Monday, July 14, 2008

നമ്പര്‍ 6065 - ടിഗാര്‍ഡന്‍ എക്സ്പ്രക്സ് : ഭാഗം 2


സന്ധ്യ കഴിഞ്ഞപ്പോഴേ എല്ലാവരും ഹോസ്റ്റലില്‍ നിന്ന് മടങ്ങി.മുന്‍‌കൂട്ടി പറഞ്ഞിരുന്നതുപോലെ പി‌.എസ്.പാര്‍ക്കിലെവെയ്റ്റിംങ്ങ് ഷെഡില്‍‌വച്ച് അവര്‍ കണ്ടുമുട്ടി.തുണിക്കടകളുടെ നിരകളാണ് പി‌.എസ്.പാര്‍ക്കില്‍.ബഹുനിലകെട്ടിടങ്ങള്‍പ്രകാശത്തില്‍ കുളിച്ച് നില്‍ക്കുകയാണ്. സന്ധ്യമയങ്ങിയാല്‍ ആളുകള്‍ ഒഴുകുകയാണ് ഇവിടേക്ക്.മാര്‍ക്കറ്റിലേക്കുള്ളതിരക്കും‌കൂടെ ആകുമ്പോള്‍ നിന്നു തിരിയാന്‍ ഇടമില്ലാതാകും.ഈ റോഡിന്റെ നിലനില്പ് എന്ന് പറയുന്നതുതന്നെ തുണിവ്യവസായമാണല്ലോ?ബന്ദാണങ്കിലും ഹര്‍ത്താലാണങ്കിലും ഇവിടിത്തെ തിരക്ക് കുറയാറില്ല.ഇവിടുള്ളവര്‍ ഹര്‍ത്താലുകള്‍ആഘോഷിക്കാറുമില്ല.

പെണ്‍കുട്ടികള്‍ പര്‍ച്ചേസിംങ്ങിനായി ചെന്നൈ സില്‍കിസിലേക്ക് കയറി.വായിനോട്ടം നടക്കുമല്ലോ എന്ന് കരുതി സോബിനുംഅനുവുംറ്റോംസും അവരോടൊപ്പം കൂടി.ജയകുമാറും സോഫിയായും അവരോട് യാത്ര പറഞ്ഞ് എവിടേക്കൊപോയി.ചെന്നൈ സില്‍കിസിലെ തിരക്കിനിടയില്‍ വായിനോട്ടം നടത്തുന്നതിനിടയ്ക്ക് സോബിന്‍ സിജിക്ക് നല്‍കാനായിഒരു ചുരിഡാര്‍ വാങ്ങി.വാങ്ങി കഴിഞ്ഞപ്പോഴാണ് അവന്‍ ചിന്തിച്ചത് സിജി ഇത് തന്റെ കൈയ്യില്‍ നിന്ന് വാങ്ങിയില്ലങ്കിലോ?ചുരിഡാര്‍ വാങ്ങേണ്ടിയിരുന്നില്ലന്ന് സോബിന് തോന്നി.സോബിനുംഅനുവുംറ്റോംസും കടയ്ക്ക് വെളിയിലേക്ക് ഇറങ്ങി നിന്നു.ഇനി കുറച്ച് സമയം റോഡിലൂടെ പോകുന്നവരെ സ്കാന്‍ ചെയ്ത് വിടാം.റോഡ് സൈഡിലെ കടയില്‍ നിന്ന്അഞ്ചുരൂപാവീതം കൊടുത്ത് ഐസ്‌ക്രീം വാങ്ങി അത് തിന്നുകൊണ്ട് ആളുകളുടെ എണ്ണം എടുത്തു.കുളിച്ചില്ലങ്കിലുംതമിഴ്ത്തിപെണ്ണുങ്ങള്‍ കനകാബരമോ,മുല്ലപ്പൂവോ തലയില്‍ ചൂടുന്നതിന് ഒരു ഉപേക്ഷയും കാണിക്കാറില്ല.കുളിക്കാത്തതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.രണ്ടുദിവസം കൂടുമ്പോള്‍ എത്തുന്ന കാവേരിവെള്ളത്തില്‍ വേണം എല്ലാം നടത്താന്‍.പള്ളിപാളയത്ത് നിന്ന് കാവേരിയിലേക്ക് നോക്കി അതിന്റെ നിറമൊന്ന് കണ്ടാല്‍ ആരെങ്കിലും ആ കറുത്തവെള്ളത്തില്‍ കുളിക്കുമോ?വെറുതയല്ല ഇവിടെയുള്ളവര്‍ കറത്തിരിക്കുന്നത്?

