ഏഴാം ക്ലാസില്‍ നിന്നുള്ള രണ്ട് പ്രണയലേഖനങ്ങള്‍ :
----------------------------------------------------------------
ഒന്നാമത്തെ പ്രണയലേഖനം :
പ്രിയപ്പെട്ട അര്‍ഷാദ് ;
നിനക്ക് സുഖം ആണന്ന് കരുതുന്നു.നിനക്ക് എന്നോട് പിണക്കമാണോ എന്ന് എനിക്കറിയില്ല. നിനക്ക് ഞാന്‍ഫോണ്‍ ചെയ്തിട്ടോ മെയില്‍ അയിച്ചിട്ടോ സ്ക്രാപ്പ് ചെയ്തിട്ടോയൊക്കെ രണ്ടുമാസമായന്ന് എനിക്കറിയാം.സമയം ഇല്ലാഞ്ഞിട്ടല്ല.മനപൂര്‍വ്വം തന്നെയാണ്.നിന്റെ നമ്പര്‍ ഞാന്‍ ഡിലീറ്റ് ചെയ്തുകളഞ്ഞു.ഞാനിങ്ങനെഒക്കെ ചെയ്തത് എന്തുകൊണ്ടാണന്ന് ഞാന്‍ പറയാതെതന്നെ നിനക്കറിയാം. നമ്മള്‍കണ്ട സ്വപ്നങ്ങള്‍ എല്ലാം വെറും സ്വപ്നങ്ങള്‍ ആയിരുന്നുവെന്ന് ഞാനിപ്പോള്‍ അറിയുന്നു.എനിക്ക് വീട്ടില്‍ കല്യാണാലോചനകള്‍ നടക്കുന്നുണ്ട്.ജോലികിട്ടിയിട്ട് മതി എന്ന് പറഞ്ഞ് ഞാനിത്രയും നാള്‍വന്ന ആലോചനകള്‍ ഒക്കെ ഒഴിവാക്കി.പക്ഷേ ഇനി എനിക്ക് അധികം കാത്തിരിക്കാന്‍ വയ്യ.നീയാണ്ഇനി ഒരു തീരുമാനം എടുക്കേണ്ടത്.
ബിഎഡ് കഴിഞ്ഞ് നീ മലപ്പുറത്തിനു പോകുമ്പോള്‍ പറഞ്ഞത് ഞാനിപ്പോഴും മറന്നിട്ടില്ല. ജോലികിട്ടിആദ്യമാസം കഴിയുമ്പോള്‍ എന്റെ വീട്ടിലെത്തി പപ്പയോട് എന്നെ കെട്ടിച്ച് തരാമോ എന്ന് ചോദിക്കുംഎന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ചിരിച്ചു എങ്കിലും നീ വരുമെന്ന് ഞാന്‍ കരുതി.എനിക്ക് നിന്നെ അത്രയ്ക്ക്ഇഷ്ടമായിരുന്നു.നിനക്കും അങ്ങനെ തന്നെ ആയിരുന്നുവല്ലോ?പക്ഷേ ജോലികിട്ടിയിട്ട് നീ എന്നെയൊന്ന്വിളിച്ചതുപോലുമില്ലല്ലോ?മറ്റുള്ളവര്‍ പറഞ്ഞാണ് നിനക്ക് ജോലി കിട്ടിയത് ഞാനറിഞ്ഞത്...ഞാനെന്ത്തെറ്റാണ് അര്‍ഷാദ് നിന്നോട് ചെയ്തത് ?എന്നെ ഇത്രമാത്രം വേദനിപ്പിച്ച് സങ്കടപ്പെടുത്താന്‍ നിനക്ക്എങ്ങനെ കഴിയുന്നു.??
