(www.vavamalu.com ല്‍ ക്ലിക്ക് ചെയ്തു നോക്കേണ്ട...എല്ലാം സാങ്കല്പികമാണ് )
സിറ്റി ഹോസ്പിറ്റലിലെ നാനൂറ്റി പന്ത്രണ്ടാം നമ്പര്‍ മുറിയിലെ ജനാലയില്‍ കൂടി വെളിയിലേക്ക് നോക്കിപാര്‍വതി നിന്നു.നഗരത്തിന്റെ തിരക്ക് അവളുടെ കണ്ണില്‍ പ്രതിഫലിച്ചില്ല.നാലുവര്‍ഷങ്ങള്‍ക്ക് മുമ്പ്അവള്‍ നഗരത്തിന്റെ തിരക്കില്‍ അലിഞ്ഞ് ചേരാന്‍ ആഗ്രഹിച്ചിരുന്നു. ആഗ്രഹമായിരുന്നില്ല. നഗരത്തിന്റെതിരക്കിന്റെ ഭാഗംതന്നെ ആയിരുന്നു അവള്‍.ഒരിക്കല്‍ മോഹിപ്പിച്ചിരുന്ന നഗരത്തിന്റെ തിരക്ക് അവളില്‍ഇപ്പോള്‍ വീര്‍പ്പുമുട്ടല്‍ ഉണ്ടാക്കുന്നു.നഗരത്തിലെ തിരക്കില്‍ നിന്ന് കണ്ണുകള്‍ പിന്‍വലിച്ച് അവള്‍ കസേരയില്‍വന്നിരുന്നു.ടേബിളിലെ വച്ചിരുന്ന ഫ്ലാസിക്കില്‍ നിന്ന് ചായ കപ്പിലേക്ക് ഒഴിച്ചു.മേശപ്പുറത്ത് നിന്ന് ‘ദി ഹിന്ദു’എടുത്ത് ഓടിച്ചുനോക്കി.എഡിറ്റോറിയില്‍ പേജിലെ ഫീച്ചറില്‍ അവളുടെ കണ്ണുകള്‍ തടഞ്ഞു.യൂനിസഫിന്റെഅവാര്‍ഡ് നേടിയ ഒരു വെബ്‌സൈറ്റി നെക്കുറിച്ചുള്ള ഒരു ഫീച്ചറായിരുന്നു അത് , http://www.vavamalu.com/ .വെബ്‌സൈറ്റിന്റെ ഹോംപേജിന്റെ ചിത്രവും അതില്‍ കൊടുത്തിരുന്നു.ഒരു പെണ്‍കുഞ്ഞിന്റെ പുഞ്ചിരിക്കുന്ന ചിത്രം.ആ കുഞ്ഞില്‍ അവളുടെകണ്ണ് ഉടക്കിനിന്നു.ഒരു പെണ്‍കുട്ടി ഗര്‍ഭിണി ആകുന്നതുമുതല്‍ കുഞ്ഞിന്റെ ഓരോ വളര്‍ച്ചാഘട്ടങ്ങളുംകുഞ്ഞുങ്ങളെ എങ്ങനെ വളര്‍ത്തണമെന്നുമുള്ള വിശദ വിവരങ്ങളായിരുന്നു ആ സൈറ്റ് .അവള്‍ ആ ഫീച്ചര്‍വായിക്കാന്‍ തുടങ്ങി. അറിയാതെ അവളുടെ കണ്ണ് നിറഞ്ഞു.ഫീച്ചറിന്റെ അവസാനഭാഗത്ത് വെബ്‌സൈറ്റ് ഉണ്ടാക്കിയ ആളെക്കുറിച്ചുള്ള വിവരണവും ഉണ്ടായിരുന്നു.
ഡോര്‍ബെല്‍ ശബ്ദ്ദിച്ചപ്പോള്‍ കണ്ണുകള്‍ തുടച്ച് അവള്‍ കതക് തുറന്നു.വാതിക്കല്‍ പ്രസന്നമായ ചിരിയോടെഡോക്ടര്‍ അനുപമ.പാര്‍വതിയുടെ കണ്ണുകളിലെ ചുവപ്പ് അനുപമ തിരിച്ചറിഞ്ഞു. “ഈശ്വരന്റെ നിശ്ചയങ്ങള്‍തടുക്കാന്‍ ആവില്ല പാര്‍വതീ നമുക്ക് “അനുപമയുടെ ആശ്വാസവചനങ്ങള്‍ അവളില്‍ കുറ്റബോധത്തിന്റെകൂരമ്പകളായി പതിച്ചു.ഈശ്വരനിശ്ചയം തട്ടിത്തെറിപ്പിച്ചതിന്റെ ശിക്ഷയാണോ താനിപ്പോള്‍ അനുഭവിക്കുന്നത്?ഒന്നും വേണ്ടായിരുന്നു.തന്റെ സ്വപ്നങ്ങള്‍ക്ക് വിലയായി നല്‍കേണ്ടിവന്നത് തന്റെ ജീവിതം തന്നെയല്ലേ?താനൊന്നും നേടിയില്ല.തന്റെ ജീവിതം ഇപ്പോള്‍ പൂജ്യമാണ്.വലിയ ഒരു പൂജ്യം.
