Sunday, May 25, 2008

ഞങ്ങളുടെ പ്രണയത്തിന്റെ അവസാനം :

പ്രണയങ്ങളെക്കുറിച്ച് കുറേ എഴുതിയപ്പോള്‍ എനിക്കും പ്രണയിക്കണമെന്ന് തോന്നി.ഞാനും പ്രണയിക്കാന്‍ തീരുമാനിച്ചു.എങ്ങനെ എപ്പോള്‍ ആരെ പ്രണയിക്കണമെന്ന് എനിക്കറിയില്ലായിരുന്നു. സ്കൂളികളിലൊന്നും പഠിപ്പിക്കുന്ന ഒരു വിഷയമല്ലല്ലോ പ്രണയം.പിന്നെ എങ്ങനെയാണ് പ്രണയിക്കുന്നത്. ഇന്റെര്‍നെറ്റില്‍ പരുതുക തന്നെ.പ്രണയത്തിന്റെ സമുദ്രം നീന്തിക്കടക്കാന്‍ ഇന്റ്ര്നെറ്റില്‍ ഊളിയിടുകതന്നെ.

ഒന്ന് :
ചാറ്റുറൂമുകളിലൂടെ ആരെയെങ്കിലും കിട്ടുമോന്ന് നോക്കി ഞാന്‍ ഇരുന്നു.എവിടെ നിന്ന് കിട്ടാന്‍.ഓര്‍ക്കൂട്ടിലുംഫെയ്സ് ബുക്കിലും പോയി നോക്കി.അവിടെ നിന്നും ആരെയേയും കിട്ടിയില്ല.ഫോര്‍വേഡ് മെസ്സേജുകളില്‍നിന്ന് പെണ്‍പിള്ളാരുടെ എന്ന് സംശയം തോന്നിയ മെയില്‍ ഐഡികളിലേക്ക് മെയില്‍ അയിച്ചിട്ടും,ചാറ്റ് ഇന്‍‌വിറ്റേഷന്‍ കൊടുത്തിട്ടും ഒരു രക്ഷയും ഇല്ല.ഇനി എന്താണൊരു പ്രതീക്ഷ എന്ന് ചിന്തിരിക്കുമ്പോഴാണ് എന്റെ ഓര്‍ക്കൂട്ടിലേക്ക് ഒരു പെണ്‍കുട്ടിയുടെ ഫ്രെണ്ട് റിക്വസ്റ്റ് .

രണ്ട് :
“എന്തേ എന്നോട് പിണക്കമാണോ ?” ഒരു ദിവസം ഗൂഗിള്‍ ടോല്‍ക്കിലേക്ക് അവളുടെ മെസ്സേജ്.
“ഞാനെന്തിനാണ് പിണങ്ങുന്നത് ?”
“ഇപ്പോള്‍ എവിടെയാണ് ?”
“ഓഫീസില്‍ “
“താനെവിടെയാണ് ?”
“ഞാനും ഓഫീസില്‍ “
“എന്താണ് ചെയ്യുന്നത് ?”
“ബൈ ...ഒരു ഫോണ്‍ കോള്‍...”
“ബൈ..”

