Sunday, March 23, 2008

നാലുകൊലപാതകങ്ങള്‍ : അവസാന ഭാഗം

ഡ്രൈവിംങ്ങ് സീറ്റില്‍ നിന്ന് ഇറങ്ങിയ സ്ത്രി ഒരു വാനിറ്റി ബാഗ് തന്റെ സഹയാത്രികയ്ക്ക്നല്‍കി.“ഇത് നമ്മുടെ അവസാനത്തെ ഇരയാണ്.കഴിഞ്ഞ പ്രാവിശ്യം പറ്റിയതുപോലെ അബന്ധങ്ങള്‍ പറ്റരുത്. ഇന്ന നമ്മളെ സഹായിക്കാന്‍ മറ്റൊരാളില്ല.കഴിഞ്ഞ പ്രാവിശ്യംനമുക്ക് എവിടാണ് പിഴച്ചതെന്ന് മറന്നുകൂടാ. അന്ന് വിഗ്ഗ് നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ഇന്ന് ചേട്ടനും നമ്മുടെ അവസാനത്തെ ലക്ഷ്യ ത്തില്‍ ഒപ്പമുണ്ടാവുമായിരുന്നു... ലഹരിയുംമയക്കുമരുന്നും ഇരയെ കീഴ്പ്പെടുത്തിയതിനു ശേഷമേ ആക്രമണം നടത്താവൂ ..” വാനിറ്റിബാഗ് വാങ്ങികൊണ്ട് ആ സ്ത്രി ഡ്രൈവിംങ്ങ് സീറ്റില്‍ നിന്ന് ഇറങ്ങിയ സ്ത്രിയോട് പറഞ്ഞു.

അവള്‍ വാനിറ്റിബാഗുമായി ശ്‌മശാനത്തിന്റെ കിഴക്ക് വശത്തേക്ക് നടന്നു.അവളേയുംകാത്ത് അക്ഷമ നായി അയാള്‍ കാത്തുനില്‍പ്പുണ്ടായിരുന്നു.നാലാമത്തെ സെക്യൂരിറ്റിക്കാരന്‍ !മരണത്തെ ഇരന്ന് വാങ്ങാന്‍ എത്തിയവന്‍ .ചിലന്തി വിരിച്ച് മരണവലയില്‍ സ്വയം കുരുങ്ങാന്‍ പറന്നു വന്നവന്‍.അവള്‍ അയാളുടെ അടുത്തെത്തി.അവളില്‍ നിന്ന് ഉയരുന്നമാദക ഗന്ധത്തില്‍ അയാള്‍ വശ്യനായി.അവര്‍ പലപ്പോഴും ഒരുമിച്ച് കൂടാറുണ്ടായിരുന്നു.അതുകൊണ്ടാണ് അവള്‍ വിളിച്ചപ്പോള്‍ അയാള്‍ വന്നതും.

അവര്‍ ബോഗണ്‍‌വില്ലകള്‍ക്കിടയിലേക്ക് കയറി.അയാള്‍ അവളുടെ തോളിലൂടെ കൈകള്‍ ഇട്ടു. അവളുടെ സാരി ഊര്‍ന്നുവീണു.അവര്‍ ബോഗണ്‍ വില്ലകളുടെ നിഴലില്‍ഇരുന്നു.അവളുടെ നോട്ടത്തില്‍ അയാളുടെ കണ്ണുകളില്‍ വികാരം ജ്വലിച്ചു.അവളുടെകണ്ണുകളില്‍ പകയുടെ കനലുകള്‍ എരിയുന്നത് അയാള്‍ അറിഞ്ഞില്ല.അവള്‍ വാനിറ്റിബാഗില്‍ നിന്ന് മദ്യക്കുപ്പി എടുത്തു.അവള്‍ തന്നെ അത് അയാളുടെ ചുണ്ടോട് ചേര്‍ത്തു.അര്‍ദ്ധനഗ്നയായ അവളുടെ മടിയിലേക്ക് അയാള്‍ കിടന്നു.മദ്യക്കുപ്പി കാലിയായി. അവളുടെ കൈവിരലുകള്‍ അയാളുടെ മുഖത്തൂടെ താഴേക്ക് ഇഴഞ്ഞു.അവള്‍ അയാളുടെ ഉടുപ്പിന്റെ ബട്ടണുകള്‍ അഴിക്കാന്‍ തുടങ്ങി.അയാള്‍ അവളുടെ മടിയില്‍ നിന്ന് എഴുന്നേറ്റ്സ്വയം വസ്ത്രങ്ങള്‍ ഊരി.ബോഗണ്‍‌വില്ലകള്‍ക്കിടയിലേക്ക് അയാള്‍ തന്റെ വസ്ത്രങ്ങള്‍ഇട്ടു.അര്‍ദ്ധനഗ്നയായ അവളുടെ ശരീരവും ലഹരിയും അയാളെ ഉന്മാദാവസ്ഥയില്‍ ആക്കിയിരുന്നു.അവളിലേക്ക് പടരാന്‍ അയാള്‍ കൊതിച്ചു.പക്ഷേ കണ്ണുകളില്‍ ഇരുട്ട് .ശരീരം തളരുന്നു.കാഴ്ചകള്‍ മങ്ങുന്നു.

അയാള്‍ കണ്ണുകള്‍ വലിച്ചുതുറന്നു നോക്കി. തന്റെ മുന്നില്‍ ഒരു സ്ത്രിക്ക് പകരം രണ്ടു സ്ത്രികള്‍. അര്‍ദ്ധ നഗ്നയായി നിന്നവള്‍ സാരി ഉടുത്ത് കഴിഞ്ഞിരുന്നു.തന്റെ മുന്നില്‍ടി ഷര്‍ട്ടും ജീന്‍‌സും ധരിച്ചു നില്‍ക്കുന്ന സ്ത്രിയുടെ മുഖം അയാള്‍ അവ്യക്തമായി കണ്ടു.അവളുടെ കൈയ്യിലിരുക്കുന്ന കത്തിയുടെ തിളക്കം അയാളില്‍ ഭയം നിറച്ചു.കത്തിജ്വലിച്ചവികാരങ്ങള്‍ ഭയത്തിനു വഴിമാറി.റയില്‍‌വേ ട്രാക്കിലെ നിലവിളി ... കുതിച്ചുപായുന്നട്രയിനിന്റെ മുരള്‍ച്ച് അയാളുടെ ഉള്ളില്‍ മുഴങ്ങി.അയാള്‍ നിലവിളിക്കാന്‍ ശ്രമിച്ചു.നാക്ക്ഉയരുന്നില്ല.നിലവിളി തൊണ്ടയില്‍ കുരുങ്ങി.ഓടിയൊളിക്കാന്‍ ആഗ്രഹിച്ചു. പക്ഷേ കാലുകള്‍ അനങ്ങുന്നില്ല.അവളുടെ കൈയ്യിലെ കത്തി അയാളുടെ അരയിലേക്ക് നീണ്ടു.അയാള്‍ നില ത്തേക്ക് കമഴ്‌ന്നുവീണു.നിലത്തുവീണുകിടക്കുന്ന ബോഗണ്‍‌വില്ല പൂക്കളിലേക്ക് ചോര പടര്‍ന്നു. അയാളുടെ ഞെരുക്കും അവസാനിക്കുമ്പോഴേക്കും ബോലറ തിരിച്ചു പോയിരുന്നു.

റെയില്‍‌വേ സ്റ്റേഷനുമുന്നില്‍ ബോലറ നിന്നു.സഹയാത്രിക ചോദ്യഭാവത്തില്‍ ഡ്രൈവിംങ്ങ്സീറ്റില്‍ ഇരിക്കുന്ന സ്ത്രിയെ നോക്കി.അവള്‍ ഡോര്‍ തുറന്ന് പുറത്തിറങ്ങി മറ്റെ സ്‌ത്രിഇരുന്ന വശത്തെ ഡോര്‍തുറന്നു.അവളും ഇറങ്ങി.ഡ്രൈവിംങ്ങ് സീറ്റില്‍ നിന്ന് ഇറങ്ങിയസ്ത്രി ബോലറയുടെ പിന്‍ വാതില്‍ തുറന്നു ഒരു ഹാന്‍ഡ് ബാഗ് എടുത്ത് സഹയാത്രികയുടെനേര്‍ക്ക് നീട്ടി.“നിനക്ക് ഞാന്‍ തരുന്ന ഒരു സഹായമായി കരുതി നീ ഇത് വാങ്ങിക്കണം ““എന്താണിത് ?സഹയാത്രിക ചോദിച്ചു.‘അഞ്ചു ലക്ഷത്തോളം രൂപയുണ്ടിതില്‍... ഈ നഗരത്തില്‍ നിന്ന് നിനക്കിപ്പോള്‍ രക്ഷപ്പെടാം.ചേച്ചിക്കെവിടെ വേണമെങ്കിലും പോയി ജീവിക്കാം.കഴിഞ്ഞ ജീവിതം ഒരു സ്വപ്നമായികണ്ട് പുതിയ ഒരു ജീവിതം നേടാം... “

