Sunday, June 29, 2008

തങ്കപ്പന്റെ പെണ്ണുകാണല്‍

നാട്ടില്‍ തരികിടകളുടെ ഉസ്താദായി നടക്കുമ്പോഴാണ് തങ്കപ്പന് ഒരു വിസകിട്ടിയത്. തങ്കപ്പന്‍ മനസ്സില്ലാമനസോടെ തന്റെ പ്രേമരാജകുമാരിയായ തങ്കമണിയേയും കൂട്ടുകാരേയും വിട്ടാ‍ണ് കിട്ടിയ വിസയും കൊണ്ട് ഗള്‍ഫിലേക്ക് പറന്നത്.ടിക്കറ്റിനോ വിസയ്ക്കോ ഒരൊറ്റ പൈസ കൊടുക്കേണ്ടി വന്നില്ല. എല്ലാം അറബിയുടെവക.കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വില അറിയില്ല എന്ന് പറഞ്ഞതുപോലെ തങ്കപ്പന്‍ പോയപ്പോഴാണ് തങ്കപ്പന്റെ വില നാട്ടുകാര്‍ അറിഞ്ഞത്.തെങ്ങില്‍ കയറില്‍ നാട്ടില്‍ ഒരൊറ്റ മനുഷ്യരില്ല.തേങ്ങപൊഴിഞ്ഞ് വീണാലേ അരയ്ക്കാനുള്ളു എന്ന അവസ്ഥയില്‍ വരെ നാട്ടുകാര്‍ എത്തി. നാട്ടുകാരുടെ സങ്കടം കണ്ടാണ്തങ്കപ്പന്റെ പ്രേമരാജകുമാരിയായ തങ്കമണി തെങ്ങുകയറ്റപോസ്റ്റല്‍ കോഴ്സിനു ചേര്‍ന്നതും അത് ഒന്നാംറാങ്കില്‍ പാസായി ‘വഴുകതളിപ്പ് ‘ സ്വന്തമാക്കിയതും.എല്ലാം തങ്കപ്പന്‍ ചേട്ടനുവേണ്ടി.ജോലിയും കൂലിയുംഇല്ലാതെ തങ്കപ്പന്‍ ചേട്ടന്‍ തിരിച്ച് വന്നാലും നാട്ടിലുള്ള ജോലിയായ തെങ്ങുകയറ്റം പോകരുതല്ലല്ലോ?

തങ്കപ്പന്‍‌ചേട്ടനുവേണ്ടി സ്വന്തം ജീവന്‍ പണയംവച്ച് തെങ്ങില്‍ കയറുന്ന തന്നെ ഇപ്പോള്‍ തങ്കപ്പന്‍‌ ചേട്ടന്‍ഫോണിലൊന്നു വിളിക്കുകപോലും ഇല്ലന്നോര്‍ത്ത് തങ്കമണി തെങ്ങിന്റെ മണ്ടയില്‍ കയറി പോട്ടിക്കരഞ്ഞു.തങ്കപ്പന്‍ ചേട്ടന്‍ ഇപ്പം വിളിക്കും എന്ന് പ്രതീക്ഷയില്‍ തങ്കമണി തെങ്ങില്‍ കയറുമ്പോള്‍ മൊബൈലും കൂടിതെങ്ങിന്റെ മണ്ടയിലേക്ക് കൊണ്ടുപോകാന്‍ തുടങ്ങി.പക്ഷേ തങ്കപ്പന്‍ വിളിച്ചില്ല.തങ്കപ്പന്റെ അപ്പനുമമ്മയുംപെങ്ങള്‍മാരും തങ്കമ്മണിയെ കണ്ടാല്‍ ഇപ്പോള്‍ മിണ്ടാറേയില്ല. പണ്ട് തങ്കമ്മണി മെറ്റിലടിച്ചിട്ട് പാറമടയില്‍നിന്ന് വരുന്നതും നോക്കി തങ്കപ്പന്റെ അപ്പന്‍ പൊന്നപ്പന്‍ ഇടവഴിയില്‍ ഇറങ്ങി നില്‍ക്കുമായിരുന്നു.വിറയലുമാറാന്‍ ഒന്നുപിടിപ്പിക്കാന്‍ അവളുടെ കൈയ്യില്‍ നിന്ന് വേണമായിരുന്നു പണം.പക്ഷേ ഇന്ന് പൊന്നപ്പന്‍ഫോണൊന്നു കുത്തിയാല്‍ സാധനം വീട്ടിലെത്തും.

