍ : ഞാനും ഓഫീസില്‍
അവന്‍: എപ്പോഴാ പോകുന്നത്?
അവള്‍: കുറേക്കൂടി കഴിയും. മുതലാളി വരുന്നുണ്ട്. പിന്നെ കാണാം. ബൈ
അവന്‍: ബൈ.


അഞ്ച് മാസങ്ങള്‍ക്ക് മുമ്പ്
അവള്‍:കണ്ടില്ലല്ലോ ഇന്ന്.
അവന്‍:തിരക്കായിരുന്നു.
അവള്‍:ഉം
അവന്‍:കഴിച്ചോ?
അവള്‍:ഇല്ല.ഉച്ച കഴിഞ്ഞിട്ട് ലീവാ
അവന്‍:എന്തേ?
അവള്‍:തലവേദന
അവന്‍:എന്തുപറ്റി.ടെന്‍ഷന്‍?
അവള്‍:ഇടയ്ക്കിടയ്ക്ക് ഉള്ളതാണ്.
അവന്‍: ഡോകടറെ കാണുന്നുണ്ടോ?
അവള്‍:ഇല്ല.ഉറങ്ങി എഴുന്നേറ്റാല്‍ മാറും.ഞാനിറങ്ങുന്നു
അവന്‍: ബൈ


നാല് മാസങ്ങള്‍ക്ക് മുമ്പ്
അവന്‍: ഇപ്പോള്‍ കാണാനെ ഇല്ലല്ലോ?
അവള്‍: ഉണ്ടായിരുന്നു.ഇയാളെ കാണാനേ ഇല്ലായിരുന്നല്ലേ.
അവന്‍: ഞാന്‍ ഉണ്ടായിരുന്നു.
അവള്‍: തിരക്കാണോ?
അവന്‍: തിരക്കായിരുന്നു.
അവള്‍:ഇവിടേയും തിരക്കായിരുന്നു.
അവന്‍:ഇപ്പോഴും തിരക്കാണോ.
അവള്‍: അല്ല
അവന്‍: വേറെന്തുണ്ട് വിശേഷം.
അവള്‍ : ഒന്നുമില്ല
അവന്‍: ഒരു കോള്‍ വരുന്നു. ബൈ
അവള്‍:ബൈ


മൂന്ന് മാസങ്ങള്‍ക്ക് മുമ്പ്
അവള്‍:ഇപ്പോഴാണോ എത്തിയത്
അവന്‍:ഞാന്‍ വന്ന് കയറിയതേ ഉള്ളൂ
അവള്‍: മഴ ആയിരുന്നോ?
അവന്‍:ഇപ്പോഴില്ല.ഇന്നലെ എന്താ നേരത്തെ പോയത്.
അവള്‍: പ്രത്യേകിച്ചൊന്നും ഇല്ലാ.
അവന്‍: ഒരു കാര്യം പറയാനുണ്ട്.
അവള്‍: പറ
അവന്‍: തനിക്കെന്ത് തോന്നും എന്ന് കരുതി മാറ്റി വച്ചിരുന്നതാ.
അവള്‍: പറഞ്ഞോളൂ.
അവന്‍:മെയിലൊന്നു നൊക്കുമോ?
അവള്‍: എന്താ
അവന്‍: നോക്ക്
അവള്‍:നോക്കട്ടെ.
അവന്‍: നോക്കിയിട്ട് മറുപിടി പറ
അവള്‍: മുതലാളി വരുന്നു.. നോക്കിയിട്ട് പിന്നെ പറയാം.
അവന്‍: ശരി