സഹയാത്രിക സ്നേഹപൂര്‍വ്വം ആ ബാഗ് നിരസിച്ചു.”ഇല്ല മോളേ ,ചേച്ചിക്ക് ഇനി ഒരു രക്ഷപ്പെടല്‍ ഇല്ല ... മോളുടെ കൂടെ ചേച്ചി വന്നത് പണത്തിനു വേണ്ടിയല്ല .. നമ്മളെപോലെ ഒരു പെണ്‍കുട്ടിയും നശിക്കരുതെന്ന് കരുതിയാ.നാളെ നമ്മുടെ കഥ പത്രത്താളുകളില്‍ നിറയും.നമ്മുടെ കഥ അറിയുന്ന വരുടെ മനസാക്ഷിക്കോടതിയില്‍ നമ്മള്‍തെറ്റുകാരാവില്ല..”അവര്‍ വീണ്ടും ബോലറയില്‍ കയറി. നഗരത്തിന്റെ വിരിമാറിലൂടെബോലറ പാഞ്ഞു.നഗരത്തില്‍ നിന്ന് ഗ്രാമത്തിലേക്ക്. ആശ്രമത്തിന്റെ പിന്‍ ഗെയ്റ്റിലൂടെബോലറ അകത്തേക്ക് കയറി.

അജേഷ് വാച്ചില്‍ നോക്കി.നാലുമണി ആകാന്‍ അഞ്ചുമിനിട്ടുകൂടി.തനിക്ക് കാണേണ്ട ആള്‍ നാലു മണിക്ക് പൂജയ്ക്കുള്ള ഒരുക്കം കഴിഞ്ഞതിനുശേഷം നേരില്‍ കാണാമെന്നാണ് അറിയിച്ചിരിക്കുന്നത്. നാലുമണി ആയപ്പോള്‍ ആശ്രമത്തിലെ മണി മുഴങ്ങി.അന്തേവാസികള്‍പ്രാര്‍ത്ഥനയ്ക്കായി പ്രാര്‍ത്ഥനാ ഹാളിലേക്ക് പോയി.അടുത്ത് വരുന്ന മെതിയടി ശബ്ദ്ദംഅജേഷ് അറിഞ്ഞു.വെള്ളസാരി ധരിച്ച അവള്‍ അജേഷിന്റെ അടുത്ത് എത്തി.താന്‍തേടി നടന്ന കൊലയാളി തന്റെ മുന്നില്‍.നെറ്റിയിലെ ഭസ്മക്കുറി അവള്‍ക്ക് ഒരു അലങ്കാരമാണന്നയാള്‍ക്ക് തോന്നി.ഒരു പതര്‍ച്ചയും ഇല്ലാതെ ഒരു വിജയി യെപ്പോലെ അവള്‍ തന്റെ മുന്നില്‍ നില്‍ക്കുന്നു എന്നതില്‍ അജേഷ് അത്ഭുതപെട്ടു.

നഗരത്തില്‍ നടന്ന മൂന്നു കൊലപാതകങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിനായാണ്താന്‍ എത്തിയ തെന്ന് അജേഷ് പറഞ്ഞു.അവള്‍ പുഞ്ചരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.സിറ്റി മെന്റ്‌ല്‍ ഹോസ്പിറ്റലിലെ സെക്യൂരിറ്റിയെ അറസ്റ്റ് ചെയ്തത് അജേഷ് പറഞ്ഞു.അയാള്‍മൂന്നു കൊലപാതകങ്ങള്‍ നടത്തിയെന്ന് സമ്മതിച്ചെന്ന് അജേഷ് പറഞ്ഞു.”അപ്പോള്‍നാലാമത്തെ കൊലപാതകം ചെയ്‌തത് ആരാണ് ?” അവളുടെ പതിഞ്ഞ ശബ്ദ്ദംഅജേഷില്‍ ഞെട്ടല്‍ ഉണ്ടാക്കി.ആറാമിന്ദ്രിയം ഉണര്‍ന്നു.അയാള്‍ മൊബൈലില്‍ നാലാമത്തെ സെക്യൂരിറ്റിയുടെ നമ്പര്‍ ഡയല്‍ ചെയ്തു.”സ്വിച്ച് ഓഫാണല്ലേ ?” വീണ്ടുംഅവളുടെ ശബ്ദ്ദം.

അജേഷ് വീണ്ടും നമ്പര്‍ ഡയല്‍ ചെയ്തു.അവള്‍ തന്റെ കൈയ്യിലിരുന്ന് മൊബൈല്‍ഓണാക്കി.അത് റിംങ്ങ് ചെയ്യാന്‍ തുടങ്ങി.അവള്‍ അത് അജേഷിന്റെ നേരെ നീട്ടി.അതിന്റെ സ്ക്രീനില്‍ തന്റെ നമ്പര്‍ തെളിയുന്നത് അജേഷ് കണ്ടു.അവളുടെ മുഖത്തെചിരി അപ്പോഴും മാഞ്ഞിരുന്നില്ല.”നിങ്ങള്‍ എന്റെ പിന്നാലെ ഉണ്ടായിരുന്നുവെന്ന്എനിക്കറിയാമായിരുന്നു.ഞങ്ങള്‍ക്കെതിരെ എല്ലാ തെളിവുകളുമായി നിങ്ങള്‍ എത്തുമെന്ന്എനിക്കറിയാമായിരുന്നു.എനിക്കെന്റെ ലക്ഷ്യം പൂര്‍ത്തീയാക്കാന്‍ പറ്റുമോ എന്ന് ഞാന്‍സംശയിച്ചിരുന്നു.പക്ഷേ ഈശ്വരന്‍ എന്റെ കൂടെ ആയിരുന്നു.നിങ്ങള്‍ അരമണിക്കൂര്‍നേരത്തെ എത്തിയിരുന്നെങ്കില്‍ ഒരു പക്ഷേ എനിക്കെന്റെ ലക്ഷ്യം പൂര്‍ത്തിയാക്കാതെനിങ്ങളുടെകൂടെ വരേണ്ടി വന്നേനേ ... “

നാലാമത്തെ സെക്യുരിറ്റിയും കൊല്ലപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്ന് അജേഷ് ഉറപ്പിച്ചു. “ആശ്രമവാസികളുടെ പ്രാര്‍ത്ഥന കഴിയാറായി..അവര്‍ തിരികെ എത്തുന്നതിനു മുമ്പ് നമുക്ക് പോകാം..”അവള്‍ പറഞ്ഞുകൊണ്ട് പുറത്തേക്ക് നടന്നു.അജേഷിന്റെ ജീപ്പ്അവളേയും കൊണ്ട് പോലീസ് ക്ലബിലേക്ക് പാഞ്ഞു.നഗരത്തിലെ നാലുകൊലപാതകങ്ങളിലെ പ്രതി ! അവളുടെ ചുണ്ടിലെ പുഞ്ചിരി അപ്പോഴും മാഞ്ഞിരുന്നില്ല.


അവസാനിക്കുന്നു...........

Friday, March 21, 2008

നാലുകൊലപാതകങ്ങള്‍ : ഭാഗം3

സിറ്റി മെന്റെല്‍ ഹോസ്പിറ്റലിന്റെ മുന്നില്‍ അജേഷ് വണ്ടി നിര്‍ത്തി ഇറങ്ങുമ്പോള്‍ സന്ധ്യആയിരുന്നു. മെന്റെല്‍ ഹോസ്പിറ്റലിന്റെ സെക്യൂരിറ്റി ഗാര്‍ഡിന്റെ മുറിയില്‍ പരിശോധനനടത്തിയ അജേഷിന് സ്വര്‍‌ണ്ണക്കടയില്‍ കൊല്ലപ്പെട്ട സെക്യൂരിറ്റി ഗാര്‍ഡിന്റെ മുറിയില്‍നിന്ന് ലഭിച്ച വിഗ്ഗ്പോലുള്ള രണ്ട് വിഗ്ഗുകള്‍ ലഭിച്ചു.അജേഷ് മെന്റെല്‍ ഹോസ്പിറ്റലിലെസെക്യൂരിറ്റിയെ കസ്റ്റിഡിയില്‍ എടുത്തു.
പോലീസ് ക്ലബില്‍ സെക്യൂരിറ്റിയെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചു.അയാളുടെ തലയില്‍നിന്ന് അജേഷ് വിഗ്ഗ് എടുത്തു.അയാളുടെ തലയില്‍ മുറിവ് ഉണങ്ങിയ ഒരു വലിയ പാട്ഉണ്ടായിരുന്നു.പല പ്രാവിശ്യം ചോദിച്ചിട്ടും അയാളോടൊപ്പം കാണാതായ പെണ്‍കുട്ടിയെകുറിച്ച് പറഞ്ഞില്ല.അജേഷ് ക്രൈം റിക്കാര്‍ഡ് ബ്യൂറോയില്‍ നിന്ന് കിട്ടിയ ഫയല്‍ഒന്നുകൂടി വായിച്ചു.