മണ്ഡരി ബാധിച്ച തെങ്ങുകളും കായിച്ചുതുടങ്ങി.തങ്കമണിയ്ക്കാണങ്കില്‍ നിലത്തിറങ്ങാനാവാത്ത പണി. പണപ്പെരുപ്പവും ജീവിതചിലവുകളും ഇന്ധനവിലയും വര്‍ദ്ധച്ചിപ്പപ്പോള്‍ തങ്കമണിയും തന്റെ കൂലിവര്‍ദ്ധിപ്പിച്ചു. ഒരു തെങ്ങില്‍ കയറുന്നതിന് പത്തുരൂപ.ഒരു ദിവസം ഇരുപത്തഞ്ച് തെങ്ങിലേ കയറത്തുംഉള്ളു.തങ്കപ്പന്‍ രണ്ടുനിലവീടുവച്ചപ്പോള്‍ തങ്കമണിയും ഒരു നല്ല ഒരു വീടുവച്ചു.തങ്കപ്പന്‍ രണ്ടുവര്‍ഷത്തെഗള്‍ഫ് വാസത്തിനു ശേഷം ലീവില്‍ നാട്ടില്‍ വരുന്നത് പെണ്ണുകെട്ടാനാണന്ന് നാട്ടിലെങ്ങും പാട്ടായി.

വഴിയരികിലെ ഒരു തെങ്ങിന്റെ മണ്ട‌ ഒരുക്കൊമ്പോഴാണ് തങ്കപ്പന്‍ വരുന്നത് തങ്കമണി കണ്ടത്. താന്‍എത്രയോ വട്ടം കയറിയിറങ്ങിയ തെങ്ങിന്റെ മണ്ടയല്ലേ എന്ന് വിചാരിച്ച് മുകളിലേക്ക് നോക്കിയ തങ്കപ്പന്‍ തെങ്ങിന്‍‌മണ്ടയ്ക്ക് തങ്കമണിയെ കണ്ടതും നിലത്തുനോക്കി നടക്കാന്‍ തുടങ്ങി.“എടാ കുറച്ചു പണംകിട്ടിയന്ന് വിചാരിച്ച് മാനം നോക്കിനടക്കരുത് നിലത്തുനോക്കി നടക്കണം“ എന്ന് വല്ല്യമ്മ പറഞ്ഞത്എന്തുകൊണ്ടാണന്ന് തങ്കപ്പന് ഇപ്പോള്‍ മനസ്സിലായി.തങ്കപ്പന്‍ തങ്കമണിയെ കാണാന്‍ ചെന്നതേയില്ല.തങ്കമണി തന്റെ എല്ലാ സ്വപനങ്ങളും ചെല്ലികുത്തിപോയതില്‍ ദുഃഖപെട്ടില്ല.