ഐസ്ക്രീം തിര്‍ന്നപ്പോഴേക്കും പെണ്‍കുട്ടികള്‍ എത്തി.അവിടെ തന്നെയുള്ള ഒരു റസ്റ്റോറന്റില്‍ കയറി ആഹാരം കഴിക്കാന്‍തീരുമാനിച്ചു.സിജിയുടെ എതിര്‍വശത്തായാണ് സോബിന് സീറ്റ് കിട്ടിയത്.ബാക്കിയുള്ളവര്‍ മനഃപൂര്‍വ്വം അങ്ങനെ ഒരുഅറേന്‍‌ജ്മെന്റ് നടഠിയതാണ്.സോബിന്‍ താന്‍ വാങ്ങിയ ചുരിഡാര്‍ സിജിയുടെ നേര്‍ക്ക് നീട്ടി.അവളുടെ മുഖം വലിഞ്ഞുമുറുകുന്നത് ബാക്കിയുള്ളവര്‍ ശ്രദ്ധിച്ചു.അവളാകവര്‍ വാങ്ങാന്‍ മടിച്ചു.സോബിന്‍ എന്ത് ചെയ്യണമെന്നറിയാതെ പതറി.സിജി സോബിന്റെ കൈയ്യില്‍ നിന്ന് ആ കവര്‍ വാങ്ങി.ആഹാരം കഴിച്ചു കഴിഞ്ഞപ്പോഴേക്കും ഒന്‍പതുമണി.വേഗംറെയില്‍‌വേസ്റ്റേഷനിലേക്കുള്ള വണ്ടികയറി സ്റ്റേഷനില്‍ എത്തി.ക്യൂവില്‍ നിന്ന് ടിക്കറ്റ് എടുത്തു.തിരിച്ചുപോകുന്നത്ഇടദിവസം ആകുന്നതുകൊണ്ട് തിരക്ക് ഇല്ലായിരിക്കൂം എന്നതുകൊണ്ടാണ് റിസര്‍വേഷന്‍ എടുക്കാതിരുന്നത്.പറഞ്ഞസമയത്ത് വൈവ തീരുമെന്ന് ഉറപ്പും ഇല്ലായിരുന്നവല്ലോ?

ടിക്കറ്റ് എടുത്ത് മൂന്നാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ എത്തി.അധികം തിരക്ക് ഇല്ലങ്കിലും കുറച്ച് തിരക്കുണ്ട്.‘സ്റ്റേഷന്‍ ഡ്യൂട്ടിക്ക് ’എത്തിയ കുറച്ച് ആണ്‍പിള്ളേര്‍ തെക്ക് വടക്ക് നടപ്പുണ്ട്.പലരുടേയും കാലുകള്‍ നിലത്ത് ഉറയ്ക്കുന്നതേയില്ല.‘സ്റ്റേഷന്‍ ഡ്യൂട്ടിക്ക് ’ എത്തുന്നവര്‍ക്ക് ഒരൊറ്റകാര്യമേയുള്ളു.നാട്ടിലേക്ക് പോകാന്‍ എത്തുന്ന പെണ്‍പിള്ളാരെ പേടിപ്പിച്ച്രസിക്കുക.ഒത്താല്‍ അവരുടെ ശരീരത്തൊന്ന് കയറിപിടിക്കുക.അപ്പോള്‍ നടക്കുന്ന ബഹളത്തില്‍ ഒരു കൂട്ടയടിഉണ്ടാക്കുക.പോലീസ് എത്തുമ്പോള്‍ ഓടുക.ചിലപ്പോള്‍ പോലീസിന്റെ കൈയ്യില്‍ നിന്നും നാട്ടുകാരുടെ കൈയ്യില്‍ നിന്നുംശരിക്ക് വങ്ങിച്ച് കെട്ടും.ഈ റോഡിലെ റെയില്‍‌വേ പോലീസിന് മലയാളിപിള്ളാരെക്കൊണ്ട് എന്നും തലവേദനയാണ്.കോളേജിന്റെ പേര് പറഞ്ഞ് തമ്മിലടിക്കുകയാണല്ലോ മലയാളിപിള്ളാരുടെ ഹോബി.ഈ തമ്മിലടി ട്രയിനിലേക്കുംവ്യാപിക്കും.അടികഴിഞ്ഞ് ഏതെങ്കിലും സ്റ്റേഷന്‍ അടുക്കാറാകുമ്പോള്‍ ചങ്ങലവലിച്ച് പ്ലാറ്റ്ഫോമില്‍ എത്തുന്നതിനുമുമ്പ്ട്രയിന്‍ നിര്‍ത്തും.അടിക്കുന്നവനും അടിവാങ്ങുന്നവനും ഇറങ്ങിയോടും.ഇത് വര്‍ഷങ്ങളായി തുടര്‍ന്നുകൊണ്ടിരിക്കുന്നഇപ്പോഴും തുടരുന്ന ടിഗാര്‍ഡന്‍ കീഴ്വഴക്കം.