ഒരാഴ്ചയ്ക്ക് മുമ്പ്
അവന്‍: എവിടായിരുന്നു ഇത്രയും നാള്‍.
അവള്‍:ലീവായിരുന്നു
അവന്‍: എന്തേ?
അവള്‍: പറയാന്‍ പറ്റിയില്ല. എന്റെ കല്യാണം കഴിഞ്ഞു.
അവന്‍: എന്നായിരുന്നു.
അവള്‍:രണ്ടുമാസം കഴിഞ്ഞു.ഞാന്‍ ഇല്ലാതിരുന്നതുകൊണ്ട് ബോറായിരുന്നോ
അവന്‍: അല്ല. എന്റെ കല്യാണവും കഴിഞ്ഞു.
അവള്‍: എന്ന്?
അവന്‍: പെട്ടന്നായിരുന്നു.
അവള്‍:ഉം
അവന്‍: അന്നത്തെ എന്റെ മെയില്‍ ഡിലീറ്റ് ചെയ്തോ?
അവള്‍ :ഉം. ആ മെയില്‍ ഒരു രണ്ടാഴ്ചയ്ക്ക് മുമ്പെങ്കിലും കിട്ടിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ചിന്തിക്കാറുണ്ട്.
അവന്‍: ഞാനും ഇപ്പോള്‍ അങ്ങനെ ചിന്തിക്കുന്നു. ഉള്ളിലെ ഇഷ്ടം നേരത്തേ പറയേണ്ടതായിരുന്നു.
അവള്‍: ഞാന്‍ സ്വപ്നം കണ്ട ജീവിതം അല്ല ഇപ്പോഴത്തേത്.
അവന്‍: ഞാനും അങ്ങനെ തന്നെ ആണ്.
അവള്‍:ഇപ്പോഴാണ് ശരിക്കും വിഷമം.
അവന്‍: ഹസ് എവിടെ? എന്തു ചെയ്യുന്നു.
അവള്‍: അതൊന്നും അറിഞ്ഞിട്ട് കാര്യമില്ല... പറയാനും ഞാന്‍ ആഗ്രഹിക്കുന്നില്ല
അവന്‍: അതെന്തേ?
അവള്‍: ഞാന്‍ അതെല്ലാം മറക്കാന്‍ ശ്രമിക്കുകയാണ്.
അവന്‍:നിങ്ങളിപ്പോള്‍ ഒരുമിച്ചല്ലേ?
അവള്‍: ആണ്. എല്ലാം അഭിനയം അല്ലേ?
അവന്‍ : ഹും
അവള്‍: ഇയാളുടെ ഭാര്യ എന്ത് ചെയ്യുന്നു?
അവന്‍: ഞാനും അത് മറക്കാന്‍ ശ്രമിക്കുകയാണ്.
അവള്‍: നമ്മള്‍ തുല്യ ദുഃഖിതരാണല്ലേ?
അവന്‍: മറ്റുള്ളവരുടെ മുന്നില്‍ ഞങ്ങള്‍ ഭാഗ്യം ചെയ്ത ദമ്പതികള്‍ ആണ്.
അവള്‍: ഞങ്ങളും. അദ്ദേഹത്തിന്റെ മുന്നിലും ഞാന്‍ അഭിനയിക്കുകയാണ്.
അവന്‍: ജീവിതം തന്നെ അഭിനയം അല്ലേ?
അവള്‍: എല്ലാവരുടേയും ജീവിതം അഭിനയം അല്ലല്ലോ
അവന്‍: ആയിരിക്കില്ല.
അവള്‍: അല്പം പണിയുണ്ട്. പിന്നെ കാണാം.
അവന്‍:ഞാന്‍ വിളിക്കാം
അവള്‍:ശരി
അവന്‍:ബൈ
അവള്‍ : ബൈ