കുളിക്കടവില്‍ കുളിക്കുമ്പോള്‍കൂട്ടുകാരികള്‍ ചോദിക്കുമ്പോള്‍ അവള്‍ പറയും”എല്ലാം ഒരാള്‍ മുകളില്‍ ഇരുന്ന് ഒരാള്‍ കാണുന്നുണ്ടല്ലോ”.കള്ളന്‍പാക്കരന് അത് കേള്‍ക്കുമ്പോള്‍ ഭയങ്കര സ്ന്തോഷമാവും. താന്‍ എല്ലാം മരത്തിന്റെ മുകളില്‍ ഇരുന്ന് കാണുന്നുണ്ടന്ന് തങ്കമണിക്കും അപ്പോള്‍ അറിയാം. അപ്പോള്‍ അവള്‍ക്ക് തന്നെ ഇഷ്ടമുണ്ട്.അല്ലങ്കില്‍അവള്‍ ബഹളം വച്ച് ആളെ കൂട്ടത്തില്ലായിരുന്നോ?പെണ്ണായതുകൊണ്ട് അവള്‍ക്ക് തന്നോട് ഇഷ്ടമാണന്ന്പറയാന്‍ മടിയായിരിക്കാം.കുളിച്ചിട്ടവള്‍ തിരിച്ചുപോകുമ്പോള്‍ തനിക്കവളെ ഇഷ്ടമാണന്നങ്ങ് പറയാം.തങ്കമണിയോടൊത്തുള്ള ജീവിതം സ്വപ്നം കണ്ടിരിക്കുമ്പോള്‍ ചന്തിക്കിട്ട് ഒരു കട്ടുറുമ്പ് കടിച്ചതും വേദനകൊണ്ട്കട്ടുറുമ്പിനെ ഞെരുടാന്‍ കൈ എടുത്തതും പാക്കരന്റെ ബാലന്‍സ് തെറ്റി മരത്തില്‍ നിന്ന് താഴേക്ക് വീണു.ഉറുമ്പിനറിയില്ലല്ലോ പാക്കരന്‍ സ്വപ്നം കാണുകയാണന്നും അയാള്‍ ഇല്ലീഗല്‍ നോട്ടത്തില്‍ഏര്‍പ്പെട്ടിരിക്കുകയാണ ന്നും. സ്ഥലം ഒത്തൂകിട്ടിയപ്പോള്‍ ഒന്നു കടിച്ചന്ന് മാത്രം .കുളിക്കടവില്‍ നിന്ന് പെണ്ണുങ്ങള്‍ ശബ്ദ്ദം കേട്ട് എത്തീയതും പാക്കരന്‍ പറഞ്ഞു “ഞാനൊന്നുംമുകളില്‍ ഇരുന്ന് കണ്ടിട്ടില്ലേ..!!”തെങ്ങില്‍ കയറി തഴമ്പുവീണ കൈകൊണ്ട് തങ്കമണി ഒന്ന് വീശിയടിച്ചപ്പോള്‍പാക്കരന്റെ ബോധം പോയി.പാക്കരന്‍ ചത്തതുപോലെ കിടക്കുന്നതു കണ്ടപ്പോള്‍ തങ്കമണിയൊഴിച്ച് എല്ലാവരും ഓടിപ്പോയി.

ബോധം വന്നപ്പോള്‍ ഇറുകണ്ണിട്ട് നോക്കിയ പാക്കരന് തന്റെ മുന്നില്‍ തങ്കമണിമാത്രമേയുള്ളു എന്ന്മനസ്സിലായി.പാക്കരന്‍ പതിയെ കണ്ണുതുറന്നു.അവന്‍ പതിയെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. തങ്കമണി അവനെ താങ്ങി.വാസനസോപ്പിന്റെ മണവും അവളുടെ കൈയ്യിലെ വെള്ളത്തിന്റെ തണുപ്പും ഒക്കെകൂടി പാക്കരനങ്ങ് ക്ഷ പിടിച്ചു.
“ഞാനങ്ങ് പേടിച്ച് പോയി..”തങ്കമണി പറഞ്ഞു.
“എന്തിന് ?...” പാക്കരന്‍ ഒന്നും അറിയാത്തവനെപോലെ ചോദിച്ചു.
“പാക്കരന്‍ ചേട്ടന്‍ ചത്തുപോയന്ന് വിചാരിച്ച് .....”അവളുടെ ശബ്ദ്ദം ഇടറി.
“ഞാനും അങ്ങ് പേടിച്ചു പോയി....”പാക്കരന്‍ പറഞ്ഞു.
“എന്തിനാ ചേട്ടന്‍ പേടിച്ചത് ...?”അവള്‍ ചോദിച്ചു.
“ഞാന്‍ ചത്തുപോയാല്‍ തങ്കമണി ജയിലില്‍ പോകണമല്ലോ എന്ന് ഓര്‍ത്ത് .....”പാക്കരന്‍ പറഞ്ഞു. പാക്കരന്‍ അപ്പോഴും അവളുടെ കൈത്താങ്ങലില്‍ ആയിരുന്നു.അവളുടെ ദേഹത്ത് നിന്ന് ഈറന്‍ വീണ്അവന്റെ ദേഹവും നനഞ്ഞിരുന്നു.
“വേദനിച്ചോ...?”
തങ്കമണി തന്റെ അടിയുടെ പാട് തെണിര്‍ത്ത് കിടക്കുന്ന അവന്റെ കവിളത്ത് വിരലോടിച്ചു.ഒരു അടികിട്ടിയാലെന്താ ഇപ്പോള്‍ തങ്കമണിയുടെ കൂടെ ഇരിക്കാന്‍ പറ്റിയല്ലോ എന്ന സന്തോഷമായിരുന്നു അവന്. പ്ക്ഷേ അവനത് പുറത്ത് കാണിച്ചില്ല.അവന്‍ അവളിലേക്ക് ഒന്നുകൂടി ചാരി‌ഇരുന്നു.
“ഉം..ഊം ‌ഊം..”അവന്‍ മൂളി.
അവന്‍ അവളുടെ വലുതുകൈ എടുത്ത് അതില്‍ തൊട്ടു.
“തങ്കമണിയുടെ കൈയ്യില്‍ ഇത്രയ്ക്ക് തഴമ്പ് ഉണ്ടായിരുന്നോ.....”അവന്റെ ചോദ്യം കേട്ട് അവള്‍ ചിരിച്ചു.ആ ചിരിയില്‍ അവനും പങ്കുചേര്‍ന്നു.... പിന്നെ ...പിന്നെ.....പിന്നെ... അവരു രണ്ടുപേരുംകൂടി ഒരു ഡ്യുയറ്റങ്ങ്പാടി...അത്രമാത്രം...ഇംഗ്ലീഷ് പടം അവര്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാ എന്ന്തുകൊണ്ട് പാട്ടുകൊണ്ട് തൃപ്തിപെടുക ...കട്ട്.. പായ്ക്കപ്പ് !!!!