ഞാനിപ്പോള്‍ ഒറ്റയ്ക്കായതായി എനിക്ക് തോന്നുന്നു.എന്റെ സ്വഭാവത്തില്‍ എന്തക്കയൊ മാറ്റങ്ങള്‍ ഉള്ളതായിഎല്ലാവരും പറയുന്നു.പഴയതുപോലെ എനിക്ക് എല്ല്ലാവരോടും കളിച്ച്ചിരിച്ച് നടക്കാന്‍ കഴിയുന്നില്ല.സ്റ്റാഫ് റൂമില്‍ പോലും ഞാന്‍ ഒറ്റപ്പെടുന്നതായി എനിക്ക് തോന്നുന്നു. ഒറ്റയ്ക്ക് ഇരിക്കാന്‍ പേടിയായ ഞാനിപ്പോള്‍ഒറ്റയ്ക്ക് ഇരിക്കാന്‍ ആഗ്രഹിക്കുന്നു.വീട്ടിലും ഞാന്‍ ഒറ്റപ്പെടുന്നതായി തോന്നുന്നു.ഞാന്‍ തന്നെ തീര്‍ത്ത ഒരുതടവറയില്‍ കഴിയുകയാണ് ഞാനിപ്പോള്‍.കുട്ടികളെ ഞാനിപ്പോള്‍ അകാരണമായി ഭയപ്പെടുത്തുന്നു.അവരെ ക്ലാസില്‍ നിന്ന് ഇറക്കിവിടുന്നു.അറിയില്ല അര്‍ഷാദ്; എനിക്കെന്താണ് സംഭവിക്കുന്നതെന്ന്.
ജാതിയും മതവുമൊന്നും നോക്കിയിട്ടല്ല നമ്മള് പ്രണയിച്ചു തുടങ്ങിയത്.ഒരു വര്‍ഷമേ ഒരുമിച്ച് പഠിച്ചുയുള്ളൂവെങ്കിലുംഒരുപാടൊരുപാട് നമ്മള് അടുത്തു.നീ അറിയാത്ത ഒരു രഹസ്യവും എനിക്കില്ലായിരുന്നു.നിന്റെ കാര്യത്തിലുംഅങ്ങനെ തന്നെ ആയിരിക്കും എന്ന് ഞാന്‍ വിചാരിച്ചിരുന്നു..പക്ഷേ???സാമൂഹ്യപാഠപുസ്തകം കിട്ടിയപ്പോള്‍ ഞാന്‍ ആദ്യം പഠിപ്പിച്ചു തുടങ്ങിയത് ‘മതമില്ലാത്ത ജീവന് ‘ആയിരുന്നു.ക്ലാസില്‍ ഈ പാഠംപഠിപ്പിക്കേണ്ട എന്ന് മാനേജരച്ചന് പറഞ്ഞിട്ടും അച്ചന് അറിയാതെയാണ് ഞാന്‍ ആ പാഠം എടുത്തത്. അന്‍വറന്റേയും ലക്ഷ്മീദേവിയുടേയും സ്ഥാനത്ത് ഞാന്‍ നമ്മളെയാണ് കണ്ടത്.ജീവന് നമ്മുടെമകനാണന്ന് ഞാന്‍ സങ്ക്ല്പിച്ചു.പുഴയുടെ തീരത്ത് ഒരുമിച്ചിരുന്ന് ജീവിതത്തെ ക്കുറിച്ച് സ്വപ്നം കണ്ടപ്പോള്‍ ,നമ്മള്‍ക്കുണ്ടാവുന്ന കുഞ്ഞിന് ജീവനെന്ന് പേരിടണമെന്ന് നീ പറഞ്ഞപ്പോള്‍ ഈ പുസ്തകം അച്ചടിച്ചിട്ടുപോലുമില്ലായിരുന്നു.നമ്മുടെ സ്വപ്നങ്ങള്‍ എല്ല്ലാം ചീട്ടുകൊട്ടാരംപോലെ തകരുകയാണല്ലോ?
