Thursday, June 5, 2008

ഉണ്ണിക്കുട്ടന്റെ അപേക്ഷ :

പ്രിയപ്പെട്ട ചേട്ടന്മാരേ ചേച്ചിമാരേ ,
നിങ്ങള്‍ക്കെന്നെ അറിയത്തില്ലന്ന് എനിക്കറിയാം.അതുപോലെ എനിക്ക് നിങ്ങളേയും അറിയത്തില്ല. ഞാന്‍ ഉണ്ണിക്കുട്ടന്‍.അപരിചിതത്വത്തിന്റെ മഞ്ഞ് ഉരുകിയെങ്കില്‍ ഞാന്‍ എഴുതുകയാണ്.

കഴിഞ്ഞ ഞായറാഴ്‌ച വൈകിട്ടാണ് എന്റെ ജീവിതത്തെ മാറ്റിമറിച്ച ആ സംഭവം ഉണ്ടായത്.ഞായറാഴ്ച ഞാന്‍ഉച്ചകഴിഞ്ഞിട്ട് ക്രിക്കറ്റ് കളിക്കാന്‍ പോയി.ക്രിക്കറ്റ് കളിച്ചോണ്ട് ഇരിക്കുമ്പോഴാണ് മഴ ചാറി തുടങ്ങിയത്.മഴ നനഞ്ഞോണ്ട് ഞാന്‍ വീട്ടിലേക്കോടി.നല്ല ഇടിയും ഉണ്ടായിരുന്നു.പെട്ടന്ന് വീട്ടിലെത്താന്‍ ഞാന്‍ ശാന്തിചേച്ചിയുടെ അയ്യത്തുകൂടെയാണ് വന്നത്.പെട്ടന്ന് മഴ കനത്തു.പോരാത്തതിന് നല്ല കാറ്റും.അയ്യത്തെ റബ്ബറൊക്കെഒടിഞ്ഞു വീണു.ശാന്തിചേച്ചിയൊന്നും വീട്ടില്‍ ഇല്ലായിരുന്നു.

ശാന്തിചേച്ചിയുടെ ചായ്‌പ്പില്‍ നിന്ന് ആരോ എന്നെ വിളിച്ചതായി എനിക്ക് തോന്നി.ഞാനങ്ങോട്ട് ചെന്നു.അരുണചേച്ചിയായിരുന്നു അത്.അരുണചേച്ചിയെ ഞാന്‍ ചിലപ്പോഴൊക്കെ അരണചേച്ചിയെന്ന് വിളിക്കുമായിരുന്നു.വേറെ ആരെങ്കിലും അരണ എന്ന് വിളിച്ചാല്‍ ചേച്ചി അവരെ തള്ളയ്ക്ക് വിളിക്കുമായിരുന്നു.പക്ഷെ അരണഎന്ന് വിളിച്ചാല്‍ ചേച്ചിയെന്നെ ഒന്നും പറയത്തില്ലായിരുന്നു.ചേച്ചി പത്താംക്ലാസിലാണ് പഠിക്കുന്നത്.ഞങ്ങളുടെ വീടിനടുത്തുള്ള ചേട്ടന്മാരെല്ലാം അരുണചേച്ചിയെക്കുറിച്ച് എന്തുവാ പറയുന്നതെന്ന് അറിയാമോ?“പത്തിലാ പഠിക്കുന്നതെങ്കിലും അവളുടെ നാക്ക് ബി‌എയ്ക്കും ശരീരം എം‌എ‌യ്ക്കുമാ പഠിക്കുന്നത്...“ചേച്ചി പഠിക്കാന്‍മിടുക്കിയാണന്ന് എനിക്കപ്പോഴാണ് മനസ്സിലായത്.

ഞാന്‍ ചായ്‌പ്പിന്റെ അടുത്തെത്തി.ഹിന്ദി സിനിമയിലൊക്കെ പാട്ടില്‍ കാണുന്നതുപോലെ ആയിരുന്നു ചേച്ചി.മഴനനഞ്ഞ് തുണിയെല്ലാം ദേഹത്തോട് ഒട്ടിപ്പിടിച്ചിരുന്നു.തലമുടിയില്‍ നിന്ന് വെള്ളം ഇറ്റിറ്റ് വീഴുന്നുണ്ടായിരുന്നു.ചേച്ചി പാവാട മുട്ടറ്റം പൊക്കി പിഴിഞ്ഞു.എനിക്കെന്തോ വല്ലായ്മ തോന്നി.ശരീരം ആകെ ഒരു വിറയല്‍.ചായ്‌പ്പിന്റെമച്ചിന്റെ പുറത്ത് നിന്ന് കോഴി കൊക്കുന്നത് കേട്ടു.ചേച്ചി ചായ്പ്പിന്റെ പുറത്തേക്ക് ഇറങ്ങി നോക്കി.അവിടൊങ്ങുംഒരൊറ്റ മനുഷ്യര്‍ ഇല്ലായിരുന്നു.ചീറിയടിക്കുന്ന കാറ്റില്‍ മഴ കൂടുകയായിരുന്നു.കൊല്ലിയാനും ഇടിയും ഉണ്ടായിരുന്നു.