മൂന്ന് :
ഓര്‍ക്കൂട്ടിലേക്ക് സ്‌ക്രാപ്പുകളുടെ പ്രവാഹമായിരുന്നു.ഫ്രെണ്ടിലി മെസ്സേജുകളുടെ രൂപവും ഭാവവുംമാറിമാറി വരുന്നത് ഞാനറിഞ്ഞു.“ആരാടാ ഈ ജിന്‍സി...??“ കൂട്ടുകാരുടെ സ്ക്രാപ്പുകളും കോളുകളുംഎത്തിയപ്പോഴാണ് സ്ക്രാപ്പ് ബുക്ക് ലോക്ക് ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചത്.അവളെന്നെ കണ്ടിട്ടുണ്ടാവുമോ?ജിന്‍സി എന്ന് പറയുന്ന ഒരു പെണ്‍കുട്ടി ഉണ്ടാവുമോ? അതോ ആരെങ്കിലും കളിപ്പിക്കാന്‍ പ്രൊഫൈല്‍ഉണ്ടാക്കിയതായിരിക്കുമോ ? ഗൂഗിള്‍ റ്റോല്‍ക്കിലൂടെമെസ്സേജെത്തി.
“കഥകളിലിപ്പോള്‍ റൊമാന്‍സാണല്ലോ ..?”
“ഏത് കഥകളില്‍...?”
“ബ്ലോഗിലെ കഥകളില്‍ ...”
“ബ്ലോഗ് വായിക്കുമോ ?”
“ഉം... എന്നെക്കുറിച്ച് ഒരു കഥ എഴുതുമോ ?”
“നോക്കട്ടെ... അതിന് എനിക്ക് തന്റെ കാര്യങ്ങളൊന്നും അറിയില്ലല്ലോ ?”
“ഞാന്‍ പറഞ്ഞുതരാം...”
“എപ്പോള്‍..?”
“അത് ഞാന്‍ പിന്നെ പറയാം... ഇപ്പോള്‍ ബൈ..”
“ബൈ”

നാല്:
“എന്റെ കഥ എഴുതി കഴിഞ്ഞോ ?”
“ഇല്ല... എഴുതി തുടങ്ങിയിട്ടേയുള്ളു...”
“എന്നാണ് തീരുക ...”
“അത് പറയാന്‍ പറ്റില്ല...കഥ എഴുതാന്‍ ഒരു മൂടൊക്കെ വേണ്ടേ ?”
“എപ്പോഴാണ് മൂടാവുക...”
“അത് അറിയില്ല...തന്റെ കഥ മാറ്റി എഴുതിയാലോ എന്ന് ഞാന്‍ ആലോചിക്കുകയാണ് ?”
“എങ്ങനെയാണ് എന്റെ കഥ മാറ്റി എഴുതുന്നത് ...”
“ഞാനിപ്പോള്‍ നമ്മുടെ കഥ എഴുതാന്‍ പോവുകയാണ്....??”
“നമ്മുടെ എന്തുകഥ....?”
“തന്റെ കഥ ആണെങ്കിലും എന്റെ കഥ ആണെങ്കിലും ഇനിമുതല്‍ അത് നമ്മുടെ കഥയാണ് ...”
“ ”
“താന്‍ പോയോ ?”
“ഇല്ല... സത്യമാണോ പറഞ്ഞത് ?”
“തന്നോട് ഞാനെന്തിനാ കള്ളം പറയുന്നത് ?”
“എഴുതിതുടങ്ങിയോ ?”
“ഇല്ല.... എഴുതിതുടങ്ങുകയാണ് ...ബൈ”
“ബൈ......”

അഞ്ച് :
അസ്തമന സൂര്യന്റെ കിരണങ്ങള്‍ ആകാശത്ത് ചെഞ്ചായം വാരി വിതറി.പ്രകൃതി ഒരുക്കുന്ന വര്‍ണ്ണക്കൂട്ടില്‍ ആകാശം ഒരു നാടന്‍ പെണ്ണ്നാണത്തില്‍ പൂത്തുലഞ്ഞ് നില്‍ക്കുന്നതുപോലെയായിരുന്നു. പ്രണയത്തിന്റെ തിരയേറ്റ് ഹൃദയങ്ങള്‍ രാഗാദ്രമായി.ഒരിക്കലും ഈ സന്ധ്യഅവസാനിക്കാതിരുന്നെങ്കില്‍ എന്ന് ഞങ്ങള്‍ ആശിച്ചു.കടലില്‍ നിന്ന് വരുന്ന കാറ്റില്‍ അവളുടെ മുടി പാറിക്കളിച്ചു. അനുസരണയില്ലാത്തകുട്ടിയെപോലെ അവളുടെ ഷാള്‍ പറന്നു.“കുറച്ചുകൂടി മുമ്പ് നമ്മള്‍ പരിചയപ്പെടണമായിരുന്നു..”അവളെന്റെ കാതില്‍ മന്ത്രിച്ചു. ശംഖുമുഖത്തെ മണല്‍ പരപ്പില്‍ ഞാനവളുടെ മടിയില്‍ തലവെച്ച് കിടക്കുകയായിരുന്നു.നക്ഷത്രങ്ങള്‍ തെളിയുന്നതു നോക്കിഞങ്ങള്‍ കടപ്പുറത്ത് ഇരുന്നു.“ഇങ്ങനെയാണോ എല്ലാവരും പ്രണയിക്കുന്നത് ?”ഞാനവളോട് ചോദിച്ചു.അവള്‍ക്കും എനിക്കുംഅതിന് ഉത്തരം അറിയില്ലായിരുന്നു.ഒന്നു മാത്രം അറിയാം ഞങ്ങളിങ്ങനെ ആണ് പ്രണയിക്കുന്നത്.