ഞാനിനി എന്താണ് ചെയ്യേണ്ടത് ?നിന്റെ മറുപിടിക്കായി ഒരാഴ്ചകൂടി ഞാന്‍ കാത്തിരിക്കും.നീ പറയുന്നതുപോലെ ഞാന്‍ ചെയ്യാം.നീ വിളിച്ചാല്‍ ഞാന്‍ വരും.പക്ഷേ എനിക്ക് പപ്പായേയും മമ്മിയേയും അനുജത്തിമാരേയും ഉപേക്ഷിക്കാനുംവയ്യ.എന്താണ് ഞാന്‍ ചിന്തിക്കുന്നതെന്നും പോലും എനിക്കിപ്പോള്‍ അറിയില്ല.ഞാന്‍ കാണിക്കുന്ന ധൈര്യം പോലും നീ കാണിക്കാത്തതില്‍ ആണ് എനിക്ക് വിഷമം.വേണമെങ്കില്‍നമുക്ക് പിരിയാം. എന്നന്നേക്കുമായി.നമ്മള് ഒരുമിച്ച് കണ്ട സ്വപ്നങ്ങള്‍ ,ഞാന്‍ കണ്ട സ്വപ്നങ്ങള്‍ എല്ലാംവെറും സ്വപ്നങ്ങള്‍ ആണന്ന് കരുതി നമുക്ക് മറക്കാം.ഒരിക്കലും കാണിതിരിക്കാന്‍ ശ്രമിക്കാം.നിന്റെശബ്ദ്ദം കേള്‍ക്കാതിരിക്കാന്‍ ശ്രമിക്കാം.പക്ഷേ എനിക്കതിനാവില്ലന്നാണ് ശ്രമിക്കുന്നത്.മനസ്സിനെഅടക്കാന്‍ ഞാന്‍ ശ്രമിക്കുകയാണ് ...പക്ഷേ......
വേണമെങ്കില്‍ നമുക്കിനി സുഹൃത്തുക്കളായി മാത്രം മുന്നോട്ട് പോകാം.അല്ലങ്കില്‍ ഒരുമിച്ച് ജീവിക്കാം.എന്തിനാണങ്കിലും ഞാന്‍ തയ്യാറാണ്.നീ ആണ് ഇനി തീരുമാനിക്കേണ്ടത്.നിന്റെ മറുപിടിഎത്രയും വേഗം പ്രതീക്ഷിച്ചുകൊണ്ട്...
നിന്റെ സ്വന്തം എന്ന് കരുതിയിരുന്ന
അനില
From,
From,
അനില വര്‍ഗ്ഗീസ്
ക്ലാസ് ടീച്ചര്‍ 7-B
St.തോമസ്സ് ഹൈസ്ക്കൂള്
To,
അര്‍ഷാദ് സലിം
ക്ലാസ് ടീച്ചര്‍ 8-C
ഗവ.ഹൈസ്ക്കൂള്,മലപ്പുറം
::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
രണ്ടാമത്തെ പ്രണയലേഖനം :
hai dear സോജന്‍കുട്ടാ,
ഡാഡി ഇന്റ്ര്നെറ്റ് കണക്ഷന് കട്ട് ചെയ്തതുകൊണ്ട് മെയിലൊന്നും അയക്കാനും നോക്കാനുംപറ്റുന്നില്ല. ബാലന്‍സ് തീര്‍ന്നതുകൊണ്ട് SMS അയക്കാനും പറ്റുന്നില്ല.ഇയാളെ ഇപ്പോള്‍ ക്ലാസിനു വെളിയിലൊന്നും കാണാനേ ഇല്ലല്ലോ.റ്റെന്‍ന്തില്‍ ആയതുകൊണ്ട് ഒത്തിരി പഠിക്കാനുള്ളതുകൊണ്ടാണോ ക്ലാസിനുവെളിയിലൊന്നും കാണാത്തത്.ഇപ്പോള്‍ കുട്ടന് എന്നോട് പഴയപോലൊന്നും ഒരു സ്നേഹവും ഇല്ല.ഇപ്പോള്‍അമ്പലത്തിന്റെ അവിടെയൊന്നും വരാറേയില്ലല്ലോ?