ജിഷയും സിജിയും പോലീസ് എയിഡ്‌പോസ്റ്റിനോട് ചേര്‍ന്നുള്ള ബെഞ്ചില്‍ ഇരിക്കുകയാണ്.അപ്പുറത്തെ ബെഞ്ചുകളില്‍കുറേ പെണ്‍കുട്ടികള്‍ ഇരിപ്പുണ്ട്.തിരുച്ചന്‍ക്കോട്ട് നെഴ്സിംങ്ങിന് പഠിക്കുന്ന കുട്ടികളായിരിക്കണം.അനുവും റ്റോംസും അവരെനോക്കി നിന്നു.സോബിന്റെ നോട്ടം ഇടയ്ക്കിടെ സിജിയിലേക്ക് പാളിവീണു.അവള്‍ നോക്കുമ്പോള്‍ അവന്‍ നോട്ടം പിന്‍‌വലിക്കും.അവള്‍ എന്തുകൊണ്ടായിരിക്കും തനിക്കൊരു മറുപിടി നല്‍കാത്തത്.യേസ് ഓര്‍ നോ എന്ന് പറയാന്‍ അവളെക്കെന്താണ്കുഴപ്പം.ഒരു പക്ഷേ അവളുടെ മറുപിടി നോ എന്നാണങ്കില്‍???അവളെ തനിക്ക് മറക്കാന്‍ പറ്റുമോ?അത്രയ്ക്ക് താനവളെസ്നേഹിക്കുന്നുണ്ട്.ഒരിക്കലും തനിക്കവളെ മറക്കാന്‍ പറ്റില്ല.. പക്ഷേ..അവള്‍ക്ക് തന്നെ ഇഷ്ടമല്ലങ്കില്‍??????

ജയകുമാറും സോഫിയായും അവരുടെ അടുത്തേക്ക് വന്നു.എവിടെ നിന്നോ റിസര്‍വേഷന്‍ ഒപ്പിച്ചിട്ടാണ് വരവ്.രണ്ടാമത്തെപ്ലാറ്റ്ഫോമില്‍ കന്യാകുമാരി ജയന്തി ജനത കാലിയടിച്ച് വന്നു നിന്നു.എറണാകുളത്തിന് അപ്പുറത്തേക്ക് പോകേണ്ടപലരും അതില്‍ കയറി.ജയന്തി വിട്ടയുടനെ തന്നെ ടിഗാര്‍ഡന്‍ മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്ക് വന്നു.ജയകുമാറും സോഫിയായുംS2 വിലേക്ക് പോയി.ജിഷയും സിജിയും സോബിനും അനുവും റ്റോംസും ജനറല്‍ കമ്പാര്‍ട്ടുമെന്റിലേക്ക് നടന്നു.ജനറല്‍കമ്പാര്‍ട്ടുമെന്റിലേക്ക് കയറാന്‍ അല്പം തിരക്കുണ്ടാ‍യിരുന്നു.തിരക്കിനിടയിലൂടെ ഒരു നരന്തുപയ്യന്‍ പെണ്‍പിള്ളാരുടെ ഇടയിലേക്ക്ഇടിച്ചുകയറി ഒരുത്തിയുടെ കൈകള്‍ക്കിടയിലൂടെ അവന്റെ കൈനീട്ടിയതും റ്റോംസ് അവന്റെ കോളറില്‍ പിടിച്ച് പൊക്കിയെടുത്തു.അനു അവന്റെ ചെള്ളനോക്കി ഒന്നുകൊടുത്തതോടെ ചെറക്കന്‍ വട്ടം കറങ്ങി.സോബിന്‍ ഒരു ചവിട്ടൂടെ കൊടുത്തതോടെ നരന്തുപയ്യന്‍ ചാരുബഞ്ചിലേക്ക് തെറിച്ചുവീണു.പ്ലസ്‌ടു കഴിഞ്ഞ് എഞ്ചിനീയ്യറിംഗിന് സെക്കന്‍ഡ് ഇയര്‍ പഠിക്കുന്ന പയ്യനാണന്ന്അവനെ കണ്ടാല്‍ അറിയാം.അവനെ ചവിട്ടി വീഴ്ത്തിയിട്ടും ആരും അവനെ സഹായിക്കാന്‍ വരാത്തത് എന്തായിരിക്കും എന്ന്അവര്‍ ചിന്തിച്ചു.ഒറ്റയ്ക്ക് സ്റ്റേഷന്‍ ഡ്യൂട്ടിക്ക് ആരും ഇറങ്ങാറില്ലല്ലോ?അതോ അടിച്ച് പാമ്പായി ചൊറകാണിച്ച് തുടങ്ങിയപ്പോള്‍ കൂട്ടുകാര്‍ വിട്ടിട്ട് പോയതായിരിക്കും.