റയില്‍‌വേട്രാക്കില്‍ നിന്ന് കിട്ടിയ മൃതശരീരം ഒരു മെഡിക്കല്‍ റപ്രസന്റേറ്റീവിന്റെ ആയിരുന്നു.അയാള്‍ മരിക്കുന്നതിന്റെ തലേദിവസം നഗരത്തിലെ ഡോക്ട്‌ര്‍ ദമ്പതികളുടെ മകളെകാണാതായാതായി എന്ന് പരാതി ലഭിച്ചിരുന്നു.പെണ്‍കുട്ടിയെകുറിച്ച് അന്വേഷണംനടക്കുമ്പോള്‍ തന്നെ മെഡിക്കല്‍ റെപ് തങ്ങളുടെ മകളെ തട്ടികൊണ്ടിപോയതായി അവര്‍ പരാതി തിരുത്തി നല്‍കിയിരുന്നു.ഫൈനല്‍ ഇയര്‍ എംബിബി‌എസിന് പഠിക്കുകയായിരുന്നു പെണ്‍കുട്ടി.മെഡിക്കല്‍ റെപ് മരിക്കുന്ന ദിവസം അയാളും പെണ്‍കുട്ടിയുംപോലീസ് സ്‌റ്റേഷനില്‍ ഹാജരായി.പെണ്‍കുട്ടി അയാളോടൊപ്പം പോവുകയാണന്ന് അറിയിച്ചു.പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തങ്ങളെ അപായപ്പെടുത്തുമോന്ന് അവര്‍ സംശയിച്ചിരുന്നു.അന്നു രാത്രി അയാള്‍ ട്രയിനിടിച്ചു മരിച്ചു.പോലീസ് ഡോക്ടര്‍ ദമ്പതികളെചോദ്യം ചെയ്‌തെങ്കിലും അവര്‍ക്ക് മരണത്തില്‍ പങ്കില്ലന്ന് ബോധ്യപ്പെട്ടു.

അജേഷ് ഫയല്‍ മടക്കിവെച്ചു.വീണ്ടും സെക്യൂരിറ്റിയെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചു. കൊലപാതകങ്ങ ളെകുറിച്ച് ചോദിച്ചിട്ട് ഒന്നും അയാള്‍ പറഞ്ഞില്ല.കൊലപാതകംനടത്തിയത് അയാളല്ലന്ന് അയാള്‍ നിഷേധിച്ചുമില്ല സമ്മതിച്ചുമില്ല.അയാള്‍ തന്നെയാണ്കൊലപാതകങ്ങള്‍ നടത്തിയത് എന്ന് അജേഷിന് ഉറപ്പായിരുന്നു.അയാളോടൊപ്പംസഹായഠിന് മറ്റാരോ ഉണ്ടായിരുന്നുവെന്ന് ഉറപ്പാണ്.അത് ഒരു പക്ഷേ പെണ്‍കുട്ടിആയിരിക്കാം.ഒരു പക്ഷേ ഈ പെണ്‍കുട്ടിയെ കുറിച്ചായിരിക്കാം മൂന്നാമത് കൊല്ലപെട്ട സെക്യൂരിറ്റി എഴുതിയത്.

അജേഷ് അയാളോടൊപ്പം അപ്രത്യക്ഷയായ പെണ്‍കുട്ടിയെ കുറിച്ച് ചോദിച്ചു. അയാളൊന്നും പറയാ തിരുന്നപ്പോള്‍ അജേഷിന്റെ കൈകള്‍ ചാട്ടുളിയായി അയാളുടെ മുഖത്ത് പതിച്ചു.അയാള്‍ ആ പെണ്‍കു ട്ടിയെകുറിച്ച് പറഞ്ഞു.അന്ന് എന്താണ് സംഭവിച്ചതന്ന് .....പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നതില്‍ നിന്ന് കൂട്ടുകാരെ വിലക്കിയ അയാളെ ഇരുമ്പുവടികൊണ്ട് അടിച്ചിട്ടു.രാത്രിയില്‍ എപ്പോഴോ ബോധം വീണ പ്പോള്‍ പെണ്‍കുട്ടിയുടെതേങ്ങല്‍ കേള്‍ക്കാമായിരുന്നു.അര്‍ദ്ധനഗ്നയായ അവളെ അയാള്‍ തന്റെ ഉടുപ്പ് ധരിപ്പിച്ചു.പെണ്‍കുട്ടിയുടേ പേഴ്സ് തുറന്നു കിടക്കുന്നതയാള്‍ കണ്ടു.അതില്‍ മൊബൈല്‍ ഫോണ്‍ കണ്ട അയാള്‍ കോളനിയിലുള്ള തന്റെ സുഹൃത്താ‍യ ഓട്ടോഡ്രൈവറെ വിളിച്ചു.ഇരുപത് മിനിട്ടിനുള്ളില്‍ അയാള്‍ ഓട്ടോയുമായി എത്തി.അവര്‍ഇരുവരും കൂടി പെണ്‍കുട്ടിയെ താങ്ങി ഓട്ടോയില്‍ കയറ്റി.അവള്‍ എന്തക്കയോപുലമ്പുന്നുണ്ടായിരുന്നു.ഓട്ടോ എത്തുന്നതിനു മുമ്പുതന്നെ അയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചിരുന്നു.ഒരു മണിക്കൂറോളം യാത്ര ചെയ്തിട്ടാണ് അവര്‍ പെണ്‍കുട്ടിയുടെവീട്ടില്‍ എത്തിയത് .അവിടെ എത്തിയപ്പോഴേക്കും അയാള്‍ക്ക് തലയില്‍ ഒരുഭാരം അനുഭവപ്പെട്ടിരുന്നു. കണ്ണുകളില്‍ ഒരു മൂടാപ്പ്.തലയ്ക്ക് ഏറ്റ അടിയുടെ നൊമ്പരംഏറുകയായിരുന്നു.

തലയ്‌ക്കേറ്റ അടിയുടെ ശക്തിയില്‍ തലയില്‍ ക്ഷതം ഏറ്റിരുന്നു. തലയ്ക്കുള്ളില്‍ രക്തം കട്ടപിടിച്ചുതുട ങ്ങിയിരുന്നു. ആ പെണ്‍കുട്ടിയുടെ വീട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചതും ഓപ്പറേഷന്‍ നടത്തിയതും. ഓപ്പറേഷനു ശേഷമാണ് അയാള്‍ വിഗ്ഗ് വെയ്ക്കാന്‍തുടങ്ങിയത്.സിറ്റി ഹോസ്പിറ്റലില്‍ ജോലി വാങ്ങിനല്‍കിയതും അവരാണ് .പെണ്‍കുട്ടിഇപ്പോള്‍ എവിടെ എന്ന് ചോദിച്ചതിന് അയാള്‍ അറിയില്ല എന്നാണ് ഉത്തരം നല്‍കിയത്.മാറിമാറി ചോദ്യം ചെയ്തിട്ടും അയാളില്‍ നിന്ന് ഒന്നും ലഭിക്കുകയില്ലന്ന് അജേഷിനു മനസ്സിലായി.

ഇനിയും എത്രയും പെട്ടന്ന് ആ പെണ്‍കുട്ടിയെ കണ്ടത്തെണം.സമയം പത്തു കഴിഞ്ഞിരിക്കുന്നു. പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകാന്‍ അജേഷ് ഉറച്ചു.അരമണിക്കൂറോളം എടുത്തുഅവിടെ എത്താന്‍. ആ വീടിപ്പോള്‍ ഒരു അനാഥാലയമായി പ്രവര്‍ത്തിക്കുകയാണ്.ഒരുആശ്രമമാണ് അനാഥാലയഠിന്റെ മേല്‍നോട്ടക്കാര്‍.അജേഷ് അവരോട് ഡോക്ടര്‍ദമ്പതിമാരെക്കുറിച്ച് ചോദിച്ചു.ഡോക്ടര്‍ ദമ്പതികളുടെ മകള്‍ക്ക് മാനസിക വിഭ്രാന്തിബാധിച്ചതും ചികിത്സയ്ക്ക് ശേഷം ആ പെണ്‍കുട്ടി ആശ്രമത്തിലെ അന്തേവാസിആയതും; ഡോക്ടര്‍ ദമ്പതികള്‍ വീട് ആശ്രമത്തിനു നല്‍കിയതിനുശേഷം ആശ്രമത്തില്‍ ‍താമസിച്ച് അവിടിത്തെ ആശുപത്രിയില്‍ സേവനം ചെയ്യുകയാണ്.പ്രശസ്തമായ ആ ആശ്രമത്തെക്കു റിച്ച് അജേഷിന് അറിയാമായിരുന്നു.

