ഒരിടത്ത് ക്രിസ്തുമസ് പരിപാടിയോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം.. സമ്മേളനത്തിലെ അതിഥികളായി ക്രിസ്തുമസ് ഫാദറും മദറും..
ക്രിസ്തുമസ് മദറിന്റെ മാസ്ക് വാന്ങാൻ കിട്ടാത്തതുകൊണ്ട് ക്രിസ്തുമസ് ഫാദറിന്റെ മുഖം മൂടിയിലെ താടിയും മീശയും ഇളക്കി കളഞ്ഞിട്ടാണ് മദറിന്റെ മുഖം മൂടി ഉണ്ടാക്കുന്നത്...
നമ്മുടെ പൊതുസമ്മേളനം ഉദ്ഘാടനം കഴിഞ്ഞിട്ടാണ് ഫാദറും മദറും വേദിയിൽ എത്തേണ്ടത്. പത്തുമിനിട്ടുകൊണ്ട് ഉദഘാടനം ആകും എന്നുള്ള കണക്കു കൂട്ടലിൽ ഫാദറും മദറും മുഖം മൂടിയും കുപ്പായവും/ചട്ടയും മുണ്ടും ഒക്കെ ധരിച്ച് റെഡിയായി നിന്നു. അപ്പോൾ ഒരുത്തനു ഐഡിയ.. ഫാദറിനേയും മദറിനേയും കാറിൽ വേദിക്കരികിൽ കൊണ്ടു ചെന്നു ഇറക്കണം. അങ്ങനെ ഫാദറും മദറും കാറിൽ കയറി ഇരുന്നു. പക്ഷേ നമ്മുടെ പൊതുസമ്മേളനത്തിലെ സ്വാഗതക്കാരൻ ഇരുപതുമിനിട്ട് ആയിട്ടും സ്വാഗതം നിർത്തിയില്ല. കാറിനകത്തിരുന്നു ഫാദറും മദറും ആവിയെടുത്തിട്ട് മുഖം മൂടി ഊരി ഇരുന്നു. സ്വാഗതക്കാരൻ സ്വാഗത പ്രസംഗം നിർത്തിയത് അരമണിക്കൂർ കഴിഞ്ഞ്. അദ്ധ്യക്ഷനും ഉദ്ഘാടകനും പത്തിരുപത് മിനിട്ട് പ്രസംഗിക്കാൻ എടൂക്കുമെന്ന് ഫാദറും മദറും കരുതി. പക്ഷേ അദ്ധ്യക്ഷനും ഉദ്ഘാടകനും അഞ്ച് മിനിട്ടിനുള്ളിൽ തങ്ങളുടെ കർത്തവ്യം നിർവഹിച്ചു..
സ്വാഗത പ്രസംഗകൻ പറഞ്ഞതിനപ്പുറം ഒന്നും എനിക്കു പറയാനില്ലന്ന് എന്ന് പറഞ്ഞ് ഉദ്ഘാടകൻ ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടകൻ ഇങ്ങനെ ഒരു ചതി ചെയ്യുമെന്ന് ഫാദറും മദറും കരുതിയില്ല....വാ..വാ.. എന്ന് സ്റ്റേജിൽ നിന്ന് സിഗ്നൽ കിട്ടിയതും കാറിന്റെ ഡ്രൈവർ വണ്ടി എടുത്തു...
ഫാദറും മദറും പെട്ടന്ന് മുഖം എടുത്ത് ഫിറ്റ് ചെയ്ത്... കാറിൽ നിന്ന് ഇറന്ങുന്ന ഫാദറിനേയും മദറിനേയും കണ്ട് വേദിയിൽ ഇരിക്കുന്നവരും കാണികളും സംഘാടകരും ഞെട്ടി...
ഫാദറിന്റെ ഉടലിൽ മദറിന്റെ തല...
മദറിന്റെ ഉടലിൽ ഫാദറിന്റെ തല...
ചട്ടയും മുണ്ടും ഉടുത്ത മദറിന്റെ മുഖം മൂടി താടിയും മീശയും ഉള്ള ഫാദറിന്റേത്...
കുപ്പായം ഇട്ട ഫാദറിന്റെ മുഖം മൂടി മീശയും താടിയും ഇല്ലാത്ത മദറിന്റേത് ....
കാറിന്റെകത്തിരുന്ന് മുഖം മൂടി വെക്കാനുള്ള വെപ്രാളത്തിനിടയ്ക്ക് മുഖം മൂടികൾ തമ്മിൽ പരസ്പരം മാറിപ്പോയി!!!!