ട്രയിന്‍ ചൂളം വിളിച്ചു.ഗാര്‍ഡ് പച്ച ലൈറ്റ് തെളിച്ചുകാണിച്ചു.ട്രയിനില്‍ തിരക്ക് നന്നേ കുറവായിരുന്നു.സോബിനും സിജിയും സൈഡ്സീറ്റില്‍ ആയിരുന്നു.അവര്‍ ഇരിക്കുന്ന സീറ്റിന്റെ കീഴില്‍ മുല്ലപ്പു കെട്ടുകള്‍ ആയിരുന്നു.മലയാളിക്ക് തലയില്‍ പൂചൂടണമെങ്കിലുംതമിഴന്‍ കൊണ്ടു കൊടുക്കണം.തമിഴന്‍ ഇല്ലങ്കില്‍ മലയാളി എങ്ങനെ ജീവിക്കും.??അനുവും റ്റോംസും മുകളില്‍ കയറിക്കിടന്നു.ജിഷ സീറ്റില്‍ തന്നെ കിടന്നു.സോഫിയ കൈകള്‍ സൈഡവിന്‍ഡോയിലേക്ക് വച്ച് ഇരുന്നു.സോബിന്‍ ഇരിക്കുന്നിടത്ത് സ്ഥലം ഉണ്ടായിരുന്നുവെങ്കിലും അവന്‍ കിടന്നില്ല.കിടന്നാലും തനിക്ക് ഉറക്കംവരില്ലന്ന് അവനറിയാമായിരുന്നു.അവന്‍ സിജിയെ നോക്കി.കൈകളില്‍ തല ചായിച്ച് അവള്‍ കണ്ണുകള്‍ അടച്ച് കിടക്കുകയാണ്.കാറ്റേറ്റ് തലമുടിയിഴകള്‍ പറക്കുന്നുണ്ടായിരുന്നു.അവളെ നോക്കിയിരുന്നു അവന്‍ അറിയാതെ ഉറങ്ങിപ്പോയി.ട്രയിനിനുള്ളില്‍വലിയ ബഹളം കേട്ടാണവന്‍ കണ്ണ് തുറന്നത്.ആരക്കയോ ഓടുന്ന ശബ്ദ്ദം കേള്‍ക്കാം.തെറിവിളിയും കേള്‍ക്കാം.അടി തുടങ്ങിയിരിക്കുന്നു.സോബിന്‍ ബഹളം കേള്‍ക്കുന്നടത്തേക്ക് പോകാനായി എഴുന്നേറ്റു.അവന്‍ എഴുന്നേറ്റതും സിജി അവന്റെ കൈകളില്‍പിടിച്ച് വലിച്ചു.സോബിന്‍ അവളെ നോക്കി.“എന്തിനാ പോകുന്നത്.സോബിന് ഇവിടെ ഇരുന്നുകൂടേ?”അവളുടെ ശബ്ദ്ദത്തിന്സ്നേഹത്തിന്റേയും ശാസനയുടേയും സ്വരം ആയിരുന്നോ?സോബിന്‍ വീണ്ടും സീറ്റില്‍ വന്നിരുന്നു.ബാക്കി മൂന്നുപേരും നല്ലഉറക്കമായിരുന്നു.

സിജി അവനെ നോക്കി പുഞ്ചിരിച്ചു.എത്രയോ നാളുകളായി അവന്‍ കാത്തിരിക്കുകയായിരുന്നു അവളുടെഒരു ചിരിക്കായി.അവളെ തനിക്ക് ഇഷ്ടമാണന്ന് പറഞ്ഞതിനു ശേഷം ഒരിക്കല്‍ പോലും അവള്‍ തന്നെ ശരിക്കൊന്ന് നോക്കിയിട്ടുപോലും ഉണ്ടാവില്ല,അതിനുശേഷം അവള്‍ തന്നേ ഒഴിവാക്കുകയായിരുന്നു.പക്ഷേ ഇപ്പോള്‍...?ഇവള്‍ക്ക്തന്നോട് ഇഷ്ടമുണ്ടാവുമോ?ട്രയിനിന്റെ വേഗത കുറഞ്ഞു.ആരോ ചങ്ങല വലിച്ചിട്ടുണ്ടാവുമെന്ന് ഉറപ്പ്.സ്റ്റേഷനിനേക്ക്വണ്ടിയുടെ കുറച്ച് ബോഗികള്‍ കയറിയപ്പോഴേക്കും ട്രയിന്‍ നിന്നു.ഡോറുകള്‍ വലിച്ചു തുറക്കുന്ന ശബ്ദ്ദവും പ്ലാറ്റ് ഫോമിലേക്ക് ആരക്കയോ ചാടുന്ന ശബ്ദ്ദവും കേട്ടു.റയില്‍‌വേ പോലീസ് എത്തുന്നതിനു മുമ്പ് അടി ടീമുകള്‍ രക്ഷപെട്ടിരിക്കുന്നു.!