പാര്‍വതി കട്ടിലില്‍ വന്ന് കിടന്നു.ശബ്ദ്ദത്തോടെ കറങ്ങുന്ന ഫാനിന്റെ കാറ്റില്‍ ജനാലയിലൂടെ താഴേക്ക്പറന്നുപോയിരുന്നെങ്കില്‍.... ഓരോ ശബ്ദ്ദവും തന്നെ ഭയപ്പെടുത്തുന്നു.അടുത്തമുറിയില്‍ നിന്ന് ഒരു കുഞ്ഞിന്റെകരച്ചില്‍ കേള്‍ക്കുന്നു.ആരോ പാട്ടുപാടി കുഞ്ഞിനെ ഉറക്കാന്‍ ശ്രമിക്കുന്നു. പക്ഷേ കുഞ്ഞ് കരച്ചില്‍ നിര്‍ത്തുന്നില്ല.കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കാതിരിക്കാന്‍ പാര്‍വതി ചെവികള്‍ പൊത്തി.കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കാതിരിക്കാന്‍ജനാലയില്‍ക്കൂടി പുറത്തേക്ക് ചാടിയാലോ എന്നുപോലും അവള്‍ ചിന്തിച്ചു.ഇല്ല തനിക്ക് ഈ കരച്ചിലില്‍ നിന്ന്രക്ഷപെടാന്‍ സാധിക്കുകയില്ല. ജീവിതാവസാനംവരേയും ഈ കരച്ചില്‍ തന്നെ വേട്ടയാടും.അവള്‍ തന്റെ അടിവയറിലേക്ക്കൈകള്‍ കൊണ്ടുവന്നു.ഒരിക്കല്‍ തന്റെ ഗര്‍ഭപാത്രത്തിലും ജീവന്റെ ഒരു തുടിപ്പ് ഉണ്ടായിരുന്നു. കൊടിലുകളുടെശബ്ദ്ദം..രാക്ഷസകൈകള്‍ പോലെ ജീവനെ ഞെരിഞ്ഞമര്‍ത്താന്‍ കൊടിലുകള്‍ ഗര്‍ഭപാത്രത്തിലേക്ക് .... വീണ്ടും കുഞ്ഞ് കരയുന്ന ശബ്ദ്ദം.അവളുടെ കണ്ണ് നിറഞ്ഞൊഴുകി.കണ്ണുകള്‍ അടച്ചു അവള്‍ കിടന്നു.രൂപമില്ലാത്ത ഒരുകുഞ്ഞിന്റെ നിലവിളി അവളുടെ കാതില്‍ മുഴങ്ങി.അവള്‍ കിടക്കയില്‍ നിന്ന് ചാടി എഴുന്നേറ്റു.
വീണ്ടും അവള്‍ പത്രം എടുത്തു.വെബ്‌സൈറ്റ് നിര്‍മ്മിച്ച ആളുടെ അഡ്രസ്സിലെ ഫോണ്‍ നമ്പരിലേക്ക് അവള്‍വിളിക്കാന്‍ ശ്രമിച്ചു.ഫോണ്‍ സ്വിച്ച് ഓഫ് ആണ് .എത്രയും പെട്ടന്ന് തനിക്കയാളെ ഒരിക്കല്‍ കൂടി കാണണം.ഒരിക്കല്‍ തനിക്കയാള്‍ എല്ലാമായിരുന്നു.കുറച്ചുനാളുകളേ ആയാളോടൊത്ത് കഴിഞ്ഞുള്ളു വെങ്കിലും ജീവിതാവസാനംവരെ ഓര്‍മ്മിക്കാനുള്ള നല്ല നിമിഷങ്ങള്‍ മാത്രം തന്നവന്‍ .പക്ഷേ ...വിധി !വിധി അല്ല ..എല്ല്ലാം തന്റെ സ്വാര്‍ത്ഥതആണ് .ലോകം വെട്ടിപ്പിടിക്കാനുള്ള വെമ്പലില്‍ തനിക്ക് നല്‍കേണ്ടിവന്നത് ജീവിതമാണ് .ഒരിക്കലും തിരിച്ചുകിട്ടാനാവാത്തവിധം തരിപ്പണമായ ജീവിതം.അവള്‍ വീണ്ടും അയാളുടെ നമ്പര്‍ ഡയല്‍ ചെയ്തു.ഫോണ്‍ബെല്ലടിക്കുന്നുണ്ട്.
“ഹലോ..”ഒരു കുഞ്ഞിന്റെ ശബ്ദ്ദം.അവള്‍ ഒന്നും പറയാതെ നിന്നു.
“ഹലോ..ആരാവിളിക്കുന്നത് ?... ഇത ഞാനാ വാവാമാളൂ...അച്ഛന്‍ കിച്ചനിലാ ......”.
”സോറി,റോംങ്ങ് നമ്പര്‍ “അവളങ്ങനെപറഞ്ഞുകൊണ്ട് കോള്‍ കട്ട് ചെയ്തു.