ആശ്രമത്തിലേക്ക് പോകുന്നതിനുമുമ്പ് പോലീസ് ക്ലബിലൂടെ കയറിയിട്ട് പോകാം എന്ന് വിചാരിച്ച് അജേഷ് ക്ലബിലേക്ക് പോയി.അവിടെ ദൃശ്യമാധ്യമങ്ങളുടെ ഒരു പട തന്നെഉണ്ടായിരുന്നു.നഗരത്തെ ഞെട്ടിച്ച് മൂന്നുകൊലപാതകങ്ങളുടെ കൊലയാളിയെ അറസ്റ്റ്ചെയ്‌തത് ഫ്ലാഷ് ന്യൂസുകളായി ചാനലുക ളില്‍ എത്തിയിരുന്നു.എങ്ങനെ വാര്‍ത്ത ചോര്‍ന്നുവെന്ന് അജേഷ് ചിന്തിച്ചു.പോലീസ് ക്ലബില്‍ അപ്പോഴും മെന്റെല്‍ ഹോസ്പിറ്റലിലെസെക്യൂരിറ്റിയെ ചോദ്യം ചെയ്യുകയായിരുന്നു.

ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് അജേഷിന്റെ ജീപ്പ് ആശ്രമം ലക്ഷ്യമാക്കി പാഞ്ഞു.നഗരത്തിന്റെ തിരക്കുകള്‍ ഒഴിഞ്ഞ് ഗ്രാമത്തിലേക്ക് ജീപ്പ് തിരിഞ്ഞു.മൂന്നാമത്തെ കൊലപാതകം നടന്നുകഴിഞ്ഞ് അന്വേഷണത്തിനായി അജേഷ് ആ ഗ്രാമത്തില്‍ എത്തിയിരുന്നു.മൂന്നാമത് കൊല്ലപ്പെട്ട സെക്യൂരിറ്റിയുടെ ഫോണിലേക്ക് വന്ന ഒരു ഫോണ്‍ കോള്‍ആ ഗ്രാമത്തില്‍ നിന്നായിരുന്നു.നേരത്തെ അന്വേഷണത്തിനായി വന്ന കടയുടെ മുന്നില്‍അജേഷ് വണ്ടി നിര്‍ത്തി.കോയിന്‍ ഫോണ്‍ സ്റ്റാന്‍ഡില്‍ തന്നെ ഇരിപ്പുണ്ടായിരുന്നു.അജേഷ് കോയിനിട്ട് കൊലയാളിയുടെ ലക്ഷ്യത്തില്‍ അവശേഷിക്കുന്ന സെക്യൂരിറ്റിയെവിളിച്ചു. അല്പ സമയത്തിനു ശേഷമാണ് അയാള്‍ ഫോണ്‍ എടുത്തത്.കുറെ ദിവസ ങ്ങള്‍ക്ക്ശേഷം മനസമാധാനത്തോടെ അയാള്‍ കിടന്നുറങ്ങുന്നത് അന്നായിരുന്നു. നഗരത്തെ നടുക്കിയ കൊലപാതക പരമ്പര‌യിലെ പ്രതി പിടിയിലായത് അയാള്‍ ചാനലുകളിലൂടെ കണ്ടിരുന്നു. മൂന്നാമത്തെ കൊലപാതകം നടന്നതിനു ശേഷം അയാള്‍ ജോലിക്ക് പോയിരുന്നില്ല.

അജേഷ് ഒരു സിഗരറ്റിന് തീ കൊളുത്തി.വീണ്ടും ഡ്രൈവിംങ്ങ് സീറ്റില്‍. ആക്സിലേറ്റര്‍ ‍അമര്‍ന്നു. ആശ്രമത്തിലേക്ക് ജീപ്പ് പാഞ്ഞു.രണ്ടു മിനിട്ടിനുള്ളില്‍ അജേഷ് പോയവഴിയില്‍ നിന്ന് ഒരു ബോലറ വന്നു കടയുടെ മുന്നില്‍ നിന്നു.മുന്‍ വശത്തെ ഡോര്‍തുറന്നു ഒരു സ്ത്രി ഇറങ്ങി.അവള്‍ കോയിന്‍ ഫോണില്‍ നിന്ന് ആരോടോ സംസാരിച്ചതിനു ശേഷം തിരിച്ച് വന്ന് വണ്ടിയില്‍ കയറി.ഗ്രാമത്തില്‍ നിന്ന് നഗരത്തിലേക്കുള്ളയാത്രയില്‍ ബോലറ നാലഞ്ചു സ്ഥലങ്ങളില്‍ നിര്‍ത്തുകയും അതില്‍ നിന്ന് ഒരു സ്ത്രിഇറങ്ങി കോയിന്‍ ഫോണിലൂടെ ആരോടോ സംസാരിച്ചിട്ട് തിരിച്ചെത്തുകയും ചെയ്തു.ബോലറ ഓടിച്ചതും ഒരു സ്ത്രി ആയിരുന്നു.അവര്‍ ഒരിക്കല്‍ പോലും വണ്ടിയില്‍നിന്ന് ഇറങ്ങിയില്ലായിരുന്നു.

അജേഷ് ആശ്രമത്തില്‍ എത്തിയപ്പോള്‍ രണ്ടരമണി കഴിഞ്ഞിരുന്നു.അസമയത്തെഅതിഥിയെ കണ്ട് സെക്യൂരിറ്റി ഗെയ്റ്റ് തുറന്നില്ല.ഐഡിന്റിറ്റി കാര്‍ഡ് കാണിച്ചപ്പോള്‍സെക്യൂരിറ്റി ഗെയ്റ്റ് തുറന്നു.അതിഥി റൂമില്‍ അജേഷ് ഡോക്ട്‌ര്‍ ദമ്പതികള്‍ക്കായി കാത്തിരുന്നു.

നഗരത്തിന്റെ അതിര്‍ത്തിയിലുള്ള ശ്‌മശാനത്തിന്റെ അറ്റത്ത് ബോലറ നിന്നു.ഇരുട്ടില്‍അങ്ങനെയൊരു വാഹനം അവിടെ കിടക്കുന്നത് കാണാന്‍ പറ്റത്തില്ലായിരുന്നു.സന്ധ്യമയങ്ങിയാല്‍ ശ്‌മശാനത്തില്‍ എത്തുന്നത് നിശാസുന്ദരികളും അവരുടെ കൂട്ടുകാരും മാത്രമായിരുന്നു.അര്‍ദ്ധരാത്രിയോടെ അവരും പോയിക്കഴിഞ്ഞാല്‍ അവിടേക്ക് ആരുംഎത്താറില്ലായിരുന്നു.

വലനെയ്ത് ഇരയ്ക്കായി കാത്തിരിക്കുന്ന ചിലന്തിയെപ്പോലെ ബോലറയില്‍ ഉള്ളവര്‍ ആരയോ കാത്തിരുന്നു.ആ സ്ത്രികള്‍ പരസ്പരം സംസാരിച്ചിരുന്നില്ല.അഞ്ചുമിനിട്ട് കഴിഞ്ഞപ്പോള്‍ശ്മശാനത്തിന്റെ കിഴക്ക് വശത്ത് ഒരു അടയാളം പോലെ രണ്ടുപ്രാവിശ്യം ടോര്‍ച്ച് മിന്നി.ബോലറയില്‍ നിന്ന് ഒരു സ്ത്രി ഇറങ്ങി.അവരായിരുന്നു ഇടയ്ക്കിടെ ഫോണ്‍ ചെയ്യാനായിഇറങ്ങിയിരുന്നതും.അവര്‍ അലസമായി ധരിച്ചിരുന്ന ഷിഫോണ്‍ സാരി മാറത്ത് നിന്ന്തെന്നി മാറുന്നുണ്ടായിരുന്നു.മുടിയില്‍ അവര്‍ മുല്ലപ്പൂചൂടി. ഡ്രൈവിംങ്ങ് സീറ്റില്‍ നിന്നുംവാഹനം ഓടിച്ചിരുന്ന സ്ത്രിയും ഇറങ്ങി.ജീന്‍സും ടീഷര്‍ട്ടും ആയിരുന്നു അവളുടെ വേഷം.ഒരിക്കല്‍ കൂടി ശ്‌മശാനത്തിന്റെ കിഴക്ക് വശത്തുനിന്ന് ടോര്‍ച്ച് മിന്നി.
(തുടരും...........)

Saturday, March 15, 2008

നാലുകൊലപാതകങ്ങള്‍ : കുറ്റാന്വേഷ്‌ണകഥ :ഭാഗം2

കൊലപാതകങ്ങള്‍ അന്വേഷിക്കാന്‍ അജേഷിന്റെ നേതൃത്വത്തില്‍ അന്വേഷണസംഘം രൂപീകരിച്ചു. മരിച്ച സെക്യൂരിറ്റിക്കാരുടെ ഭൂതകാലം അവര്‍ അന്വേഷിച്ചു.അഞ്ചു വര്‍ഷങ്ങള്‍ക്ക്മുമ്പ് അവര്‍ ‘ബ്രിട്ടീഷ് സെക്യൂരിറ്റീസ്’ എന്ന പ്രൈവറ്റ് സെക്യൂരിറ്റി സ്ഥാപനത്തിലെ ജോലിക്കാരായിരുന്നു എന്ന് മനസ്സിലായി.അവര്‍ ഒരുമിച്ചായിരുന്നു താമസവും.