ചായക്കാരന്‍ വന്നപ്പോള്‍ സോബിന്‍ ചായവാങ്ങി.“തനിക്ക് വേണോ ?”സിജിയോട് അവന്‍ ചോദിച്ചു.”വേണ്ടാ”അവള്‍പറഞ്ഞു.സിജി ചോദിച്ചതിനെന്തോ അവന്‍ മറുപിടി പറഞ്ഞു.ഇടയ്ക്കെപ്പോഴോ അനു കണ്ണുതുറന്നപ്പോള്‍ സോബിനുംസിജിയും ഇരുന്ന് സംസാരിക്കുകയാണ്.താന്‍ സ്വപ്നം കാണുകയാണോ എന്നൊരു നിമിഷം അവന്‍ ചിന്തിച്ചു.താന്‍സ്വപ്നം കാണുകയല്ലന്ന് മനസിലാവാന്‍ കുറച്ചു സമയം വേണ്ടിവന്നു.അവരായി അവരുടെ പാടായി.അനു വീണ്ടുംകണ്ണുകള്‍ അടച്ചു.ട്രയിന്‍ തൃശൂരില്‍ എത്തിയപ്പോള്‍ ആരക്കയോ ട്രയിനിലേക്ക് ചാടിക്കയറി.“ആ ഇരിക്കുന്നവനാ”ആരോ വിളിച്ചു പറയുന്നു.പിന്നെ കേള്‍ക്കുന്നത് അടിയുടെ ശബ്ദ്ദമാണ്. ആരുടയോ നിലവിളി ഉയര്‍ന്നു.പ്ലാറ്റ് ഫോമില്‍പോലീസിന്റെ വിസില്‍ ശബ്ദ്ദം.പോലീസും ബോഗിയിലേക്ക് ചാടിക്കയറി.അഞ്ചുമിനിട്ട് നേരത്തേക്ക് എന്തക്കയോസംഭവിച്ചു.ബോഗിയില്‍ നിന്ന് പോലീസ് നാലഞ്ച് ആണ്‍പിള്ളാരെക്കൊണ്ട് പ്ലാറ്റ് ഫോമിലേക്ക് ഇറങ്ങുന്നത് സോബിന്‍കണ്ടു.അതിലൊരുത്തന്റെ തലയില്‍ നിന്ന് ചോരൊഴുകുന്നുണ്ടായിരുന്നു.പണ്ട് എന്നത്തയോ ‘അടിക്കടം‘ആരോ തീര്‍ത്തതാണ് ..ട്രയിന്‍ വീണ്ടും നീങ്ങി തുടങ്ങി.

ആലുവയില്‍ എത്താറായപ്പോള്‍ റ്റോംസിന് ജയകുമാറിന്റെ ഫോണ്‍.ഏത് ബോഗിയിലാണന്ന് ചോദിച്ചു കൊണ്ട്.എന്തോ പ്രശനമുണ്ടന്ന് റ്റോംസിന് മനസ്സിലായി.അവന്‍ ബോഗി പറഞ്ഞുകൊടുത്തു.ട്രയിന്‍ ആലുവായില്‍ എത്തിയപ്പോള്‍ ജയകുമാര്‍ എത്തി.അവന്റെ മുഖം വിളറിയിരുന്നു.റ്റോംസ് അനുവിനെ വിളിച്ചു എഴുന്നേല്‍പ്പിച്ചു.ജയകുമാറിന്അഞ്ഞൂറ് രൂപ വേണം.റിസര്‍വേഷന്‍ കമ്പാര്‍ട്ടുമെന്റില്‍ തിരക്ക് ഇല്ലാതിരുന്നത് കൊണ്ട് അവനും സോഫിയായുംഒരുമിച്ച് ഒരു അപ്പര്‍ബെര്‍ത്തില്‍ കയറിക്കിടന്നു.തിരക്ക് ഇല്ലാത്തതുകൊണ്ട് പോലീസ് ആ വഴി വരുമെന്ന് കരുതിയില്ല.തൃശൂര്‍ കഴിഞ്ഞപ്പോള്‍ പോലീസ് എത്തി.രണ്ടിനേയും ഒരൊറ്റ ബെര്‍ത്തില്‍ നിന്ന് പൊക്കി.അഞ്ഞൂറ് രൂപ കൊടുത്താല്‍കേസ് എടുക്കത്തില്ലന്ന് പോലീസുകാര്‍ ജയകുമാറിനെ മാറ്റിനിര്‍ത്തി പറഞ്ഞു.അവന്റെ ഐഡികാര്‍ഡ് പോലീസ് വാങ്ങി.എന്നിട്ട് ഒന്നും കാണാ‍ത്തമട്ടില്‍ അവര്‍ കടന്നുപോയി.അഞ്ഞൂറ് രൂപകൊടുത്ത് ഐഡികാര്‍ഡ് തിരിച്ച് വാങ്ങണം.ജയകുമാറിന്റെ കൈയ്യില്‍ കുറച്ച് പൈസയുണ്ട്.അനുവും റ്റോംസും ബാക്കിവേണ്ട പണം കൊടുത്തു.