അരുണ ചേച്ചി എന്നോട് മച്ചിന്റെ പുറത്ത് കയറാന്‍ പറഞ്ഞു.എന്നെക്കൊണ്ട് വയ്യാന്ന് ഞാനാദ്യം പറഞ്ഞെങ്കിലുംനീ ഒരു പേടിച്ചുതൂറിയാണന്ന് ചേച്ചി പറഞ്ഞപ്പോള്‍ മച്ചിന്റെ പുറത്ത് കയറാന്‍ ഞാന്‍ തയ്യാറായി.മച്ചിന്റെപുറത്ത് കയറാന്‍ ചേച്ചി എന്നെ ഒത്തിരി നിര്‍ബന്ധിച്ചായിരുന്നു.ആരെങ്കിലും അറിഞ്ഞാലോ എന്ന പേടിയായിരുന്നു എനിക്ക്.ആരും ഒന്നും അറിയത്തില്ലന്ന് ചേച്ചി പറഞ്ഞു.

ചേച്ചിയുടെ കാലില്‍ ചവിട്ടി ഞാന്‍ മച്ചിന്റെ പുറത്ത് കയറി.അപ്പോഴും കോഴി കൊക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ചെയ്യുന്നത് തെറ്റാണന്ന് എനിക്കറിയാമായിരുന്നു.പക്ഷേ ആരും അറിയത്തില്ലന്ന് ചേച്ചി പറഞ്ഞപ്പോള്‍?മഴതോന്നപ്പോള്‍ ഞങ്ങള്‍ ചായ്‌പ്പില്‍ നിന്നിറങ്ങി.“നടന്നതൊന്നും നീ ആരോടും പറയേണ്ട “എന്ന് പറഞ്ഞ്ചേച്ചി ചിറിതുടച്ചുകൊണ്ട് പോയി.ഞാനെന്റെ ഉടുപ്പിന്റെ അറ്റംകൊണ്ട് ചിറിതുടച്ചു.

രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ശാന്തചേച്ചി എന്നെ വിളിച്ചു.ചേച്ചി എല്ലാം അറിഞ്ഞിരുന്നു.അരുണചേച്ചി ശാന്തചേച്ചിയോട് എല്ലാം പറഞ്ഞത്രെ!ഞാന്‍ നിര്‍ബന്ധിച്ചതു കൊണ്ടാണ് അരുണചേച്ചി സമ്മതിച്ചതെന്നാണ്ശാന്തചേച്ചിയോട് അരുണചേച്ചി പറഞ്ഞിരിക്കുന്നത്. ഏതായാലും ആകെ നാണക്കേടാകുന്ന ലക്ഷണമാണ്.എന്റെ വീട്ടില്‍ ഇതുവരെ അറിഞ്ഞിട്ടില്ല.ശാന്തചേച്ചി ആരോടും ഇതുവരെ പറഞ്ഞിട്ടില്ല.മൂന്നുരൂപ കൊടുത്താല്‍ശാന്തചേച്ചി പ്രശ്‌നം പരിഹരിക്കും.

അരുണചേച്ചിയുടെ കൈയ്യില്‍ രണ്ടുരൂപയുണ്ട്.എന്റെ കൈയ്യില്‍ ഒരൊറ്റനയാപൈസ ഇല്ല. നിങ്ങളാരെങ്കിലുംഒരു രൂപതന്ന് സഹായിക്കണം.അതിനുവേണ്ടിയാണ് ഈ കത്ത്.

ശാന്തചേച്ചി കിട്ടിയ അവസരം മുതലാക്കുകയാണ്.ചന്തയില്‍ ഒരു കോഴിമുട്ടയ്ക്ക് രണ്ടുരൂപയേ ഉള്ളു.പക്ഷേശാന്തചേച്ചിയ്ക്ക് മൂന്നു രൂപവേണമെന്ന്.എന്തെങ്കിലും ആവട്ടെ.എനിക്ക് നിങ്ങളോട് ഒന്നേ പറയാനുള്ളു.ആരുടെഎങ്കിലും വാക്കുകേട്ട് വല്ലവരുടേയും വീട്ടിലെ കോഴിമുട്ട പൊട്ടിച്ച് കുടിക്കാന്‍ കൂട്ടുനില്‍ക്കരുത്.നിന്നാള്‍എന്റെ അവസ്ഥയാകും നിങ്ങള്‍ക്കും.

സ്‌നേഹപൂര്‍വ്വം
ഉണ്ണിക്കുട്ടന്‍
7 - B

5 comments:

ഫസല്‍ said...

ഇത് വലിയ കഥകളാണ്.കഥയില്ലായമയുടെ കഥകള്‍. ഇതിലെ കഥകളോട് നിങ്ങള്‍ക്ക് യോജിക്കാം,വിയോജിക്കാം... വായിച്ചുതുടങ്ങുക.........

Congrats............

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: എന്നാലും പച്ചയോടെ വേണ്ടായിരുന്നു.

OAB said...

രൂപ ഇല്ല. മുട്ട വേണമെങ്കില്‍ ഇവിടെ വന്നാല്‍ തരാം.

lakshmy said...

:)

ROMANCE said...

aha verry good unnikuttantai account number onnu tharumoooooooooooooo

: :: ::