മാളു !!!
ഇതുതന്നെ ആയിരുന്നല്ലോ ജിനോ തങ്ങളുടെ കുഞ്ഞിന് ഇടണമെന്ന്തന്നോട് എപ്പോഴും പറയാറുള്ള പേര് .“എന്റെ പാറൂ ,മാളൂന്ന് വിളിക്കാന്‍ എന്താ രസം...മുടിഒക്കെ പിന്നിയിട്ട്നിന്നെപ്പോലെ ചിരിക്കുന്ന ഒരു കുഞ്ഞ്...അവളെ നമ്മുടെ നടുക്ക് കിടത്തി കെട്ടിപ്പിടിച്ചുറങ്ങാന്‍ എന്തായിരിക്കും രസം...” ജിനോയുടെ വാക്കുകള്‍ കാതില്‍ മുഴങ്ങുന്നു...മാളുവും ജിനോയും ഒക്കെ തന്നില്‍ നിന്ന് ഒരുപാട് അകലെആയിരിക്കുന്നു.ഒരിക്കലും വിളക്കിച്ചേര്‍ക്കാനാവാത്ത കണ്ണികള്‍ പോലെ താനും ജിനുവും അകന്നിരിക്കുന്നു.ഇനിവയ്യ...ജിനുവിനെ കാണാതിരിക്കാന്‍ വയ്യ.....എത്രയും പെട്ടന്ന് അവനെ കാണണം...വെറുതെ ഒന്നു കാണാന്‍വേണ്ടി മാത്രം....അവള്‍ പത്രത്തിലെ ഫീച്ചറില്‍ നിന്ന് അയാളുടെ അഡ്രസ്സ് കീറിയെടുത്തു.അവള്‍ വണ്ടിയുടെതാക്കോലും എടുത്ത് കൊണ്ട് വെളിയിലേക്ക് ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ മുന്നില്‍ അനുപമ.
”നീ എങ്ങോട്ടാണ് പോകുന്നത് ?”അനുപമയുടെ ചോദ്യത്തിന് ഉടനെ വരാം എന്ന് അവള്‍ മറുപിടി പറഞ്ഞു.
”അധികം സ്‌ട്രയിന്‍എടുക്കേണ്ട..”എന്ന് അനുപമയുടെ ഓര്‍മ്മപ്പെടുത്തല്‍ കേട്ടില്ലന്ന് നടിച്ച് അവള്‍ ഇറങ്ങി.
നഗരത്തിലെ തിരക്കിലൂടെ അയാളുടെ അഡ്രസ്സ് തേടി വണ്ടി ഡ്രൈവ് ചെയ്യുമ്പോള്‍ അവളുടെ മനസ്സ് പുറകിലേക്ക് പാഞ്ഞു.
ജിയോ ഇന്‍ഫോടെക് ! കണ്ണാടികൂട്ടില്‍ എസിയുടെ തണുപ്പിലും തന്റെ മുന്നില്‍ ഇരുന്ന് വിയര്‍ക്കുന്ന അയാളെ പാര്‍വതി നോക്കി.
“ലുക്ക്,മിസ്റ്റ്‌ര്‍.ജിനോ,ഞാന്‍ നിങ്ങളുടെ പ്രൊജക്ട് ലീഡറാണ് .നിങ്ങള്‍ വരുത്തുന്ന ഓരോ ബഗ്ഗിനും ഞാനാണ്ഉത്തരം പറയേണ്ടത് ...നിങ്ങള്‍ക്ക് കുറച്ചുകൂടി ശ്രദ്ധിച്ചാല്‍ എന്താണ് ?കുറേ നാളായല്ലോ ഈ പരിപാടി തുടങ്ങിയിട്ട് ഇത്തരം ചെറിയ എറര്‍ പോലും ഇല്ലാതാക്കി ചെയ്യാന്‍ പറ്റുന്നില്ലങ്കില്‍.....”
അയാള്‍ ഒന്നും പറയാതെ തന്റെക്യാബിനില്‍ നിന്ന് എഴുന്നേറ്റ് പോയി അയാളുടെ ക്യാബിനിലേക്ക് പോയി ഇരിക്കുന്നത് അവള്‍ കണ്ടു.അയാള്‍പോയി കഴിഞ്ഞതിനു ശേഷമാണ് അത്രയ്ക്ക് ഒന്നും പറയേണ്ടിയിരുന്നില്ലന്ന് തോന്നിയത്.അയാള്‍ ഓണ്‍ലൈനില്‍ഉണ്ടോ ഒന്ന് അവള്‍ നോക്കി.ഇല്ല സൈന്‍ ഔട്ട് ചെയ്തിരിക്കുന്നു.അവള്‍ വേഗം മൊബൈല്‍ എടുത്ത് ഒരു മെസ്സേജ് ടൈപ്പ് ചെയ്തു അയാളുടെ സെല്ലിലേക്ക് അയച്ചു.”സോറി.ജിനോ..”.അയാള്‍ ക്യാബിനില്‍ നിന്ന് എഴുന്നേറ്റ് പോകുന്നത്അവള്‍ കണ്ടു.