തങ്കപ്പനാണങ്കില്‍ പെണ്ണോട് പെണ്ണുകാണല്‍.പക്ഷേ ഒന്നിനേയും തങ്കപ്പനങ്ങോട്ടങ്ങ് പിടിക്കുന്നില്ല. തങ്കപ്പന് നെഴ്സുമാരെ മതി.ബിഎസ്‌സി നഴ്സാണങ്കില്‍ വളരെ സന്തോഷം.അതുമാത്രം പോരാ പെണ്ണ് വെളുത്തവാവിലെ പാല്‍നിലാവുപോലെ ആയിരിക്കണം.തങ്കപ്പനെ കണ്ടാല്‍ കറുത്തവാവിലെ ലോഡ്‌ഷെഡിങ്ങനെ പോലെആയിരുന്നു.വിജാതീയ ധ്രുവങ്ങള്‍ തമ്മില്‍ വളരെപെട്ടന്ന് ആകര്‍ഷിക്കുമെന്ന് ആരോപറഞ്ഞ്തങ്കപ്പന്‍ കേട്ടിരുന്നു.കളറില്‍ മാത്രമല്ല തങ്കപ്പന് ഡിമാന്റ്.പെണ്ണിന് നിതംബം മറഞ്ഞ് പനങ്കുല പൊലുള്ള മുടി ഉണ്ടായിരിക്കണം.പക്ഷേ തങ്കപ്പന്റെ തലയില്‍ മുടിയൊന്നു കാണണമെങ്കില്‍ ഭൂതകണ്ണാടി വച്ച് നോക്കണമായിരുന്നു.പെണ്ണിന്റെ കണ്ണ് വെള്ളാരം കല്ലുപോലെ തിളക്കമുള്ളതും പരല്‍ മീന്‍ കണ്ണുപോലയും ആയിരിക്കണം.തങ്കപ്പന്റെ ഒരു കണ്ണ് തെക്കോട്ടാണങ്കില്‍ ഒരു കണ്ണ് വടക്കോട്ടും ആയിരുന്നു.ഇതെല്ലാം ഒത്തുവന്നാലുംഅടുത്തത് എലുമിനേഷന്‍ റൌണ്ടാണ്.പെണ്ണിന്റെ നടത്തം അന്ന നട ആയിരിക്കണം.തങ്കപ്പന്‍ നടക്കുന്നതു കണ്ടാല്‍ കടന്നുപോയ ആനയ്‌ക്ക് വരെ തിരച്ചുവന്ന് ചവിട്ടാന്‍ തോന്നും.എലുമിനേഷന്‍ റൌണ്ട് കടന്നുവരുന്നവരോട് CGFNS-IELTS പാസായതാണോ എന്ന് ചോദിക്കും. അല്ല എന്നാണ് മറുപിടിയെങ്കില്‍ തങ്കപ്പന്‍ തിന്ന സാധനങ്ങള്‍ക്ക് നന്ദി പറഞ്ഞ് ഏമ്പക്കം വിട്ട് പടിയിറങ്ങും.