ആറ് :
പ്രണയജോഡികള്‍ ഞങ്ങളുടെ മുന്നിലൂടെ കൈപിടിച്ച് നടന്നു പോയികൊണ്ടിരുന്നു. എല്ലാവരും അവരവരുടേതായ ലോകത്താണ്. പ്രണയിക്കുമ്പോള്‍ തങ്ങളുടെ കണ്ണുകള്‍ക്ക് മാത്രമേ കാഴ്ചയുള്ളു എന്നാണല്ലോ പ്രണയിക്കുന്നവര്‍ കരുതുന്നത്. 
“ഈശ്വരന്‍ പ്രണയം എന്ന വികാരം സൃഷിടിച്ചില്ലായിരുന്നെങ്കില്‍ എന്നെ പോലുള്ളവര്‍ക്ക് എവിടായിരുന്നു ഒരു കൈതാങ്ങല്‍ ?“
അവളെന്നോട് ചോദിച്ചു.അസ്തമന സൂര്യന്റെ പ്രകാശം ഏറ്റ് അവളുടെ ഇളംറോസ് ചുരിദാറിലെ അലങ്കാര കണ്ണാടി പൊട്ടുകളും അവളുടെ കണ്ണില്‍ തുളുമ്പാന്‍ നില്‍ക്കുന്ന കണ്ണീര്‍തുള്ളിയും സ്ഫടികം പോലെ തിളങ്ങി.കായലിലേക്ക് നോക്കി ഇളം കാറ്റ് കൊണ്ട് ഞങ്ങള്‍ മറൈന്‍ ഡ്രൈവിലെ മരച്ചുവട്ടില്‍ ഇരിക്കുകയായിരുന്നു.അവള്‍ തന്റെ ശിസസ്സ് എന്റെ തോളിലേക്ക്ചായ്‌ച്ചു.ഒരു താങ്ങായി ഞാനെപ്പോഴും അവളോടൊപ്പം ഉണ്ടാവുമെന്ന് അവള്‍ കരുതുന്നുണ്ടാവും.

ഏഴ് :
എപ്പോഴാണങ്കിലും ഈ നഗരത്തില്‍ തിരക്കാണ്.വെളിച്ചം നോക്കി പകലിനേയും രാത്രിയേയും തിരിച്ചറിയാന്‍ പ്രയാസ്സമാണ്.രാത്രിയും പകലുംതിരിച്ചറിയാന്‍ ആകാശത്തേക്ക് നോക്കുക തന്നെ വേണം.ജീവിതം കെട്ടിയുയര്‍ത്താന്‍ വന്ന ഒരാളേയും മുംബൈ നഗരം വെറും കൈയ്യോടെഅയിച്ചിട്ടില്ല.ആര്‍ക്കാണ് ഇവിടെ തിരക്കില്ലാത്തത് ?വിരാര്‍ മുതല്‍ നാലുവരി ട്രാക്ക് വന്നിട്ടും ട്രെയിന്‍ കൂടിയിട്ടും ട്രയിനിലെ തിരക്കിനു മാത്രം ഒരുകുറവും ഇല്ല.“ഈ ആളുകളെല്ലാം എന്തിനാണിത്രെ തിരക്കിട്ട് ഓടുന്നത്.മരണം വരേയും ഈ ഓട്ടം തന്നെ ആയിരിക്കും അല്ലേ?”അവളുടെചോദ്യത്തിന് എനിക്ക് ഉത്തരം ഇല്ലായിരുന്നു.“ഞാനൊരു ഭാരമാണന്ന് തോന്നി ...... ?”അവളത് മുഴുവന്‍ പറയാന്‍ ഞാന്‍ സമ്മതിച്ചില്ല.ഞാനവളുടെ വായ് പൊത്തി.അവള്‍ തന്റെ വലതുകരം കൊണ്ട് എന്റെ വലുതുകരം കവര്‍ന്നു.അവളെന്റെ കണ്ണുകളിലേക്ക് നോക്കി.“ഞാനിയാളെ വിശ്വസിച്ചോട്ടെ “എന്ന് കണ്ണുകള്‍ നിശബദ്ദമായി ചോദിക്കുകയാണന്ന് എനിക്ക് തോന്നി.ഇലക്‍ട്രിക് ട്രെയിനുകളുടെശബ്ദ്ദത്തില്‍ മുങ്ങി ഞങ്ങള്‍ അന്ധേരി റയില്‍‌സ്റ്റേഷനില്‍ ഇരിക്കുകയായിരുന്നു.