“എന്തായി കാര്യങ്ങള്‍ ?എന്തെങ്കിലും നടക്കുമോ?”അനു സോബിനോടും സിജിയോടുമായി ചോദിച്ചു.സിജി ഒന്നു ചിരിച്ചതല്ലാതെഒന്നും പറഞ്ഞില്ല.ട്രയിന്‍ അഞ്ചേമുക്കാല്‍ ആയപ്പോള്‍ എറണാകുളം സൌത്തില്‍ എത്തി.വഞ്ചിനാടും ഇന്റ്‌ര്‍ സിറ്റിയുംനാലിലും അഞ്ചിലും കിടപ്പുണ്ട്.ജിഷയ്ക്കും സിജിക്കും സോബിനും കായംകുളത്ത് ഇറങ്ങിയാണ് പോകേണ്ടിയിരുന്നത്.അനുവുംറ്റോംസും കോട്ടയ്ത്തും ചങ്ങനാശേരിയിലും.അവര്‍ അഞ്ചാം പ്ലാറ്റ്ഫോമിലേക്ക് നടന്നു.“താനൊരു മറുപിടി ഇതുവരെപറഞ്ഞില്ല..”സോബിന്‍ സിജിയോട് പറഞ്ഞു.അവളതിന് ഒന്നും പറഞ്ഞില്ല.സോബിന്‍ ഒന്നും പറയാതെ മുന്നോട്ട് നീങ്ങി നടന്നു.“ആ ചെറുക്കന്‍ നിന്റെ പുറകെ മൂന്നുകൊല്ലമായി നടക്കുന്നു... നിനക്കവന് എന്തെങ്കിലും ഒരു മറുപിടി കൊടുത്തുകൂടേ?”അനുസിജിയോട് ചോദിച്ചു.അവളൊന്നും പറയാതെ നടന്നു,
”നിനക്കവനെ ഇഷ്ടല്ലേ?”അനു വീണ്ടും ചോദിച്ചു.
“ഇഷ്ടക്കേടൊന്നും ഇല്ല” അവള്‍ പറഞ്ഞു.
”നിനക്കവനെ ഇഷ്ടമാണോ ?”
“അതെനിക്കറിയില്ല...”അവള്‍ പറഞ്ഞു.
“നീ അവനെ ഇനി ഇഷ്ടപെട്ട് വരുമ്പോഴേക്കും ചിലപ്പോള്‍ താമസിച്ച് പോയന്ന് വരാം.... എന്താണങ്കിലും നിനക്കൊരു മറുപിടിഇപ്പോള്‍ കൊടുക്കണം...”റ്റോംസ് പറഞ്ഞു.

അവര്‍ ട്രയിനില്‍ കയറി ഇരുന്നു.വഞ്ചിനാട് ആറുമണിക്കും ഇന്റ്‌ര്‍ സിറ്റി ആറേകാലിനുമാണ്.ജിഷയും സിജിയും ട്രയിനില്‍ കയറിഇരുന്നു.ജിഷയുടെ കക്ഷി അഞ്ചാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ ഉണ്ടായിരുന്നു.അവനെ കണ്ടപ്പോള്‍ ജിഷയുടെ മുഖത്ത് ഉണ്ടായസന്തോഷം സിജി കണ്ടില്ലന്ന് നടിച്ചു.ജിഷയും അവളുടെ ആളും അവരുടേതായ ലോകത്തിലേക്ക് ചുരുങ്ങി.വഞ്ചിനാടിന്സിഗ്നല്‍ ആയി.സോബിന്‍ വഞ്ചിനാടിലേക്ക് കയറി.ട്രയിന്‍ നീങ്ങിത്തുടങ്ങി.അവന്‍ വാതിക്കല്‍ നിന്ന് അഞ്ചാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്ക് നോക്കി.അവള്‍ എവിടെ നിന്നെങ്കിലും കൈവീശുന്നെങ്കിലും ഉണ്ടോ?..ഇല്ല... അവളെങ്ങും ഇല്ല...