മാസം ഒന്നുകഴിഞ്ഞിട്ടും തങ്കപ്പന് പറ്റിയ പിള്ളാരെയൊന്നും കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല.ഒരു വശത്ത് തിരിച്ചുചെല്ലാന്‍ അറബിയുടെ വിളിയെങ്കില്‍ മറുവശത്ത് പെണ്ണ്കെട്ടടാ എന്ന് മനസിന്റെ വിളി. അറബിയോട്പോയി തുലയാന്‍ പറ എന്ന് പറഞ്ഞ് തങ്കപ്പന്‍ പെണ്ണന്വേഷണം ഊര്‍ജ്ജിതമാക്കി. ലീവ് തീരുന്നതോടൊപ്പംകൈയ്യിലെ കാശും തിരുന്നത് തങ്കപ്പനറിഞ്ഞില്ല.രണ്ടാം ക്ലാസില്‍ പഠിത്തം നിര്‍ത്തിയ തനിക്ക് തന്റെഇന്നത്തെ നിലയും വിലയും വച്ച് ബിഎസ്‌സി നഴ്സ് പെണ്‍പിള്ളാര്‍ വീടിന്റെ മുന്നില്‍ ക്യു നില്‍ക്കുന്നത് സ്വപ്നം കണ്ട് കല്യാണം കഴിക്കാന്‍ ഇറങ്ങിപുറപ്പെട്ട തങ്കപ്പന്‍ നട്ട് പോയ അണ്ണാനെ പോലെ വിവാഹകമ്പോളത്തില്‍ നിന്നു.പെണ്ണുകിട്ടിയില്ലങ്കിലും തന്റെ ഡിമാന്റുകളില്‍ നിന്ന് പുറകോട്ട് പോകാന്‍ തങ്കപ്പാന്‍തയ്യാറായില്ല.

തങ്കപ്പന്റെ കൂടെ പെണ്ണുകാണാന്‍ പോയി പൊന്നപ്പന് ഭാരം ഇരുപത് കിലോകൂടി.കൂട്ടിന് ഷുഗറും പിടിച്ചു.തന്റെ അപ്പന് തന്റെ വിലയ്ക്കും നിലയ്ക്കും ഉള്ള ഒരു അസുഖം പിടിച്ചതില്‍ തങ്കപ്പന്‍ സന്തോഷിച്ചു. തങ്കപ്പന്‍ഡീസന്റായതുകൊണ്ട് പെണ്ണിന്റെ വീട്ടുകാര്‍ എന്തുമുന്നില്‍ കൊണ്ടുവച്ചാല്‍ പാത്രം ക്ലീനാക്കിയേ തിരിച്ച്കൊടുക്കാറുള്ളു.തങ്കപ്പന്‍ ഗള്‍ഫില്‍ വലിയ ജോലിയാണന്നേ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ബ്രോക്കര്‍ക്കുംഅറിയത്തുള്ളു.അറബിയുടെ അടുത്ത ആളാണന്നും തങ്കപ്പന്‍ ഒരു ദിവസം ചെന്നില്ലങ്കില്‍ ലക്ഷക്കണക്കിനുരൂപയുടെ നഷ്ടം അറബിയ്ക്ക് ഉണ്ടാവുമെന്നും എല്ലാം വീട്ടുകാര്‍ക്ക് അറിയാം.പണി എന്താണന്ന് മാത്രംതങ്കപ്പന്‍ പറഞ്ഞിട്ടില്ല.പെണ്ണിന്റെ വീട്ടുകാര്‍ ജോലിയെക്കുറിച്ച് ചോദിച്ചാല്‍ ഉയര്‍ന്ന് പൊസിഷനിലുള്ളപണിയാണന്നേ തങ്കപ്പന്‍ പറയാറുള്ളു.പറയുമ്പോള്‍ തന്റെ കൈയ്യിലെ നാലുപവന്റെ ബ്രേസ്‌ലറ്റ് ശരിക്കൊന്കുലുക്കം.അതിന്റെ തിളക്കമൊന്ന് കണ്ടുകഴിഞ്ഞാല്‍ പെണ്ണിന്റെ വീട്ടുകാര്‍ പലപ്പോഴും ഒന്നും ചോദിക്കാറില്ല.പെണ്ണ് കാണാന്‍ ചെന്നിരിക്കുന്നതിനുമുമ്പ് തന്റെ ഉടുപ്പിന്റെ ആദ്യത്തെ രണ്ട് ബട്ടണ്‍സും തങ്കപ്പന്‍ തുറന്നിടും.കഴുത്തിലെ അഞ്ചുപവന്റെ മാല പെണ്ണിന്റെ വീട്ടുകാര്‍ കാണണമല്ലോ !