എട്ട് :
മനുഷ്യനെ ചുട്ടുപൊള്ളിക്കുന്ന കത്തിരിച്ചൂട്.കത്തിരി സൂര്യന്‍ കത്തിയെരിയുകയാണ്.ചൂടിന് അല്പമെങ്കിലും ആശ്വാസം ലഭിക്കുന്നത് കടല്‍ക്കാറ്റ്അടിച്ചെത്തുമ്പോഴാണ്.ചെന്നയില്‍ ഇപ്പോള്‍ പകല്‍ താപനില നാല്‍പ്പതിന് മുകളിലെത്തിയിരിക്കുന്നു.മറീനയിലാണങ്കില്‍ നല്ല തിരക്ക്.കടലില്‍ കുളിക്കാനും നല്ല തിരക്കാണ്.തിരക്കല്പം കുറവുള്ളടത്ത് ഞങ്ങള്‍ ഇരുന്നു.തിരമാലകള്‍ കരയിലേക്ക് അടിച്ചു കയറുമ്പോള്‍കുട്ടികള്‍ ആര്‍പ്പുവിളിക്കുകയാണ്.“നമുക്ക് പോകാം “അവള്‍ പറഞ്ഞു.ഞങ്ങള്‍ എഴുന്നേറ്റു.അവള്‍ വളരെ നിശബ്ദ്ദയായിരുന്നു.നഷ്ടപെട്ടതെന്തോഒരിക്കലും തിരിച്ചു കിട്ടുകയില്ലന്ന് അറിയുന്ന ഒരു കൊച്ചുകുട്ടിയുടെ മനസ്സും ഭാവവും ആയിരുന്നു അവള്‍ക്കപ്പോള്‍.അവളുടെ തോളത്തൂടെ കൈയിട്ട്ഞാനവളെ എന്നോട് ചേര്‍ത്തു ഞാന്‍ നടന്നു.അവള്‍ക്ക് ഒരല്പമെങ്കിലും ആശ്വാസം ലഭിക്കട്ടെ.