പിന്നേ നമ്മുടെ അനിലടീച്ചര്‍ക്ക് എന്തോ ഒരു സെറ്റപ്പ് ഉണ്ടന്ന് തോന്നുന്നു.നമ്മുടെ എഡ്വിന് സാറുമായിട്ടാണന്നാ പിള്ളാരെല്ലാം പറയുന്നത്.പ്ക്ഷേ എനിക്കത് വിശ്വാസമല്ല. എഡ്വിന് സാര്‍ ആ സുലേഖടീച്ചറുടെപുറകെ നടക്കുന്നത് നമ്മളെന്നുമുതല്‍ കാണുന്നതാ. പക്ഷേ അനിലടീച്ചര്‍ക്ക് ഒരാളുണ്ടന്ന് തീര്‍ച്ചയാ.ഇപ്പോള്‍ടീച്ചറിന്റെ ക്ലാസിലിരിക്കാന്‍ ഒരു രസവുമില്ല.ടിച്ചറിപ്പോള്‍ ഇവിടൊന്നും അല്ലന്നാ തോന്നുന്നത്.
ഇന്നലെ മതമില്ലാത്ത ജീവന് പഠിപ്പിച്ചപ്പോള്‍ ടീച്ചറിനെന്ത് ആവേശമായിരുന്നു.ആ പാഠം പഠിച്ചു കഴിഞ്ഞപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണത്.നമ്മുടെ മാര്യേജിന് ആരെങ്കിലും എതിരു പറഞ്ഞാല്‍ ഈപാഠം എടുത്ത് കാണിച്ചു കൊടുക്കാമല്ലോ!ഈ പാഠം കഴിഞ്ഞപ്പോള്‍ എനിക്ക് എന്തോ ഒരു ധൈര്യംതോന്നുന്നു.നമ്മുടെ മാര്യേജിന് ഇനി എത്രനാള്‍ കാത്തിരിക്കണം?ഏഴുവര്‍ഷം കൂടി കാത്തിരിക്കണമല്ലോഎന്നോര്‍ക്കുമ്പോള്‍ എനിക്ക് സങ്കടം വരുന്നു.
പിന്നേ ,നിന്റെ ക്ലാസിലെ ആ ഷംസു ആളു ശരിയല്ല.അവനെന്നോട് ഇന്നലെ പറയുകയാ “അവനെവെയ്റ്റിംങ്ങ് ലിസ്റ്റില്‍ പെടുത്താമോന്ന്’.നീ അവനോട് ചോദിക്കുകയൊന്നും വേണ്ട.നീയും ഒന്‍പതു ബിയിലെശാരിയും തമ്മിലെന്താ?
അനില ടീച്ചറിന്റെ ക്ലാസിലിരുന്നാ ഞാനിത് എഴുതുന്നത്.ടീച്ചറിവിടെ ഇരുന്ന് സ്വപ്നം കാണുകയാ.ടീച്ചര്‍ക്ക് വട്ടായോ എന്ന് സംശയമാ.പിന്നേ ,ഇന്നാള് ,കുട്ടന് മൊബൈലില്‍ എടുത്ത എന്റെ ഫോട്ടോ ആരെയെങ്കിലുംകാണിച്ചോ?കാണിക്കരുത്...അന്ന് ഓഡിറ്റോറിയത്തിന്റവിടെ വച്ച് എന്നെ എന്തോക്കയാ ചെയ്തത്.ഇനി അങ്ങനെയൊന്നും ഉണ്ടാവരുത്.ഫോട്ടോ ഡിലീറ്റ് ചെയ്തുകളയണം.എന്റെ മൊബൈലില്‍ നിന്ന്ഞാന്‍ കുട്ടന്റെ ഫോട്ടോ എല്ലാം ഡിലീറ്റ് ചെയ്തു.അല്ലങ്കില്‍ അമ്മ കണ്ടാല്‍ കുഴപ്പമാ....
പിന്നേ വേറെ ഒരു കാര്യം ഞാന്‍ ഇന്നലത്തെ പത്രത്തില്‍ വായിച്ചു.രണ്ട് മതത്തില്‍ പെട്ടവര്‍ വിവാഹംകഴിക്കുന്നതിന് ഡി.വൈ.എഫ്.ഐ നേതൃത്വം കൊടുക്കുമെന്ന്. ഞാനതുകൊണ്ട് കമ്മ്യൂണിസ്റ്റാവാന്‍തീരുമാനിച്ചു.നമ്മുടെ കല്ല്യാണം നടക്കാന്‍ ഇതല്ലാതെ വേറെയേതെങ്കിലും വഴി ഉണ്ടോ?