ലഞ്ച് കഴിഞ്ഞിട്ടും ജിനോ തിരിച്ചെത്തിയില്ല.അവള്‍ ഡെയ്‌ലി ഷീറ്റ് എടുത്ത് നോക്കി.ജിനോ ഹാഫ് ഡേലീവ്എടുത്തിട്ടുണ്ട്.അവള്‍ അയാളുടെ സെല്ലിലേക്ക് വിളിച്ചുനോക്കി.റിംങ്ങ് ചെയ്യുന്നുണ്ടങ്കിലും എടുക്കുന്നില്ല.അവള്‍ തന്റെക്യാബിനില്‍ നിന്ന് എഴുന്നേറ്റ് ജിനോയുടെ ക്യാബിന്റെ അടുത്ത ക്യാബിലേക്ക് ചെന്നു.
“ജിനോ എന്തേ ലീവ് എടുത്തത് ?”അവള്‍ ചോദിച്ചു.
“മാഡം പറഞ്ഞത് അവന് ഫീല്‍ ചെയ്തിട്ടുണ്ട് ...ഇവിടെ ഇരുന്നാലും ഒന്നും ചെയ്യാന്‍ പറ്റത്തില്ലന്ന്പറഞ്ഞ് ലീവ് എടുത്തതാ...”
“റൂമിലേക്കാണോ പോയത് ?”
“റൂമിലോട്ടാവാന്‍ വഴിയില്ല.... മറൈന്‍ ഡ്രൈവില്‍ കാണും ...”
അവള്‍ തിരിച്ച് തന്റെ ക്യാബിനില്‍ വന്നിട്ട് പ്രൊജ്‌ക്ട് മാനേജരെ വിളിച്ച് താന്‍ ഹാഫ് ഡേ ലീവ് എടുക്കുകയാണന്ന് പറഞ്ഞു.സിസ്റ്റം ഡൌണ്‍ ചെയ്ത് അവള്‍ എഴുന്നേറ്റു.മറൈന്‍ ഡ്രൈവിലെ തിരക്കില്‍ നിന്നൊഴിഞ്ഞ് കായലിന്റെ കല്‍ക്കെട്ടില്‍ഇരുന്ന് നങ്കൂരമിട്ട്കിടക്കുന്ന കപ്പലിലേക്ക് നോക്കി ഇരിക്കുന്ന ജിനോയെ കണ്ടു.
”തനിക്ക് വട്ടാ പാര്‍വതീ...നിനക്കീ ലോകത്തെക്കുറിച്ച് ഒന്നും അറിയില്ല.. അതെങ്ങനാ.. ബിടെക്കിന്പഠിക്കുമ്പോള്‍ തന്നെ കമ്പിനിയില്‍ കയറിയതല്ലേ...നീ എന്നെങ്കിലും പത്തമ്പത് മനുഷ്യരെ ഒരുമിച്ച് കണ്ടിട്ടുണ്ടോ?വീട് വിട്ടാല്‍ കമ്പിനി..കമ്പിനി വിട്ടാല്‍ വീട്..ഇതല്ലേ നിന്റെ ലോകം..നീ ഞങ്ങളെ ഇട്ട് ചാടിക്കുന്നതുപോലെയല്ല ജീവിതം..”
ജിനോയുടെ കാഴ്ചപ്പാടിലൂടെ തന്റെ ലോകവും മാറുകയായിരുന്നു.
“എന്റെ പൊന്നേ ,ഡേറ്റാബേസ് ഡിസൈന്‍ ചെയ്ത്ഫ്ലോചാര്‍ട്ടും വരച്ച് കോഡ് എഴുതി എററും തിരുത്തി ഇപ്ലിമെന്റേഷന്‍ ചെയ്യുന്നതുപോലെയല്ല ജീവിതം...ജീവിതത്തില്‍എറര്‍ അടിച്ചു കഴിഞ്ഞാല്‍ അത് മാറ്റാന്‍ ഭയങ്കരപാടാ....”.
”പാറൂ ,നമ്മളുതമ്മില്‍ ഒരിക്കലും ചേരത്തില്ല...“മട്ടാഞ്ചേരിയിലെചീനവലകളും നോക്കി ഇരിക്കുമ്പോഴാണ് ജിനോ പറഞ്ഞത് .
”ജിനോയ്ക്ക് എന്നെ ഇഷ്ടമല്ലങ്കില്‍ അതുപറഞ്ഞാല്‍ മതി?”താന്‍ ദേഷ്യപ്പെട്ടു.
“ഇതു തന്നെയാണ് ഞാന്‍ പറഞ്ഞത് നമ്മളുതമ്മില്‍ ചേരത്തില്ലന്ന് ...എന്തുപറഞ്ഞാലും താന്‍ ദേഷ്യപ്പെടും..ഓലപ്പീപ്പി ഊതി നടക്കേണ്ട സമയത്ത് കമ്പ്യൂട്ടറില്‍ ഇരുന്ന് കളിച്ചതിന്റെ കുഴപ്പമാ....”.താന്‍ എഴുന്നേറ്റ് കല്ലുപാകിയ വഴിയിലൂടെകടല്‍ത്തീരത്തുകൂടെ നടന്നു.ജിനോ തന്റെ കൂടെ വരുമെന്ന് അറിയാമായിരുന്നു.