ലീവ് തീര്‍ന്നിട്ടും തങ്കപ്പന്‍ തിരിച്ച് ചെല്ലാതായപ്പോള്‍ ഗള്‍ഫീന്ന് ഫോണ്‍ വിളികളുടെ ബഹളം.അറബിവിളിക്കുന്നു.അറബിയുടെ മാനേജര്‍ വിളിക്കുന്നു,റൂം‌മേറ്റ്സ് വിളിക്കുന്നു.വിളിക്കുന്നവരെല്ലാം അവിടെകിടന്ന്വിളിക്കട്ടെ എന്ന് പറഞ്ഞ് തങ്കപ്പന്‍ ഫോണ്‍ ഓഫാക്കി.പണ്ടും തങ്കപ്പന്‍ ഇങ്ങനെതന്നെ ആയിരുന്നു.ആരെങ്കിലും തേങ്ങപിരിക്കാന്‍ വിളിച്ചാല്‍ വേറെപണിയൊന്നും ഇല്ലങ്കിലും തങ്കപ്പന്‍ പോവാറില്ല.ഉടനെപോയാല്‍ തന്റെ വിലപോകുമെന്ന് ചിന്തിച്ച് തങ്കപ്പന്‍ വീട്ടില്‍ തന്നെ ഇരിക്കും.ഒരാഴ്ച കഴിഞ്ഞപ്പോള്‍ഗള്‍ഫില്‍ നിന്ന് ഒരെഴുത്ത് വന്നു.തങ്കപ്പന്‍ ജോലിയില്‍ ജോയിന്‍ ചെയ്യാത്തതുകൊണ്ട് അറബിക്ക് ലക്ഷകണക്കിന് രൂപയുടെ ബിസിനസ്സ് നഷ്ടമുണ്ടാകുന്നുവെന്നും കസ്റ്റ്‌മേഴ്സ് വന്ന് ബഹളം ഉണ്ടാക്കുന്നുവെന്നുംആയിരുന്നു എഴുത്തില്‍. എഴുത്ത് കിട്ടിയിട്ടും തങ്കപ്പന്‍ അനങ്ങിയില്ല.തങ്കപ്പന്‍ പെണ്ണുകണ്ടോട്ട് നടന്നു.എഴുത്ത് വന്നതിന്റെ മൂന്നാം പക്കം അറബിയുടെ മാനേജര്‍ നാട്ടിലെത്തി.തന്നെ അന്വേഷിച്ച് അറബിയുടെ മാനേജര്‍ എത്തിയപ്പോള്‍ തങ്കപ്പന്‍ തന്റെ തനികൊണം കാണിച്ചു.തനിക്ക് ഇപ്പോള്‍ വരാന്‍ പറ്റത്തില്ലന്നുംകുറച്ചുദിവസം കഴിഞ്ഞിട്ട് നോക്കാം എന്ന് കട്ടായം പറഞ്ഞ് മാനേജരെ തങ്കപ്പന്‍ പറഞ്ഞുവിട്ടു..