ബ്രിട്ടീഷ് സെക്യൂരിറ്റീസ് എന്ന സ്ഥാപനം അന്വേഷിച്ചു എത്തിയപ്പോള്‍ അത് രണ്ടുവര്‍ഷങ്ങല്‍ക്ക് മുമ്പ് പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു.അതിന്റെ നടത്തിപ്പുകാരന്റെവീട്ടില്‍നിന്ന് പഴയ രജിസ്റ്ററുകള്‍ കിട്ടി. മരിച്ച സെക്യൂരിക്കാര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ഒരുമിച്ചായിരുന്നു താമസം എന്ന് മനസിലാക്കിയ അജേഷ് അവര്‍ താമസിച്ചിരുന്നഅഡ്രസ്സ് നോക്കി ആ വീട്ടില്‍ എത്തി. വര്‍ഷങ്ങളായി വാടകയ്ക്ക് നല്‍കുന്ന വീടായിരുന്നു അത്.റയില്‍‌വേ ക്രോസിങ്ങിനോട്ചേര്‍ന്നായിരുന്നു ആ വീട്.വീട്ടുടമസ്ഥന്‍ വാടക ബുക്ക് നോക്കി കാര്യങ്ങള്‍ പറഞ്ഞു.അഞ്ചുപേര്‍ ഒരുമിച്ച് താമസിച്ചിരുന്നുവെങ്കിലും കുറച്ചുമാസ ങ്ങള്‍ക്കു ശേഷം അവര്‍ അവിടംവിട്ടുപോയിരുന്നു.അജേഷ് കൊല്ലപ്പെട്ട സെക്യൂരിറ്റിക്കാരുടെ ഫോട്ടോ അയാളെ കാണിച്ചു.അവരെ അയാള്‍ തിരിച്ചറിഞ്ഞു,അവര്‍ എവിടേക്കാണ് താമസം മാറിയതെന്ന് ചോദിച്ചതിനും അയാള്‍ ഉത്തരം നല്‍കി.

വീട്ടുടമസ്ഥന്‍ പറഞ്ഞ സ്ഥലത്ത് അജേഷ് ചെന്ന് അന്വേഷിച്ചു.അവിടെ താമസത്തിനായിനാലുപേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.അവിടെ അജേഷ് അഞ്ചു ഫോട്ടോ കാണിച്ചു.നാലുപേരെ അവര്‍ തിരിച്ചറി ഞ്ഞു. അഞ്ചാമന്‍ അവിടെ താമസത്തിന് എത്തിയിരുന്നില്ല.അജേഷ് ഉടന്‍ തന്നെ അഞ്ചുപേരുടേയും വീട്ട് അഡ്രസിലേക്ക് അന്വേഷണം നടത്തി.മരിച്ച രണ്ടുപേരുടേയും മറ്റ് രണ്ടുപേരുടേയും അഡ്രസ്സ് മാത്രമായിരുന്നു ശരി.അഞ്ചാമന്റെഅഡ്രസ്സ് ഒരു കോളനിയിലെ അഡ്രസ്സ് ആയിരുന്നു.അയാള്‍ നാലഞ്ചു വര്‍ഷങ്ങള്‍ക്കകംഅവിടെ ചെന്നിട്ടില്ലായിരുന്നു.ഇപ്പോള്‍ അയാള്‍ എവിടെയാണന്ന് കോളനിക്കാര്‍ക്ക് അറിയില്ലായിരുന്നു.

അഞ്ചുപേരും വീടുമാറുന്നതിന് മുമ്പ് എന്തോ സംഭവിച്ചുവെന്നും അതിന്റെ പേരിലായിരിക്കുംഅവര്‍ വീടുമാറിയതെന്നും അജെഷ് ഉറച്ചു.കൂടുതല്‍ അന്വേഷിക്കണമെങ്കില്‍ അവശേഷിക്കുന്നരണ്ടുപേരേയും വിശദമായി ചോദ്യം ചെയ്യേണ്ടിയിരിക്കുന്നു.അവരെ ചോദ്യം ചെയ്യാന്‍പിറ്റേന്ന് തന്നെ വിളിക്കാന്‍ അജേഷ് തീരുമാനിച്ചു.സന്ധ്യയായപ്പോള്‍ അജേഷ്പോലീസ് ക്ലബില്‍ എത്തി.അന്വേഷണസംഘ ത്തിലെ എല്ലാവരുംതന്നെ അവിടെഎത്തിയിട്ടുണ്ടായിരുന്നു.അതുവരെ അന്വേഷണത്തില്‍ ഉണ്ടായ പുരോഗതി അവര്‍വിശകലനം ചെയ്തു.

അജേഷ് പോലീസ് ക്ലബില്‍നിന്ന് ഇറങ്ങി പ്രസ്‌ക്ലബിലേക്ക് പോയി.അവിടിത്തെലൈബ്രറിയില്‍ നിന്ന് പഴയ പത്രങ്ങള്‍ എടുത്ത് പരിശോധിച്ചു.സെക്യുരിറ്റിക്കാര്‍വീടുമാറിയ തീയതിയൊട് അടുത്തുള്ള ദിവസങ്ങളിലെ പത്രങ്ങളില്‍ എന്തെങ്കിലുംകൊലപാതകവാര്‍ത്തകള്‍ ഉണ്ടോന്ന് അയാള്‍ നോക്കി. സെക്യുരിറ്റിക്കാര്‍ വീടുമാറുന്നതിന്ഒരു ദിവസം മുമ്പ് അവര്‍ താമസിച്ചിരുന്ന വീടുനോട് അടുത്തുള്ള റയില്‍‌വേ ക്രോസിങ്ങില്‍ഒരു അജ്ഞാത പുരുഷജഡം കണ്ടെത്തിയ വാര്‍ത്ത ഉണ്ടായിരുന്നു.അയാളത് കോപ്പിഎടുപ്പിച്ചു.അജ്ഞാത മൃതശരീരവും സെക്യുരിറ്റിക്കാരുടെ വീടുമാറ്റവും തമ്മില്‍ എന്തെങ്കിലും ബന്ധം ?

പിറ്റേന്ന് നഗരം ഉണര്‍ന്നത് മറ്റൊരു കൊലപാതക വാര്‍ത്തയുമായിട്ടായിരുന്നു.കൊല്ലപ്പെട്ടത് ഒരു സ്വര്‍‌ണ്ണക്കടയുടെ സെക്യൂരിറ്റി.ഈ കൊലപാതകവും നടന്നത്സെക്യൂരിറ്റിയുടെ വിശ്രമമുറിയില്‍ തന്നെ. അജേഷ് മിനിട്ടുകള്‍ക്കകം സ്‌പോട്ടില്‍എത്തി.മറ്റ് രണ്ടു കൊലപാതകങ്ങള്‍ പോലെയാണ് ഈ കൊലപതകവും നടന്നിരിക്കുന്നതെങ്കിലും കൊലയാളിക്ക് എവിടക്കയോ പിഴച്ചിരുന്നു.ഒന്നു രണ്ട് തെളിവുകള്‍ അവശേഷിപ്പിച്ചിട്ടാണ് കൊലപാതകി മടങ്ങിയിരിക്കുന്നത്.മുറിയില്‍ മല്‍‌പ്പിടുത്തം നടന്ന തിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

കമിഴ്ന്ന് കിടക്കുന്ന മൃതശരീരത്തോട് ചേര്‍ന്ന് ഒരു വിഗ്ഗ് കിടപ്പുണ്ടായിരുന്നു.കൂടാതെ മൃതശരീരത്തിന്റെ വലതു കൈയ്യില്‍ രണ്ടുമൂന്നു നീണ്ട തലമുടിയും.മറ്റ് രണ്ടു കൊലപാതകങ്ങളിലും കൊല്ലപ്പെട്ടവരുടെ ഫോണ്‍ നഷ്ടപ്പെട്ടിരുന്നുവെങ്കില്‍ ഇവിടെ ഫോണ്‍നഷ്ട് പ്പെട്ടിരുന്നില്ല.രാത്രിയില്‍ ആ ഫോണിലേക്ക് വിളി വന്ന എല്ലാ നമ്പരുകളിലേക്കുംഅന്വേഷണം നടത്താന്‍ അജേഷ് പറഞ്ഞു.ഏറ്റവും വിലപ്പെട്ട മറ്റൊരു തെളിവുംഅജേഷിന് ലഭിച്ചു.കൊലപാതകിയെ സംബന്ധിച്ച പ്രധാനതെളിവ് .” അവള്‍ ‍പ്രതികാരം ചെയ്തു “ എന്ന് നിലത്ത് രക്തം കൊണ്ട് എഴുതിയിരുന്നു.കൊല്ലപ്പെട്ടആള്‍ തന്നെ എഴുതിയതാണോ അത് ?