നാലഞ്ചുമാസങ്ങള്‍ക്ക് ശേഷം വിവാഹം.വീട്ടില്‍ അറിഞ്ഞപ്പോള്‍ വലിയ ബഹളം.ഡാഡിയും മമ്മിയും ഇങ്ങനെയൊരുമോളില്ലന്ന് വരെ പറഞ്ഞു.ജിനോയുടെ വീട്ടിലെ എതിര്‍പ്പ് ഒരാഴ്ചയേ ഉണ്ടായുള്ളു. കുറച്ചുനാളുകള്‍ക്ക് ശേഷം തന്റെ ഡാഡിയുംമമ്മിയും കാണാന്‍ എത്തി. ആറുമാസ ത്തോളം ഒരു പ്രശ്നവും ഇല്ലാതെ ജീവിതം മുന്നോട്ട് നീങ്ങി.ജിനോ പുതിയ കമ്പിനിയിലേക്ക്മാറി.താന്‍ പ്രെഗ്‌നന്റ് ആണന്ന് അറിഞ്ഞ ദിവസം ജനാലയില്‍ക്കൂടി വരുന്ന നിലാവെളിച്ചത്തില്‍ കിടക്കുമ്പോള്‍ ജിനോപറഞ്ഞു..
“ഇത് പെണ്‍കുട്ടി ആയിരിക്കും.നമുക്കിതിന് മാളൂന്ന് പേരിടണം. മാളൂന്ന് വിളിക്കാന്‍ എന്താ രസം...മുടിഒക്കെ പിന്നിയിട്ട്നിന്നെപ്പോലെ ചിരിക്കുന്ന ഒരു കുഞ്ഞ്...അവളെ നമ്മുടെ നടുക്ക് കിടത്തി കെട്ടിപ്പിടിച്ചുറങ്ങാന്‍ എന്തായിരിക്കും രസം...”ജിനോയുടെ വാക്കുകള്‍ തന്നെ സന്തോഷിപ്പിച്ചില്ല.
മൂന്ന് മാസങ്ങള്‍ക്ക് ശേഷം ജിനോ വരുമ്പോള്‍ താന്‍ ഫ്ലാറ്റില്‍ തന്നെഉണ്ടായിരുന്നു.അന്ന് രാത്രി കിടക്കു മ്പോള്‍ താന്‍ വിഷയം അവതരിപ്പിച്ചു.അമേരിക്കന്‍ ഡിഫന്‍സിന്റെ ഒരു പ്രൊജ്‌ക്ട്കമ്പിനിക്ക് കിട്ടിയി രിക്കുന്നു.ഇന്‍ഡ്യയിലെ ഒരു കമ്പിനിക്കും ഇങ്ങനെയൊരു ഓപ്പര്‍ച്യൂണിറ്റികിട്ടിയിട്ടില്ല.താനും ആ പ്രൊജ്‌ക്ട് ടീമില്‍ ഉണ്ട് .ജിനോ തന്നെ ഒന്നു നോക്കി.അതിന് തനെന്താ ചെയ്ത് തരേണ്ടത് എന്നാണ് അതിന്റെ അര്‍ത്ഥം.
“നമുക്കുടനെ ഒരു കുഞ്ഞ് വേണോ?നമുക്കിതിനെ അബോര്‍ട്ട് ചെയ്യാം.“പറഞ്ഞുതീരുന്നതിനുമുമ്പേ ജിനോ ചാടി എഴുന്നേറ്റ്തന്റെ മുഖത്ത് അടിച്ചു.