************************************************************
പലയിടത്തും ക്രിസ്തുമസ് ഈവ് /ക്രിസ്തുമസ് നൈറ്റ് എന്നൊക്കെയുള്ള പരിപാടികൾ നടത്താറുണ്ട്. മിക്കവാറും ആ പള്ളിയിലെ കുട്ടികളും യുവജനങ്ങളും അവതരിപ്പിക്കുന്ന പരിപാടികൾ ആയിരിക്കും ഈ പരിപാടിയിലെ പ്രധാന ആകർഷ്ണം. പണ്ട് ഇന്നത്തെപ്പോലെ ടെലിവിഷൻ ഒന്നും ഇല്ലാത്തതുകൊണ്ട് വല്ലപ്പൊഴും ഇങ്ങനെയൊക്കെ ഉള്ള പരിപാടികൾ മാത്രമായിരിക്കും അവിടങ്ങളിൽ ഉള്ളവരുടെ ഒരു സന്തോഷം..വാടകയ്ക്ക് എടുക്കുന്ന തടി മേശ കഴയിലൊക്കെ ഉറപ്പിച്ചാണ് അന്ന് സ്റ്റേജ് ഉണ്ടാക്കൂന്നത്..
ഇങ്ങനെയുള്ള ഒരു പരിപാടി ...
ഇനി അവതരിപ്പിക്കാനുള്ളത് ടാബ്ലോ..
മോശ ആടിനെ മേയിക്കാൻ പോകുമ്പോൾ ദൈവം മുൾപ്പടർപ്പിൽ പ്രത്യക്ഷപ്പെടൂന്നതാണ് ടാബ്ലോ..
സ്റ്റേജിന്റെ ഒരു വശത്ത് വലിയ അലൂമിനിയം ബക്കറ്റിൽ മണ്ണൊക്കെ ഇട്ട് നിറച്ച് അതിൽ വലിയ കട്ടാരമുള്ളിന്റെ ചെടി വെയിലത്ത് വെച്ച് ഉണക്കിയത് കുത്തി നിറച്ചിട്ടുണ്ട്. ദൈവം മോശയ്ക്ക് പ്രത്യക്ഷപ്പെട്ട് മോശെ മോശെ എന്ന് വിളിക്കുന്നടനെ മുള്ള് കത്തണം. അതിനെ ഒരു വിദ്യ ഒപ്പിച്ചിട്ടുണ്ട്. ഈ ബക്കറ്റിന്റെ അകത്ത് മുള്ളിന്റെ ഇടയിൽ ഒരു ചിരട്ടയിൽ കുറച്ച് പെട്രോൾ ഒഴിച്ചിട്ടുണ്ട്. ദൈവം പ്രത്യക്ഷപ്പെട്ട് മോശെ മോശെ എന്ന് വിളിക്കുന്നടനെ ഒരുത്തൻ സ്റ്റേജിന്റെ പുറകിൽ ഇരുന്ന് കൈ എത്തി തീപ്പെട്ടിക്കൊള്ളി ഇതിലേക്കിടണം.പെട്രോൾ കത്തി മുള്ളും കത്തും. രണ്ടു മൂന്നു പ്രാവിശ്യം ട്രയലൊക്കെ നോക്കി എല്ലാം ശരിയായി വരും എന്ന് ഉറപ്പിച്ചിട്ടുണ്ട്.
കർട്ടൻ ഉയർന്നു....
മോശ സ്റ്റേജിന്റെ നടക്ക് നിൽക്കുന്നു..മുളപ്പടർപ്പ് സ്റ്റേജിന്റെ സൈഡിൽ ഉണ്ട്..
മോശേ മോശേ എന്ന് ദൈവത്തിന്റെ ശബ്ദ്ദം മൈക്കിലൂടെ മുഴന്ങിയതും പെട്രോൾ കത്തിക്കാൻ പോയവൻ തീപ്പെട്ടി ഉരച്ചു.. ആദ്യത്തെ കൊള്ളി കാറ്റടിച്ച് കെട്ടു.. ആദ്യത്തെ മോശേ വിളിക്ക് തന്നെ മുളപ്പടർപ്പ് കത്തേണ്ടതതാണ്.കത്തിയില്ല... മൈക്കിലൂടെ ദൈവത്തിന്റെ ശബ്ദ്ദം ഒന്നൂടെ മുഴന്ങി..
"മോശേ..മോശേ.."
തീപ്പെട്ടി ഉരുച്ച് പെട്രോൾ കത്തിക്കാൻ പോയാൻ പിന്നെ ഒന്നും ആലോചിച്ചില്ല.. കൊള്ളി കാറ്റടിച്ച് കെടാതിരിക്കാൻ അവൻ തീപ്പെട്ടി ഉരുച്ചതും ബക്കറ്റ് ചായിച്ച് പെട്രോളിൽ തീ ഇട്ടതും ഒരുമിച്ചായിരുന്നു.. ദൈവത്തിന്റെ വിളിയിൽ അലിഞ്ഞിരുന്ന കാണികൾ ലവൻ തീ കൊടുത്തത് അറിഞ്ഞതുമില്ല.. ദൈവം വിളിച്ചപ്പോൾ തീ കത്തുന്നത് കണ്ട് വണ്ടറടിച്ചു.. പക്ഷേ ലവൻ ബക്കറ്റ് ചായിച്ച ഉടനെ കുറച്ച് പെട്രോൾ സ്റ്റേജിലും വീണു. സ്റ്റേജിൽ നിൽക്കുന്ന മോശയ്ക്ക് ഇത് കാണാം. മുള്ളിനോടൊപ്പം പെട്രോൾ വീണ മേശയും കത്താൻ തുടങ്ങി.