ട്രയിനിന്റെ വേഗതയോടൊപ്പം അവന്റെ ചിന്തകള്‍ക്കും വേഗതയേറി...വിലയേറിയതെന്തോ നഷ്ടപ്പെട്ടതുപോലെ അവന്‍മൌനമായി ഇരുന്നു.ട്രയിനിന്റെ മുരള്‍ച്ചയില്‍ ഇല്ലാതാകാ‍ന്‍ അവന്‍ കൊതിച്ചു.അവളെ ആദ്യം കണ്ടതുമുതല്‍ കഴിഞ്ഞനിമിഷങ്ങള്‍ വരെ അവന്റെ മനസ്സിലൂടെ കടന്നുപോയി.അനുവും റ്റോംസും യാത്രപറഞ്ഞിറങ്ങിയത് അവന്‍ ശ്രദ്ധിച്ചില്ല.മൂന്നുവര്‍ഷമായി നെയ്തുകൂട്ടിയ സ്വപനങ്ങളാണ് ഇല്ലാതായത്?അവള്‍ ഇല്ലാതെ തനിക്ക് ജീവിക്കാന്‍ പറ്റുമോ?പറ്റും എന്നവന്‍മനസ്സിനെ പറഞ്ഞ് ശാന്തമാക്കാ‍ന്‍ ശ്രമിച്ചുവെങ്കിലും കടിഞ്ഞാണില്ലാതെ പായുന്ന കുതിരയെപോലെ മനസ് പാഞ്ഞു.അവളുടെ ചിരി മനസ്സില്‍ നിന്ന് മായുന്നില്ല.മറക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം അവളുടെ സ്വരം കാതുകളില്‍ മുഴങ്ങുന്നു.ഇല്ല തനിക്കിനി അവളുടെ സ്നേഹമില്ലാതെ ജീവിക്കാന്‍ കഴിയില്ല....

വഞ്ചിനാട് മാവേലിക്കര സ്റ്റേഷന്‍ വിട്ടയുടന്‍ അവന്റെ മൊബൈല്‍ റിംങ്ങ് ചെയ്തു.അവന്‍ നമ്പര്‍ നോക്കി.സിജിയുടെനമ്പരാണ്.അവന്‍ മൊബൈല്‍ കാതോട് ചേര്‍ത്തു.സിജിയുടെ ശബ്ദ്ദത്തിനു പകരം ജിഷയുടെ ശബ്ദ്ദം.”ഞങ്ങള്‍കായംകുളത്ത് എത്താറായി....”അവള്‍ പറഞ്ഞു.പിന്നീട് എന്തോ അവള്‍ പറഞ്ഞു എങ്കിലും റേഞ്ചില്ലാതെ കോള്‍കട്ടായി.വീണ്ടും അവന്റെ ചിന്തകള്‍ വഴിമാറി.വഞ്ചിനാട് കായംകുളത്ത് എത്തി.

സോബിന്‍ ട്രയിനില്‍ നിന്ന് ഇറങ്ങി.അവന്‍ ജിഷയുടെ ഫോണിലേക്ക് വിളിച്ചു.അവള്‍ വീട്ടിലേക്ക് പോകാനായിബസിലാണന്ന് പറഞ്ഞ്.”സിജി..”എന്ന് അവള്‍ പറഞ്ഞുതുടങ്ങിയപ്പോഴേക്കും അവന്‍ ഫോണ്‍ കട്ടായി.സിജിഒരു യാത്രപോലും പറയാതെ തന്നെ അവഗണിച്ച് പോയിരിക്കുന്നു.ഇനി ഒരിക്കലും തനിക്കവളുടെ സ്നേഹം കിട്ടുകയില്ല.ഇനി ഒരിക്കലും അവളെ കാണാനും കഴിയില്ല.അവളില്ലാതെ തനിക്കൊരു ജീവിതം ഇല്ല.അവന്‍ ട്രാക്കിലേക്ക്ഇറങ്ങി ലക്ഷ്യമില്ലാതെ നടന്നു.അവളെ അവന്‍ അത്രമാത്രം സ്നേഹിച്ചിരുന്നു.അടുത്ത ട്രാക്കിലൂടെ വഞ്ചിനാട് പോയത്അവന്‍ അറിഞ്ഞില്ല.ആ ശബ്ദ്ദം അവന്‍ കേട്ടില്ല.അവന്റെ ഉള്ളില്‍ സിജി മാത്രം ആയിരുന്നു.അവന്‍ നടക്കുന്ന പാളത്തിലൂടെഹൈദരാബാദ് ട്രയിന്‍ വരുന്നതവന്‍ അറിഞ്ഞില്ല.ആ ട്രയിന്‍ വരുന്നത് കണ്ടിരുന്നെങ്കിലും അവനാട്രാക്കില്‍ നിന്ന്മാറുകയില്ലായിരുന്നു.ട്രയിന്‍ ഹോണ്‍ മുഴക്കി അവനോട് അടുത്തുകൊണ്ടിരുന്നു....