ജിനോ തന്നെയാണ് തന്റെ ഡാഡിയേയും മമ്മിയേയും വിളിച്ച് പറഞ്ഞത്.അവര്‍ രാത്രിയില്‍ തന്നെ ഓടിയെത്തി. അവരുടെ വാക്കുകളും താന്‍ ചെവിക്കൊണ്ടില്ല.തനിക്ക് വലുത് തന്റെ കരിയര്‍ തന്നെയാണന്ന് തീര്‍ത്ത് പറഞ്ഞപ്പോള്‍ജിനോ ഒന്നും പറയാതെ റൂം വിട്ടിറങ്ങി.അമേരിക്കന്‍ പ്രൊജ്‌ക്ടിനെക്കുറിച്ച് പത്രങ്ങളിലും ചാനലുകളിലും ഫീച്ചര്‍ വന്നു.അമേരിക്കയില്‍ എത്തിക്കഴിഞ്ഞ പ്പോഴാണ് താന്‍ തന്റെ ജീവിതമാണ് ഇല്ലാതാക്കിയതന്ന് മനസ്സിലാക്കിയത്.വീട്ടില്‍ നിന്ന് പോലും ഒരു ഫോണ്‍കോള്‍ എത്തുമെന്ന് കരുതി.അതുണ്ടായില്ല.വീട്ടിലേക്ക് വിളിക്കുമ്പോഴെല്ലാംതന്റെ ശബ്ദ്ദം ആണന്ന് ഉറപ്പാണങ്കില്‍ ഡാഡിയും മമ്മിയും ഫോണ്‍ കട്ടുചെയ്തു.മൂന്നരവര്‍ഷങ്ങള്‍ക്ക് ശേഷം അമേരിക്കയില്‍നിന്ന് പ്രൊജ്‌ക്ട് തീര്‍ത്ത് മടങ്ങി.നാട്ടിലെത്തിയിട്ട് ഒരിക്കല്‍ പോലും ഡാഡിയും മമ്മിയും കാണാന്‍ എത്തിയില്ല.ജിനോയെക്കുറിച്ച് അറിയാവുന്നവര്‍ വഴി അന്വേഷിച്ചുവെങ്കിലും അവര്‍ക്കാ ര്‍ക്കും ജിനോയെക്കുറിച്ച് അറിയില്ലായിരുന്നു.അതോഅറിയാമായിരുന്നിട്ടും അവരെല്ലാം അറിയാത്ത ഭാവം നടിക്കുവായിരുന്നോ?കമ്പിനിയില്‍ എത്തിയപ്പോള്‍ പഴയ ആളുകള്‍ആരു ഇല്ല.എല്ലാം പുതിയ ആളുകള്‍..ജീവിതത്തോട് തന്നെ വെറുപ്പു തോന്നിത്തുടങ്ങി.
വയറ്റില്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന വേദന അസഹനീയമായിത്തുടങ്ങിയപ്പോഴാണ് ഡോക്ടറെ കാണാന്‍ തീരുമാനിച്ചത്.പരിശോധനാഫലം വന്നപ്പോള്‍ ജീവിതം തന്നെ അവസാനിക്കുന്നതായി തോന്നി. യൂട്രസില്‍ ചെറിയ ഒരു ഗ്രോത്ത്.യൂട്രസ് ഓപ്പറേറ്റ് ചെയ്ത് മാറ്റുകമാത്രമാണ് പോംവഴി എന്ന് കേട്ടപ്പോള്‍ ജീവിതം അവസാനിക്കുന്നതായി തോന്നി.ഗര്‍ഭപാത്രത്തില്‍ ഉരുവായ ജീവനെ നശിപ്പിച്ചതിന് ദൈവം നല്‍കിയ ശിക്ഷയാണോ ഇത്.ഓപ്പറേഷന്‍ ടേബിളില്‍കിടക്കുമ്പോള്‍ ഒരിക്കലും ഇനി ജീവിതത്തിലേക്ക് മടക്കി വരത്തല്ലേ എന്ന് ഈശ്വരന്മാരോട് മനംനൊന്ത് പ്രാര്‍ത്ഥിച്ചുവെങ്കിലും അവര്‍ അത് കേട്ടില്ല.ജിനോയുടെ കാലുകളില്‍ വീണ് മാപ്പ് പറയാന്‍ ശ്രമിച്ചുവെങ്കിലും അതിനും കഴിഞ്ഞില്ല.
പത്രത്തില്‍ നിന്ന് കിട്ടിയ അഡ്രസ്സില്‍ പറഞ്ഞിരിക്കുന്ന ഫ്ലാറ്റില്‍ പാര്‍വതി എത്തി.ഫ്ലാറ്റുകളില്‍ നിന്ന് തിരക്കിട്ട്പുറത്തേക്ക് പോകുന്ന മുഖങ്ങളില്‍ പലതും തനിക്ക് പരിചിതമാണന്ന് അവള്‍ക്ക് മനസ്സിലായി. എല്ലാവരും മന:പൂര്‍വ്വം തന്നെ ഒഴിവാക്കുകയായിരുന്നു.അവള്‍ വരണ്ടചിരി ചുണ്ടുകളില്‍ വരുത്തിയെങ്കിലും തിരിച്ച് ഒരുചിരിയും ആരില്‍ നിന്നും കിട്ടിയില്ല.അഡ്രസിലെ ഫ്ലാറ്റില്‍ എത്തി അവള്‍ ബെല്ലടിച്ചു കാത്തുനിന്നു.
“ആരാ...”അകത്ത് നിന്ന് ഒരു പെണ്‍കുട്ടിയുടെ ശബ്ദ്ദം.അവള്‍ നിശബ്ദ്ദയായി കാത്തുനിന്നു.
ഡോര്‍തുറന്നുഒരു കൊച്ചുപെണ്‍കുട്ടി പുറത്തുവന്നു.അവളുടെ മുടി രണ്ട് വശത്തേക്കും പിന്നി ഇട്ടിരുന്നു.
“ആരാ....”അവള്‍ ചോദിച്ചു.
താന്‍ ആരാണന്ന് പറയാന്‍ പാര്‍വതിക്ക് അറിയില്ലായിരുന്നു.
“ആരാ മാളൂ ..?”അകത്ത് നിന്ന് കേള്‍ക്കുന്ന ശബ്ദ്ദം ജിനോയുടെ ആണന്ന് തിരിച്ചറിയാന്‍ പാര്‍വതിക്ക് ഒട്ടും സമയംവേണ്ടായിരുന്നു.