"മോശേ നീ നിൽക്കുന്ന സ്ഥലം അതിവിശുദ്ധമാകയാൽ നിന്റെ കാലിൽ നിന്ന് ചെരിപ്പ് എറിഞ്ഞു കളയുക" എന്ന് ദൈവം പറഞ്ഞതും മോശ അലറി
"എടാ എറിയുന്നതിനു മുമ്പ് തീ കെടുത്തടാ.. മുള്ളു മാത്രമല്ല സ്റ്റേജും കത്തുന്നടാ...വെള്ളം ഒഴിച്ച് കെടുത്തിനടാ !!!!!"
******************************************************
മറ്റൊരു പരിപാടിയിലെ ഒരു ടാബ്ലോ
പ്രവാചകനായ ഏലിയാവ് കർമ്മേൽ പർവ്വതത്തിൽ ബലികഴിക്കുന്നതാണ് ടാബ്ലോ..
സ്റ്റേജ്ജിന്റെ നടുക്ക് കാർഡ്ബോർഡു കൊണ്ടുള്ള ബലിപീഠം ഉണ്ടാക്കി വെച്ചിട്ട് ആകാശത്ത് നിന്ന് തീ ഇറങുന്നതാണ് ടാബ്ലോ..
ആകാശത്ത് നിന്ന് തീ ഇറന്ങാനായി സ്റ്റേജിന്റെ നടുക്ക് മുകളിൽ കപ്പിയിൽ ഒരു ബൾബ് വർണ്ണക്കടലാസുകൊണ്ട് പൊതിഞ്ഞ് ഇട്ടിട്ടുണ്ട്. ആകാശത്ത് നിന്ന് തീ ഇറങ്ങി എന്ന് പറയുമ്പോൾ സ്റ്റേജിന്റെ സൈഡിൽ നിൽക്കുന്നവൻ നടുക്ക് കെട്ടിയിട്ടിരിക്കുന്ന ബൾബ് കത്തിച്ച് വയർ ചെറുകെ അയച്ചു വിട്ട് ബൾബിനെ കാർഡ്‌ബോർഡ് പെട്ടിയുടെ തൊട്ടുമുകളിൽ എത്തിക്കണം. ബൾബ് കാർഡ്‌ബോർഡീന്റെ മുകളിൽ എത്തുന്നതും ഏലിയാവ് കാലിന്റെ തള്ളവിരലിന്റെ മുന്നിലായി കാർഡ് ബോർഡിന്റെ ഉള്ളിൽ കത്തിച്ചു വെച്ചിരിക്കുന്ന വിളക്ക് മറിച്ച് ബോർഡിൽ നിറച്ചിരിക്കുന്ന പഞ്ഞി കത്തിക്കുകയും ഉടനെ ബൾബ് ഓഫാക്കി മുകളിലേക്ക് വലിക്കുകയും വേണം.
എല്ലാം റെഡിയായി
കർട്ടൻ ഉയർന്നു...
ആകാശത്ത് നിന്ന് തീ ഇറന്ങി എന്ന് പറഞ്ഞപ്പോൾ തന്നെ ബൾബ് കത്തിച്ച് ലവൻ ബൾബ്ബ് അയച്ചു വിടാൻ തുടന്ങി. ബൾബ് പാതി വഴി ആയപ്പോഴേക്കും സ്റ്റേജിൽ നിന്ന് ഏലിയാവ് വിളക്ക് മറിച്ചു. കാർഡ്ബോർഡിലെ പഞ്ഞി കത്താൻ തുടന്ങി. ആകാശത്ത് നിന്ന് തീ ബലിപീഠത്തിന്റെ മുകളിൽ എത്തുന്നതിന് മുമ്പ് കത്തിയാൽ കാണികൾ കൂവത്തില്ലേ..ബൾബ് അയച്ചു വിടാൻ നിന്നവൻ വയറിൽ നിന്ന് കൈ എടുത്തു.ബൾബ് ശൂ എന്നു പറഞ്ഞ് കാർഡ് ബോർഡിൽ അടിച്ചു..
ടപ്പോ!! ബൾബ് പൊട്ടി
ബൾബിന്റെ വരവും പഞ്ഞി കത്തലും ഒക്കെ വളരെ പെർഫക്റ്റായി..
കാണികളുടെ കൈയ്യടി!!
ടാബ്ലോ അനൗൺസ് ചെയ്തുകൊണ്ടിരുന്ന ആത്മഗതം പക്ഷേ മൈക്കിലൂടെ വെളിയിൽ വന്നു
"അടുക്കളയിൽ കിടന്ന നൂറു വാട്ടിന്റെ ബൾബാ പൊട്ടിയത്!!!"
**************************
2 comments:
ഹഹഹ
പ്രായോഗികതമാശകള്‍
കലക്കി കേട്ടോ
സമയവും ശ്രദ്ധയും അല്പമൊന്നു പാളിയാല്‍ എല്ലാം പൊളിഞ്ഞത് തന്നെ.
Post a Comment