അഴിക്കുന്തോറും കുരുക്കുകള്‍ മുറുകയാണന്ന് അജേഷിന് തോന്നി.കൊലപാതകിയുടെവിഗ്ഗും ഇരയുടെ മരണക്കുറിപ്പും അജേഷിനെ കുഴക്കി.അന്വേഷണം കൂടുതല്‍ സങ്കീര്‍‌ണ്ണമാവുകയാണ്. ഇനിയും മരണം തേടുന്നത് നാലാമനെയാണ്. കൊലപാതകിലക്ഷ്യമിടുന്നത് ഇനി അയാളെയാണ്.നിഴല്‍ പോലെ കൊലയാളി മരണവുമായിഅയാളുടെ പിന്നാലെയുണ്ട്.അയാളെയെങ്കിലും മരണത്തിന് വിട്ടുകൊടു ക്കാതെ രക്ഷിക്കണം.അതിന് അറിയേണ്ടത് ഭൂതകാലത്തിലെ വെളിപ്പെടുത്തലുകളാണ്. ബന്ധമറ്റ അഞ്ചാമന്റെതിരോധാനമാണ് അറിയേണ്ടത് ?മൂന്നാമന്റെ മരണവെളിപ്പെടുത്തല്‍ പറയുന്നതുപോലെ കൊലപാതകി സ്ത്രിയാണോ ?അതോ അന്വേഷണം വഴിതെറ്റിക്കാന്‍ മനഃപൂര്‍വ്വംകൊലപാതകിതന്നെ എഴുതിയതാണോ അത് ?

ഒരു സ്ത്രിക്ക് ഒറ്റയ്ക്ക് മൂന്നു കൊലപാതകങ്ങള്‍ നടത്താന്‍ സാധിക്കുമോ ? പുരുഷവേഷംധരിച്ചാണോ സ്ത്രി ഇരകളെ കൊലപ്പെടുത്തിയിരുന്നത് ?അതൊ സ്ത്രിയുടെ സഹായികളില്‍ആരുടെയെങ്കിലും ആയിരി ക്കുമോ ആ വിഗ്ഗ്.? ഉത്തരങ്ങള്‍ ലഭിക്കണമെങ്കില്‍കൊലപാതകി പിടിയിലാകണം.അതിനിനി എത്ര നാള്‍ ????

രാത്രിയില്‍ എട്ടോളം ഫോള്‍കോളുകളാണ് മരിച്ച സെക്യൂരിറ്റിയുടെ ഫോണിലേക്ക്വന്നത്.അതെല്ലാം കോയില്‍ ഫോണുകളില്‍ നിന്നുള്ള കോളുകള്‍ ആയിരുന്നു.എന്തുകൊണ്ടാണ് കൊലപാതകികള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാതിരുന്ന്ത്എന്ന് അജേഷ് ചിന്തിച്ചു.ഒരു പക്ഷേ കൊലപാത കികള്‍ തങ്ങളുടെ താവളംഇടയ്ക്കിടെ മാറ്റുന്നുണ്ടാവും.അജേഷ് അദ്യത്തെ ഫോണ്‍‌വിളി വന്ന കോയില്‍ ഫോണിന്റെലൈസന്‍സിയുടെ അഡ്രസ്സ് വാങ്ങി അവിടേക്ക് പോയി.ഗ്രാമത്തിലെ ഒരു പലചരക്കുകട ആയിരുന്നു അത്.സന്ധ്യകഴിഞ്ഞാല്‍ ഉടമസ്ഥന്‍ കടപൂട്ടി വീട്ടിലേക്ക് പോകും.അജേഷ്തന്റെ കൈവശം ഉള്ള അഞ്ചു സെക്യൂരിറ്റിക്കാരുടേയും ഫോട്ടോ അയാളെ കാണിച്ചു.അവരെ ആരെയും അയാള്‍ക്കറിയി ല്ലായിരുന്നു. അജേഷ് തിരിച്ച് കമ്മീഷ്‌ണറാഫീസില്‍എത്തി.

കൊലയാളി ലക്ഷ്യമിടുന്ന നാലാമത്തെ സെക്യൂരിറ്റി കമ്മീഷ്‌ണറാഫീസില്‍ എത്തിയിരുന്നു,അജേഷിന് അറിയേണ്ടത് ഒന്നു മാത്രമായിരുന്നു.അവര്‍ വീടുമാറുന്നതിന് തലേ ദിവസംസംഭവിച്ചത് എന്തായിരു ന്നു.? അയാള്‍ ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും മരണം അയാളേയുംകാത്തിരിക്കുന്നു എന്ന തിരിച്ചറിവില്‍ അന്ന് സംഭവിച്ചത് അയാള്‍ പറഞ്ഞു. ........

അവര്‍ വീടുമാറുന്നതിന് തലേ ദിവസം രാത്രി അവര്‍ അഞ്ചുപേരും കൂടി സെക്കന്‍ഡ് ഷോകഴിഞ്ഞു വരികയായിരുന്നു. വരുന്ന വഴി അവര്‍ മദ്യപിക്കുകയും ചെയ്തു.റയില്‍‌വേ ലവല്‍ക്രോസിങ്ങ് ഗെയ്റ്റ് ഏതോ ട്രയിനിനു വേണ്ടി അടച്ചിട്ടിരിക്കുകയായിരുന്നു.റയില്‍‌വേലവല്‍ ക്രോസിങ്ങില്‍ ഇരുട്ടിന്റെ മറ പറ്റി മോട്ടോര്‍ ബൈക്കില്‍ രണ്ടുപേര്‍ ഇരിക്കുന്നത്അവര്‍ കണ്ടു.സെക്യൂരിറ്റിക്കാരില്‍ ഒരാള്‍ അവരു ടെ മുഖത്തേക്ക് ടോര്‍ച്ച് അടിച്ചു നോക്കി.ഒരു പെണ്‍കുട്ടിയും പുരുഷനും. അവരുടെ മുഖഭാവത്തില്‍ നിന്ന് സെക്യൂരിറ്റിക്കാ‍ര്‍ക്ക്ഒന്നു മനസ്സിലായി.എവിടെ നിന്നോ സുരക്ഷിതതാവളം തേടി പോകുന്നവരാണ് .

മദ്യത്തിന്റെ ലഹരിയില്‍ നാലുപേര്‍ അവളെ ഉപദ്രവിക്കാന്‍ ശ്രമിച്ചു.അവളോടൊപ്പംഉള്ള പുരുഷന്‍ അവരെ തടഞ്ഞു.അയാളോടൊപ്പം അഞ്ചാമത്തെ സെക്യൂരിറ്റിയുംഅവരെ മറ്റ് നാലുപേരയും പിന്തിരിപ്പി ക്കാന്‍ ശ്രമിച്ചു.പെണ്‍കുട്ടിയോട് ഒപ്പംഉള്ള ആള്‍ ഭയം കൊണ്ട് എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയില്‍ ആയിരുന്നു.തങ്ങളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്ന കൂട്ടുകാരനെ സെക്യൂരിറ്റിക്കാരില്‍ ഒരാള്‍അവിടെ നിന്ന് കിട്ടിയ ഇരുമ്പ് കഷ്ണം കൊണ്ട് തലക്കടിച്ചു.അയാള്‍ താഴേക്ക് വീണു.കൂട്ടുകാരനെ അടിച്ചു വീഴ്ത്തിയ സെക്യൂരിറ്റിക്കാരന്‍ ഇരുമ്പ് ദണ്ഡ് പെണ്‍കുട്ടിയോട്ഒപ്പം ഉള്ള ആളിന്റെ നേരെ വീശി. അവന്‍ ഒഴിഞ്ഞു മാറിയെങ്കിലും അടി അവന്റെ തോളത്ത് ഏശി.അവന്‍ പെട്ടന്ന് അവരെ തള്ളിമാറ്റി അവളുടെ കൈപിടിച്ച് ഓടി.പറന്നുപൊങ്ങിയ അവളുടെ ഷാളില്‍ സെക്യൂരിറ്റിക്കാരില്‍ ഒരാള്‍ പിടിച്ചു വലിച്ചു.അവള്‍ നിലത്തേക്ക് വീണു.അവളുടെമേല്‍ അവരുടെ കാട്ടാളത്തം ആഴ്ന്നിറങ്ങി. അവരുടെ ആക്രമണത്തില്‍ നിന്ന് ഓടിയ അവന്‍ റയി‌ല്‍‌വേ ട്രാക്കിലെവിടയോ വീണു.ഹൂങ്കാര ശബ്ദ്ദത്തോടെ പാഞ്ഞുവന്ന ട്രയിനിന്റെ ശബ്ദ്ദത്തില്‍ അവന്റെ നിലവിളിമുങ്ങി പോകുന്നത് അവര്‍ അറിഞ്ഞു.മദ്യത്തിന്റെ ലഹരി ആവിയായപ്പോള്‍ അവര്‍റയില്‍‌വേ ട്രാക്കിലേക്ക് ഓടി.അവന്റെ അവസാന പിടച്ചിലും നിന്നിരുന്നു.നാലുപേരുംവീട്ടിലേക്ക് പോയി.പിറ്റേന്ന് വന്നു നോക്കുമ്പോള്‍ പെണ്‍കുട്ടിയേയും തലക്കടിയേറ്റ് വീണകൂട്ടുകാരനേയും കാണാനില്ലായിരുന്നു. ...... അയാള്‍ പറഞ്ഞു നിര്‍ത്തി.