“മോടെ മമ്മിയുടെ കൂട്ടിരിക്കുന്ന ഒരാന്റിയാ പപ്പാ...”കൊച്ചുകുട്ടിവിളിച്ചുപറഞ്ഞു.
“ഇരിക്കാന്‍ പറ...പപ്പ ഇതാ വരുന്നു..”
“ആന്റി കയറി ഇരിക്ക് ...”കൊച്ചുകുട്ടി അവളെ അകത്തേക്ക് ക്ഷണിച്ചു.അവള്‍ അകത്തേക്ക് ഇരുന്നു.താന്‍ വെബ്‌സൈറ്റില്‍കണ്ട ഫോട്ടോ ഈ കുട്ടിയുടെ ആണന്ന് പാര്‍വതിക്ക് മനസ്സിലായി.
“മോടെ പേരെന്താ....?”പാര്‍വതി ചോദിച്ചു.
“മാളൂന്ന് .... എന്നെ എല്ലാവരും വിളിക്കുന്നത് വാവാമാളൂന്നാ....”കുഞ്ഞ് തന്റെ നിഷകളങ്കമായ ചിരിയോടെ പറഞ്ഞു.
പാര്‍വതി ഹാലിലെ ഭിത്തികളിലൂടെ കണ്ണുകള്‍ പായിച്ചു.ഭിത്തിയില്‍ കുഞ്ഞിന്റെ വിവിധ ഭാവത്തിലുള്ള ഫോട്ടോകള്‍.
“മോടെ മമ്മിയെന്തിയേ...?”പാര്‍വതിചോദിച്ചു.
“മമ്മി ജോലിക്ക് പോയി.... അങ്ങ് ദൂരയാ മാളൂന്റെ മമ്മിക്ക് ജോലി...ഞാന്‍ വേണമെങ്കില്‍ മമ്മിയുടെ ഫോട്ടോകാണിക്കാം...”.അവള്‍ കുണുങ്ങി കുണുങ്ങി അകത്തേക്ക് പോയി ഫോട്ടായുമായി വന്നു.ഒരു ഫോട്ടോ പാര്‍വതിക്ക്നേരെ നീട്ടി.അവളത് വാങ്ങി നോക്കി.
“മാളൂന്റെ കൂട്ടുകാരാ അത് ..”അവള്‍ ഫോട്ടോയിലേക്ക് നോക്കി.ഒരു കെട്ടിടത്തിന്റെ മുന്നില്‍ കുറേകുട്ടികള്‍ നില്‍ക്കുന്ന ഫോട്ടൊ.കെട്ടിടത്തിന്റെ ബോര്‍ഡിലെ ‘ഓര്‍ഫനേജ് ‘ എന്ന എഴുത്ത് തെളിഞ്ഞുകാണാമായിരുന്നു.
“ഇതാണെന്റെ മമ്മി...”കുഞ്ഞ് നീട്ടിയ ഫോട്ടോ അവള്‍ വാങ്ങി.
തന്റെ ഫോട്ടോ !!!!!!!!പാര്‍വതിയുടെ കണ്ണ് നിറഞ്ഞൊഴുകി.ഫോട്ടിയിലേക്ക് കണ്ണുനീര്‍ വീണു.
“ആന്റിയെന്തിനാ കരയുന്നത് ?”കുഞ്ഞിന്റെ ചോദ്യം കേട്ട് അവള്‍ കണ്ണുനീര്‍ തുടച്ചു.ഉയര്‍ന്നുവന്ന തേങ്ങലടികള്‍ ഉള്ളില്‍ ഒതുക്കി.
“ആന്റിയെ കണ്ടാല്‍ മാളൂന്റെ മമ്മിയുടെ കൂട്ടാ ഇരിക്കുന്നത്.... ആന്റിയുടെ പേരെന്താ..?”കുഞ്ഞിന്റെ ചോദ്യം
“പാര്‍വതി....”അവള്‍ ഇടറിയ സ്വരത്തില്‍ പറഞ്ഞു.
“എന്റെ മമ്മിയുടെ പേരും പാര്‍വതീന്നാ.....”അവള്‍ അകത്തേക്ക് ഓടി.
”പപ്പാ, മമ്മിയുടെ പേരുള്ള മമ്മിയെപോലിരിക്കുന്നആന്റിയാ വന്നത്.... പപ്പാ എവിടയാ...?” കുഞ്ഞ് അകത്തേക്ക് ഓടി.”വാ പപ്പാ...”അവള്‍ തന്റെ പപ്പായേയും വിളിച്ചുകൊണ്ട്വന്നു.ജിനോയെ കണ്ടുടനെ പാര്‍വതിക്ക് കരച്ചില്‍ നിയന്ത്രിക്കാന്‍ ആയില്ല.അയാളുടെ കണ്ണും നിറഞ്ഞു.