അയ്യോ അനില ടീച്ചറുടെ ക്ലാസ് തീര്‍ന്നു.ഈ എഴുത്ത് ലഞ്ച് ടൈമില്‍ അങ്ങ് എത്തിച്ചോളാം.
എന്റെ സോജന്‍കുട്ടന് ആയിരം ഉമ്മകള്‍.
എന്ന് സോജന്‍കുട്ടന്റെ മാത്രം
പാറുക്കുട്ടി.
From,
പാര്‍വതി രാഘവന്
7-B
St.തോമസ്സ് ഹൈസ്ക്കൂള് .
To,
സോജന് വര്‍ക്കി
10 -A
St.തോമസ്സ് ഹൈസ്ക്കൂള്
15 comments:
കൊള്ളാം മാഷേ...
:)
കളഞ്ഞു കിട്ടിയ ഈ ലേഘനങ്ങള് അവരെ തിരിച്ചേല്പ്പിക്കുന്നതായിരുന്നു നല്ലത്.
ഓ.......എനിക്ക് ചിരിക്കാന്‍ പോലും വയ്യാതായി ഇതു വായിച്ച്.....നന്നായിട്ടുണ്ട്....
ഹ്മ്...ഇങ്ങനേം കമ്മ്യൂണിസ്റ്റ് ആവാം അല്ലെ?കൊള്ളാം..നല്ല പോസ്റ്റ് കേട്ടോ...
പിന്നെ,ടീചെര്മാര് ഇങ്ങനെ പ്രേമ ലേഖനം എഴുതും ലേ?
കാലിക പ്രസക്തിയുള്ള ഹാസ്യചിന്തകള്,തെക്കേടന്‍.നന്നായിട്ടുണ്ട്.
പിന്നെ,ടീചെര്മാര് ഇങ്ങനെ പ്രേമ ലേഖനം എഴുതും ലേ? എന്ന് ചോദിച്ചാല്‍ എന്താ പറയുക.
ടീച്ചര്‍മാര്‍ക്ക് ഇങ്ങനെ ഴുതിക്കൂടേ? ‘ടീച്ചര്‍’തന്നെ
ഉത്തരം പറ.....
പ്രണയം. അതു മനോഹരമായ് ഒരു കണ്സപ്റ്റു തന്നെ.
ആന കൊടുത്താലും വെറുതെ ആശ കൊടുക്കരുതു അര്‍ഷാദ് മാഷെ...
ജ്ജു ഒന്നും നോക്കണ്ടാ.. ചുമ്മാ പോയി ആ ടീച്ചറെ ങ്ട് ബിളിച്ചോണ്ടു ബാ..
Thekkedan... Good love letters. waiting to read more from you.
പ്രണയലേഖനങ്ങള്‍ കൊള്ളലോ
നന്നായി മാഷെ, ചിരിപ്പിക്കുന്നതല്ല ചിന്തിപ്പിക്കുന്നതായിരുന്നു അവ...
തകര്‍പ്പന്‍...ചിരിച്ചു മരിച്ചു...കാലിക പ്രസക്തം..കുറച്ചു വരികളില്‍ നിറച്ചു കാര്യങ്ങള്‍..സമ്മതിച്ചിരിക്കുന്നു തെക്കേടന്‍ മാഷെ..
ആനുകാലികമായ രചന.
നന്നായിരിക്കുന്നു...
THOUGHT IS NICE
is it true......ennal enikum communistavanam..chumma paranjathane...ith sathyamanenkil cheythath moshamayipoyi.....avarude rahasyam parasyamaki..sathyamallennu vishosikunnu
ho..ente mashe...chirich chirich avasaanam njan mannu thappiyetto..enthaayalum assalaayittundetto..
Post a Comment