ഒന്‍‌പത് :
രാവിലത്തെ കുര്‍ബ്ബാനയ്ക്ക് ആളു കുറവായിരുന്നു.അവളിറങ്ങി വരുന്നതും കാത്ത് ഞാന്‍ നിന്നു.കുറച്ചു നേരം കാത്തുനിന്നിട്ടും അവള്‍ എത്തിയില്ല.ഞാനവളെ തിരക്കി പള്ളിയിലേക്ക് ചെന്നു.ക്രൂശിതരൂപത്തിനു മുന്നില്‍ മുട്ടുകുത്തി കരയുന്ന അവളുടെ അടുത്തേക്ക് ഞാന്‍ ചെന്നു.ഞാന്‍ അടുത്ത്ചെന്ന് നിന്നതൊന്നും അവളറിഞ്ഞില്ല.ഞാനവളെ വിളിച്ചു.അവള്‍ മുഖം ഉയര്‍ത്തി നോക്കി.അവളുടെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ഒഴുകുന്നത്ഞാന്‍ കണ്ടു.അവള്‍ എഴുന്നേറ്റു.ഞാനവളുടെ കണ്ണുനീര്‍ തുടച്ചു.“പോകാം”ഞാന്‍ പറഞ്ഞു.പൊട്ടിക്കരഞ്ഞുകൊണ്ട് അവളെന്റെ മാറിലേക്ക് വീണു.“എന്നെ ഉപേക്ഷിക്കുമോ ?”അവള്‍ ഏങ്ങലടിക്കുകയാണ്.“നിന്നെ ഞാനൊരിക്കലും ഉപേക്ഷിക്കില്ലടോ... നിന്നെ ഉപേക്ഷിക്കാനാണോ നിന്റെകൂടെ ഞാനിത്രയും നാള്‍ നടന്നത് ...നമ്മളിലൊരാള്‍ മരിക്കാതെ നമ്മളൊരിക്കലും പിരിയത്തില്ല ”ഞാനവളുടെ തലയില്‍ തലോടി.അവളുടെ കരച്ചിലിന്റെ ശക്തി കുറഞ്ഞു.“ആരോരും ഇല്ലാത്ത ഒരു അനാഥയെ വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ സമ്മതിച്ചില്ലങ്കിലോ ?” അവളുടെആ ചോദ്യം ഞാന്‍ പ്രതീക്ഷിച്ചതായിരുന്നെങ്കിലും അതിനൊരു ഉത്തരം പറയാന്‍ എനിക്ക് കഴിഞ്ഞില്ല.

പത്ത് :
ഞാന്‍ ഓഫീസില്‍ എത്തി കമ്പ്യ്യൂട്ടര്‍ ഓണാക്കിയപ്പോഴേക്കും മൊബൈല്‍ ബെല്ലടിച്ചു.അവളാണ് .
”എന്താടോ രാവിലെ..?” “എന്റെ കൂടെ റയില്‍‌വേസ്‌റ്റേഷന്‍ വരെ വരാമോ ?” കമ്പ്യൂട്ടര്‍ ഡൌണ്‍ ആക്കി ഓഫീസില്‍ നിന്നിറങ്ങി.അവള്‍ കാത്തുനില്‍പ്പുണ്ടായിരുന്നു.റയില്‍‌വേ സ്റ്റേഷനിലേക്കുള്ള യാത്രയില്‍ അവള്‍ കാര്യം പറഞ്ഞു.

പതിനൊന്ന് :
അവള്‍ വളര്‍ന്നത് ഒരു അനാഥാലയത്തിലാണ്.പത്താം ക്ലാസ് ആവുന്നതുവരെ അവളെകാണാന്‍ അമ്മ എത്തുമായിരുന്നു.പിന്നീട് അമ്മയെക്കുറിച്ച്ഒരു വിവരവും ഇല്ലാതായി.അവളുടെ കൈയ്യില്‍ അമ്മ നിന്ന സ്ഥാപനത്തിന്റെ അഡ്രസ്സ് ഉണ്ടായിരുന്നു.അവള്‍ അതില്‍ തിരക്കി ചെന്നു.ഒരു ദിവസംആരോടും പറയാതെ അവളുടെ അമ്മ അവിടെ നിന്ന് ഇറങ്ങിപോയിട്ട് തിരിച്ചെത്തിയില്ല.പോലീസില്‍ പരാതി നല്‍കിയിട്ടും അമ്മയെ കണ്ടെത്താന്‍ആയില്ല.അവളുടെ കൈയ്യില്‍ അമ്മയുടെ ഒരു ഫോട്ടോ ഉണ്ടായിരുന്നു.ഞങ്ങളതുവെച്ച് ഒരു വെബ് സൈറ്റ് തുറന്ന് അന്വേഷണം ആരംഭിച്ചു.പലസ്ഥലത്തും നിന്നും അവളുടെ അമ്മയെ കണ്ടു എന്ന് പറഞ്ഞ് സന്ദേശം എത്തി.മുംബൈയിലും,തമിഴ്നാട്ടിലും ഒക്കെ ഞങ്ങള്‍ പോയി.പക്ഷേ അവിടെഒന്നും കണ്ടത് അവളുടെ അമ്മയെ ആയിരുന്നില്ല.ഇപ്പോള്‍ റെയില്‍‌വേ സ്‌റ്റേഷനില്‍ കണ്ട ഒരു സ്ത്രിക്ക് അവളുടെ അമ്മയുടെ സാദൃശം ഉണ്ടന്ന്ആരോ പറഞ്ഞിരിക്കുന്നു.ഞങ്ങള്‍ റെയില്‍‌വേ സ്റ്റേഷനില്‍ എത്തി.സ്‌റ്റേഷന്‍ മാസ്‌റ്ററുടെ റൂമില്‍ ആ സ്ത്രി ഉണ്ടായിരുന്നു.അവള്‍ പ്രതീക്ഷകളോടെആ സ്ത്രിയെ നോക്കി.“ഇതല്ല ...“ അവള്‍ മന്ത്രിച്ചു.