കൊലയാളികള്‍ കൈയ്യെത്തും ദൂരത്തുതന്നെയുണ്ടന്ന് അജേഷിന് മനസ്സിലായി.ഇനിഎത്രയും പെട്ടന്ന് കൊലയാളികളെ അറസ്റ്റ് ചെയ്യുകമാത്രമാണ് ഒരു കൊലപാതകംകൂടി ഇല്ലാതാക്കാനുള്ള പോം വഴി. അതിന് അവരുടെ താമസ സ്ഥലം കണ്ടത്തെണം.അജേഷ് ക്രൈം റിക്കാ‍ര്‍ഡ് ബ്യൂറോയിലേക്ക് മെസേജ് നല്‍കി.റയില്‍‌വേ ട്രാക്കില്‍കണ്ട പുരുഷന്റെ ജഡം തിരിച്ചറിഞ്ഞോ ?ആ ആഴ്‌ചയില്‍ ഏതെങ്കിലും മിസ്സിംങ്ങ്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ?ഒരു മണിക്കൂറിനകം ക്രൈം റിക്കാ‍ര്‍ഡ് ബ്യൂറോയില്‍നിന്ന് ഫയല്‍ എത്തി.അന്വേഷണം വളരെ പെട്ടന്നായിരുന്നു. നഗരത്തിലൂടെപോലീസ് വാഹനങ്ങള്‍ തലങ്ങുംവിലങ്ങും പാഞ്ഞു.മെസേജുകള്‍ വളരെ പെട്ടന്ന് കൈമാറപ്പെട്ടു. മണിക്കൂറുകള്‍ക്കകം അജേഷ് കൊലയാളി എന്ന് സംശയിക്കുന്ന ആളിന്റെതാവളം കണ്ടെത്തി.സിറ്റി മെന്റ്‌ല്‍ ഹോസ്പിറ്റല്‍ !!!!!!

(തുടരും...........)

Monday, March 10, 2008

നാലുകൊലപാതകങ്ങള്‍ : കുറ്റാന്വേഷ്‌ണകഥ :ഭാഗം1

അതിരാവിലെ ഫോണ്‍ ബെല്ലടിച്ചപ്പോള്‍തന്നെ നഗരത്തില്‍ എവിടയോ കൊലപാതകം നടന്നിരിക്കുന്നു എന്ന് അജേഷിന് മനസിലായി.കിടന്നുകൊണ്ടുതന്നെ അയാള്‍ഫോണ്‍ എടുത്തു.പോലീസ് സ്‌റ്റേഷനില്‍ നിന്നാണ് വിളി.നഗരത്തിലെ ഒരുഎറ്റി‌എം കൌണ്ടറിലെ സെക്യൂരിറ്റി കൊല്ലപ്പെട്ടിരിക്കുന്നു.സ്ഥലം മനസിലാക്കിയിട്ട്അയാള്‍ ഫോണ്‍ വെച്ചു.പത്തുമിനിട്ടിനുള്ളില്‍ അയാള്‍ യൂണിഫോം ധരിച്ച് ഇറങ്ങി.

സെന്‍‌ട്രല്‍ ജംഗ്ക്ഷനിലെ എറ്റി‌എം കൌണ്ടറിലെ സെക്യൂരിറ്റി ആണ് കൊല്ലപ്പെട്ടിരിക്കുന്നത്.എറ്റി‌എം കൌണ്ടറിനോട് ചേര്‍ന്നുള്ള അയാളുടെ മുറിയില്‍ വെച്ചാണ് കൊലപാതകം നടന്നിരിക്കുന്നത്.അജേഷിന് ആളുകള്‍ വഴിമാറി.അയാള്‍ കൊലപാതകംനടന്നിരിക്കുന്ന മുറിയിലേക്ക് കയറി.മുറിയില്‍ ഒഴുകി പരന്നിരുന്ന ചോര കട്ടപിടിച്ചിരുന്നില്ല.പോലീസുകാര്‍ മൃതശരീരം പരിശോധിച്ച് ഇന്‍‌ക്വസ്റ്റ് തയ്യാറാക്കി.പൂര്‍‌ണ്ണ നഗ്നമായിട്ടാണ്മൃതശരീരം കിടന്നിരുന്നത്.മൃതശരീരത്തില്‍ നിന്ന് വൃഷ്ണങ്ങള്‍ മുറിച്ചുമാറ്റിയ നിലയിലായിരുന്നു.മറ്റൊരു മുറിവും പ്രേതശരീരത്തില്‍ ഇല്ലായിരുന്നു.അജേഷ് തന്റെ ഇരുപതുവര്‍ഷത്തെ സര്‍വ്വീസിനിടയില്‍ ഇതുപോലൊരു കൊലപാതകം കണ്ടിരുന്നില്ല.

അജേഷ് ആ മുറി മുഴുവന്‍ വിശദമായി പരിശോധിച്ചിട്ടും അസാധാരണമായ ഒന്നും കണ്ടില്ല.സെക്യൂരിറ്റി ധരിച്ചിരുന്ന യൂണിഫോം ആ മുറിയിലെ കസേരയില്‍ കിടപ്പുണ്ടായിരുന്നു.മുറിയില്‍ മല്‍പ്പിടത്തം നടന്നതിന്റെ ഒരു ലക്ഷണവും ഇല്ലായിരുന്നു.ആ മുറിയില്‍എന്തെങ്കിലും തിരഞ്ഞതിന്റെ ലക്ഷണവും ഇല്ലായിരുന്നു.തെളിവൊന്നും അവശേഷിപ്പിക്കാതെയാണ് കൊലപാതകി കൃത്യം നടത്തിയിരിക്കുന്നത്.എന്തായിരിക്കുംകൊലപാതകത്തിന്റെ ലക്ഷ്യം?

ഏതെങ്കിലും അഭിസാരിക നടത്തിയ കൊലപാതകം ആയിരിക്കാം ഇത്.അജേഷ്അങ്ങനെ ഒരു നിഗമനത്തില്‍ എത്തിച്ചേരാന്‍ നിര്‍ബന്ധിതനായി.സെക്യൂരിറ്റിക്കാരന്‍വിളിച്ചു വരുത്തിയ അഭിസാരിക എന്തോ പ്രകോപനത്തിന്റെ പേരില്‍ അയാളെകൊലപ്പെടുത്തിയതായിരിക്കാം.അപ്പോഴും അജേഷിനെ ഒരു കാര്യം കുഴക്കി.ഒരൊറ്റതെളിവുപോലും അവശേഷിപ്പിക്കാതെ ഒരു അഭിസാരികയ്ക്ക് ഇങ്ങനെ ഒരു കൊലപാതകം ചെയ്യാന്‍ സാധിക്കുമോ?അജേഷിന്റെ ചിന്തകള്‍ക്ക് ചൂടുപിടിച്ചു.

പ്രേതശരീരം പോസ്റ്റ് മാര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. എറ്റി‌എം കൌണ്ടറുംമുറിയും പോലീസ് സീല്‍ ചെയ്തു.അജേഷ് ബാങ്കുമായി ബന്ധപ്പെട്ട് എറ്റി‌എം കൌണ്ടറിലെവിസിറ്റേഴ്സ് ലിസ്റ്റ് എടുപ്പിച്ചു.ഒന്‍പതുമണി ആയപ്പോഴേക്കും രാത്രിയില്‍ എറ്റി‌എം കൌണ്ടര്‍ ഉപയോഗിച്ചവരുടെ പൂര്‍‌ണ്ണവിവരങ്ങള്‍ ലഭിച്ചു.രാത്രി പത്തുമണിക്കും വെളുപ്പിനെ അഞ്ചുമണിക്കും ഇടയില്‍ ഇരുപത്തിരണ്ടുപേര്‍ എറ്റി‌എം ഉപയോഗിച്ചിട്ടുണ്ട്.അജേഷ് ആ ലിസ്റ്റിലെ നഗരഠില്‍ തന്നെയുള്ള നാലുപേരെ ഉട‌ന്തന്നെ ഫോണ്‍ ചെയ്തു. അരമണിക്കൂറിനുള്ളില്‍ അവരെത്തി.രണ്ടരയ്ക്ക് പണം എടുക്കാന്‍എത്തിയ ആള്‍ സെക്യൂരിറ്റിയെ കണ്ടിരുന്നു.മൂന്നരയ്ക്ക് പണം എടുക്കാന്‍ എത്തിയആള്‍ സെക്യൂരിറ്റിയെ കണ്ടിരുന്നില്ല.അജേഷ് ബാങ്കില്‍ നിന്ന് നല്‍കിയ ലിസ്റ്റില്‍ നിന്ന് രണ്ടുമണിക്കും മൂന്നരയ്ക്കും ഇടയില്‍ എറ്റി‌എം ഉപയോസിച്ചവ്രുടെ ഫോണ്‍ നമ്പര്‍ എടുത്തു.മൂന്നുമണിക്ക് സെക്യൂരിറ്റിയെ കണ്ടതായി ഒരാള്‍ പറഞ്ഞു.അവരില്‍ നിന്ന് കൂടുതലായി ഒന്നും ലഭിച്ചില്ല.