മൂന്നു ദിവസത്തിനു മുമ്പ്
അവന്‍: എന്തായി കാര്യങ്ങള്‍
അവള്‍: എല്ലാം പഴയതുപോലെ തന്നെ.
അവന്‍: മെയില്‍ വായിച്ചു. റിപ്ലൈ ഇട്ടിട്ടൂണ്ട്
അവള്‍: കണ്ടു.
അവന്‍: തീരുമാനം എടുക്കേണ്ടത് നമ്മളാണ്.
അവള്‍: ഉം.... ഈ നാട്ടുകാരുടെ ചോദ്യമാ വയ്യാത്തത്.
അവന്‍: അവര്‍ ചോദിക്കുന്നതിലും തെറ്റില്ല... ഞങ്ങളോടും ചോദിക്കാറുണ്ട് വിശേഷം ഒന്നും ആയില്ലേ എന്ന്
അവള്‍: ഹും.
അവന്‍: ഞാന്‍ ചോദിക്കുവാ.. വിശേഷം ആയില്ലേ?
അവള്‍:ഇല്ല. അയാളെപ്പോലെ അരസികനായ ഒരുത്തന്റെ കുഞ്ഞിന്റെ അമ്മയാവാന്‍ എനിക്കുവയ്യ.
അവന്‍: അതിനയാള്‍ സമ്മതിക്കുമോ?
അവള്‍: അയാള്‍ക്കറിയില്ലല്ലോ ഞാനെന്താ ചെയ്യുന്നതന്ന്.
അവന്‍:രഹസ്യമാണോ?
അവള്‍:രഹസ്യം തന്നെ. പക്ഷേ നമുക്കിടയില്‍ ഇപ്പോള്‍ രഹസ്യങ്ങള്‍ ഒന്നും ഇല്ലല്ലോ?
അവന്‍:ഹും
അവള്‍: നിങ്ങള്‍ക്കിതുവരെ വിശേഷം ആയില്ലേ?
അവന്‍: ഇല്ല.അവളുടെ കുഞ്ഞിന്റെ അപ്പനായാല്‍ ഒരിക്കലും എനിക്ക് അവളില്‍ നിന്ന് രക്ഷപെടാന്‍ കഴിയില്ല.
അവള്‍: ഭാര്യ അറിയാത്ത രഹസ്യം ആയിരിക്കുമല്ലോ?
അവന്‍: അതെ.
അവള്‍: ഈ ജന്മം ഇങ്ങനെ ജീവിച്ചു തീര്‍ക്കുക തന്നെ.
അവന്‍: രക്ഷപെട്ടുകൂടേ?
അവള്‍: എങ്ങോട്ട്?
അവന്‍: അങ്ങോട്ടെങ്കിലും.
അവള്‍: ഒരു രക്ഷകന്‍ അവതരിക്കുമോ?
അവന്‍: ഞാന്‍ രക്ഷപെടുത്തിയാലോ?
അവള്‍:രക്ഷപെടാന്‍ ശ്രമിക്കും
അവന്‍: രക്ഷിക്കാന്‍ ഞാന്‍ തയ്യാര്‍
അവള്‍: രക്ഷപെടാന്‍ ഞാനും തയ്യാര്‍.
അവന്‍ : എന്റെ ഇഷ്ടം മൂന്നുമാസങ്ങള്‍ക്ക് മുമ്പേ ഞാന്‍ മെയിലായി അറിയച്ചതല്ലേ.
അവള്‍: അതിനു മറുപിടി അയിക്കുന്നതിനു മുമ്പുതന്നെ എന്റെ വിവാഹം ഉറച്ചു.
അവന്‍: രണ്ടു ദിവസം മറുപിടി കാത്തിട്ടും മറുപിടി കിട്ടാതായപ്പോഴാണ് ഞാന്‍ മറ്റൊരു വിവാഹത്തിനു സമ്മതം മൂളിയത്.
അവള്‍: കഴിഞ്ഞതിനെക്കുറിച്ച് ചിന്തിച്ചിട്ട് കാര്യമില്ല.
അവന്‍: ഇനിയുള്ള വസന്തത്തില്‍ പൂക്കുന്ന പൂക്കള്‍ നമുക്കുള്ളതാണ്.
അവള്‍: നമുക്കാ പൂക്കളിലെ തേന്‍ ഒരുമിച്ച് നുകരണം.
അവന്‍: ഒരുത്തന്‍ വരുന്നുണ്ട്.. പിന്നെ കാണാം.
അവള്‍: ഞാന്‍ വിളിക്കാം