“എന്തിനാ നിങ്ങള്‍ കരയുന്നത്..?”കുഞ്ഞ് രണ്ടുപേരെയും മാറിമാറി നോക്കി, ജിനോയുടെ കൈകളില്‍ കയറി...
“മോടെ മമ്മിയാ അത്....”ജിനോ പാര്‍വതിക്ക് നേരെ ചൂണ്ടികൊണ്ട് പറഞ്ഞു..
“മോടെ മമ്മി..”അവള്‍ക്കത് വിശ്വാസമല്ലായിരുന്നു.പാര്‍വതി കുഞ്ഞിനു നേരെ കൈകള്‍ നീട്ടി.അയാല്‍ കുഞ്ഞിനെ അവള്‍ക്ക് നേരെ നീട്ടി.അവള്‍ അവളുടെ മുഖം ഉമ്മകള്‍ കൊണ്ട് പൊതിഞ്ഞു.
“എനിക്കറിയാമായിരുന്നു താനെന്നെങ്കിലും ഇവിടെ വരുമെന്ന് ....“ജിനോയുടെ വാക്കുകളില്‍ അവള്‍ക്ക് പിടിച്ച് നില്‍ക്കാനായില്ല.ഒരു പൊട്ടിക്കരച്ചിലോടെ അവള്‍ അയാളുടെ മാറിലേക്ക് ചാരി.
ഞാനിപ്പോള്‍ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു.ഇന്റ്ര്‌നെറ്റ് എക്സ്പ്ലോററിന്റെ അഡ്രസ്സ് ബാറിലേക്ക് http://www.vavamalu.com/ എന്ന്ടൈപ്പ് ചെയ്തു.ഹോംപേജിലെ മാളുവിന്റെ പടം മാറ്റിയിരിക്കുന്നു. അവിടെ ഒരു പുതിയ പടം.പാര്‍വതിയുടേയും ജിനോയുടേയുംനടുക്ക് മുടിപിന്നിയിട്ട് നിഷ്കളങ്കമായ ചിരിയോടെ ഇരിക്കുന്ന മാളുവിന്റെ പടം .........
-----------------------------------------------------------------------------------------
(നിങ്ങള്‍ ഇത്രയും നാളും നല്‍കിയ അഭിപ്രായങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും നന്ദി ....ഇനി അല്പം നീണ്ട ഇടവേള )
13 comments:
ജോലിയുടെയും കരിയറിന്‍റെയും പേരില്‍ ശിഥിലമാകുന്ന കുടുംബ ബന്ധങ്ങളുടെ ഒരേട്. നന്നായിരിക്കുന്നു
വളരെ നന്നായി എഴുതിയിട്ടുണ്ട്. തീര്‍ച്ചയായും ഇന്നത്തെ സാഹചര്യത്തില്‍ സംഭവിച്ചു പോകാവുന്ന ഒരു ദുരന്തം തന്നെ ആണു ഇതു. IT ജോലിയും വംബന്‍ ശംബളവും onsite ഉം ഒക്കെ ആണു ഇന്നത്തെ തലമുറ കൂടുതല്‍ ആഗ്രഹിക്കുന്നതു എന്നു തോന്നി പോവുന്നു. മാതാപിതാക്കള്‍ നിര്‍ബന്ധിച്ചതിന്റെ പേരില്‍ ഒരു കല്യാണം.. ഒരു കുടുംബം.. അതിനപ്പുറത്തേക്ക് ഇന്നത്തെ തലമുറ അതു ആഗ്രഹിക്കുന്നുണ്ടൊ? ആഗ്രഹിക്കുന്നുവെങ്കില്‍ .. അതിനു വില കല്പിക്കുന്നു എങ്കില്‍ നമക്കു കൊള്ളാം....
enthonnade ith????????
HAI,
KOLLAM, NANNAYIRIKUNNU.
SHAJINI.
Hi,
Fine, really a[[reciates the attempts...All the best!
--
Noushad
ആദ്യമായാണ് ഈ വഴിയില് മനോഹരം
Unable to read the content....
Some font issue .. help me out
Happy Reading ,,,
Really ,,
Thanks easo...
ഈശോ .. ഇത് വെറും കഥയല്ല.. ഇവിടെ എവിടെയൊക്കെയോ നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങളുടെ ഒരു ച്ച്ചായാചിത്രം മാത്രമാണ്...
പലപ്പോഴും ഞാന്‍ ആലോചിക്കാറുണ്ട്... ഈശോ'യുടെ വാക്കുകള്‍ എത്ര ചിന്തിപ്പിക്കാരുന്ടെന്നു ...
എവിടെയൊക്കെയോ തറക്കുന്ന വാക്കുകള്‍...
ഇനിയും എഴുതണം... ഇങ്ങനെ എഴുതിയതെല്ലാം ചേര്‍ത്ത് നമുക്കൊരു പുസ്തകം പ്രസാധനം ചെയ്യണം.. എന്ത് പറയുന്നു???
Life is not in one's hands...
REALLY GOOD WORK..........NICE....
ഒരുപാട് ചിന്തിപ്പിക്കുന്ന കഥ ...
മനസ്സില്‍ തട്ടി ഈ കഥ
Post a Comment