തങ്കപ്പന്‍ ഇല്ലാതെ ചെല്ലാല്‍ അറബി തന്നേയും ജോലിയില്‍ നിന്ന് പറഞ്ഞ് വിടുമെന്ന് ഓര്‍ത്ത് മാനേജര്‍നടന്നു.തങ്കപ്പന് പറ്റിയ ഒരു പകരെക്കാരനെ എങ്ങനെ കണ്ടുപിടിക്കും എന്ന് ആലോചിച്ച് മാനേജര്‍തലപുകച്ച് നടന്നു നടന്നു തളര്‍ന്നപ്പോള്‍ മാനേജര്‍ ഒരു തെങ്ങിന്റെ തണലില്‍ അല്പം നേരം നിന്നു.തെങ്ങിന്റെ മണ്ടയ്ക്ക് തേങ്ങാവെട്ടാന്‍ കയറിയ തങ്കമണി അറബിമാനേജരേയും അറബിമാനേജര്‍ തങ്കമണിയേയും കണ്ടില്ല.തങ്കമണിവെട്ടിയ തേങ്ങവന്ന് വീണത് അറബിമാനേജരുടെ മുന്നില്‍. ഭാഗ്യത്തിന്അറബിമാനേജരുടെ ദേഹത്ത് തേങ്ങവീണില്ല.തേങ്ങവീഴുന്ന ശബ്ദം കേട്ട് മാനേജരൊന്ന് ഞെട്ടി ചെറുതായിട്ടൊന്ന് നിലവിളിച്ചു.മനുഷ്യന്റെ നിലവിളിശബ്ദ്ദം കേട്ട് അടുത്തവീട്ടില്‍ തങ്കമണിക്ക് വെള്ളം എടുക്കാന്‍പോയ പാക്കരന്‍ ഓടിയെത്തി.പാക്കരന്‍ എത്തിയപ്പോഴേക്കും തങ്കമണിയും തെങ്ങില്‍ നിന്ന് ഇറങ്ങി.നിമിഷങ്ങള്‍ക്കുള്ളില്‍ പാക്കരനും അറബിമാനേജരും ഫ്രണ്ട്‌സായി. തങ്കമണിയും താനും എങ്ങനെ ഇണക്കുരുവികളായി എന്ന് വരെ കുറച്ചുസമയത്തെ പരിചയം കൊണ്ട് പാക്കരന്‍ അറബിമാനേജരോട് പറഞ്ഞു.പക്ഷേ കഴിഞ്ഞ നാളുകളില്‍ താനൊരു കള്ളനായിരുന്നു എന്നകാര്യം പാക്കരന്‍ പറഞ്ഞില്ല.

തങ്കമണിയെ ഗള്‍ഫില്‍ അറബിയുടെ അടുത്തേക്ക് വിടാമോ എന്ന് പാക്കരനോട് മാനേജര്‍ ചോദിച്ചു.പാക്കരേട്ടനെകൂടെ കൊണ്ടുപോകാമെങ്കില്‍ താന്‍ ചെല്ലാന്‍ തയ്യാറാണന്ന് തങ്കമണി പറഞ്ഞു.മൂന്നുദിവസത്തിനുള്ളില്‍ തങ്കമണിക്കും പാക്കരനും ഉള്ള ഓണ്‍ലൈന്‍ വിസ എത്തി. മാനേജരോടൊത്ത്തങ്കമണിയും പാക്കരനും ഗള്‍ഫിലേക്ക് പറന്നു.തങ്കപ്പനാണങ്കിലും തങ്കമണിയാണങ്കിലും പാക്കരനാണങ്കിലും അറബിക്ക് ഒരുപോലെയാണ്.ആരാണങ്കിലും പനയില്‍ കയറി ഈന്തപ്പഴംപറിക്കണം.അതിന് തങ്കപ്പന്‍ തന്നെ വേണമെന്ന് ആര്‍ക്കാ ഇത്രെ വാശി !!!!!!!!!

8 comments:

siva // ശിവ said...

പാവം തങ്കപ്പന്‍....

സസ്നേഹം,

ശിവ

കുറ്റ്യാടിക്കാരന്‍|Suhair said...

അതെ... അത്രേയുള്ളൂ... അല്ലപിന്നെ..

david said...

ശരിക്കും ഈന്തപ്പഴംപറിക്കാനാണോ ?...

Anonymous said...

നല്ല അവതരണം. ക്ലൈമാക്സ് അടിപൊളി ..

Benson Kaleeluvila said...

kathakal kathakalaaakaathay athilay kaaryangalku pradhanyam nalkunnu ividay.

ഇസാദ്‌ said...

:)

ഏറനാടന്‍ said...

തെക്കേടന്‍, രസിച്ചുവീ കഥ. ക്ലൈമാക്സ് നന്നായി.

haneefp4u said...

gud

: :: ::