ട്രയിനും അവനും തമ്മിലുള്ള അകലം കുറഞ്ഞുകുറഞ്ഞുവന്നു.പ്ലാറ്റ്ഫോമില്‍ നില്‍ക്കുന്നവര്‍ അവനോട് മാറിനില്‍ക്കാന്‍വിളിച്ചു പറഞ്ഞു.അവനത് കേട്ടില്ല.ട്രയിന്‍ അടുത്തെത്താറായി.പ്ലാറ്റ്ഫോമില്‍ നില്‍ക്കുന്നവരില്‍ ചിലര്‍ അവന്റെ ശരീരം ചിന്നിചിതറുന്നത് കാണാ‍നാവാതെ കണ്ണുകള്‍ അടച്ചു.”സോബിന്‍‌ന്‍‌ന്‍‌ന്‍.....മാറ്........”ആ ശബ്ദ്ദം അവന്റെ കാ‍തുകളില്‍ മുഴങ്ങി.അവന്‍തിരിഞ്ഞുനോക്കി.സിജി തന്റെ അടുത്തേക്ക് ഓടിവരുന്നു.ട്രയിനിന്റെ ഹോണ്‍ വീണ്ടും മുഴങ്ങുന്നു.അവന്റെ കണ്ണുകളില്‍ ഇരുട്ട്കയറി.മരണം അടുത്തെത്തിക്കാഴിഞ്ഞു.വീണ്ടും സിജിയുടെ നിലവിളി ...”സോബിന്‍‌ന്‍‌ന്‍‌ന്‍....“അവന്‍ സര്‍വ്വശക്തിയും സംഭരിച്ച്ട്രാക്കില്‍ നിന്ന് വെളിയിലേക്ക് ചാടി.ട്രയിന്‍ അവനെകടന്നുപോയി.ആളുകള്‍ അവന്റെ ചുറ്റം കൂടി.അവന്‍ നിലത്ത് കിടക്കുകയാണ്.സിജി ആളികളുടെ ഇടയിലൂടെ കടന്ന് അവനെ വിളിച്ചു.ആരോ വെള്ളം അവന്റെ മുഖത്തേക്ക് ഒഴിച്ചു.അവന്‍ കണ്ണുകള്‍ തുറന്നു.

സിജി പൊട്ടിക്കരഞ്ഞു.അവന്‍ പതിയെ എഴുന്നേറ്റു.ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല.സിജി കരഞ്ഞുകൊണ്ട് അവന്റെ മാറിലേക്ക്ചാരി.”എനിക്ക് തന്നെ ഇഷ്ടമാടോ...പക്ഷേ എനിക്കത് പറയാന്‍ ധൈര്യം ഇല്ലായിരുന്നു...ഇനി എനിക്ക് പറയാതിരിക്കാന്‍ വയ്യ...എനിക്ക് തന്നെ ഒത്തിരിഒത്തിരി ഇഷ്ടമാണ്....”ആളുകള്‍ പരസ്പരം നോക്കി.എന്താണ് സംഭവിക്കുന്നതെന്ന് അവര്‍ക്കറിയില്ലല്ലോ?സോബിന്‍ അവളുടെ കണ്ണീര്‍ തുടച്ചു......അവന്റെ കൈകളില്‍ പിടിച്ച് അവന്‍ പ്ലാറ്റ്ഫോമിലേക്ക് കയറി...

ഇനി അവരുടെ പ്രണയകഥ ആരംഭിക്കുകയാണ്....പ്രണയമഴയില്‍ ,പ്രണയം പൊഴിയുന്ന രാവുകളിലേക്ക് അവര്‍ ഇനിനടക്കട്ടെ...ഇനിയും എത്രയോകാലം ടിഗാര്‍ഡന്‍ എക്സ്പ്രക്സ് ഓടും...എത്രയോ പ്രണയങ്ങള്‍ ആ യാത്രയില്‍ ഇനിയുംഉണ്ടാവും... അപ്പോഴും ഇവര്‍ പ്രണയിക്കുകയായിരിക്കും.......

5 comments:

Unknown said...

തെക്കേടന്‍ ചേട്ടാ, ടി ഗാര്‍ഡന്‍ എക്സ്പ്രസ്സും സംഭവങ്ങളും ഇഷ്ടായി...

പക്ഷേ പറയാതിരിക്കാന്‍ വയ്യാ, വല്ലാതെ വലിച്ചു വാരി എഴുതിയതായി തോന്നണൂ, വായിച്ചു മുഴുവനാക്കാന്‍ പാടു പെട്ടു പോയി. കുറ്റപ്പെടുത്തിയതല്ല കേട്ടോ, എന്റെ അഭിപ്രായം മാത്രം...

നവരുചിയന്‍ said...

മൊത്തത്തില്‍ ഒരു കുത്തഴിഞ്ഞ പുസ്തകം പോലെ ആയോ ??? എന്ന് ഒരു ഡൌട്ട് ......

മുസാഫിര്‍ said...

അവസാനം എന്താവും എന്നറിയാനുള്ള ആകാംക്ഷ നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട് അവസാനം വരെ.ഒന്നു കൂടി ചുരുക്കിയെങ്കില്‍ ഇനിയും നന്നായേനേ എന്നു തോന്നി.

elo said...

Swantham katha aaano mone????.
Enthayalum poraaaa......
Pakkaaaa painkily sahithYammmm...

JASEEM said...

11 manike erode vazhi varunna t guardano utheshichath....njagal agane chain valikarilallo athu nunna ennalum njagale poleyulla engineering studentsine athrak thazhathano...njagal penpilare epozhane mashe pidikan poyath.....!

: :: ::