രണ്ട് ദിവസത്തിനു മുമ്പ്
അവന്‍: ഇപ്പോഴാ എത്തിയത്.
അവള്‍: എനിക്കെന്തോ പേടി പോലെ.
അവന്‍: എല്ലാം നമ്മള്‍ ഇന്നലെ പറഞ്ഞതല്ലേ?
അവള്‍: എന്നാലും
അവന്‍: വേണമെങ്കില്‍ ഇപ്പോള്‍ പിന്മാറാം
അവള്‍: ഇല്ല. എനിക്ക് ജീവിക്കണം
അവന്‍: ഞാനൊരു മെയില്‍ അയിച്ചിട്ടുണ്ട്. ഇന്ന് തന്നെ സാധനം വാങ്ങി വയ്ക്കണം.
അവള്‍: അവര്‍ക്കെന്തെങ്കിലും സംശയം തോന്നുമോ?
അവന്‍: ഇല്ല. ചെന്ന് വാങ്ങിയാല്‍ മതി.
അവള്‍: തട്ടാനെ വിശ്വസിക്കാം
അവന്‍:വിശ്വസിക്കാം.
അവള്‍:ഇന്ന് നേരത്തെ ഇറങ്ങാം.
അവന്‍:ആര്‍ക്കും ഒരും സംശയവും തോന്നരുത്. സ്വാഭാവികമായി തന്നെ പെരുമാറണം.
അവള്‍: ഞാനും ഇപ്പോള്‍ കുറേ കള്ളത്തരങ്ങള്‍ ചെയ്യുകയല്ലേ... നിക്കാനും പഠിച്ചു പോയി.
അവന്‍: ഹും.
അവള്‍: ഇയാള്‍ക്ക് വിഷമം ഉണ്ടോ?
അവന്‍ : ഇല്ല. ഞാനെല്ലാം തീരുമാനിച്ചതാണ്.
അവള്‍: എന്തെങ്കിലും പ്രശ്നമുണ്ടായാല്‍... പിടിക്കപെട്ടാല്‍
അവന്‍: കാത്തിരിക്കണം
അവള്‍: ഞാന്‍ തയ്യാറാണ്.
അവന്‍: ശരി.
അവള്‍: ഞാനിറങ്ങുന്നു.
അവന്‍:ബൈ
അവള്‍:ഇനി നാളെ.ബൈ


ഇന്നലെ
അവന്‍:കിട്ടിയില്ലേ
അവള്‍:ഉം
അവന്‍:ഇന്നലെ എങ്ങനെയുണ്ടായിരുന്നു
അവള്‍: എല്ലാം പതിവുപോലെതന്നെ.
അവന്‍: എന്തെങ്കിലും സംശയം?
അവള്‍: ആര്‍ക്കും ഇല്ല.
അവന്‍: അപ്പോള്‍ നാളെമുതലുള്ള പ്രഭാതം നമുക്കാണ്.
അവള്‍: ഞാനും അങ്ങനെ ആഗ്രഹിക്കുന്നു.
അവന്‍: എന്താണ് ചെയ്യേണ്ടതന്ന് ഓര്‍മ്മയുണ്ടല്ലോ?
അവള്‍: അയാള്‍ കിടക്കാന്‍ നേരത്ത് പതിവുപോലെ കുടിക്കുന്ന പാലില്‍ സയനൈഡ് ചേര്‍ക്കുന്നു.
അവന്‍:വായാഗ്രയും സയനൈഡും...!!!!
അവള്‍:അവിടെന്താ ചെയ്യുന്നത്?
അവന്‍:ഇതു തന്നെ സയനൈഡ്
അവള്‍: ഐപില്‍ സയനൈഡ് !!!
അവന്‍:ആലസ്യത്തോടെ കിടക്കുമ്പോള്‍ മരണം വരുന്നതറിയാതെയുള്ള ഉറക്കം.
അവള്‍:ഒരിക്കലും ഉണരാനാവാത്ത ഉറക്കം.
അവന്‍: ദുഃഖാ‍ചരണങ്ങള്‍ കഴിയുമ്പോള്‍ നമ്മള്‍ ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങുന്നു.
അവള്‍:അതിനാണ് ഞാനും കാത്തിരിക്കുന്നത്.
അവന്‍:അപ്പോള്‍ ശരി.
അവള്‍: ശരി
അവന്‍: പള്ളിയില്‍ പോകുന്നില്ലേ
അവള്‍: പോകണം.
അവന്‍: ആര്‍ക്കുവേണ്ടിയാ പ്രാര്‍ത്ഥിക്കുന്നത്.
അവന്‍: നമുക്കു വേണ്ടി
അവള്‍: ശരി... ഇനി കുറച്ച് ദിവസം കഴിഞ്ഞിട്ട് കാണാം
അവന്‍: ശരി.
അവള്‍: ബൈ
അവന്‍: ബൈ