പന്ത്രണ്ട് :
ഞങ്ങളുടെ പ്രണയവും വളര്‍ന്നു.എന്നും പ്രണയിച്ചു നടക്കാന്‍ പറ്റത്തില്ലല്ലോ?ഇനി വിവാഹം...വിഷയം വീട്ടിലെങ്ങനെ അവതരിപ്പിക്കും.അവളെന്റെനല്ല സുഹൃത്താണന്നാണ് വീട്ടില്‍ പറഞ്ഞിരിക്കുന്നത്.അതിനി മാറ്റി പറയുമ്പോള്‍ എന്താവും വീട്ടില്‍ നടക്കുന്നത്.ഏതായാലും അവളെ നഷ്ടപ്പെടുത്താന്‍വയ്യ.വീട്ടില്‍ അവതരിപ്പിക്കുക തന്നെ.സമ്മതിച്ചില്ലങ്കില്‍ വീട്ടുകാരുടെ സമ്മതമില്ലാതെ ഒരുമിച്ച് താമസിക്കുക.അതാണ് എന്റെ തീരുമാനം.“ഞങ്ങളുടെ തീരുമാനത്തിന് മാറ്റമില്ല.ഈ വിവാഹത്തിന് ഞങ്ങളില്ല... പക്ഷേ നിനക്ക് നിന്റെ തീരുമാനവുമായി വേണമെങ്കില്‍ മുന്നോട്ടുപോകാം..എന്തു വേണമെന്ന്നിനക്കു തീരുമാനിക്കാം..”ഞാനുടനെ അവളെ ഫോണ്‍ ചെയ്തു.വീട്ടില്‍ നടന്നതെല്ലാം അവളോട് പറഞ്ഞു.“വീട്ടുകാരുടെ സമ്മതമില്ലാതെ ഞാന്‍ നിന്നെവിളിക്കുകയാണ് ... എന്റെ ജീവിതത്തിലേക്ക് വരാന്‍ നിനക്ക് സമ്മതമാണോ?”ഞാനവളോട് ചോദിച്ചു.അതിനൊരു ഉത്തരം പറയാതെ അവള്‍ഫോണ്‍ കട്ട് ചെയ്തു.