പതിനൊന്ന് മണിയായപ്പോള്‍ ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍ വിളിച്ചു.അജേഷ്അവിടെയെത്തി.പോസ്റ്റ്മാര്‍ട്ടം കഴിഞ്ഞിരുന്നു.രക്തം വാര്‍ന്നാണ് മരണം സംഭവിച്ചിരിക്കുന്നത്.മറ്റ് രണ്ടു കാര്യങ്ങള്‍ കൂടി ഡോക്ടര്‍ പറഞ്ഞു.സെക്യൂരിറ്റി മദ്യപിച്ചിരുന്നു.അയാളുടെ ഉള്ളില്‍ മയക്കുമരുന്നും ചെന്നിട്ടുണ്ട്.ഒരു പക്ഷേ ആരെങ്കിലും മദ്യത്തില്‍മയക്കുമരുന്ന് ചേര്‍ത്ത് നല്‍കിയതാവാം.കൊലപാതകം ആസൂത്രിതം തന്നെയാണാന്ന്അജേഷ് ഉറപ്പിച്ചു.

അജേഷ് പോലീസ്‌സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ അവിടെ ഏഴെട്ടുപെണ്ണുങ്ങള്‍ഉണ്ടായിരുന്നു.നഗരത്തിലെ നിശാസുന്ദരികളായ അവരെ എവിടെ നിന്നക്കയോ തേടിപ്പിടിച്ച്കൊണ്ടുവന്നതാണ്.ഉറക്കച്ചുവടോടെ വന്നിരിക്കുന്ന അവരെ ചോദ്യം ചെയ്തിട്ടും വലിയകാര്യമില്ലന്നയാള്‍ക്കറിയാമായിരുന്നു.തലേന്ന് മുതല്‍ നിശാസുന്ദരികളില്‍ ഒരാളെകാണാനില്ല എന്ന് പുതിയ അറിവ് മാത്രമാണ് ലഭിച്ചത്.കാണാതായ സ്ത്രിയും കൊലപാതകവും തമ്മില്‍ എന്തെങ്കിലും ബന്ധം????

രണ്ടുദിവസം കഴിഞ്ഞിട്ടും കൊലപാതകിയെക്കുറിച്ച് ഒരു തെളിവും ലഭിച്ചില്ല.കൊല്ലപ്പെട്ടസെക്യൂരിറ്റിയുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പേട്ടന്ന് അന്വേഷണത്തില്‍ അറിഞ്ഞഉടനെ തന്നെ അജേഷ് മൊബൈല്‍ കമ്പിനിയുമായി ബന്ധപ്പെട്ടു.സെക്യൂരിറ്റിയുടെഫോണിലേക്ക് വന്ന എല്ലാ നമ്പരുകളിലേക്കും അന്വേഷണം നീണ്ടു.കൊലപാതികകള്‍ ഫോണ്‍ വഴി സെക്യൂരിറ്റിയുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നവരാണന്നും തെളിവുകള്‍ നശിപ്പിക്കാനായി മൊബൈല്‍ ഫോണ്‍ നശിപ്പിച്ചു കളഞ്ഞുകാണുമെന്നും അജേഷ് ഉറപ്പിച്ചു.കൊല്ലപ്പെടുന്നതിന്റെ തലേദിവസം മുതല്‍സെക്യൂരിറ്റിയുടെ ഫോണിലേക്ക് ഒരേ നമ്പരില്‍ നിന്നുതന്നെ കുറെ കാളുകള്‍വന്നിരുന്നു.അയാള്‍ കൊല്ലപ്പെടുന്നതിന്റെ അന്ന് വെളുപ്പിനെ രണ്ടരമണീക്കും ഫോണ്‍കോള്‍ ആ നമ്പരില്‍ നിന്ന് എത്തിയിരുന്നു.

അജേഷ് ഫോണ്‍ നമ്പരിന്റെ ഉടമയെ കണ്ടെത്തി.അയാളെ ചോദ്യം ചെയ്തിട്ടുംഒന്നും ലഭിച്ചില്ല.രണ്ടു ദിവസത്തിനുമുമ്പ് അയാളുടെ ഫോണ്‍ ബസില്‍ നിന്ന്നഷ്ട്പ്പെട്ടന്ന അയാളുടെ വാദം അംഗീകരിക്കാതിരിക്കാന്‍ അജേഷിന് കഴിഞ്ഞില്ല.

രണ്ടാഴ്ച കഴിഞ്ഞിട്ടും അന്വേഷണത്തില്‍ ഒരു പുരോഗതിയും ഉണ്ടായില്ല.കേസ് ഫയല്‍ക്ലോസ് ചെയ്യാന്‍ തന്നെ അജേഷ് തീരുമാനിച്ചു.പിറ്റേന്ന് അതിരാവിലെ കമ്മീഷ്ണര്‍ആഫീസില്‍ നിന്ന് ഫോണ്‍കോള്‍ എത്തി.എത്രയും പെട്ടന്ന് കമ്മീഷണര്‍ ആഫീസില്‍എത്തുക.രണ്ടുമണിക്കൂറിനുള്ളില്‍ അജേഷ് കമ്മീഷ്ണര്‍ ആഫീസില്‍ എത്തി.

നഗരത്തില്‍ പണിതുകൊണ്ടിരിക്കുന്ന ഫ്ലാറ്റിന്റെ സെക്യൂരിറ്റിയെ കൊലചെയ്യപ്പെട്ടനിലയില്‍ രാവിലെ കണ്ടത്തി.കമ്മീഷ്ണറോടൊത്ത് അജേഷ് സ്‌പോട്ടില്‍ എത്തി.താന്‍അന്വേഷിച്ച കൊലപാതകവുമായി ഈ കൊലപാതകത്തിനും വളരെയേറെ സാമ്യംഉണ്ടന്ന് അയാള്‍ക്ക് മനസ്സിലായി.ഇവിടെയും കൊലപാതകം നടന്നിരിക്കുന്നത്വെളുപ്പിനെ മൂന്നുമണിക്കാണ് .നഗ്നമായികിടന്ന മൃതശരീരത്തില്‍ നിന്ന് വൃഷ്ണങ്ങള്‍നഷ്ടപ്പെട്ടിരുന്നു.പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് എത്തിയപ്പോള്‍ അത് അജേഷ് വായിച്ചു.സെക്യൂരിറ്റി മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്നും രക്തത്തില്‍ മയക്കുമരുന്നിന്റെ അംശംകണ്ടെത്തുകയും ചെയ്തിരുന്നു.

സെക്യൂരിറ്റിയുടെ ഫോണ്‍ നഷ്ടപ്പെട്ടിരുന്നു.അയാളുടെ നമ്പരിലേക്ക് വന്ന ഫോണ്‍കോളുകള്‍ വന്ന നമ്പരുകള്‍ ട്രെയ്സ് ചെയ്‌ത് കൊലപാതകിയെ തേടിയെങ്കിലുംഫലമുണ്ടായില്ല.മോഷ്ടിക്കുന്ന ഫോണുകളിലൂടെയാണ് കൊലപാതകി ഇരകളെമരണത്തിലേക്ക് അടുപ്പിച്ചുകൊണ്ടിരുന്നത്.ആദ്യ കൊലപാതകം നടത്തിയ ആള്‍തന്നെയാണ് രണ്ടാമത്തെ കൊലപാതകവും നടത്തിയിരിക്കുന്നതെന്ന് അജേഷ്വിശ്വസിച്ചു.കൊലപാതക പരമ്പരകള്‍ സൃഷ്ടിക്കുന്ന കൊലപാതകിയുടെ ലക്ഷ്യംഎന്തായിരിക്കും?ആരായിരിക്കും അടുത്ത ഇര ? എന്തിനുവേണ്ടി കൊലയാളി സെക്യൂരിറ്റികളെ മാത്രം ലക്ഷ്യമിടുന്നു? ഒരായിരം സമസ്യകള്‍ പൂരിപ്പിക്കാന്‍ അജേഷ് ശ്രമിച്ചു
(തുടരും...........)

: :: ::