ഇന്നത്തെ ഉച്ചപത്രത്തിലെ ആദ്യപേജില്‍ നിന്ന്
നവദമ്പതികള്‍ ആത്മഹത്യചെയ്ത നിലയില്‍
നവദമ്പതികള്‍ ആത്മഹത്യചെയ്ത നിലയില്‍ കിടപ്പുമുറിയില്‍ കണ്ടെത്തി. മൂന്ന് മാസത്തിനു മുമ്പ് ആയിരുന്നു ഇവരുടെ വിവാഹം. സാമ്പത്തികമോ കുടുംബപരമോ ആയ പ്രശ്നങ്ങള്‍ ഇവര്‍ക്കു ഉണ്ടായിരുന്നില്ലന്ന് പറായുന്നു. ലൈംഗിംക ഉത്തേജക മരുന്നുകളും ഗര്‍ഭനിരോധന ഗുളികകളും മുറിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. വിഷം ഉള്ളില്‍ ചെന്നാണ് ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.വിശദവിവരങ്ങള്‍ അറിവായിട്ടില്ല.

11 comments:

nivin said...

ചാറ്റ് ചെയ്യാന്‍ എന്തിനാ ലൈഗിക ഉത്തേജക മരുന്നും ഗര്‍ഭനിരോധന ഗുളികകളും ?

Sneha said...

ഇത് വായിച്ചപോള്‍ പണ്ട് വായിച്ച പത്രവാര്‍ത്തയാണ് ഓര്‍മ്മ വന്നത് ...
ദമ്പതികള്‍ കള്ളപേരില്‍ ചാറ്റ് ചെയ്തു പ്രണയത്തിലായ കഥ ...അവസാനം സത്യം മനസിലാക്കുമ്പോള്‍ അവര്‍ divorce ചെയ്യുന്നു ..
ആശയം കൊള്ളാം

Sneha said...
This comment has been removed by the author.
പട്ടേപ്പാടം റാംജി said...

വായിക്കാന്‍ നല്ല താളം ലഭിക്കുന്നു.
ചാറ്റില്‍ എന്ന് മാത്രമല്ല എല്ലായിടത്തും നല്ലതും ചീത്തയും നിലനില്‍ക്കുന്നു. ഓരോരുത്തരുടെയും മനോഭാവത്തിനനുസരിച്ച് അവ വേര്‍തിരിയുന്നു.
പുതിയ രൂപത്തില്‍ അവതരിപ്പിച്ചത്‌ നന്നായി.

mjithin said...

കൊള്ളാം ഈശോ...

നല്ലി . . . . . said...

ഹ ഹ ഹ ഹ

Anonymous said...

കുറെ ഞരമ്പുരോഗികളും ഒരു ചാറ്റിംഗും..

Anonymous said...

isow,climax prateekshichathaanengil vaayikkan trill undaayirunnu ashamsakal

Unknown said...

നന്നായിട്ടുണ്ട് ഈശോ

Unknown said...

:)

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

Today only I got this link .. just read some stories..hope all will later.. nice style... best wishes

: :: ::