പതിമൂന്ന് :
സിറ്റൌട്ടിലെ ചാരുകസേരയില്‍ ചിന്തകള്‍ക്ക് തീ പിടിച്ച് ഞാന്‍ കിടക്കുകയാണ്.മുറ്റത്ത് ഒരോട്ടോ വന്ന് നില്‍ക്കുന്ന ശബ്ദ്ദം കേട്ട് ഞാന്‍ നോക്കി.ഓട്ടോയില്‍ നിന്ന് അവളിറങ്ങി.കോളീംങ്ങ്ബെല്ലില്‍ വിരലമര്‍ത്തി അവള്‍ കാത്തു നിന്നു.ഞാന്‍ കസേരയില്‍ നിന്ന് എഴുന്നേറ്റില്ല.ബെല്ലിന്റെശബ്ദ്ദം കേട്ട് പപ്പയും അമ്മയും വാതിക്കല്‍ എത്തി.അവളെ പപ്പ അകത്തേക്ക് ക്ഷണിച്ചു.അകത്തെ സംസാരം ഞാന്‍ കേട്ടില്ല.അവര്‍എന്തക്കയോ സംസാരിക്കുകയാണ്.അവളുടെ ശബ്ദ്ദം ഉയരുന്നത് ഞാന്‍ കേട്ടു.ഞാന്‍ കസേരയില്‍ നിന്ന് എഴുന്നേറ്റു അകത്തേക്ക് ചെന്നു.“പപ്പായുടേയും അമ്മയുടേയും മോനെ ഞാന്‍ മൂലം നിങ്ങള്‍ക്ക് ഒരിക്കലും നഷ്ടപ്പെടുകയില്ല....അമ്മയും അച്ഛനും ഇല്ലാത്തതിന്റെ വേദന ശരിക്കുംഅനുഭവിച്ചാണ് ഞാന്‍ വളര്‍ന്നത്...എന്നെ വിവാഹം ചെയ്താല്‍ അമ്മയുടെ മോന് അമ്മയെ നഷ്ടപ്പെടും...അമ്മ നഷ്ടപെട്ടത്തിന്റെ വേദനയില്‍വെന്തുരുകുന്ന അമ്മയുടെ മോനെ കാണാന്‍ എനിക്കുവയ്യ....ഒരിക്കല്‍‌പോലും ഞാനിനി അമ്മയുടെ മോനെ കാണത്തില്ല...ഒരിക്കലും..ആരുകാണാതെ എന്റെ അമ്മ പോയിടത്തേക്ക് ഞാനും പോവുകയാണ്....”അവള്‍ ഒരു കൊടുങ്കാറ്റുപോലെ വാതില്‍ കടന്നു പുറത്തേക്ക് പോയി.അവളെ വിളിക്കാന്‍ എന്റെ നാവുയര്‍ന്നില്ല.എന്റെ കണ്ണുകളിലേക്ക് ഇരുട്ട് കയറി.
..............................................................

എഴുതിയത് ഒരിക്കല്‍ കൂടി വായിച്ചു നോക്കി.ഇനി ബ്ലോഗില്‍ പോസ്റ്റ് ചെയ്യാം.കഥ പോസ്റ്റ് ചെയ്തിട്ട് അതിന്റെ ലിങ്ക് ഞാനവള്‍ക്ക് അയിച്ചുകൊടുത്തു.ഗൂഗിള്‍ റ്റോല്‍ക്കില്‍ അവളുടെ മെസ്സേജ് എത്തി.
“കഥ പൂര്‍ണ്ണമല്ലല്ലോ ?...“
“അല്ലേ.... ?”
“അല്ല...അവള്‍ മരിച്ചിട്ടുണ്ടാവുമെന്ന് ആളുകള്‍ കരുതും..”
“കരുതിക്കോട്ടെ..”
“ഞാനീകഥ ഒന്നു എഡിറ്റ് ചെയ്തോട്ടേ..?”
“ചെയ്തോളൂ..”
“യൂസര്‍നെയിം‌മും,പാസ്‌വേര്‍‌ഡും...”
“പഴയതു തന്നെ...”
“ഒരഞ്ചു മിനിട്ട് കഴിഞ്ഞ് വായിച്ചോളൂ.... ബൈ”
“ബൈ”
പത്തുമിനിട്ട് കഴിഞ്ഞ് ഞാന്‍ ബ്ലോഗില്‍ നോക്കി.കഥയോട് ഒരു പാരഗ്രാഫുകൂടി ചേര്‍ത്തിരിക്കുന്നു.

പതിന്നാല് :
നാളെ ഞങ്ങളുടെ വിവാഹമാണ്.അച്ചാച്ചന്റെ വീട്ടുകാരുടെ സമ്മതത്തോടുകൂടി തന്നെ ഇവിടിത്തെ പള്ളിയില്‍ വെച്ചാണ് ചടങ്ങുകള്‍.അന്ന് എന്താണ്സംഭവിച്ചതന്ന് അറിയണമായിരിക്കും അല്ലേ?അന്ന് അച്ചാച്ചന്റെ പപ്പയോടും അമ്മയോടും ഞാന്‍ (ഇനി കഥ പറയുന്നത് അച്ചാച്ചന്റെ കാമുകിയാണ്) സംസാരിച്ചിട്ട് പോരുമ്പോള്‍ അച്ചാച്ചന്‍ വിളിക്കുമന്ന് ഞാന്‍ കരുതി.മരിക്കാന്‍ ഉറച്ചുതന്നെയാണ് ഞാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്.പക്ഷേ പപ്പ എന്നെവിളിച്ചു.അമ്മ ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു.ഒരമ്മയുടെ കരലാളനം ഏല്‍ക്കാന്‍ കൊതിക്കാത്ത മക്കളുണ്ടാവുമോ?ഒരിക്കലും തിരിച്ചുവരാത്ത ലോകത്തേക്ക് പോയ എന്റെ അമ്മയ്ക്ക് പകരം ദൈവം എനിക്ക് നല്‍കിയ അമ്മ.!!!

ഇന്ന് കൊണ്ട് ഞങ്ങളുടെ പ്രണയം തീരുകയാണ്.നാളെമുതല്‍ ഞങ്ങളുടെ പ്രയാണം തുടങ്ങുകയാണ്,ജീവിത പ്രയാണം.ഞങ്ങളുടെ ജീവിതംപ്രയാണത്തില്‍ നല്ല വഴികാട്ടികളായി അമ്മയും പപ്പയും ഉണ്ടാവും.മരിച്ചവര്‍ നക്ഷ്ത്രങ്ങളായി പുനര്‍ജ്ജനിക്കുമെങ്കില്‍ എന്റെ അമ്മ എല്ലാംകാണുന്നുണ്ടാവും..അല്ലേ?അച്ചാച്ചന്റെ കൈപിടിച്ച് അമ്മയുടെ കൈയ്യില്‍ നിന്ന് നിലവിളക്ക് വാങ്ങി പപ്പയുടെ കാലില്‍ നമസ്ക്കരിച്ച് വലതുകാല്‍ വെച്ച്വീട്ടിലേക്ക് കയറി വീടിന്റെ വിളക്കായി ഞാന്‍ മാറുന്നത് ഞാന്‍ സ്വപ്നം കാണുകയാണിപ്പോള്‍...നിങ്ങളേയും ഞാന്‍ ക്ഷണിക്കുകയാണ്...പ്രണയം ജീവിതപ്രയാണത്തിന് വഴിമാറുന്നത് കാണാന്‍......... 
സ്നേഹപൂര്‍വ്വം ജാന്‍സി.

6 comments:

Eldho said...

mechapettuuuuuuuuuuuu...........
Nallathanu. Eee pokku poyal avasanam evide ethum????

സജി said...

കാല്പനികതയില്‍ നിന്ന് ജീവിതത്തിലേക്ക്.
അതായത്,
പ്രണയത്തില്‍ നിന്ന് പ്രയാണത്തിലേക്ക്......
കൊള്ളാം...

david said...

ellavarum ethunna sthalathu avarum ethum....

Anonymous said...

HAI DA,
ENIKKU KALYANAM VENTA ENNU PARAYUNNATHINTE KARYAM MANASILAYI.E BLOG NJAN PRINTU CHEYTHU PAPPAYIKKUM, MAMMIKUM KODUTAL JEEVITA PRAYANAM KANAMO.ENIKKISTAMAYI JINSIYE.NALLA AVATARANAM.KEEP ON WRITTING.BEST OF LUCK.

ഹരീഷ് തൊടുപുഴ said...

കൊള്ളാം; നന്നായിരിക്കുന്നു; ആശംസകള്‍.....

ANNA said...

Touching one........... me too a Jincy ........ enjoyed.... good luck.....

: :: ::